For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നര മാറ്റി മുടി തഴച്ചു വളരും 2 സിദ്ധൗഷധക്കൂട്ട്

നര മാറ്റി മുടി തഴച്ചു വളരും സിദ്ധൗഷധക്കൂട്ട്

|

നല്ല മുടി സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്. മുടിയുടെ കൊഴിച്ചിലിനും അകാല നരയ്ക്കുമെല്ലാം കാരണമാകുന്ന പല കാരണങ്ങളുമുണ്ട്.

നല്ല ഭക്ഷണത്തിന്റെ, പോഷകാഹാരങ്ങളുടെ കുറവാണ് ഇതില്‍ ഒരു പ്രധാനപ്പെട്ട കാരണം. മുടിയുടെ വളര്‍ച്ചയ്ക്ക്, ആരോഗ്യത്തിന് അത്യാവശ്യമായ ഒന്നാണ് പോഷകങ്ങള്‍. ഇതുപോലെ തന്നെ മുടിയില്‍ കെമിക്കലുകളുടെ ഉപയോഗം, സ്‌ട്രെസ് തുടങ്ങിയവയെല്ലാം തന്നെ മുടി കൊഴിയുവാനും പെട്ടെന്നു നരയ്ക്കുവാനുമെല്ലാം കാരണമാകുന്ന ഘടകങ്ങളാണ്. ചില മരുന്നുകളുടെ ഉപയോഗം, കീമോ പോലുള്ള ചികിത്സാ രീതികള്‍, ചില അസുഖങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിനുള്ള ചില കാരണങ്ങളാണ്.

മുടിയുടെ നര ഒഴിവാക്കാനും മുടി വളരാനുമെല്ലാം എപ്പോഴും നല്ലത് പ്രകൃതി ദത്ത വഴികള്‍ തന്നെയാണ്. ഇവ ദോഷം വരുത്തില്ലെന്ന് ഉറപ്പിയ്ക്കാം. മാത്രമല്ല, മുടിയെ സഹായിക്കുന്ന, മുടിയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ തടുക്കുന്ന പ്രകൃതിദത്ത വഴികള്‍ ധാരാളമുണ്ടു താനും.

മുടിയുടെ നര മാറ്റി വളരാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട രണ്ടു വഴികളെക്കുറിച്ചറിയൂ, മുടിയ്ക്കു ചേര്‍ന്ന സിദ്ധൗഷധങ്ങളെന്നു വേണം, വിശേഷിപ്പിയ്ക്കാന്‍.

ഇഞ്ചി

ഇഞ്ചി

ഇതില്‍ ആദ്യത്തെ കൂട്ടില്‍ പ്രധാന ചേരുവ ഇഞ്ചിയും പാലുമാണ്. മുടിയുടെ നര ഒഴിവാക്കുവാന്‍, നരച്ച മുടി കറുപ്പിയ്ക്കുവാന്‍, മുടി നല്ല പോലെ വളരുവാന്‍ സഹായിക്കുന്ന ഒന്നാണ് ഈ കൂട്ട്. ഇത് പലര്‍ക്കും അറിയില്ലെങ്കിലും മുടിയുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രകൃതി ദത്ത പരിഹാരമാണ് ഇവയെന്നു വേണം, പറയുവാന്‍.

പാലും

പാലും

ഇഞ്ചിയ്‌ക്കൊപ്പം പാലും ഈ ചേരുവ തയ്യാറാക്കുവാന്‍ പ്രധാനപ്പെട്ടതാണ്. നല്ല ശുദ്ധമായ പശുവിന്‍ പാല്‍ എടുക്കാം. ഇതും തിളപ്പിയ്ക്കാത്തതാണ് നല്ലത്.

ഇഞ്ചി അരച്ചത്, നാലു ടേബിള്‍ സ്പൂണ്‍ പാല്‍

ഇഞ്ചി അരച്ചത്, നാലു ടേബിള്‍ സ്പൂണ്‍ പാല്‍

ഒന്നര ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരച്ചത്, നാലു ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവയാണ് ഈ പ്രത്യേക ചേരുവയില്‍ ചേര്‍ക്കുന്നത്. ഇവ നല്ല പോലെ കലര്‍ത്തി ഇളക്കി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് പത്തു മിനിററിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു ദിവസം ഇത് ചെയ്യാം.

മുടിയുടെ നര

മുടിയുടെ നര

മുടിയുടെ നര ഒഴിവാക്കുവാന്‍ മാത്രമല്ല, നരച്ച മുടി കറുപ്പാക്കാനും മുടി വളരുവാനുമെല്ലാം നല്ലൊരു വഴിയാണ് ഈ പ്രത്യേക രീതിയിലെ ഇഞ്ചി പ്രയോഗം. മുടി വേരുകള്‍ക്കു ബലം നല്‍കുന്ന ഒന്നാണിത്.

സവാള

സവാള

മുടി നരയ്ക്കുന്നത് ഒഴിവാക്കാനും മുടി വളരാനും നരച്ച മുടി കറുപ്പിയ്ക്കുവാനും മറ്റൊരു വഴിയുള്ളത് സവാളയിലാണ്. സവാളയുടെ നീരാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. സവാളയിലെ സള്‍ഫറാണ് മുടിയ്ക്കു വേണ്ട ഗുണങ്ങള്‍ നല്‍കുന്നത്. കഷണ്ടിയില്‍ വരെ മുടി കിളിര്‍ക്കുവാന്‍ സവാള നീര് ഗുണകരമാണെന്നു വേണം, പറയുവാന്‍.

 നാരങ്ങാനീരു കൂടി

നാരങ്ങാനീരു കൂടി

ഈ രണ്ടാമത്തെ ചേരുവയില്‍ സവാളയുടെ നീരിനൊപ്പം നാരങ്ങാനീരു കൂടി ചേര്‍ക്കും. സവാളയുടെ നീര് മൂന്നു സ്പൂണ്‍, നാരങ്ങാനീര് രണ്ടു സ്പൂണ്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ഇവ രണ്ടും നല്ലപോലെ കലര്‍ത്തുക. ഇത് നല്ല പോലെ ചേര്‍ത്തിളക്കി ശിരോ ചര്‍മത്തില്‍ നല്ല പോലെ പുരട്ടുക. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്യാം.

മുടി വളരാനും

മുടി വളരാനും

മുടി വളരാനും മുടി കൊഴിച്ചില്‍ നില്‍ക്കാനും നരച്ച മുടി കറുപ്പാക്കാനും അകാല നര ഒഴിവാക്കാനുമെല്ലാം സഹായിക്കുന്ന ഒന്നാണിത്. യാതൊരു ദോഷവും വരുത്താത്ത പ്രകൃതിദത്ത വഴികള്‍ ആണിവ.

ഇത്തരം വഴികള്‍

ഇത്തരം വഴികള്‍

ഇത്തരം വഴികള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഷാംപൂവിന്റെ ഉപയോഗം കഴിവതും ഒഴിവാക്കണം. കാരണം ഷാംപൂ ഉപയോഗിച്ചാല്‍ ഇത് വിപരീത ഗുണമാണ് നല്‍കുക. തികച്ചും ഹെര്‍ബല്‍ ആയ രീതിയില്‍ മാത്രം ഉപയോഗിയ്ക്കുക. ഇല്ലെങ്കില്‍ മുടി നല്ല പോലെ കഴുകിയാല്‍ തന്നെ ഒരു പരിധി വരെ ഗന്ധം ഒഴിവാക്കാം.

English summary

Ginger Onion Home Remedy To Treat Grey Hair And Promote Hair Growth

Ginger Onion Home Remedy To Treat Grey Hair And Promote Hair Growth, Read more to know about,
X
Desktop Bottom Promotion