Just In
- 2 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 7 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- 18 hrs ago
മരുന്നു വേണ്ട ക്ഷയത്തിന്.. യോഗയില്‍ പരിഹാരമുണ്ട്
- 19 hrs ago
സർവ്വാഭീഷ്ഠസിദ്ധിക്ക് ഗുരുവായൂർ ഏകാദശി വ്രതം
Don't Miss
- News
ഉന്നാവോ കൂട്ടബലാൽസംഗക്കേസ്: ചുട്ടുകൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററിൽ!
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Movies
യുവനടന്മാരില് ചിലരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്
- Finance
വർഷാവസാനം കാർ വില വർദ്ധിപ്പിക്കുന്നതിന് പിറകിൽ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ?
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
- Sports
ട്വന്റി-20 ലോകകപ്പ്: വിരാട് കോലിയുടെ പദ്ധതി ഇങ്ങനെ, 'കുല്‍ചാ' ജോടിയെ കളിപ്പിക്കുമോ?
മുടി വേരുമുതല്‍ താഴെ വരെ ഇത് പുരട്ടൂ മുട്ടറ്റംമുടി
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. മുടി പൊട്ടിപ്പോവുക, മുടിക്ക് ആരോഗ്യമില്ലാത്തത്, മുടിയുടെ ആരോഗ്യം, വരണ്ട മുടി, താരന് എന്നീ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുകയാണ് പലരും. മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഒരു മികച്ച ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് നിരവധി ചേരുവകള്‍ ഉണ്ട്. അതും നമ്മുടെ ചുറ്റു വട്ടത്ത് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
Most read: യോനി അണുബാധയും ദുര്‍ഗന്ധവും പേരയിലയിലൊതുങ്ങും
എന്നാല്‍ ഇതെങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്ന് പലര്‍ക്കും അറിയുകയില്ല. ഹെയര്‍മാസ്ക് ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. ഇതിനായി പഴം, തേന്‍, തൈര് എന്നീ ചേരുവകളാണ് ആവശ്യമുള്ളത്. ഇത് മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നും നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് നല്ലതു പോലെ പഴുത്ത പഴം ഉടക്കുക. അതിലേക്ക് അല്പം തേനും തൈരും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം. നല്ലതു പോലെ മിക്സ് ആയി കഴിഞ്ഞാല്‍ ഇത് തലമുടിയില്‍ വേരു മുതല്‍ അടി വരെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇരുപത് മിനിട്ടെങ്കിലും ഇത് തലയില്‍ വെക്കേണ്ടതാണ്. അതിന് ശേഷം ഉണങ്ങിയ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

മുടി വളരാന്‍
മുടി വളരുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുകളില്‍ പറഞ്ഞത് പോലെ ചെയ്യുക. ഇത് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് മുടിയുടെ ആരോഗ്യത്തിനും നല്ലതു പോലെ തഴച്ച് വളരുന്നതിനും സഹായിക്കുന്നുണ്ട്.

വരണ്ട മുടിക്ക് പരിഹാരം
വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇതില്‍ മുടി എപ്പോഴും മോയ്സ്ചുറൈസ് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

താരന് പരിഹാരം
താരന് പോലുള്ള അസ്വസ്ഥതകള്‍ മുടിയുടെ ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്നുണ്ട്. ഈ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈരും തേനും പഴവും ഉപയോഗിക്കാവുന്നതാണ്. ഇത് ഒരാഴ്ച സ്ഥിരമായി തേച്ച് പിടിപ്പിച്ച് കഴിഞ്ഞാല്‍ അത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കി മുടിക്ക് കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നുണ്ട്.
Most read: നിറം നല്കാന് തെളിയിക്കപ്പെട്ട കാപ്പി പ്രയോഗം

മുടി കൊഴിച്ചിലിന്
മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല മുടി കൊഴിച്ചില്‍ മാറ്റി ഇടതൂര്‍ന്ന് വളരുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ മുടി കൊഴിച്ചില്‍ മാറ്റി വീണ്ടും മുടി കിളിര്‍ക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി തേച്ച് പിടിപ്പിക്കാവുന്നതാണ്.

തേന്‍
ഇതില്‍ ചേര്‍ക്കുന്ന തേനിന് നല്ല മോയ്സ്ചുറൈസിങ് ഏജന്റായി പ്രവര്‍ത്തിക്കുന്നുണ്ട്. തേനില്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം ഉണ്ട്. ഇത് മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. തേന്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തേന്‍ ഇതില്‍ ചേര്‍ക്കുന്നതിലൂടെ അത് മുടിക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

തൈര്
തൈര് ഉപയോഗിക്കുന്നതിലൂടെയും അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. തൈരില്‍ കാല്‍സ്യത്തിന്റേയും വിറ്റാമിന്‍ ഡിയുടെയും ഗുണങ്ങളുണ്ട്. ഇത് മുടിയുടെ നീളം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തൈര് മുടിക്ക് നല്ല ഗുണമാണ് നല്‍കുന്നത്.

പഴം
പഴം ഉപയോഗിക്കുന്നതിലൂടേയും അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ ആന്റി ഓക്സിഡന്റും പൊട്ടാസ്ത്തിന്റെ അംശവും ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.