For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടിക്ക് പരിഹാരം ബദാം ഓയിലില്‍; ഒപ്പം ഈ കൂട്ടുകളും

|

എണ്ണമറ്റ മുടി സംരക്ഷണ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ബദാം ഓയില്‍. ഇത് നിങ്ങളുടെ സൗന്ദര്യ സംരക്ഷണ ദിനചര്യയില്‍ അവശ്യം വേണ്ട ചേരുവകളില്‍ ഒന്നാണ്. കേടായ മുടി നന്നാക്കാനും ആഴത്തിലുള്ള പോഷണം നല്‍കാനും കഴിയുന്ന അവശ്യ പോഷകങ്ങള്‍ ബദാം ഓയിലിലുണ്ട്. ഈ പ്രകൃതിദത്ത എണ്ണ എല്ലാത്തരം മുടി പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കാം. പ്രത്യേകിച്ച്, വരണ്ടതും കേടായതുമായ മുടിയെ ചികിത്സിക്കുന്നതില്‍ ഇത് വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. വരണ്ട മുടി പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്, മാത്രമല്ല ഇത് എളുപ്പം മുഷിയുകയും ചെയ്യും.

Most read: മുടി പ്രശ്‌നങ്ങള്‍ പലവിധം; പരിഹാരമുണ്ട് മുള്‍ട്ടാനി മിട്ടിയില്‍Most read: മുടി പ്രശ്‌നങ്ങള്‍ പലവിധം; പരിഹാരമുണ്ട് മുള്‍ട്ടാനി മിട്ടിയില്‍

ബദാം ഓയിലിലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം തുടങ്ങിയ ചില സംയുക്തങ്ങള്‍ മുടിയുടെ കേടുപാടുകള്‍ പരിഹരിക്കാനും വരണ്ട മുടിയിലേക്ക് ഈര്‍പ്പം തിരികെ നല്‍കാനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ഈ എണ്ണ നിങ്ങളുടെ തലയോട്ടിയില്‍ നേരിട്ട് മസാജ് ചെയ്യാന്‍ കഴിയുമെങ്കിലും, മെച്ചപ്പെടുത്തിയ ഫലങ്ങള്‍ക്കായി, മറ്റ് മുടി സംരക്ഷണ ചേരുവകള്‍ക്കൊപ്പം ചേര്‍ക്കുന്നതാണ് നല്ലത്. നിങ്ങളുടെ വരണ്ടതും കേടായതുമായ മുടിയുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ ബദാം ഓയില്‍ മാസ്‌കുകള്‍ ഇതാ.

റോസ്‌മേരി എണ്ണയും ബദാം ഓയിലും

റോസ്‌മേരി എണ്ണയും ബദാം ഓയിലും

റോസ്‌മേരി അവശ്യ എണ്ണയുടെയും ബദാം ഓയിലിന്റെയും അവിശ്വസനീയമായ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും വരണ്ട മുടിയില്‍ ഈര്‍പ്പം നല്‍കുകയും ചെയ്യും. 1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ 30 സെക്കന്‍ഡ് ചൂടാക്കുക. ഇത് 4-5 തുള്ളി റോസ്‌മേരി അവശ്യ എണ്ണയുമായി കലര്‍ത്തുക. ഇത് തലയോട്ടിയില്‍ ഉടനീളം മസാജ് ചെയ്യുക, ബാക്കിയുള്ളത് നിങ്ങളുടെ മുടിയുടെ അറ്റത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. ഈ ഈ മാസ്‌കിന്റെ പ്രതിവാര പ്രയോഗം നിങ്ങളുടെ മുടിക്ക് മികച്ച ഫലം നല്‍കും.

അവോക്കാഡോ, ബദാം ഓയില്‍

അവോക്കാഡോ, ബദാം ഓയില്‍

അവോക്കാഡോയിലെ പ്രോട്ടീനുകളും അമിനോ ആസിഡുകളും പോലുള്ള ചില സംയുക്തങ്ങള്‍ ബദാം ഓയിലില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുമായി ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ വരണ്ട തലയോട്ടിക്ക് ആശ്വാസം നല്‍കാനും മുടി ഈര്‍പ്പമുള്ളതാക്കാനും മുടിയിഴകളെ പോഷിപ്പിക്കാനും സഹായിക്കും. പഴുത്ത അവോക്കാഡോ മാഷ് ചെയ്ത് 1 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ കലര്‍ത്തുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഉടനീളം തേക്കുക. ഒരു തുണി കൊണ്ട് തല പൊതിയുക. 40-45 മിനിറ്റിനു ശേഷം മുടി നന്നായി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പുരട്ടുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കും.

Most read:മുഖത്തെ പാടുകളും കുരുവും നീക്കി മുഖം തിളങ്ങാന്‍ ഗ്രീന്‍ ടീ ഐസ് ക്യൂബ്Most read:മുഖത്തെ പാടുകളും കുരുവും നീക്കി മുഖം തിളങ്ങാന്‍ ഗ്രീന്‍ ടീ ഐസ് ക്യൂബ്

ഒലിവ് ഓയിലും തേനും

ഒലിവ് ഓയിലും തേനും

ഒലീവ് ഓയില്‍ ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞതാണ്, അതേസമയം തേന്‍ നിങ്ങളുടെ മുടിയില്‍ ഈര്‍പ്പം പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ്. ഈ രണ്ട് ചേരുവകളും ബദാം ഓയിലുമായി സംയോജിപ്പിച്ചാല്‍ കേടായ മുടി നന്നാക്കാനും അതിന്റെ ഘടന മൃദുവാക്കാനും നിങ്ങളുടെ മുടി വരണ്ടതാകുന്നത് തടയുകയും ചെയ്യും. 1 ടീസ്പൂണ്‍ ബദാം ഓയില്‍, ½ ടീസ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ എന്നിവയുടെ മിശ്രിതം ഉണ്ടാക്കുക. ഈ മാസ്‌ക് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പ് കൊണ്ട് 5 മിനിറ്റ് നേരം തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. മറ്റൊരു 30 മിനിറ്റ് മാസ്‌ക് വിടുക. ശേഷം ചെറുചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് ഇത് കഴുകുക. മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ടുതവണ, ഈ പ്രകൃതിദത്ത മാസ്‌ക് ഉപയോഗിച്ച് നിങ്ങളുടെ വരണ്ട മുടി ചികിത്സിക്കുക.

അര്‍ഗന്‍ ഓയിലും ബദാം ഓയിലും

അര്‍ഗന്‍ ഓയിലും ബദാം ഓയിലും

വിറ്റാമിന്‍ ഇയുടെയും ഫാറ്റി ആസിഡുകളുടെയും മികച്ച ഉറവിടമാണ് അര്‍ഗന്‍ ഓയില്‍. ബദാം ഓയില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ നിങ്ങളുടെ മുടിയെ പോഷിപ്പിക്കാനും അവയുടെ ജലാംശം വര്‍ദ്ധിപ്പിക്കാനും കഴിയും. ഒരു ബൗള്‍ എടുത്ത് അതില്‍ 1 ടേബിള്‍ സ്പൂണ്‍ ബദാം ഓയിലും ½ ടീസ്പൂണ്‍ അര്‍ഗന്‍ ഓയിലും ഇടുക. ഈ മിശ്രിതം 30 സെക്കന്‍ഡ് ചൂടാക്കുക. ഈ എണ്ണ മിശ്രിതം തലയോട്ടിയില്‍ മുഴുവന്‍ മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂവും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് തല കഴുകുക. മാസത്തില്‍ രണ്ടുതവണ ഈ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക.

Most read:ആരോഗ്യം മാത്രമല്ല സൗന്ദര്യവും കാക്കും ഡ്രാഗണ്‍ ഫ്രൂട്ട്; ഗുണങ്ങള്‍ ഇത്Most read:ആരോഗ്യം മാത്രമല്ല സൗന്ദര്യവും കാക്കും ഡ്രാഗണ്‍ ഫ്രൂട്ട്; ഗുണങ്ങള്‍ ഇത്

വാഴപ്പഴം, ബദാം ഓയില്‍

വാഴപ്പഴം, ബദാം ഓയില്‍

വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. കേടായ മുടിയെ ചികിത്സിക്കുന്നതിനുള്ള മികച്ച പ്രതിവിധിയാണ് ഇത്. ബദാം ഓയിലുമായി ചേരുമ്പോള്‍, പഴത്തിന് നിങ്ങളുടെ മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും അതിന്റെ ഘടന മൃദുവാക്കാനും കഴിയും. പഴുത്ത ഏത്തപ്പഴം പിഴിഞ്ഞ് അതിലേക്ക് 1 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. 40 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയുക. നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ മാസ്‌ക് ഉപയോഗിക്കുക.

കറ്റാര്‍ വാഴ ജെല്‍, ബദാം ഓയില്‍

കറ്റാര്‍ വാഴ ജെല്‍, ബദാം ഓയില്‍

കറ്റാര്‍ വാഴ ചെടിയുടെ മിനുസമാര്‍ന്നതും സുഖപ്പെടുത്തുന്നതുമായ ജെല്‍ ബദാം ഓയിലുമായി സംയോജിപ്പിച്ച് നിങ്ങളുടെ മുടിയിഴകളിലെ ഈര്‍പ്പം ഫലപ്രദമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 1 ടീസ്പൂണ്‍ ബദാം ഓയില്‍ 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലുമായി യോജിപ്പിക്കുക. ഇത് തലയോട്ടിയില്‍ മുഴുവന്‍ മസാജ് ചെയ്ത് രാത്രി മുഴുവന്‍ വെക്കുക. രാവിലെ, ചെറുചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് തല കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ, ഈ ബദാം ഓയില്‍ മാസ്‌ക് ഉപയോഗിച്ച് നിങ്ങളുടെ വരണ്ടതും കേടുവന്നതുമായ മുടി ചികിത്സിക്കുക.

Most read:ചര്‍മ്മകോശങ്ങളും കൊളാജനും കൂട്ടി ചര്‍മ്മം മിനുക്കാന്‍ മത്തങ്ങ വിത്ത് എണ്ണMost read:ചര്‍മ്മകോശങ്ങളും കൊളാജനും കൂട്ടി ചര്‍മ്മം മിനുക്കാന്‍ മത്തങ്ങ വിത്ത് എണ്ണ

വരണ്ടതും കേടായതുമായ മുടിക്ക് ചില നുറുങ്ങുകള്‍

വരണ്ടതും കേടായതുമായ മുടിക്ക് ചില നുറുങ്ങുകള്‍

നിങ്ങളുടെ മുടിക്ക് സ്ട്രെയിറ്റനറുകള്‍, കേളിംഗ് അയേണുകള്‍ തുടങ്ങിയ ഹീറ്റ് സ്‌റ്റൈലിംഗ് ടൂളുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇവ നിങ്ങളുടെ മുടിയുടെ അവസ്ഥയെ വഷളാക്കും. വരണ്ട മുടിക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. സൂര്യരശ്മികളില്‍ നിന്ന് നിങ്ങളുടെ മുടി സംരക്ഷിക്കുക, കാരണം അവ നിങ്ങളുടെ മുടിക്ക് കൂടുതല്‍ കേടുവരുത്തും. ലീവ്-ഇന്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുക, കാരണം ഇവ ഉണങ്ങിയ മുടിയില്‍ ഈര്‍പ്പം പുനഃസ്ഥാപിക്കാനും അതിന്റെ ഘടന മൃദുവാക്കാനും സഹായിക്കും.

English summary

Almond Oil Masks To Treat Dry And Damaged Hair in Malayalam

Here, we've listed the recipes of some of the most effective DIY almond oil masks that can improve the state of your dry and damaged hair.
Story first published: Tuesday, March 29, 2022, 16:45 [IST]
X
Desktop Bottom Promotion