Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയില്‍ ചെയ്യുന്നദ്രോഹമാണ് മുടികൊഴിച്ചില്‍ കാരണം
മുടിയിൽ പലരും പല വിധത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ പലപ്പോഴും മുടിക്ക് മോഡേൺ ലുക്ക് തോന്നിക്കുന്നതിന് വേണ്ടി നമ്മൾ മുടിയിൽ പല വിധത്തിലുള്ള പരീക്ഷണങ്ങൾ നടത്തുമ്പോൾ അത് ഉള്ള മുടി പോലും കളയുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ ആദ്യം തിരിച്ചറിയണം.
മുടി വളരണമെന്ന് ആഗ്രഹിക്കുന്നവർ മുടിയിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ പലപ്പോഴും ഇത് മുടിയുടെ ആരോഗ്യത്തിനും വില്ലനായി മാറുന്നുണ്ട്. മുടിയിൽഅതിന്റെ പ്രകൃതിദത്ത സൗന്ദര്യം നിലനിർത്തണം എന്നുണ്ടെങ്കിൽ അതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മുടിയിൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പല വിധത്തിലുള്ള അവസ്ഥകളിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് ചില മുൻകരുതലുകൾ. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അല്ലെങ്കിൽ അത് മുടിയുടെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്തൊക്കെ മുടിയിൽ ചെയ്യാൻ പാടില്ല എന്ന് നോക്കാവുന്നതാണ്.

മുടിയിലും ബ്ലീച്ച് ചെയ്യുന്നത്
മുടിയിലും പലരും ബ്ലീച്ച് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് മുടിക്ക് വരുത്തുന്ന ദോഷം ഉണ്ടാക്കുന്നുണ്ട്.ബ്ലീച്ച് ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മുടിയുടെ ക്യൂട്ടിക്കിള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കുകയാണ് ചെയ്യുന്നത്. ഇത് മുടിയുടെ നിറത്തെ സാരമായി തന്നെ ബാധിക്കുന്നു. ഇതിലൂടെ മുടിയുടെ അറ്റം പിളരുന്നു. മാത്രമല്ല ബ്ലീച്ച് ചെയ്യുന്നത് മുടിക്ക് ആയുസ്സ് കുറക്കുന്നു. മുടി പെട്ടെന്ന് പൊട്ടിപ്പോവാനും ഇത് കാരണമാകുന്നു. ഇത് മറ്റ് മുടിയിലേക്ക് വളരെ പെട്ടെന്ന് തന്നെ വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടേണ്ട അവസ്ഥയുണ്ടാവുന്നു പിന്നീട്.

മുടിക്ക് നിറം നല്‍കുന്നത്
പലരും മുടിക്ക് ഭാഗികമായോ പൂര്‍ണമായോ നിറം നല്‍കുന്നവരാണ്. പലപ്പോഴും മുടിയുടെ കടക്കലാണ് ഇതിലൂടെ കത്തി വെക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ മുടിയിൽ ഉണ്ടാക്കുന്നത് ചില്ലറ പ്രശ്നമല്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മുടിയിലെ കളർ പല വിധത്തിലുള്ള അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണും മുൻപ് അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് മുടിക്ക് നിറം നൽകുമ്പോള്‍ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

പെര്‍മിങ്
മുടിയില്‍ പെര്‍മിങ് നടത്തുന്നവരും ചില്ലറയല്ല. ഇത് മുടിയുടെ ഘടന തന്നെ മാറ്റുന്നു. മുടി നീളത്തിലാക്കാനും മുടി ചുരുട്ടാനും ഇത് പലപ്പോഴും കാരണമാകുന്നു. മുടിക്ക് സ്വാഭാവികമായുള്ള ഘടന മാറുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ദിവസം ചെല്ലുന്തോറും കെമിക്കലിന്റെ ഉപയോഗം മുടിയെ ദോഷകരമായി ബാധിക്കുന്നു. മാത്രമല്ല ഇത് മുടിയുടെ ക്യൂട്ടിക്കിളിന് വളരെ പ്രതിസന്ധിയിലാക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യം നശിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആധുനിക കാര്യങ്ങള്‍ മുടിയില്‍ പരീക്ഷിക്കുമ്പോള്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

മുടി കെട്ടി വെക്കുമ്പോൾ
മുടി കെട്ടിവെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത് പല വിധത്തിൽ മുടിക്ക് പ്രതിസന്ധികൾ ഉണ്ടാവുന്ന തരത്തിലാണ് എങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം മുടിക്ക് ആരോഗ്യം നല്‍കുന്ന തരത്തിലായിരിക്കണം മുടി കെട്ടേണ്ടത്. മുടി ഉയര്‍ത്തി മുകളില്‍ കെട്ടിവെക്കുന്നത് മുടിയുടെവേരുകളെ നശിപ്പിക്കുന്നു. ഇത് കൂടുതല്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. പല തരത്തിലുള്ള വസ്തുക്കളും ഉപയോഗിച്ച് നമ്മള്‍ മുടി കെട്ടാറുണ്ട്. ഇവയില്‍ തന്നെ പിന്നുകളും സ്ലൈഡുകളും മറ്റും മുടിക്ക് ദോഷം ചെയ്യുന്നു. മാത്രമല്ല പലരും നനഞ്ഞ മുടി കെട്ടി വെക്കുന്നു. ഇതും മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്.

മുടി ചീകുമ്പോള്‍ ശ്രദ്ധ
മുടി ചീകുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ഇത് പലപ്പോഴും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. മുടി ചീകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നതിന് കാരണമാകുന്നു. അതിലുപരി മുടിയിൽ നനച്ചിലുണ്ടെങ്കിൽ അത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പല വിധത്തിലാണ് അത് മുടിയെ നശിപ്പിക്കുന്നത്.

ഷാമ്പൂ ശ്രദ്ധിക്കണം
പലരും ഷാമ്പൂ ഉപയോഗിക്കുമ്പോൾ അത് മുടി പ്രതിസന്ധിയിലേക്ക് എത്തുന്നു. ഷാമ്പൂ ഇടുന്നതിലൂടെ പ്രകൃതിദത്തമായി ഉണ്ടാവുന്ന എണ്ണയേയും ഇല്ലാതാക്കുന്നു. ഷാമ്പൂ ഇടുന്നത് തന്നെ മുടിയിലെ അഴുക്കും അമിത എണ്ണമയവും ഇല്ലാതാക്കാനാണ്. എന്നാല്‍ ഇനി മുടിയില്‍ ഷാമ്പൂ ഇടുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് തലയോട്ടിക്ക് നല്ലതല്ല എന്നതാണ് ഒരു കാര്യം. അതിലുപരി ഇത് മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. മുടിയുടെ ആരോഗ്യത്തെ എങ്ങും തൊടാതെ നശിപ്പിക്കുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് അല്ല ഇതെല്ലാം മുടിയെ നശിപ്പിക്കുന്നതിനാണ് സഹായിക്കുന്നത്.

കൃത്രിമമായി മുടി ഉണക്കുന്നത്
പലരും മുടി കൃത്രിമമായി ഉണക്കുന്നവരാണ്. എന്നാൽ ഇത് പലപ്പോഴും പല വിധത്തിലാണ് മുടിയെ നശിപ്പിക്കുന്നത് എന്ന കാര്യം കൂടി ഓർമ്മിക്കണം. അല്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു എന്ന് മാത്രമല്ല ഇത് മുടിയെ വേരോടെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത് മുടിയുടെ മോയ്‌സ്ചുറൈസിംഗ് പവ്വറിനെ ഇല്ലാതാക്കുന്നു. ഇത് ക്യൂട്ടിക്കിള്‍ തുറക്കാന്‍ കാരണമാകുന്നു. കൂടുതല്‍ ചൂട് ഇതിലൂടെ കടക്കുമ്പോള്‍ അത് പലപ്പോഴും മുടി പൊട്ടാനും മുടിക്ക് മറ്റു തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാനും കാരണമാകുന്നു.അതുകൊണ്ട് കൃത്രിമമായി മുടി ഉണക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
