Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
വെളിച്ചെണ്ണയില്‍ ചേരുംപടി ചേരേണ്ട 3 ചേരുവകള്‍: വേരിന് ബലം നല്‍കി മുടി വളര്‍ത്തും
മുടിയുടെ ആരോഗ്യം എന്നത് പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും മുടിയുടെ അനാരോഗ്യത്തിന് കാരണമാകുന്ന നമ്മുടെ തന്നെ ചില ശീലങ്ങള്‍ ഉണ്ട്. മുടിയുടെ അനാരോഗ്യം എന്നത് പലരിലും പല വിധത്തിലാണ് ബാധിക്കുന്നത്. ചിലരുടെ ആത്മവിശ്വാസത്തിന് കോട്ടം തട്ടിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. സ്ഥിരമായി മുടി കൊഴിയുന്നത്, പെട്ടെന്ന് മുടി നരക്കുന്നത്, മുടിയുടെ തിളക്കം നഷ്ടപ്പെടുന്നത്, മുടിയുടെ ഉള്ള് കുറയുന്നത് എല്ലാം നമ്മളില്‍ പലരും സ്ഥിരമായി അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ചിലതാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുക എന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരയുമ്പോള്‍ പലരും ആദ്യം ആവശ്യപ്പെടുന്നത് വെളിച്ചെണ്ണയായിരിക്കും. വെളിച്ചെണ്ണയില്‍ ഒതുങ്ങാത്ത മുടി പ്രശ്‌നങ്ങള്‍ ഇല്ല എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ദിനവും വെളിച്ചെണ്ണ ഉപയോഗിക്കുന്നതും തെറ്റില്ല. എന്നാല്‍ മുടിയുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ദിനവും വെളിച്ചെണ്ണ എപ്രകാരം ഉപയോഗിക്കണം എന്നുള്ളത് ഒരു ചോദ്യമാണ്. വെളിച്ചെണ്ണയില്‍ ചില ചേരുവകള്‍ കൂടി ചേര്‍ത്ത് കാച്ചിയെടുത്താല്‍ അത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ ചേരേണ്ട ചേരുവകള്‍ കൃത്യമായി ചേര്‍ന്നാല്‍ ഏത് മുടിയുടെ പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

വെളിച്ചെണ്ണയും കറിവേപ്പിലയും
കറിവേപ്പിലയും വെളിച്ചെണ്ണയും മുടിയുടെ കാര്യത്തില്‍ കാണിക്കുന്ന മാജിക് നമുക്കെല്ലാം അറിയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ അല്‍പം കറിവേപ്പില എടുത്ത് അത് എപ്രകാരം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. കറിവേപ്പിലയില്‍ ഉയര്‍ന്ന അളവില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഇതിലുള്ള അവശ്യ പോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവ കറിവേപ്പില മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. അവ നിങ്ങളുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിലിനോട് വിട പറയുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

തയ്യാറാക്കേണ്ടത് എങ്ങനെ?
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഒരു പിടി കറിവേപ്പില എടുത്ത് രണ്ട് ദിവസം വെയിലത്ത് ഉണക്കുക. അതിന് ശേഷം ഈ ഉണങ്ങിയ ഇലകള്‍ എടുത്ത് 100 മില്ലി വെളിച്ചെണ്ണയില്‍ നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ശേഷം ഈ മിശ്രിതം നല്ലതുപോലെ തണുത്തതിന് ശേഷം ഇത് അരിച്ചെടുത്ത് തലയോട്ടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുടി വളര്‍ത്തും എന്നത് മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെ ഉണ്ടാക്കുന്നും ഇല്ല എന്നതാണ് സത്യം. അപ്പോള്‍ ഇന്ന് തന്നെ ഈ മാര്‍ഗ്ഗം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

വെളിച്ചെണ്ണയും കരിംജീരകവും
വെളിച്ചെണ്ണയില്‍ കരിംജീരകത്തിന്റെ എണ്ണ ചേരുമ്പോള്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കാരണം വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ് കരുംജീരകത്തിന്റെ വിത്തുകള്‍. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഇതില്‍ മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ് പൊട്ടാസ്യം, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മുടിയുടെ പ്രശ്‌നങ്ങള്‍ എന്തുമായിക്കൊള്ളട്ടേ അതിനെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. മുടി വളര്‍ച്ചാ പ്രശ്നങ്ങളോ അറ്റം പിളരുന്നതോ ആയ പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിന് വേണ്ടി ഇനി പറയുന്ന രീതിയില്‍ ഈ വിത്തുകള്‍ ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കേണ്ടത് എങ്ങനെ?
കരിംജീരകത്തിന്റെ വിത്ത് എങ്ങനെ വെളിച്ചെണ്ണയില്‍ ഉപയോഗിക്കണം എന്ന് നോക്കാം. അതിന് വേണ്ടി ഒരു ടേബിള്‍ സ്പൂണ്‍ കരിംജീരകം വിത്തുകള്‍ പൊടിച്ച് ഒരു കുപ്പി വെളിച്ചെണ്ണയില്‍ നല്ലതുപോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കുക. എന്നാല്‍ നിങ്ങള്‍ തലയില്‍ തേക്കാന്‍ ഉപയോഗിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഇത്തരത്തില്‍ ചെയ്യേണ്ടതാണ്. തലയില്‍ പുരട്ടുമ്പോള്‍ ആവശ്യത്തിന് എടുത്ത് ചൂടാക്കി നല്ലതുപോലെ തലയില്‍ തേച്ച് പിടിപ്പിക്കുക. മുടി വളരുന്നത് നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ആയിരിക്കും എന്നതാണ് സത്യം.

വെളിച്ചെണ്ണയും ചെമ്പരത്തിയും
യാതൊരു വിധത്തിലുള്ള പാര്‍ശ്വഫങ്ങളും ഇല്ലാത്തതാണ് ചെമ്പരത്തി. ഇത് മുടിക്ക് നാം ഉദ്ദേശിക്കുന്നതിനേക്കാള്‍ മികച്ച ഫലമാണ് നല്‍കുന്നത്. അവ മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രേരിപ്പിക്കുക മാത്രമല്ല, മുടി കൊഴിച്ചില്‍ തടയുകയും മുടി നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു. ചെമ്പരത്തില്‍ വൈറ്റമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വെളിച്ചെണ്ണയുമായി ചേരുമ്പോള്‍ മുടിക്കുണ്ടാവുന്ന പല പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഈ മിശ്രിതം മുടിയുടെ അറ്റം പിളരുന്നത് ചെറുക്കാനും മുടിക്ക് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

തയ്യാറാക്കേണ്ടത് എങ്ങനെ?
എങ്ങനെ ഈ മിശ്രിതം തയ്യാറാക്കണം എന്ന് നോക്കാം. അതിന് വേണ്ടി ഒരു പിടി ചെമ്പരത്തി പൂക്കള്‍ എടുത്ത് തണുത്ത വെള്ളത്തില്‍ നന്നായി കഴുകി വെയിലത്ത് ഉണക്കുക. ഇത് നല്ലതുപോലെ പൊട്ടുന്ന പരുവത്തില്‍ ആയി കഴിഞ്ഞാല്‍ ഇത് പൊടിച്ച് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വളരെ ശ്രദ്ധാപൂര്‍വ്വം ചേര്‍ക്കുന്നതിന് ശ്രമിക്കണം. ഇത് ചെറിയ രീതിയില്‍ ചൂടാക്കുക. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ ഈ എണ്ണ അരിച്ചെടുത്ത് കുപ്പിയില്‍ ആക്കി, ഉപയോഗിക്കാവുന്നതാണ്. മുടി കഴുകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും തലയില്‍ തേച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മുടിക്ക് നല്‍കുന്ന ഗുണങ്ങളേക്കാള്‍ ഇവക്കൊന്നും തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതാണ് സത്യം.



Click it and Unblock the Notifications











