ബലമില്ലാത്ത മുടി പ്രകൃതിദത്തമായി ശക്തിപ്പെടുത്താം

നിങ്ങളുടെ വ്യക്തിത്വത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ് നിങ്ങളുടെ മുടി. എന്നാൽ, ശരിയായ സംരക്ഷണം അതിന് ലഭിച്ചില്ല എങ്കിൽ കാര്യങ്ങൾ മോശം അവസ്ഥയിലേക്ക് പോകാം. നിങ്ങളുടെ തിരക്കുപിടിച്ച ജീവത്തിലെ സമ്മർദ്ദങ്ങൾ ശരീരത്തെ പല രീതിയിൽ ബാധിക്കാം. അതിലൊന്നാണ് മുടിയുടെ ബലക്ഷയം. ആയുർവേദ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഏകദേശം 50% സ്ത്രീകളിൽ മുടികൊഴിച്ചിൽ വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. സത്യത്തിൽ, ഇപ്പോഴത്തെ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ കേശ സംരക്ഷണത്തെ താറുമാറാക്കിയിട്ടുണ്ട്.

മോശപ്പെട്ട ഗുണമേന്മയുള്ള ചേരുവകളാൽ, പല ആയുർവേദ എണ്ണകളും ഒട്ടും തന്നെ ഫലപ്രദമല്ലാതായിട്ടുണ്ട്. പ്രകൃതി ശാസ്ത്രം ഉപകാരപ്രദമെങ്കിലും ഉദ്ദേശിച്ച ഫലം ഒന്നും തന്നെ കണ്ടിട്ടില്ല. മുടികൊഴിച്ചിൽ വളരെ വലിയ ഒരു പ്രശ്നമാണ്. ആയുർവേദം പ്രകാരം ശരീരത്തിന് അകത്തുള്ള ചേർച്ചകുറവുകൾ മൂലമാണ് ഇതുണ്ടാകുന്നത്.

നല്ല ബലവും ആരോഗ്യപ്രദവുമായ മുടി ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ്. നല്ല ഉള്ളുള്ള മനോഹരമായ മുടി എന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ല. എന്നിരുന്നാലും നിങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും, മുടി മോശം മോശം അവസ്ഥയിലായാലും, കൃത്യവും ആത്മാർത്ഥവുമായ പരിചരണം കൊണ്ട് നിങ്ങൾക്ക് ബലമുള്ള മുടി വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. പ്രകൃതിദത്തമായ വഴികളിലൂടെ എങ്ങിനെ ബലവും ആരോഗ്യവുമുള്ള മുടി വളർത്തിയെടുക്കാം എന്നതിനെ കുറിച്ച് നമുക്ക് വായിക്കാം. ബലക്ഷയമുള്ള മുടിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

1. സാധാരണയിൽ കവിഞ്ഞ മുടികൊഴിച്ചിൽ.

2. നിർജ്ജീവമായത് പോലെയുള്ള മുടി.

3. പിണയിരിക്കുന്ന മുടിയുടെ അറ്റം.

4. വരണ്ട പ്രകൃതം.

5. പരുപരുത്ത ചുരുണ്ട മുടി.

6. ജടപിടിച്ച മുടി.

7. മുടിയുടെ ഉള്ള് കുറയുന്നത്.

8. അയഞ്ഞു തൂങ്ങിയ, ഒരു സ്റ്റൈലും പ്രയോഗിക്കാൻ സാധിക്കാത്ത തരത്തിലുള്ള മുടി.

 കാരണങ്ങൾ എന്തൊക്കെ?

കാരണങ്ങൾ എന്തൊക്കെ?

നിങ്ങളുടെ മുടിയുടെ ഗുണവും ബലവും നിർണ്ണയിക്കുന്നതിന് ജീനുകളുടെ പങ്ക് വളരെ വലുതാണ്. മുടിയുടെ ജനിതക ഘടനയെ ആശ്രയിച്ചാണ് നിങ്ങൾക്ക് ഉള്ളുള്ള ഇടതൂർന്ന മുടിയും, പട്ടുപോലെ മൃദുലമായ മുടിയുമെല്ലാം ലഭിക്കുന്നത്. അത് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും ഇത്തരം ജനിതകഘടനയെ ആശ്രയിച്ചിരിക്കും.

 രാസപ്രക്രിയകൾ

രാസപ്രക്രിയകൾ

മുടിക്ക് നിറം കൊടുക്കൽ, മുടിയുടെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ നിങ്ങളുടെ തലയിലെ ബാഹ്യചർമ്മത്തിന് പ്രശ്നം സൃഷ്ടിക്കുകയും മുടിക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. മുടിവേരുകളെ സംരക്ഷിക്കുന്ന ബാഹ്യചർമ്മം നശിച്ചാൽ, മുടി ബലമില്ലാതാകുകയും, ഇത് മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

മുടി പരിധിവിട്ട് ചൂടാക്കുന്നത്

മുടി പരിധിവിട്ട് ചൂടാക്കുന്നത്

മുടി ചൂടാക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ അമിതോപയോഗം തലയിലെ ബാഹ്യചർമ്മതിന് കേട്പാടുകൾ ഉണ്ടാക്കുന്നു. മുടിവേരുകളിൽ ചൂട് തട്ടുമ്പോൾ തലയിലെ ബാഹ്യചർമ്മം ഉയരുകയും ജലാംശം കൂടുതൽ ഉള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇത് മുടിവേരുകളിൽ ബലക്ഷയമുണ്ടാക്കുകയും, പുറമെ നിന്നുള്ള പ്രശ്നങ്ങളിൽ നിന്ന് മുടിക്ക് സംരക്ഷണം നൽകാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

 പ്രോട്ടീനുകളുടെ അഭാവം

പ്രോട്ടീനുകളുടെ അഭാവം

മുടി വളരുന്നതിന് കാരണമായ ഒരു പ്രധാന ഘടകമാണ് പ്രോട്ടീനുകൾ.രോപകൂപങ്ങളിൽ മതിയായ അളവിൽ പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ അത് മുടിക്ക് ബലക്ഷയം ഉണ്ടാക്കുകയും, അത് വഴി മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ

തൈറോയ്ഡ് പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ മുടികൊഴിച്ചിലിന് കാരണമാകുന്നു. പി.സി.ഓ എസ്, ആർത്തവവിരാമം എന്നിവ അസാധാരണമായ രോമവളർച്ചയ്ക്കും കാരണമാകാം.

ഭക്ഷണ രീതികൾ

ഭക്ഷണ രീതികൾ

ശരിയായ ഭക്ഷണക്രമം മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമാണ്. ശരീരത്തിലെ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവയുടെ അഭാവം അസാധാരണ രോമവളർച്ചയ്ക്ക് കാരണമാകും.

മുടിയുടെ ബലക്ഷയം എങ്ങിനെ തിരിച്ചറിയാം?

മുടിയുടെ ബലക്ഷയം എങ്ങിനെ തിരിച്ചറിയാം?

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില പരിശോധനകളിലൂടെ നിങ്ങളുടെ മുടിക്ക് ബലക്ഷയമുണ്ടോ എന്നത് എളുപ്പത്തിൽ തിരിച്ചറിയാം. ആദ്യം ചെയ്യേണ്ടത്, കുറച്ച് മുടി അടുത്ത് കൈ കൊണ്ട് ചുറ്റിപ്പിടിക്കുക. മുടിയുടെ അറ്റം ഒരുപാട് വിട്ടുവിട്ടു കിടക്കുകയാണെകിൽ മുടിക്ക് പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. മറ്റൊരു വഴി, രണ്ട് വശത്തുനിന്നും മുടി നാരുകൾ എടുത്ത് വലിച്ചു നോക്കുക. എളുപ്പത്തിൽ മുടി പൊട്ടിപ്പോകുന്നുണ്ടെങ്കിൽ മുടിക്ക് ബലക്ഷയമുണ്ടെന്നും, പരിചരണം ആവശ്യമാണെന്നും ഉറപ്പിക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

അമ്മയുടെ വായിൽ നിന്ന് തന്നെ "വെളിച്ചെണ്ണ മുടിക്ക് ഭയങ്കര നല്ലതാണ്.." എന്നുള്ള പല്ലവി ഒരുപാട് തവണ കേട്ടുകാണുമല്ലോ. അത് സത്യമാണ്. വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ മുടിവേരുകളിൽ ഇറങ്ങി ചെന്ന് അവയെ പരിപോഷിപ്പിക്കുന്നു. വെളിച്ചെണ്ണ തലയിൽ തേച്ച് പിടിപ്പിച്ച് തടവിയാൽ, അത് തലയിലെ ബാഹ്യചർമ്മത്തെ ശക്തിപ്പെടുത്തുകയും മുടി മൃദുലവും ബലമുള്ളതുമാക്കിത്തീർക്കുന്നു.

ചെയ്യേണ്ടത്

• 2 ടേബിൾസ്പൂൺ ചൂടാക്കിയ വെളിച്ചെണ്ണ

• ഷവർ ക്യാപ്പ്

ചെയ്യേണ്ട വിധം

i) ചെറിയ ഈർപ്പമുള്ള നിങ്ങളുടെ മുടിയിലേക്ക് ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടുക. വെളിച്ചെണ്ണ ശിരോചർമ്മത്തിലേക്ക് ഇറങ്ങിയെന്ന് ഉറപ്പുവരുത്തുക. ശേഷം, മുടിയുടെ എല്ലാ ഭാഗത്തേക്കും എത്തുന്ന വിധത്തിൽ പതുക്കെ തടവുക.

ii) 30 മിനിറ്റ് നേരം ഷവർ ക്യാപ്പ് വച്ച് തലമുടി മൂടുക. അതിനുശേഷം, ഷാമ്പൂ ഉപയോഗിച്ച് തല കഴുകുക.

സുഗന്ധ തൈലങ്ങൾ (എസ്സൻഷ്യൽ ഓയിൽ)

സുഗന്ധ തൈലങ്ങൾ (എസ്സൻഷ്യൽ ഓയിൽ)

ഔഷധഗുണമുള്ള എസ്സൻഷ്യൽ ഓയിലുകൾ മുടിനാരുകൾക്ക് ബലവും മുടിവേരുകൾക്ക് ഉറപ്പും നൽകുന്നു. നല്ല ഉള്ളുള്ള മുടി വളരുവാനായിട്ടുള്ള എസ്സൻഷ്യൽ ഓയിൽ തയ്യാറാക്കേണ്ട വിധം എങ്ങിനെയെന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

• 4 ടീസ്പൂൺ ഗ്രേപ്പ് സീഡ് ഓയിൽ (മുന്തിരികുരു കൊണ്ടുള്ള എണ്ണ)

• 2 തുള്ളി കാശിത്തുമ്പയുടെ എണ്ണ

• 2 തുള്ളി ദേവദാരു എണ്ണl

• 1/2 ടീസ്പൂൺ ജോജോബ ഓയിൽ

• 3 തുള്ളി ലാവണ്ടർ ഓയിൽ

• 3 തുള്ളി റോസ്‌മേരി ഓയിൽ

ചെയ്യേണ്ട വിധം

i) മുകളിൽ കൊടുത്തിരിക്കുന്ന എണ്ണകൾ എല്ലാം ഒരുമിച്ച് യോജിപ്പിച്ച് തലയിൽ പുരട്ടുക. മുടിവേരുകൾ മുതൽ മുടിയുടെ അറ്റം വരെ എല്ലായിടത്തും എണ്ണ പുരട്ടുക.

ii) ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച്10 മിനിറ്റ് തല മൂടിവയ്ക്കുക.

iii) ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.

മുട്ടയും പാലും

മുട്ടയും പാലും

പ്രോട്ടീനുകളുടെ കലവറയാണ് മുട്ടയും പാലും. അവ നിങ്ങളുടെ മുടിയെ പരിപോഷിപ്പിക്കുകയും, ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആവശ്യമുള്ള സാധനങ്ങൾ

• 2-3 ടേബിൾസ്പൂൺ കൊഴുപ്പുള്ള പാൽ (മുടിയുടെ നീളം അനുസരിച്ച്)

അല്ലെങ്കിൽ

• 1-2 മുട്ട (മുടിയുടെ നീളം അനുസരിച്ച്)

ചെയ്യേണ്ട വിധം

1. നല്ല കൊഴുപ്പുള്ള പാൽ മുടിയിൽ തേച്ച് പിടിപ്പിച്ച് 2-3 മണിക്കൂർ ഇരിക്കുക. അതല്ലെങ്കിൽ, ഒരു മുട്ട എടുത്ത് നന്നായി അടിക്കുക. ഇത് മുടിയിൽ പുരട്ടി 2 മണിക്കൂർ വയ്ക്കുക.

2. ശേഷം, മുടി നന്നായി കഴുകുക. കണ്ടീഷണർ ഉപയോഗിക്കേണ്ട ആവശ്യം പോലും വരുന്നില്ല. ഇത് ആഴ്ചയിൽ 2 ദിവസം ചെയ്താൽ നല്ല ഫലം ഉണ്ടാകുന്നതാണ്.

 ഉള്ളിനീര്

ഉള്ളിനീര്

മുടികൊഴിച്ചിൽ കുറയ്ക്കുവാനും മുടി വളർത്തുവാനും ഉള്ളിനീരിനുള്ള കഴിവ് പ്രസിദ്ധമാണ്. ഉള്ളിനീര് ഉപയോഗിച്ച് മുടിയുടെ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള എളുപ്പവഴി എന്താണെന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

• 1 സവാള

• ബ്ലണ്ടർ/ഗ്രെറ്റർ/ജ്യൂസർ

• അരിപ്പ.

ചെയ്യേണ്ട വിധം

1. സവാള തൊലി കളഞ്ഞ് നന്നായി കഴുകുക.

2. സവാള നന്നായി അരിഞ്ഞ് ജ്യൂസറിലോ ബ്ലണ്ടറിലോ ഇട്ട് നന്നായി അരയ്ക്കുക. അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുത്ത് നീര് എടുക്കുക.

3. ഉള്ളി നീര് മുടിയിൽ തേച്ച് നന്നായി തടവുക. ശേഷം, 30-45 മിനിറ്റ് ഇരിക്കുക.

4. അതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.

ബലക്ഷയമുള്ള മുടി എങ്ങിനെ ശക്തിപ്പെടുത്താം

ബലക്ഷയമുള്ള മുടി എങ്ങിനെ ശക്തിപ്പെടുത്താം

1. കെമിക്കൽ ട്രീറ്റ്മെന്റ് ഒഴിവാക്കുക

കെമിക്കലുകൾ മുടിക്ക് നാശം വരുത്തുമെന്നത് നേരത്തെ പറഞ്ഞിരുന്നല്ലോ. മുടിയിൽ കെമിക്കലുകളുടെ അമിതോപയോഗം മുടിയെ നശിപ്പിക്കുകയും ബലമില്ലാതാക്കുകയും ചെയ്യുന്നു.

2. ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക

പ്രോട്ടീനുകളും പോഷകഗുണങ്ങളും അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങുക. സൾഫേറ്റ്, ആൽക്കഹോൾ എന്നിവ അടങ്ങിയ ഷാമ്പൂ വാങ്ങാതിരിക്കുക.

3. എല്ലാ ദിവസവും ഷാമ്പൂ ഉപയോഗിക്കാതിരിക്കുക

ഷാംപൂ എല്ലാ ദിവസവും ഉപയോഗിക്കുന്നത് മൂലം തലയുടെ ബാഹ്യചർമ്മത്തിലെ എണ്ണമയം നഷ്ടപ്പെടുന്നു. ഇത് മൂലം മുടി വരണ്ടുപോകുകയും പൊട്ടിപ്പോകുവാൻ സാധ്യതയേറുകയും ചെയ്യുന്നു. അതിനാൽ, ആഴ്ചയിൽ പരമാവധി 3 ദിവസം മാത്രം ഷാമ്പൂ ഉപയോഗിക്കുക.

ശരിയായ ഭക്ഷണക്രമം പിന്തുടരുക

ശരിയായ ഭക്ഷണക്രമം പിന്തുടരുക

മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ശരിയായ ഭക്ഷണക്രമം വളരെ അത്യാവശ്യമാണ്. വിറ്റാമിൻ, ധാതുക്കൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, വെള്ളം എന്നിവ ധാരാളം കഴിക്കുക. ഇനിയിപ്പോ ബലവും ആരോഗ്യവുമുള്ള നല്ല മുടി വരുന്നത് എങ്ങിനെയെന്ന് അറിഞ്ഞ സ്ഥിതിക്ക് കാത്തിരിക്കുന്നത് എന്തിനാണ്? മാർഗ്ഗങ്ങളും പൊടിക്കൈകളും പിന്തുടർന്ന് ശക്തിയുള്ള, ഇടതൂർന്ന മനോഹരമായ മുടി വളർത്തിയെടുക്കു.

X
Desktop Bottom Promotion