Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
എണ്ണ കാച്ചുമ്പോൾ ഇരട്ടി ഗുണത്തിന് ഇതെല്ലാം ചേരണം
കേശസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ വലിയ പ്രതിസന്ധികൾ പലരും അനുഭവിക്കുന്നുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് പല മാർഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. എന്നാൽ ഇതെല്ലാം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളിൽ വളരെയധികം മാനസിക പ്രയാസം ഉണ്ടാക്കുന്നവർക്ക് ഇനി ഹോട്ട് ഓയില്‍ മസ്സാജ് ശീലമാക്കാവുന്നതാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ പലരിലും അനുഭവപ്പെടുന്നുണ്ട്. ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാമോ അതെല്ലാം ചെയ്യുന്നവരാണ് നമ്മളെല്ലാവരും.
പക്ഷേ നോക്കാതെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ പലപ്പോഴും ഉള്ള മുടി കൂടി പോവുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ പലപ്പോഴും നിങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ എണ്ണ കാച്ചി തേക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കാരണം ചില ചേരുവകൾ ചേരുമ്പോഴാണ് അത് മുടിയുടെ ആരോഗ്യത്തിന് എണ്ണ സഹായിക്കുന്നത്. കാച്ചുന്ന എണ്ണയിൽ ഈ ചേരുവകൾ എല്ലാം ചേർക്കേണ്ടതാണ്. എന്തൊക്കെയെന്ന് നോക്കാം.

എണ്ണ കാച്ചുമ്പോള്‍ ചേർക്കേണ്ടത്
എണ്ണ കാച്ചുമ്പോൾ ചേര്‍ക്കേണ്ട ചില ചേരുവകൾ ഉണ്ട്. ഇവ കൃത്യമായി ചേരുമ്പോഴാണ് അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. മുടി വളരാൻ ഇനി എണ്ണ കാച്ചുമ്പോൾ വെളിച്ചെണ്ണ-500 ഗ്രാം, ചെമ്പരത്തി പൂവ്-8, മൈലാഞ്ചി- ഒരു പിടി, കയ്യോന്നി നീര്- അരക്കപ്പ്, നീല അമരി- ഒരു പിടി, ഉലുവ ഇല അരച്ചത്- 15 ഇലയുടെ നീര്, കറിവേപ്പില- ഒരു പിടി, ആവണക്കെണ്ണ- 50 ഗ്രാം, വേപ്പില-2 പിടി, ബ്രഹ്മി- 2 പിടി, നെല്ലിയില- 2 പിടി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എല്ലാം ആണ് എണ്ണ കാച്ചുന്നതിന് സഹായിക്കുന്നത്.

തയ്യാറാക്കുന്ന വിധം
കേശസംരക്ഷണത്തിന് മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും അരച്ചെടുക്കുക. ഇത് അരച്ച ശേഷം എണ്ണയിൽ ചേർത്ത് കാച്ചുക. എണ്ണ തണുത്ത ശേഷം നമുക്ക് ഈ എണ്ണ ഉപയോഗിച്ച് തലയിൽ തേക്കാവുന്നതാണ്. ഇത് കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ഏത് മുടിയുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നത് എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം
കേശസംരക്ഷണത്തിന് വേണ്ടി എങ്ങനെ ഈ എണ്ണ കാച്ചി തേക്കാം എന്ന് നോക്കാം. ഇത് ഉപയോഗിക്കുന്ന രീതിയിൽ ആണ് മുടിയുടെ ആരോഗ്യം നൽകുന്നത്. ആഴ്ചയിൽ രണ്ട് തവണ ഈ എണ്ണ തലയിൽ തേക്കാവുന്നതാണ്. നല്ലതു പോലെ ഇത് തലയിൽ തേച്ച് പിടിപ്പിക്കുക. മസ്സാജ് ചെയ്യുന്നതാണ് ഏറ്റവും ഗുണം നല്കുന്നത്. നല്ലതു പോലെ തേച്ച് പിടിപ്പിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പല വിധത്തിൽ കേശസംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നു. എന്നാൽ ഈ എണ്ണ ഉപയോഗിക്കുമ്പോള്‍ ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല താളിയോ ചെമ്പരത്തി താളിയോ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

താരന് പരിഹാരം
താരൻ മൂലം പലരിലും മുടി കൊഴിച്ചിൽ എന്ന പ്രശ്നം ഉണ്ടാവുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു ഈ കാച്ചിയ എണ്ണ. ആഴ്ചയിൽ രണ്ട് തവണ തേക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഇതിന്റെ മാറ്റം മനസ്സിലാക്കാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഈ കാച്ചിയ എണ്ണ. കാച്ചിയ എണ്ണ ഉപയോഗിച്ച് താരനെ നമുക്ക് പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നു.

മുടികൊഴിച്ചിൽ
മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു ഈ കാച്ചിയ എണ്ണ. മുകളിൽ പറഞ്ഞ രീതിയിൽ എണ്ണ കാച്ചിയാൽ വെറും ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ നമുക്ക് മുടി കൊഴിച്ചിൽ ഇല്ലാതാക്കാൻ സാധിക്കുന്നു. മാത്രമല്ല നല്ല കരുത്തും ആരോഗ്യവും ഉള്ള മുടി വളരുന്നതിനും സാധിക്കുന്നു. കേശസംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും മുന്നിൽ തന്നെയാണ് ഈ കാച്ചിയ എണ്ണ. ഇത് കൊണ്ട് ഹോട്ട് ഓയിൽ മസ്സാജ് ചെയ്യുന്നതും ഇരട്ടി ഫലമാണ് നിങ്ങൾക്ക് നൽകുന്നത്. അതുകൊണ്ട് തന്നെ കേശസംരക്ഷണത്തിന് സംശയം കൂടാതെ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

അകാല നര
പലരും വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അകാല നര. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് മറ്റ് ചില പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അകാല നരയെ ഇല്ലാതാക്കുന്നതിനുള്ള ബെസ്റ്റ് മാർഗ്ഗമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഈ എണ്ണ സ്ഥിരമായി തേക്കുന്നത് എല്ലാ വെള്ളി നൂലുകളേയും ഇല്ലാതാക്കി നിങ്ങളെ വീണ്ടും നിറ യൗവ്വനത്തിലേക്ക് എത്തിക്കുന്നു. കേശസംരക്ഷണത്തിന് വെല്ലുവിളി ഉണ്ടാവാത്ത അവസ്ഥകൾ തന്നെയാണ് എന്നും ആവശ്യം. അതിന് ഈ സ്പെഷ്യൽ എണ്ണ ധാരാളമാണ്.

മുടിയുടെ ആരോഗ്യം
ചിലർക്ക് നല്ല നീളമുള്ള മുടിയുണ്ടാവാം. എന്നാൽ പലപ്പോഴും അത് വാലു പോലെ കിടക്കുന്നതായിരിക്കും. ഇത് ആരോഗ്യമില്ലാത്ത മുടിയായിരിക്കും. അതുകൊണ്ട് തന്നെ അതിന് പരിഹാരം നൽകി നല്ല നീളമുള്ള മുടിക്കായി ഇനി ഈ കാച്ചിയ എണ്ണ തേക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള ഗുണങ്ങളാണ് ഇത് നൽകുന്നത്. ഈ എണ്ണ കാച്ചി തേക്കുന്ന സമയത്ത് അത് മുടിക്ക് നൽകുന്ന മാറ്റം കണ്ട് നിങ്ങൾ അത്ഭുതപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട.



Click it and Unblock the Notifications