Latest Updates
-
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ!
എണ്ണയും താളിയുമല്ല, തൈരിൽ രണ്ട് തുള്ളി കറ്റാർ വാഴ
കേശസംരക്ഷണം എന്നും എപ്പോഴും വെല്ലിവിളി തന്നെയാണ്. പലപ്പോഴും ആത്മവിശ്വാസത്തിന്‍റെ കൂടി പ്രതീകമായിരിക്കും നമ്മുടെ മുടി. മുടി പോവുന്നതോടെ നഷ്‌ടപ്പെടുന്നു പലരുടേയും ആത്മവിശ്വാസം. എന്നാൽ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണാന്‍ വിപണിയിൽ ലഭ്യമാവുന്ന പല എണ്ണകളും ഷാമ്പൂവും എല്ലാം വാങ്ങിത്തേക്കുന്നവരായിരിക്കും പലരും. എന്നാൽ ഇത്തരം ഉപയോഗങ്ങള്‍ കാര്യങ്ങൾ ഒന്നു കൂടി വഷളാക്കുകയേ ഉള്ളൂ. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി പല തരത്തിലുള്ള പ്രയോഗങ്ങൾ നടത്തുന്നവർ അൽപം ശ്രദ്ധിക്കുക. കാരണം അത് പലപ്പോഴും ഉള്ള മുടി കൂടി പോവാനാണ് കാരണമാകുന്നത്.
കേശസംരക്ഷണം ഒരു വെല്ലുവിളിയായി തന്നെ മാറുന്ന അവസ്ഥയാണ് പലപ്പോഴും നമ്മുടെ ഇടയില്‍ കാണുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ നമ്മള്‍ തേടാറുണ്ട്. എന്നാൽ ഇത്തരം അവസ്ഥകളിലെല്ലാം അത് പലപ്പോഴും ആരോഗ്യത്തിന് തന്നെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാണ് ശ്രമിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി സംശയിക്കാതെ നമുക്ക് തൈര് ഉപയോഗിക്കാം. ആരോഗ്യ ഗുണങ്ങൾ മാത്രമല്ല ചില സൗന്ദര്യ ഗുണങ്ങളും തൈര് നമുക്ക് നൽകുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികൾക്കും നല്ലൊരു ഒറ്റമൂലിയാണ് തൈര്. അതുപോലെ തന്നെയാണ് കേശസംരക്ഷണത്തിന്റെ കാര്യത്തിലും.
കേശസംരക്ഷണത്തിന് വേണ്ടി തൈര് ഉപയോഗിക്കുമ്പോൾ അൽപം കറ്റാർ വാഴ നീര് കൂടി ചേര്‍ത്ത് നോക്കൂ. ഇത് ഫലം ഇരട്ടിയാക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം നൽകി നല്ല ഇട തൂർന്ന കരുത്തുള്ള മുടിക്ക് സഹായിക്കുന്നു തൈര്. തൈര് ഉപയോഗിക്കുന്നതിനേക്കാൾ ഉപയോഗിക്കേണ്ട വിധമാണ് ശ്രദ്ധിക്കേണ്ടത്. അതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം. തൈര് ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്.

തയ്യാറാക്കുന്ന വിധം
ഒരു കപ്പ് തൈര് എടുക്കുക, അതിലേക്ക് ഒരു കറ്റാർ വാഴ തണ്ട് പിഴിഞ്ഞ് എടുത്ത നീര് ചേർക്കുക. ഇത് മുടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ ചെയ്ത ശേഷം അരമണിക്കൂർ ഇരിക്കുക. അതിന് ശേഷം ചെറുപയർ പൊടി ഇട്ട് മുടി നല്ലതു പോലെ കഴുകാവുന്നതാണ്. ഇത് ആഴ്ചയിൽ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുടി കൊഴിച്ചിലിന് പരിഹാരം
മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് പലപ്പോഴും തൈരും കറ്റാർ വാഴയും. ഇത് എത്ര കഠിനമായ മുടി കൊഴിച്ചിലും ഇല്ലാതാക്കി മുടിക്ക് തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തെ വളരെയധികം കാക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് പലപ്പോഴും തൈര്. തൈര് തലക്ക് നല്ല കുളിര്‍മ്മയും തിളക്കവും നൽകുന്നതിന് സഹായിക്കുന്നു.

താരന് പരിഹാരം
താരനാണ് പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിൽ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിൽ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇല്ലാതെ നമുക്ക് ധൈര്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് തൈരും കറ്റാര്‍ വാഴയും. ഇത് എത്ര പഴകിയ താരനേയും ഇല്ലാതാക്കി നല്ല കരുത്തുള്ള മുടി നൽകുന്നതിന് സഹായിക്കുന്നു. തലയോട്ടിയിലെ ചർമ്മത്തിന് നല്ല കരുത്ത് നല്‍കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. ഇതിലൂടെ താരനെ നമുക്ക് പൂർണമായും ഇല്ലാതാക്കാവുന്നതാണ്.

നരച്ച മുടി
പലരുടേയും പേടി സ്വപ്നമാണ് നരച്ച മുടി. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അത് പലപ്പോഴും ഉള്ള മുടിയെല്ലാം നരക്കുന്നതിലേക്കാണ് വഴിവെക്കുന്നത്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് തൈരും കറ്റാര്‍ വാഴയും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് നരച്ച മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

മുടിക്ക് തിളക്കം
മുടിക്ക് തിളക്കം നൽകുന്ന കാര്യത്തിലും മികച്ച് നിൽക്കുന്ന ഒരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് മുടിയുടെ ഏത് അവസ്ഥക്കും പരഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിക്ക് തിളക്കം നൽകി മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു തൈര്. തൈരിൽ മോയ്സ്ചുറൈസര്‍ ഘടകമുണ്ട് ഇത് മുടിയിൽ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് മുടി ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ വരൾച്ച
വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് തൈര്. തൈരിൽ കറ്റാർ വാഴ ചേരുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് ഈ മിശ്രിതം തേക്കാവുന്നതാണ്. ഇത് മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വരണ്ട മുടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് സംശയം കൂടാതെ ഉപയോഗിക്കാം.

മുടി വളരാന്‍
എന്തൊക്കെ തേച്ചിട്ടും മുടി വളരുന്നില്ലേ? എന്നാൽ അതിന് പരിഹാരം കാണാൻ ഇനി തൈര് മതി. തൈരുംകറ്റാര്
വാഴയും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നിലനിൽക്കുന്നു. ഇത് മുടിക്ക് കരുത്തും തിളക്കവും വർദ്ധിപ്പിച്ച് നല്ല ഇടതൂർന്ന മുടി വരുന്നതിന് സഹായിക്കുന്നു. ഏത് അവസ്ഥയിലും ഇത് മുടിക്ക് നല്ലതാണ്.



Click it and Unblock the Notifications











