Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നല്ല കരുത്തും ഉറപ്പും മുടിക്ക് കിട്ടാൻ ഈ മാർഗ്ഗം
കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ അത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പല വിധത്തിലുള്ള മുടിയുടെ പ്രശ്നങ്ങൾ ഉണ്ട്. ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇനി ഉറപ്പുള്ള നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാർഗ്ഗങ്ങള് പരീക്ഷിക്കാറുണ്ട്. എന്നാൽ മുടിയുടെ ആരോഗ്യം ശ്രദ്ധിക്കുമ്പോൾ അത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കാറുണ്ട്. എന്നാൽ ഇനി മുടിക്ക് തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില നാടന് മാര്ഗ്ഗങ്ങൾ ഉണ്ട്.
മുടിക്ക് തിളക്കം നല്കാനും കട്ടി വർദ്ധിപ്പിക്കുന്നതിനും നല്ല ഉറപ്പിനും മുടിയെ സംരക്ഷിക്കാനും സഹായിക്കുന്ന ചില നാടന് മാര്ഗ്ഗങ്ങള് ഉണ്ട്. ഇത്തരം മാര്ഗ്ഗങ്ങള്ക്ക് മാത്രമേ നമ്മള് പ്രാധാന്യം നല്കാന് പാടുകയുള്ളൂ. ഏതൊക്കെ ഫലപ്രദമായ മാര്ഗ്ഗങ്ങളിലൂടെ നമുക്ക് മുടി സംരക്ഷണത്തിന് സഹായിക്കും എന്ന് നോക്കാം.

പഴം
മുടിയില് പഴം തേക്കുമ്പോൾ അത് മുടിയുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കും എന്ന് നിങ്ങൾക്കറിയുമോ? മുടിയുടെ ആരോഗ്യസംരക്ഷണത്തിൽ എന്നും മുന്നിലാണ് പഴം എന്ന കാര്യം മറക്കേണ്ടതില്ല. മുടിയില് നല്ലതു പോലെ പഴുത്ത പഴം തേച്ച് പിടിപ്പിച്ച് ചീത്ത മുടിയെ ഇല്ലാതാക്കാം. പഴത്തിലുള്ള പൊട്ടാസ്യം വിറ്റാമിന് എന്നിവ കൊണ്ട് മുടിയെ സംരക്ഷിക്കാം. മുടിക്ക് കട്ടി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും കരുത്തിനും പഴം തന്നെയാണ് മികച്ചത്.

കട്ടന്ചായ
ആരോഗ്യസംരക്ഷണത്തിന് കട്ടൻചായ നല്ലൊരു പരിഹാരമാണ്. ഇത് പല ആരോഗ്യ പ്രശ്നങ്ങളേയും നമ്മളിൽ നിന്ന് ഇല്ലാതാക്കുന്നു. മുടിയുടെ ആരോഗ്യത്തിനും കട്ടന്ചായയാണ് മറ്റൊരു പ്രതിവിധി. വിറ്റാമിന് സിയും വിറ്റാമിന് ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അള്ട്രാവയലറ്റ് രശ്മികളില് നിന്നും മുടിയെ സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ കരുത്തിന് വളരെയധികം സഹായിക്കുന്നുണ്ട് കട്ടൻ ചായ.

മുട്ട
കേശസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം സഹായമായ ഒന്നാണ് മുട്ട. മുട്ട കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. നിരവധി തവണ നമ്മള് കേട്ട് ശീലിച്ച ഒന്നാണ് മുട്ട കൊണ്ടുള്ള മുടി സംരക്ഷണം. മുട്ട മുടിയെ കരുത്തുള്ളതും മുടിക്ക് തിളക്കം നല്കാനും സഹായിക്കുന്നു. ആഴ്ചയില് ഒരിക്കല് മുട്ട ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. ഇത് മുടിക്ക് നല്ല കരുത്തും തിളക്കവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഒലീവ് ഓയില്
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. ഇത് ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. ഒലീവ് ഓയില് മുടിയുടെ ഏത് പ്രശ്നത്തിനും പരിഹാരമാണ്. നിരവധി ആന്റി ഓക്സിഡന്റുകളാല് സമ്പുഷ്ടമാണ് ഒലീവ് ഓയില്. മാത്രമല്ല വിറ്റാമിന് ഇ മുടി വേരുകളെ ബലമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു.

കറ്റാര് വാഴ
കറ്റാർ വാഴ മുടിയുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നു. മുടി സംരക്ഷണത്തിന്റെ കാര്യത്തില് യാതൊരു വിധത്തിലുള്ള ഒത്തുതീര്പ്പിനും കറ്റാര് വാഴ തയ്യാറാവില്ല. ഇതിലുള്ള വിറ്റാമിന് ഇയും വിറ്റാമിന് സിയും തന്നെയാണ് ഏറ്റവും ഫലപ്രദമായി മുടിയെ സംരക്ഷിക്കുന്നത്.

വെളിച്ചെണ്ണ
കേശസംരക്ഷണത്തിന് വെളിച്ചെണ്ണയിൽ ഒതുങ്ങാത്ത പ്രശ്നങ്ങളില്ല എന്ന് തന്നെ പറയാവുന്നതാണ്. എന്നാൽ പലപ്പോഴും വെളിച്ചെണ്ണ തേക്കുന്നതിന് സമയം ഇല്ലാത്തതാണ് പലപ്പോഴും അത് മുടിക്ക് ദ്രോഹമായി മാറുന്നത്. ആഴ്ചയില് മൂന്ന് ദിവസമെങ്കിലും വെളിച്ചെണ്ണ തേച്ചൊരു കുളി പതിവാണ്. കാരണം മുടിക്ക് ആരോഗ്യം നല്കാനും തലക്ക് തണുപ്പ് നല്കാനും ഇത്രയും പറ്റിയ വേറൊരും വൈദ്യം ഇല്ലെന്ന് തന്നെ പറയാം.

ചെമ്പരത്തി
മുടിയുടെ ആരോഗ്യത്തിന് ഇത്രയും നല്ല ബെസ്റ്റ് സാധനം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. പല കേശസംരക്ഷണ പ്രശ്നങ്ങളേയും വെറും ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ചെമ്പരത്തി. നല്ല നാടന് പ്രയോഗമാണ് ചെമ്പരത്തിയുടേത്. ചെമ്പരത്തി മുടിയുടെ മൊത്തത്തിലുള്ള ഭംഗിക്ക് തന്നെ കാരണമാകുന്നു. മുടിക്ക് തിളക്കം നല്കാനും മുടിയുടെ സൗന്ദര്യത്തിനും വരണ്ട മുടിയെ പ്രതിരോധിക്കാനും ചെമ്പരത്തി സഹായിക്കുന്നു.

തേന്
മുടിക്ക് കരുത്തും തിളക്കവും നൽകാൻ ഇതിലും നല്ലൊരു പരിഹാരമില്ല എന്ന് തന്നെ പറയാവുന്നതാണ്. ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വില്ലനാണ് എന്ന് നിങ്ങള് കേട്ടിട്ടുണ്ടാവും. തേന് പുരട്ടിയാല് മുടി നരക്കും എന്നൊരു ചൊല്ലുണ്ട്. എന്നാല് ശുദ്ധമായ തേനില് വെള്ളം ചേര്ത്ത് പുരട്ടിയാല് ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും ബലവും നല്കുന്നു.



Click it and Unblock the Notifications
