Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
ഒറ്റരാത്രി കൊണ്ട് മുടിയുടെ ഘടന മാറും: മുട്ടോളം മുടിക്ക് ഒരു രാത്രി മാജിക് മാസ്‌ക്
ആരോഗ്യസംരക്ഷണം പോലെ തന്നെ മുടിയുടെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലരും പല തെറ്റുകളും വരുത്തുന്നു. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ മുടിയെ ബാധിക്കുന്നു എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഒറ്റരാത്രി കൊണ്ട് മുടി വളരുന്ന മാസ്‌കിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ ഇത്തരത്തില്‍ ഉള്ള മാസ്‌കുകള്‍ എത്രത്തോളം വിശ്വസനീയമാണ്, ഇത് എപ്രകാരം നിങ്ങളുടെ മുടിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. പലര്‍ക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരിക്കും ഇത്.

എന്നാല്‍ ഓവര്‍നൈറ്റ് ഹെയര്‍ മാസ്‌കുകള്‍ എല്ലാത്തരം മുടിയിലും നന്നായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പ്രത്യേകിച്ച് നരച്ച മുടിയുള്ളവര്‍ക്ക് അമിതമായി മുടി കൊഴിച്ചില്‍ ഉള്ളവര്‍ എല്ലാവരും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഈ മാസ്‌കുകള്‍ മുടിയുടെ തണ്ടുകളില്‍ ഈര്‍പ്പം നിറയ്ക്കുകയും മുടി പൊട്ടുന്നതിനെ ഇല്ലാതാക്കുകയും മുടിക്ക് നല്ല ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റരാത്രികൊണ്ട് മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്ന മാസ്‌കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, മുട്ട, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തുടങ്ങിയവ ചേരുവകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

കറ്റാര്‍വാഴയും ചണവിത്തും
മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴയും ചണവിത്തും ഉപയോഗിക്കാവുന്നതാണ്. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഓവര്‍നൈറ്റ് ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മികച്ച മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കറ്റാര്‍ വാഴ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് എന്ന് നമുക്കറിയാം. അത് കൂടാതെ മാത്രമല്ല കോശങ്ങളുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതിലൂടെ അത് തലയോട്ടി ക്ലീന്‍ ചെയ്യുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ദിനവും കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍ വാഴയ്ക്ക് രോമകൂപങ്ങളിലേക്ക് തുളച്ചുകയറാനും വരണ്ടതും കേടായതുമായ മുടിക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.

ഫ്‌ളാക്‌സ് സീഡ്
ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് പരിഹാരം കാണുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മുടി വളര്‍ച്ചക്ക് പ്രോത്സാഹനം നല്‍കുന്നതിനും സഹായിക്കുന്നു. ഫ്‌ളാക്‌സ് സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്നും ലഭിക്കുന്നു. മുടി വളര്‍ച്ചക്കും തലയോട്ടിയുടെ ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു.

തയ്യാറാക്കുന്നത് എങ്ങനെ?
ഇനി ഓവര്‍നൈറ്റ് മാസ്‌ക് എപ്രകാരം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ഒരു പാത്രത്തില്‍ വെള്ളം എടുത്ത് അതില്‍ ചണവിത്ത് ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. പിന്നീട് 2 മുതല്‍ 3 മിനിറ്റ് വരെ ഉയര്‍ന്ന തീയില്‍ തിളപ്പിക്കണം. ഇത് ജെല്‍ പരുവത്തിലേക്ക് മാറുന്നത് വരെ തുടരേണ്ടതാണ്. അതിന് ശേഷം തീ ഓഫ് ചെയ്ത് ഈ മിശ്രിതം അടച്ച് വെക്കുക. ഇത് പൂര്‍ണ്ണമായും തണുത്തതിന് ശേഷം ഈ മിശ്രിതം ഒരു കണ്ടെയ്‌നറില്‍ അരിച്ചെടുക്കുക. ഇത് നല്ലതുപോലെ പിഴിഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം.

തയ്യാറാക്കുന്നത് എങ്ങനെ?
ശേഷം ഒരു പാത്രത്തില്‍ അല്‍പം കറ്റാര്‍വാഴ ജെല്‍ എടുത്ത് അതിലേക്ക് ചണവിത്തിന്റെ പള്‍പ്പ് ഒഴിച്ച് മിക്‌സ് ചെയ്യുക. ഇത് രണ്ടും നല്ലതുപോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. അതിന് ശേഷം ഇത് പേസ്റ്റ് പരുവത്തിലാക്കി തലയില്‍ തേച്ച് പിചിപ്പിക്കുക. ഇതിലേക്ക് ഒലിവ് ഓയില്‍ കൂടി ചേര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം ഇത് നല്ലതുപോലെ തലയില്‍ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്ത് ഷവര്‍ക്യാപ് കൊണ്ട് തലമൂടി വെക്കണം. അതിന് ശേഷം അടുത്ത ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം ഒരു ദിവസം കൊണ്ട് തന്നെ തിരിച്ച് പിടിക്കാന്‍ സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇത് തലയില്‍ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഉറങ്ങാന്‍ പോവുന്നതിന് തൊട്ടുമുന്‍പ് വേണം ഇത് ഉപയോഗിക്കേണ്ടത്. ഒലിവ് ഓയില്‍ ധാരാളം ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. മാത്രമല്ല മുടിയെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനാല്‍ ഒലിവ് ഓയില്‍ ചേര്‍ക്കുന്നത് നല്ലതാണ്. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും ഒലീവ് ഓയിലിന് സാധിക്കുന്നു. എന്നാല്‍ പൂര്‍ണ്ണമായി ഇത് മുടിയില്‍ തേക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് ചെയ്യേണ്ടതാണ്.



Click it and Unblock the Notifications











