Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
താരന് നാരങ്ങ നീരോ, താരന് പോവും മുടി നരക്കും
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട്. താരന്, മുടിയുടെ ആരോഗ്യക്കുറവ്, മുടിക്ക് തിളക്കം കുറവ്, മുടികൊഴിച്ചില്‍ എന്നിവയെല്ലാം വളരെയധികം വിഷമിപ്പിക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ പലരും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. ചിലത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആണെങ്കില്‍ ചിലത് അല്പം കൃത്രിമമായ മാര്‍ഗ്ഗങ്ങളായിരിക്കും. എന്നാല്‍ ഇവ രണ്ടും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് പലപ്പോഴും ഉള്ള മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
മുടി നരക്കുന്നത് എല്ലാവരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ നമ്മള് അറിഞ്ഞ് കൊണ്ട് നമ്മുടെ മുടി നരക്കുന്നത് അല്പം വിഷമമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അവസ്ഥകള്‍ പലപ്പോഴും നമ്മള് അറിഞ്ഞ് കൊണ്ട് വരുത്തി വെക്കാറുണ്ട്. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന താരനെ ഇല്ലാതാക്കാന്‍ നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് മുടിയ്ക്ക് അല്പം ദോഷം ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യവും മറക്കേണ്ടതില്ല.
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു കാരണവശാലും നാരങ്ങ ഉപയോഗിക്കണ്ട. ഇനി ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അല്പം ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്. അത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് മുടി മുഴുവന്‍ നരക്കുന്നതിന് കാരണമാകുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ നാരങ്ങ ഉപയോഗിക്കുന്നതിലൂടെ മുടിക്ക് ഉണ്ടാവുന്ന ദോഷവശങ്ങള്‍ എന്ന് നോക്കാം.

മുടി നരക്കുന്നത്
താരന് പോവുന്നതിന് വേണ്ടിയാണ് പലപ്പോഴും നാരങ്ങ നീര് നമ്മളില്‍ പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് മുടിക്ക് ഉണ്ടാക്കുന്ന ദോഷം ചില്ലറയല്ല. ഇത് മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. താരന് മുടിയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. എന്നാല്‍ അതിന് നാരങ്ങ നീര് ഉപയോഗിക്കുമ്പോള്‍ അത് മുടിയുടെ നരയിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

മുടി ചകിരി നാരു പോലെ
മുടി ചകിരി നാരു പോലെ ആവുന്ന അവസ്ഥയിലേക്ക് നാരങ്ങയുടെ ഉപയോഗം കാരണമാകുന്നു. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. നാരങ്ങ നീര് നേരിട്ട് മുടിയില്‍ തേക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നാരങ്ങ നീര് ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം നാരങ്ങ നീര് മുടിയില്‍ ഉപയോഗിക്കാന്‍.

വരണ്ട മുടി
വരണ്ട മുടിയായി മാറുന്നതിന് കാരണമാകുന്നു പലപ്പോഴും നാരങ്ങ നീര്. നാരങ്ങ നീര് മാത്രമായി ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തില്‍ മുടിക്ക് ദോഷം ചെയ്യുന്നു. വരണ്ട മുടിയായി മാറുന്നു പലപ്പോഴും നാരങ്ങ ഉപയോഗിക്കുന്നതിലൂടെ. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മുടിക്ക് ദോഷം ചെയ്യുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

മുടി ചുരുണ്ടതായി മാറുന്നു
പലപ്പോഴും മുടി ചുരുണ്ടതായി മാറുന്നതിന് കാരണമാകുന്നുണ്ട് നാരങ്ങയുടെ ഉപയോഗം. നാരങ്ങ നീര് ഉപയോഗിക്കുന്നതിലൂടെ അത് മുടി ചുരുണ്ടതായി മാറ്റുന്നു. മുടി ചുരുണ്ടതായി മാറുന്നതിലൂടെ അത് മുടിയുടെ എല്ലാ വിധത്തിലുള്ള സൗന്ദര്യത്തേയും നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നാരങ്ങ നീര് തേക്കുന്നതിലൂടെ മുടിയുടെ സൗന്ദര്യത്തിന് കോട്ടം തട്ടുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

എണ്ണമയം ഇല്ലാതാക്കുന്നു
തലമുടിയുടെ സ്വാഭാവികമായുള്ള എണ്ണമയത്തെ നാരങ്ങ നീര് ഇല്ലാതാക്കുന്നു. പലപ്പോഴും ഇത് മുടിയുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നു. കൂടാതെ തലയോട്ടിക്കും വളരെയധികം മോശം അവസ്ഥ ഉണ്ടാക്കുന്നു. വരണ്ട തലയോട്ടിയായി മാറുന്നു. ഇത് മുടിക്കുണ്ടാവുന്ന എല്ലാ ഗുണത്തേയും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന് നാരങ്ങ നീര് തലയില്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ഉപയോഗിക്കേണ്ടത് ഇങ്ങനെ
എന്നാല്‍ മുടിയില്‍ നാരങ്ങ നീര് ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ അത് ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്. അല്പം നാരങ്ങ നീര് എടുത്ത് അതില്‍ ഷാമ്പൂ, പകുതിയിലധികം വെള്ളം എന്നിവ മിക്സ് ചെയ്ത് വേണം തലയില്‍ ഉപയോഗിക്കുന്നതിന്. ഇത് മുടിക്ക് അത്ര കേടുപാടുകള്‍ ഉണ്ടാക്കുന്നില്ല. മാത്രമല്ല മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും താരനെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് വളരെ കുറഞ്ഞ അളവില്‍ നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്.

മറ്റ് ദോഷങ്ങള്‍
മുടിക്ക് മാത്രമല്ല ചര്‍മ്മത്തിനും നാരങ്ങ അല്പം അപകടകാരിയാണ്. ഗുണങ്ങള്‍ ധാരാളമുണ്ടെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ചര്‍മ്മസംരക്ഷണത്തിന് പലരും നാരങ്ങ നീര് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ചര്‍മ്മത്തിന് നല്കുന്ന ദോഷം എത്രത്തോളം എന്ന് നമുക്ക് നോക്കാം. എന്നാല്‍ ചെറിയ അളവില്‍ ഉപയോഗിക്കുന്നതിലൂടെ ദോഷം ഇല്ലെന്നതാണ് സത്യം.

മുഖക്കുരു മാറ്റാന്‍ ഉപയോഗിക്കുമ്പോള്‍
പലരും മുഖക്കുരു എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നാരങ്ങ നീര് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മുഖക്കുരുവിന് മുകളില്‍ നാരങ്ങ നീര് തേക്കുമ്പോള്‍ അത് പലപ്പോഴും മുഖക്കുരു പൊട്ടി ചോര വരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിച്ച് വേണം മുഖക്കുരുവിന് പരിഹാരം കാണാന്‍ നാരങ്ങ നീര് ഉപയോഗിക്കാന്‍.

ഇരുണ്ട നിറമുള്ളവര്‍
ഒരു കാരണവശാലും ഇരുണ്ട നിറമുള്ളവര്‍ മുഖത്ത് നാരങ്ങ നീര് ഉപയോഗിക്കരുത്. ഇത് ചര്‍മ്മം കൂടുതല്‍ ഇരുണ്ട നിറമായി കാണിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും ചര്‍മ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇനി അഥവാ ഉപയോഗിക്കുകയാണെങ്കില്‍ നാരങ്ങ നീരിനോടൊപ്പം തുല്യ അളവില്‍ വെള്ളവും മിക്സ് ചെയ്യണം എന്ന കാര്യം മറക്കരുത്.

പുറത്ത് പോവുമ്പോള്‍
ഒരു കാരണവശാലും നാരങ്ങ നീര് മുഖത്ത് പുരട്ടി സൂര്യ പ്രകാശത്തില്‍ നടക്കരുത്. ഇത് ചര്‍മ്മത്തില്‍ പൊള്ളിയടര്ന്നതു പോലുള്ള പാടുകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണം. മാത്രമല്ല ചര്‍മ്മം ഇരുണ്ട നിറത്തിലാവുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.



Click it and Unblock the Notifications