Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കൊഴിഞ്ഞ മുടിക്ക് പകരം മുടിയോ, അത്ഭുതമാണ് വെള്ളില
കേശസംരക്ഷണം എന്നും എപ്പോഴും ഒരു പ്രശ്നം തന്നെയാണ്. കാരണം പലപ്പോഴും ഇത്തരം അവസ്ഥകളിൽ ഉള്ള മുടിയെങ്കിലും എങ്ങനെയെങ്കിലും സംരക്ഷിക്കുന്നതിനാണ് നാമെല്ലാവരും ശ്രദ്ധിക്കുക. എന്നാൽ പലപ്പോഴും ഇത്തരം അവസ്ഥകളിൽ അതും കൂടി നഷ്ടപ്പെടുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തുന്നു. കേശസംരക്ഷണത്തിനായി പലപ്പോഴും വിപണിയിൽ ഇന്ന് ലഭ്യമാവുന്ന പല ഉത്പ്പന്നങ്ങളും എണ്ണയും വാങ്ങിത്തേക്കുമ്പോൾ അത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ഉള്ള മുടി കൂടി പോവുന്നതിനുള്ള സാഹചര്യമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നമ്മൾ വളരെയധികം ശ്രദ്ധിക്കണം.
എന്നാൽ മുടിയുടെ ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെള്ളില. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ധാരാളം ലഭിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
വെള്ളില താളി തേക്കുന്നത് പല വിധത്തിൽ കേശസംരക്ഷണത്തിന് സഹായിക്കുന്നു. ഏത് അവസ്ഥയിലും കേശസംരക്ഷണത്തിന് സഹായിക്കുന്നുണ്ട് വെള്ളില. വെള്ളില താളി തേക്കുന്നതിലൂടെ അത് എത്ര വലിയ പ്രശ്നം മുടിക്ക് ഉണ്ടങ്കിലും അതിനെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാൽ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യം അറിഞ്ഞിരിക്കണം. പലർക്കും ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്തതാണ് മടിയുണ്ടാക്കുന്നത്. എന്നാൽ മുടി കൊഴിച്ചിൽ പരിഹരിച്ച് നല്ല ആരോഗ്യവും കരുത്തുമുള്ള കറുത്ത മുടിക്ക് വെള്ളില എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ഉപയോഗിക്കേണ്ടത് ഇങ്ങനെ
കേശസംരക്ഷണത്തിന് വെള്ളില എങ്ങനെ ഉപയോഗിക്കാം എന്ന് പലർക്കും അറിയില്ല. മൂസാണ്ടയുടെ വർഗ്ഗത്തിൽ പെട്ട ഒന്നാണ് വെള്ളില. ഇതിൽ വെള്ള നിറത്തില്‍ ഇലകൾ പോലെയും പച്ച നിറത്തിൽ ഇലകളും കാണപ്പെടുന്നു. എന്നാൽ ഇതിന്റെ വെള്ള നിറമല്ല പച്ച നിറമുള്ള ഇലകളാണ് ഉപയോഗിക്കേണ്ടത്. അതിനായി അൽപം പച്ച നിറമുള്ള വെള്ളില ഇല ഇടിച്ച് പിഴിഞ്ഞ് ഇതിന്റെ നീര് തലയിൽ തേക്കാവുന്നതാണ്. നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം അത് മുടിയിൽ നിന്ന് അൽപസമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. വേണമെന്നുണ്ടെങ്കിൽ ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്. അത് മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും പരിഹാരം കാണാവുന്നതാണ്.

മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നു
മുടി കൊഴിച്ചിൽ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ പ്രധാനപ്പെട്ടത് തന്നെയാണ് പലപ്പോഴും വെള്ളില. വെള്ളില താളി തേച്ച് കുളിക്കുന്നത് ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ഇത് മുടി കൊഴിച്ചിൽ എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെള്ളില. വെള്ളില കൊണ്ട് എത്ര വലിയ മുടി കൊഴിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെള്ളില. ഏത് മുടി കൊഴിച്ചിലിനും തടയിടാന്‍ വെള്ളില മികച്ചതാണ്.

താരന് പരിഹാരം
താരൻ പോലുള്ള പ്രതിസന്ധികൾ മുടി കൊഴിച്ചിലിന് ആക്കം കൂട്ടുന്നവയാണ്. എന്നാൽ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെള്ളില. വെള്ളില തലയില്‍ തേക്കുന്നതിലൂടെ താരൻ പോലുള്ള അവസ്ഥകൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മറ്റ് മാർഗ്ഗങ്ങള്‍ തേടേണ്ട ആവശ്യമില്ല. ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. പൂര്‍ണമായും താരന്‍ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. പല വിധത്തിലാണ് ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടിക്ക് സഹായിക്കുന്നത്.

അകാല നര
പലരുടേയും മുടി വളരെ ചെറുപ്പത്തില്‍ തന്നെ നരക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളിൽ പലരും തേടുന്നുണ്ട്. എന്നാല്‍ ഇനി പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ തന്നെ നമുക്ക് അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കാവുന്നതാണ്. ഇത് മുടിക്ക് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മുടിയിലെ വെള്ളി വരയെ ഇല്ലാതാക്കി മുടിക്ക് തിളക്കവും കരുത്തും നൽകുന്നതിന് സഹായിക്കുന്നു വെള്ളില താളി. ഇത് ദിവസവും തേച്ച് കുളിച്ചാൽ ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് മുടിയുടെ വെള്ളി വരയെ ഇല്ലാതാക്കാവുന്നതാണ്. പല വിധത്തിൽ നിങ്ങളുടെ ആത്മവിശ്വാസം കളയുന്ന ഈ അവസ്ഥക്ക് നമുക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാം.

അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. മുടി എത്രയൊക്കെ ഭംഗിയുണ്ടെങ്കിലും അറ്റം പിളരുന്നത് പലപ്പോഴും മുടിയുടെ അനാരോഗ്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. പലരും അറ്റം പിളർന്നാൽ മുടി വെട്ടിക്കളയുന്നതിനാണ് ശ്രമിക്കുന്നത്. എന്നാൽ ഇനി അറ്റം പിളരുമ്പോൾ മുടിക്ക് പരിഹാരം കാണാൻ സഹായിക്കുന്നു വെള്ളില. വെള്ളിലയിട്ട് കുളിച്ചാൽ മതി ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം നൽകി മുടിക്ക് ആരോഗ്യവും കരുത്തും നൽകുന്നു. ഏത് അനാരോഗ്യമുള്ള മുടിക്കും നല്ല കരുത്തും ആരോഗ്യവും നൽകുന്നതിന് വെള്ളില സഹായിക്കുന്നുണ്ട്.

മുടിക്ക് ആരോഗ്യം
മുടിക്ക് ആരോഗ്യവും കരുത്തും ഇല്ലാത്തത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. എന്നാൽ മുടിക്ക് കരുത്തും ആരോഗ്യവും ഇല്ലാത്തത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെള്ളില. വെള്ളില കൊണ്ട് മുടിയില്‍ താളി തേച്ച് കുളിച്ചാൽ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മുടിക്ക് നല്ല കറുപ്പും ആരോഗ്യവും കരുത്തും നൽകുന്നതിന് സഹായിക്കുന്നു.അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇനി ആശങ്കപ്പെടേണ്ടതില്ല.

കഷണ്ടിക്ക് പരിഹാരം
സ്ത്രീകൾക്ക് മാത്രമല്ല താളി തേച്ച് കുളി നല്ലത്. പുരുഷൻമാർക്കും വളരെ നല്ലതാണ് ഈ താളി തേച്ച് കുളി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണാൻ അൽപം വെള്ളില താളി സഹായിക്കുന്നു. കഷണ്ടിയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെള്ളില താളി. കഷണ്ടിയെ പ്രതിരോധിക്കാൻ ദിവസവും അൽപം വെള്ളില പിഴിഞ്ഞ് താളിയാക്കി കുളിച്ച് നോക്കൂ. ഇത് മുടിയുടെ ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുടി വളരാൻ
മുടി വളരാൻ കണ്ണിൽ കണ്ട എണ്ണകള്‍ പലപ്പോഴും വാങ്ങിത്തേക്കുന്നതാണ് പലരുടേയും ശീലം. എന്നാൽ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് വെള്ളില താളി. വെള്ളില താളി ഉപയോഗിച്ച് അത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരാൻ സഹായിക്കുന്നു. മുടിക്ക് നല്ല ഉള്ളും ആരോഗ്യവും കരുത്തും എല്ലാം ഈ താളി നൽകും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി തേക്കാവുന്നതാണ്.

മുടിയിലെ അഴുക്ക്
മുടിയിലെ അഴുക്കും മെഴുക്കും പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വെള്ളില താളി. വെള്ളില താളി തേച്ച് കുളിക്കുന്നത് കൊണ്ട് തലയിലെ അഴുക്കും മെഴുക്കും പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ താളി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാന്‍ ഷാമ്പൂവും മറ്റും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് പല വിധത്തില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. എന്നാൽ ഇനി ഇത്തരത്തിലുള്ള അവസ്ഥകളെ തരണം ചെയ്ത് മുടിക്ക് നല്ല തിളക്കം നൽകുന്നതിനും അഴുക്ക് പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു വെള്ളില താളി.

മുടിയിലെ വരൾച്ച
മുടിയുടെ ആരോഗ്യം പ്രതിസന്ധിയിൽ ആവുന്ന ഒന്നാണ് മുടിയിലെ വരൾച്ച. അതുകൊണ്ട് തന്നെ മുടിയിലെ വരൾച്ച എന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഇനി വെള്ളില ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. മുടിയിലെ വരൾച്ച ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെള്ളില താളി. അതുകൊണ്ട് സംശയം കൂടാതെ തന്നെ നമുക്ക് വെള്ളില താളി ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
