Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നിതംബം മറക്കും മുടിക്കും ദിനവും ഒരു ഗ്ലാസ്സ് ജ്യൂസ്: കൊഴിഞ്ഞ മുടി വരെ കിളിര്‍ക്കും
മുടി കൊഴിച്ചില്‍ പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. കാരണം പലര്‍ക്കും നല്ല ഇടതൂര്‍ന്ന ആരോഗ്യമുള്ള മുടി തന്നെയാണ് ആവശ്യം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യം പ്രശ്‌നത്തിലാവുന്നു. ഇത് പലരുടേയും ആത്മവിശ്വാസത്തിന് കോട്ടം തട്ടിക്കുന്നു. മുടിയുടെ ആരോഗ്യം കുറയുമ്പോള്‍ പലരും അതിനെ എങ്ങനെയെങ്കിലും കൂട്ടിയാല്‍ മതി എന്ന ചിന്തയിലായിരിക്കും. പലപ്പോഴും എന്തുകൊണ്ടാണ് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ എന്നത് പലര്‍ക്കും അറിയില്ല. കാലാവസ്ഥാ മാറ്റങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളും അന്തരീക്ഷ മലിനീകരണവും അല്ലെങ്കില്‍ നമ്മള്‍ മുടിയില്‍ ഉപയോഗിക്കുന്ന ചില വസ്തുക്കളും എല്ലാം മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പലപ്പോഴും ചൂടുവെള്ളം മുടിയില്‍ ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ മുടിക്ക് ആരോഗ്യവും തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ABC ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് കരുത്ത് നല്‍കുന്നതോടൊപ്പം തന്നെ മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് ശൈത്യകാലത്ത് മുടി കൊഴിച്ചില്‍ വളരെയധികം കൂടുന്നു. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും എബിസി ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം, എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നേക്കാം.

എന്താണ് എബിസി ജ്യൂസ്?
എന്താണ് എബിസി ജ്യൂസ് എന്നത് പലര്‍ക്കും അറിയില്ല. ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍ കൃത്യമായ രീതിയില്‍ ഇതെങ്ങനെ തയ്യാറാക്കണം ന്നെതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. മൂന്ന് വ്യത്യസ്ത ജ്യൂസുകള്‍ ചേരുന്നതിനെയാണ് എബിസി ജ്യൂസ് എന്ന് പറയുന്നത്. ആപ്പിള്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ മിക്‌സ് ചെയ്ത് തയ്യാറാക്കുന്നതാണ് എബിസി ജ്യൂസ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതിനോട് ചേര്‍ന്ന് മറ്റ് പച്ചക്കറികള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കൃത്യമായ അളവില്‍ വേണം അഇവ മിക്‌സ് ചെയ്യുന്നതിന്. എന്നാല്‍ മാത്രമേ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എബിസി ജ്യൂസ് തയ്യാറാക്കാന്‍ നോക്കാം.

മുടി കൊഴിച്ചില്‍ നീക്കാന്‍
തണുപ്പ് കാലമാണ് മുടികൊഴിച്ചില്‍ അതിഭീകരമായി വരുന്നത്. അതിന് പരിഹാരം കാണുന്നതിന് നമുക്ക് എബിസി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയും മുടി വളര്‍ത്തുന്നതിന് വേണ്ടിയും നമുക്ക് ഈ ജ്യൂസ് കഴിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള നിങ്ങളുട ആരോഗ്യത്തിനും എബിസി ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിനും ചര്‍മ്മത്തിനും മുടിക്കും വളരെയധികം സഹായിക്കുന്നു.

ആവശ്യമുള്ള വസ്തുക്കള്‍
3 നെല്ലിക്ക
1 ബീറ്റ്‌റൂട്ട് (വേവിച്ചത്)
2 കാരറ്റ് (വേവിച്ചത്)
അല്‍പം മല്ലിയില
കറിവേപ്പില
പുതിനയില
ഒരു കഷ്ണം ഇഞ്ചി
അര കഷ്ണം നാരങ്ങ
രുചിക്ക് വേണ്ടി അല്‍പം ഉപ്പ്
തയ്യാറാക്കുന്നത് എങ്ങനെ?
മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ലതുപോലെ അടിച്ചെടുക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍പം നാരങ്ങ നീര് പിഴിയാവുന്നതാണ്. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യവും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ക്ക് അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എബിസി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സാധിക്കുന്നു.

മുടി കൊഴിച്ചില്‍ നീക്കാന്‍
ഹിമോഗ്ലോബിന്റെ അഭാവമാണ് പലപ്പോഴും മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് നിങ്ങളില്‍ ക്ഷീണം, ബലഹീനത, പ്രതിരോധ ശേഷി കുറയുന്നത് എന്നീ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നമുക്ക് ഈ ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ഹിമോഗ്ലോബിന്‍ അളവ് കൃത്യമാക്കുകയും മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. പലപ്പോഴും കുറഞ്ഞ പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ ജ്യൂസ് ആണ് ഇത്. വേവിച്ച പച്ചക്കറികള്‍ ആയതിനാല്‍ എളുപ്പത്തില്‍ ദഹിക്കുന്നു.

മുടി കൊഴിച്ചില്‍ നീക്കാന്‍
മുടി കൊഴിച്ചില്‍ കുറക്കുന്നതോടൊപ്പം തന്നെ ആരോഗ്യമുള്ള മുടിയിഴകള്‍ക്കും സഹായിക്കുന്നു ഈ മിശ്രിതം. മുടിയുടെ കരുത്തും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും അകാല നരയും മുടിയുടെ ആരോഗ്യമില്ലായ്മയും എല്ലാം പ്രതിരോധിക്കുന്നതിന് മികച്ചതാണ് എബിസി ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള മുന്‍കരുതലുകളും എടുക്കേണ്ടി വരുന്നില്ല. മുടിയുടെ കാര്യത്തിലും ചര്‍മ്മത്തിന്റെ കാര്യത്തിലും രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല എന്നതാണ് സത്യം. ഇത് ആഴ്ചയില്‍ രണ്ട് ദിവസം കഴിച്ച് നോക്കൂ. ഇതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കും എന്നതില്‍ നിങ്ങള്‍ക്ക് സംശയം വേണ്ട.



Click it and Unblock the Notifications