Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചെറുപ്പത്തിലെ മുടി കൊഴിച്ചിൽ പെട്ടെന്ന് നിര്‍ത്താം
മുടി കൊഴിച്ചിൽ നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. കുറച്ചാണെങ്കിൽ പോലും അത് നിങ്ങളുടെ മനസ്സിനെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. മുടി കൊഴിച്ചിൽ മാറ്റുന്നതിന് വേണ്ടി പലരും പല വിധത്തിലുള്ള മരുന്നുകൾ പരീക്ഷിക്കുന്നുണ്ട്. പക്ഷേ അത് കൂടുതൽ പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. എന്നാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

മുടി മുഴുവൻ പോവുന്നതിന് മുൻപ് തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് മുടി കൊഴിച്ചിലിനെ പരിഹരിക്കാൻ സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ പുരുഷന്‍മാരിലെ മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികളെ പൂർണമായും മാറ്റിയെടുക്കാവുന്നതാണ്.

മധുരക്കിഴങ്ങ്
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും മികച്ച് നിൽക്കുന്ന ഒന്നാണ്. ഇതിൽ ബീറ്റാ കരോട്ടിന്‍ ധാരാളൺ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് പിന്നീട് ശരീരത്തില്‍ വെച്ച് വൈറ്റമിന്‍ എ ആയി മാറുന്നു. ഇത് മുടിയുടെ അറ്റത്തേക്കുള്ള ഓക്സിജന്റെ ആഗിരണം സുഗമമാക്കുന്നു. പൂർണമായും മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് മധുരക്കിഴങ്ങ് സഹായിക്കുന്നുണ്ട്.

ഗ്രീന്‍പീസ് കഴിക്കാം
ഗ്രീൻ പീസ് അത്ര സുപരിചിതമല്ലെങ്കിലും അത് മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ചത് എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് മുടിയുടെ വേരുകൾക്ക് നല്ല കരുത്ത് നൽകുന്നുണ്ട്. എല്ലാ ജീവകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നത് ആരോഗ്യവും നല്‍കുന്നു. നിർബന്ധമായും ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക ഗ്രീൻപീസ്.

കാപ്സിക്കം
കാപ്സിക്കം വിദേശിയാണെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നായി മാറുന്നുണ്ട്. ആരോഗ്യ സംരക്ഷണം മാത്രമല്ല മുടിയുടെ ആരോഗ്യവും വളരെയധികം മികച്ചതാണ്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് കാപ്സിക്കം കഴിക്കാവുന്നതാണ്.

തുവരപ്പരിപ്പ് ശീലമാക്കുക
തുവരപ്പരിപ്പ് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുടി വളർച്ചക്ക് ഏറ്റവും അധികം സഹായിക്കുന്ന കാര്യത്തിൽ മികച്ച് നിൽക്കുന്ന ഒന്നാണ് തുവരപ്പരിപ്പ്. ഓക്സിജൻ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങൾ നൽകുന്നുണ്ട്. മുടി കൊഴിച്ചിൽ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഇത്.

ഇലക്കറികള്‍
ഇലക്കറികള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നവര്‍ക്കും ഇത് മികച്ച് നില്‍ക്കുന്നതാണ്. പലപ്പോഴും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇലക്കറികള്‍ സഹായിക്കുന്നു.



Click it and Unblock the Notifications
