For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിവളര്‍ച്ചക്ക് വിറ്റാമിന്‍ഇ ഉറപ്പ്,പക്ഷേ അപകടം

|

കേശസംരക്ഷണം പലപ്പോഴും വെല്ലുവിളി തന്നെയാണ്. കേശസംരക്ഷണത്തില്‍ തന്നെ മുടി കൊഴിച്ചില്‍ മുടിയുടെ ആരോഗ്യം മുടിയുടെ തിളക്കം എന്നിവയെല്ലാം പ്രശ്‌നത്തിലാവുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവുന്നു. അതിനെ പരിഹരിക്കാന്‍ വിപണിയില്‍ ഇന്ന് ലഭ്യമാവുന്നതില്‍ വെച്ച് പല വഴികളും തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം വഴികളില്‍ അല്‍പം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും കേശസംരക്ഷണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ഉപയോഗിക്കും മുന്‍പ് നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

<strong>നിറം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടത് ക്രീമല്ല, ഇതാണ്</strong>നിറം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടത് ക്രീമല്ല, ഇതാണ്

മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇ ഉപയോഗിക്കേണ്ടത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും വിറ്റാമിന്‍ ഇ മുടിക്ക് ഏതൊക്കെ തരത്തില്‍ ഗുണം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം കഴിക്കുക. വിറ്റാമിന്‍ ഇയുടെ ഉപയോഗത്തിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം. മുടിയില്‍ വിറ്റാമിന്‍ ഇ നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നത് തലയോട്ടിയില്‍ രക്തയോട്ടം ഉള്ളത് തന്നെയാണ്. വിറ്റാമിന്‍ ഇ ഉപയോഗിക്കുന്നതിലൂടെ തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. ഇത് ഏത് വിധത്തിലും മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നു. മുടിയുടെ ഫോളിക്കിളുകള്‍ക്ക് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു വിറ്റാമിന്‍ ഇ ഓയില്‍.

 പി എച്ച് ലെവല്‍ കൃത്യമാക്കുന്നു

പി എച്ച് ലെവല്‍ കൃത്യമാക്കുന്നു

പി എച്ച് ലെവല്‍ കൃത്യമാക്കുന്നതിന് സഹായിക്കുന്നു വിറ്റാമിന്‍ ഇ. പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം എന്ന് പറയുന്നത് മുടിയില്‍ എണ്ണമയം കൂടുന്നതാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രമിക്കേണ്ടത്. അമിത എണ്ണമയം പലപ്പോഴും താരന്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. എന്നാല്‍ വിറ്റാമിന്‍ ഇയുടെ കൃത്യമായ പി എച്ച് ലെവല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിനും കേശസംരക്ഷണത്തിനും സഹായിക്കുന്നു. മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ. ബ്രോക്കോളി, സ്പിനാച്ച്, നട്‌സ്, സൂര്യകാന്തി വിത്ത് എന്നിവയിലെല്ലാം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നു. വിറ്റാമിന്‍ ഇ അടങ്ങിയ ടാബ്ലെറ്റുകളും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാല്‍ ഇത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുന്നതാണ് ഉത്തമം.

വിറ്റാമിന്‍ ഇ അടങ്ങിയ ഷാമ്പൂ

വിറ്റാമിന്‍ ഇ അടങ്ങിയ ഷാമ്പൂ

വിറ്റാമിന്‍ ഇ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിനെ നറിഷ് ആക്കുന്നു. ദിവസവും എണ്ണ തേക്കുന്നവര്‍ക്ക് വിറ്റാമിന്‍ ഇ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യകരമായ മുടിയിഴകള്‍ക്കും താരനെ ഇല്ലാതാക്കുന്നതിനും മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതോടൊപ്പം ബാലന്‍സ്ഡ് ഡയറ്റ് കൃത്യമാക്കുന്നതിനും ശ്രദ്ധിക്കുക.

 വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ അടങ്ങിയ എണ്ണ മുടിയില്‍ തേക്കുന്നത് എന്തുകൊണ്ടും മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ്. നല്ലതു പോലെ തലയിലും മുടിയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും മുടിക്കുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ അറ്റം പിളരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വിറ്റാമിന്‍ ഇ ഓയില്‍. വിറ്റാമിന്‍ ഇ ഓയില്‍ അടങ്ങിയ എല്ലാ വിധത്തിലുള്ള എണ്ണകള്‍ക്കും ഇത് ഗുണം നല്‍കുന്ന ഒന്നാണ്.

വിറ്റാമിന്‍ ഇ അടങ്ങിയ ഹെയര്‍മാസ്‌ക്

വിറ്റാമിന്‍ ഇ അടങ്ങിയ ഹെയര്‍മാസ്‌ക്

വിറ്റാമിന്‍ ഇ അടങ്ങിയ ഹെയര്‍മാസ്‌ക് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിക്ക് ആരോഗ്യവും വളര്‍ച്ചയും സഹായിക്കുന്നുണ്ട്. ഒരു ആവക്കാഡോ, അല്‍പം ഓലീവ് ഓയില്‍, കാല്‍ ടീസ്പൂണ്‍ വിറ്റാമിന്‍ ഇ ഓയില്‍ എന്നിവയെല്ലാം മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തിലുള്ള ഹെയര്‍ മാസ്‌ക് മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

എന്നാല്‍ ഏത് വസ്തു ഉപയോഗിക്കുമ്പോഴും പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിക്കുമ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ച് വേണം വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിക്കാന്‍. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.

തലയോട്ടിയില്‍ ചൊറിച്ചില്‍

തലയോട്ടിയില്‍ ചൊറിച്ചില്‍

തലയോട്ടിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ വിറ്റാമിന്‍ ഇ ഓയില്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നതിന് പലപ്പോഴും വിറ്റാമിന്‍ ഇ ഓയില്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും അമിതോപയോഗം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍

ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍

വിറ്റാമിന്‍ ഇ ഓയില്‍ പലപ്പോഴും ചര്‍മ്മത്തില്‍ ചുവന്ന തിണര്‍ത്ത പാടുകള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ തിണര്‍ത്ത പാടുകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ഇത് പലപ്പോഴും പല വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 തലവേദനയും ക്ഷീണവും

തലവേദനയും ക്ഷീണവും

ചിലരില്‍ ഇത് ഉപയോഗിച്ച് കഴിയുമ്പോള്‍ തലവേദനയും ക്ഷീണവും ഉണ്ടാവുന്നു. ഇതിന് കാരണമാകുന്ന അവസ്ഥ പലപ്പോഴും വിറ്റാമിന്‍ ഇയുടെ ഉപയോഗം മൂലമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് തലവേദനയും ക്ഷീണവും ഉണ്ടാക്കുന്നു.

English summary

vitamin e for hair growth

Vitamin w is best property for increasing hair growth, read on.
Story first published: Saturday, September 8, 2018, 16:43 [IST]
X
Desktop Bottom Promotion