Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
വെളിച്ചെണ്ണ നാരങ്ങമിക്സ്;മുടിവളരാന്‍ ഒന്നും വേണ്ട
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. ഉള്ള മുടി കൊഴിഞ്ഞ് പോവുമ്പോള്‍ അതുണ്ടാക്കുന്ന മാനസിക പ്രയാസം എത്രയെന്ന് നമുക്ക് പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ല. അത്രക്കും പ്രശ്നങ്ങളാണ് ഇത് ഉണ്ടാക്കുന്നത്.
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് മുടിയെ മറന്നിട്ടാവരുത് എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ ഇനി സൗന്ദര്യസംരക്ഷണത്തില്‍ മുടി സംരക്ഷണം ഒരു വില്ലനായി മാറുകയേ ഇല്ല. കാരണം മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലാണ് നമ്മള് മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ഇനി ഒരു തരത്തിലും ഇത്തരം പ്രതിസന്ധികളെക്കുറിച്ച് ആലോചിക്കേണ്ടതില്ല. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഈ നാരങ്ങ വെളിച്ചെണ്ണ മിക്സ് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം.
കാരണം മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് നാരങ്ങയും വെളിച്ചെണ്ണയും. ഇത് രണ്ടും ഉപയോഗിച്ച് ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. എത്ര വലിയ മുടി കൊഴിച്ചില്‍ ആണെങ്കില്‍ പോലും അതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നാരങ്ങയും വെളിച്ചെണ്ണയും മാത്രം മതി.

തയ്യാറാക്കി ഉപയോഗിക്കുന്ന വിധം
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒരു കപ്പ് വെളിച്ചെണ്ണയില്‍ അരമുറി നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് ഇത് നല്ലതു പോലെ മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് നല്കുന്ന ഗുണത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ല എന്നതാണ് സത്യം. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒരു അടുക്കള ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കേശസംരക്ഷണത്തിന് വേണ്ടി യാതൊരു സംശയവും ഇല്ലാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുടി കൊഴിച്ചില്‍ മാറ്റുന്നു
മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് നാരങ്ങ വെളിച്ചെണ്ണ ഒറ്റമൂലി. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കേശസംരക്ഷണത്തില്‍ വില്ലനാവുന്ന അവസ്ഥകള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. എത്ര വലിയ മുടി കൊഴിച്ചില്‍ ആണെങ്കില്‍ പോലും അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും തിളക്കവും വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. അരമണിക്കൂര്‍ നേരത്തെ പൊടിക്കൈ കൊണ്ട് വെല്ലുവിളിയായി കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

അകാല നരക്ക് പരിഹാരം
അകാലനരയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നാരങ്ങ വെളിച്ചെണ്ണ ഒറ്റമൂലി. ഇത് അകാല നരയെ ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കവും ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തില്‍ മുടിക്കുള്ള പ്രാധാന്യം എന്താണെന്ന് നമുക്ക് നല്ലതു പോലെ അറിയാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് നാരങ്ങ വെളിച്ചെണ്ണ ഒറ്റമൂലി.

അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളിച്ചെണ്ണയും നാരങ്ങ നീരും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് മുടിക്ക് വളരെയധികം നല്ലതാണ്. മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും മുടിക്ക് തിളക്കവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നില്ക്കുന്ന ഒന്നാണ് നാരങ്ങയും വെളിച്ചെണ്ണയും. മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കി നല്ല കരുത്തുള്ള മുടി നല്‍കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം.

ആരോഗ്യമുള്ള മുടി
മുടിക്ക് നീളം കൂടുതല്‍ ഉണ്ടായിട്ട് കാര്യമില്ല, ഉള്ളില്ലാത്ത ആരോഗ്യമില്ലാത്ത മുടിയാണെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം മുടിക്ക് ഇത് വളരെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് നല്ല കട്ടിയുള്ള ആരോഗ്യമുള്ള മുടിക്ക് നാരങ്ങ നീരും വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വരണ്ട മുടി
മുടിയിലെ വരള്‍ച്ച പലരേയും അലട്ടുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി അല്പം നാരങ്ങ നീരും വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എപ്പോഴും മുടിയില്‍ ഈര്‍പ്പം കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. വരണ്ട മുടിയിലൂടെ മുടിയുടെ ആരോഗ്യം ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതിന് നല്ലൊരു പ്രതിവിധിയാണ് നാരങ്ങയും വെളിച്ചെണ്ണയും.

താരന് പരിഹാരം
പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം എന്ന് പറയുന്നത് താരനായിരിക്കും. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. മുടി കൊഴിച്ചിലിന് പരിഹാരം കാണുകയും താരന് പൂര്‍ണമായും അകറ്റുകയും ചെയ്യുന്ന നല്ലൊരു ഒറ്റമൂലിയാണ് വെളിച്ചെണ്ണ നാരങ്ങ നീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നല്ല കരുത്തുള്ള മുടിക്ക് സഹായിക്കുന്നു എന്ന മാത്രമല്ല താരന്റെ പൊടി പോലുമില്ലാതെ ഇത് പൂര്‍ണമായും താരനെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications