Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഈ 5 വഴികളിലൂടെ വളര്‍ത്താം ശൈത്യകാലത്ത് പനങ്കുല പോലെ മുടി

തണുത്ത കാലാവസ്ഥ നിങ്ങളുടെ മുടിക്ക് എളുപ്പത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. വായുവില്‍ ഈര്‍പ്പത്തിന്റെ അഭാവം മൂലം മുടിയിലും തലയോട്ടിയിലും വരള്‍ച്ച വര്‍ദ്ധിക്കുന്നു. ഇതുമൂലം താരന് പോലുള്ള പല പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. ശൈത്യകാലത്ത് വരണ്ട തലയോട്ടി കാരണം പതിവായി ചൊറിച്ചിലും മുടി പൊട്ടലും ഉണ്ടാകുന്നു. ശൈത്യകാലത്ത് മുടിയിഴകളിലെ ഹൈഡ്രജന്‍ ബോണ്ടിംഗ് ദുര്‍ബലമാകുമെന്ന് പല ഗവേഷണങ്ങളും പറയുന്നുണ്ട്.
അതിനാല്‍ ശൈത്യകാലത്ത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വേണ്ടവിധം നിങ്ങള്‍ ശ്രദ്ധിക്കണം. ഇതിനായി, നിങ്ങള്‍ക്ക് ചില മുടി സംരക്ഷണ നുറുങ്ങുകള്‍ സ്വീകരിക്കാം. ശൈത്യകാലത്ത് നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിര്‍ത്താനും മുടി കട്ടിയോടെ വളരാനുമായി നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.
നെല്ലിക്ക ഉപയോഗം
ശൈത്യകാലത്ത് നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകളും മുടിയും ആരോഗ്യമുള്ളതായി മാറും. മുടിക്ക് ഗുണം ചെയ്യുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ എന്നിവയ്ക്കൊപ്പം നല്ല അളവില്‍ കാല്‍സ്യവും അടങ്ങിയതാണ് നെല്ലിക്ക. മുടി നീളവും കട്ടിയുള്ളതുമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ശൈത്യകാലത്ത് നെല്ലിക്ക കഴിക്കുക. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം മുടിയിലും തലയോട്ടിയിലും പുരട്ടുകയും ചെയ്യാം. നെല്ലിക്ക പൊടി ഹെയര്‍ മാസ്കായി തലയില്‍ പുരട്ടുക. നെല്ലിക്ക എണ്ണ കൊണ്ട് തല മസാജ് ചെയ്യുക.
മുടി വേഗത്തില്‍ വളരാന്‍ കഴിക്കേണ്ടത്
ശൈത്യകാലത്ത് നിങ്ങളുടെ മുടി കട്ടിയുള്ളതും നീളമുള്ളതുമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിലക്കടല, പിസ്ത, ചീര പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ക്യാരറ്റ്, മുട്ട, ബദാം, മധുരക്കിഴങ്ങ്, ബീന്‍സ്, കടല, മുന്തിരി, സിട്രസ് പഴങ്ങള്‍ എന്നിവ കഴിക്കുക. മുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണക്രമം മാത്രം പോരാ, വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. വെള്ളത്തിന്റെ അഭാവം മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.
മുട്ട ഉപയോഗിക്കുക
മഞ്ഞുകാലത്ത് മുട്ട കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം നല്‍കുക മാത്രമല്ല, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മുട്ടയില്‍ ബി കോംപ്ലക്സ് വിറ്റാമിനുകളും ബയോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് മുടി ശക്തവും കട്ടിയുള്ളതുമായി വളരാന്‍ സഹായിക്കുന്നു. മുടി വളരാന്‍ സഹായിക്കുന്ന പെപ്റ്റൈഡുകള്‍ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടി വളരാന്‍ ദിവസവും 1 മുട്ട കഴിക്കുക. ഇത് ശരീരത്തിലെ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇതുകൂടാതെ, തലയില്‍ മുട്ട മാസ്ക് ഉണ്ടാക്കി ആഴ്ചയില്‍ ഒരിക്കല്‍ പുരട്ടുകയും ചെയ്യാം. മുട്ട തലയില്‍ പ്രയോഗിച്ചതിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് മുടി വേഗത്തില്‍ വളരാന്‍ നിങ്ങളെ സഹായിക്കും.
ആഴ്ചയില്‍ ഒരിക്കല്‍ മുടി ഷാംപൂ ചെയ്യുക
മഞ്ഞുകാലത്ത് മുടി ഉണങ്ങി നിര്‍ജീവമാവുകയും പൊട്ടാന്‍ തുടങ്ങുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിനായി ശൈത്യകാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ മുടി ഷാംപൂ ചെയ്യുക. മുടി ഷാംപൂ ചെയ്യുന്നത് മുടിയുടെ പിഎച്ച് നില നിലനിര്‍ത്തുകയും മുടിയെ മൃദുവും ശക്തവുമാക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് മുടിയെ പോഷിപ്പിക്കാനും കട്ടിയുള്ളതും ശക്തവുമാക്കാനുമായി ബദാം ഓയില്‍ ഉപയോഗിക്കുക. ബദാം ഓയിലില്‍ മുടി വളരാന്‍ ഗുണകരമായ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ശൈത്യകാലത്ത് നിങ്ങള്‍ക്ക് ഒലീവ് ഓയില്‍, ആവണക്കെണ്ണ, എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവയും ഉപയോഗിക്കാം.
മുടി കഴുകുന്നത് ഇങ്ങനെ
തണുത്ത കാലാവസ്ഥയില്‍ മുടി കൊഴിച്ചില്‍ പ്രശ്നം ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മുടി കഴുകുന്നതിനുള്ള ശരിയായ മാര്‍ഗം അറിയുക. ചൂടുവെള്ളത്തിന് പകരം സാധാരണ വെള്ളത്തില്‍ മുടി കഴുകുക. ചൂടുവെള്ളത്തില്‍ പതിവായി മുടി കഴുകുകയാണെങ്കില്‍ നിങ്ങളുടെ തലയില്‍ താരന് വളരാന്‍ തുടങ്ങുകയും മുടി വരണ്ടതാക്കുകയും ചെയ്യും. ആഴ്ചയില്‍ 2 തവണയില്‍ കൂടുതല്‍ മുടി കഴുകരുത്. നിങ്ങളുടെ തലയില്‍ കൂടുതല്‍ എണ്ണ അടിഞ്ഞുകൂടുകയാണെങ്കില്‍, മുടി ഷാംപൂ ചെയ്യുന്നതിന് മുമ്പ് തൈര്, നാരങ്ങ, ഓറഞ്ച് പൊടി മുതലായവ പുരട്ടുക. അതിനുശേഷം മാത്രം ഷാംപൂ ചെയ്യുക. ശൈത്യകാലത്ത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താനായി മാസത്തിലൊരിക്കല്‍ മുടി ട്രിം ചെയ്യുക.



Click it and Unblock the Notifications