For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാൻ കാരറ്റ്

|

നമുക്ക് ഓർമ്മ വയ്ക്കുന്ന കാലത്തിന് മുൻപേ കണ്ണിന് മികച്ചതാണ് ക്യാരറ്റ് എന്നത് പ്രസിദ്ധമായതാണ്.മുയലിന്റെ പ്രീയ ഭക്ഷണമാണ് ക്യാരറ്റ് എന്നും എല്ലാവർക്കും അറിയാം.എന്നാൽ ആരും പറയാത്ത എല്ലാവര്ക്കും ഉപകാരമായ ചില ഗുണങ്ങളും കാരറ്റിനുണ്ട്.നിങ്ങളുടെ തലമുടി സമൃദ്ധമായി വളരാനും മുടിയുടെ ആരോഗ്യത്തിനും കാരറ്റ് മികച്ചതാണ്. നിങ്ങളുടെ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കാരറ്റ് എങ്ങനെ സഹായിക്കുന്നു എന്ന് ഇവിടെ പറയുന്നു

g

ധാരാളം പോഷകങ്ങളും വിറ്റാമിനുകളായ എ ,കെ,സി,ബി 6 ,ബി 1 ,ബി 3 ,ബി 2 ,നാരുകൾ,പൊട്ടാസ്യം,ഫോസ്ഫറസ് എന്നിവ മുടിക്ക് അത്ഭുതങ്ങൾ സമ്മാനിക്കുക മാത്രമല്ല പ്രായമാക്കൽ തടയുകയും നല്ല ചർമ്മവും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കാരറ്റ് തലയോട്ടിലെ രക്തപ്രവാഹം വർധിപ്പിക്കുകയും മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.പതിവായി കാരറ്റ് കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയുന്നു.കാരറ്റിലെ വിറ്റാമിൻ എ സീബം ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിനെ കണ്ടീഷൻ ചെയ്യുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും നിങ്ങളുടെ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് വളരെ ഗുണകരമാണ്.അങ്ങനെ കട്ടിയും തിളക്കവുമുള്ള മുടി നിങ്ങൾക്ക് ലഭിക്കും.വിറ്റാമിൻ ബി, സി,ഇ,ഫോസ്ഫറസ്,മഗ്നീഷ്യം എന്നിവ കാരറ്റിലുണ്ട്.

 കാരറ്റ് മുടിക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് നോക്കാം

കാരറ്റ് മുടിക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് നോക്കാം

കാരറ്റ് മുടിക്ക് നൽകുന്ന ഗുണങ്ങൾ നിങ്ങൾക്ക് മനസ്സിലായി.ഇനി ഇത് എങ്ങനെ മുടി വളർച്ചയ്ക്കായി ഉപയോഗിക്കാമെന്ന് നോക്കാം

കട്ടിയുള്ള നീളൻ മുടിക്ക് കാരറ്റ് ഉപയോഗിക്കുന്ന വിധം

കാരറ്റ് ഓയിൽ

കാരറ്റ് ,പഴം,തൈര് ഹെയർ മാസ്ക്

കാരറ്റ് ,ഒലിവെണ്ണ,ഉള്ളി നീര്,നാരങ്ങാനീര് എന്നിവ ചേർന്ന ഹെയർ മാസ്ക്

കാരറ്റ്,തേൻ,അവോക്കാഡോ ചേർന്ന ഹെയർ മാസ്ക്

കാരറ്റ് വെളിച്ചെണ്ണ എന്നിവ ചേർന്ന ഹെയർ എം,മാസ്ക്

കാരറ്റ് ,പപ്പായ,തൈര് ചേർന്ന ഹെയർ മാസ്ക്

കാരറ്റ്,കറ്റാർ വാഴ ചേർന്ന ഹെയർ സ്പ്രേ

കാരറ്റ്,വാഴപ്പഴം ,തൈര് ചേർന്ന ഹെയർ മാസ്ക്

കാരറ്റ്,വാഴപ്പഴം ,തൈര് ചേർന്ന ഹെയർ മാസ്ക്

കാരറ്റും വാഴപ്പഴവും ചേർന്ന മാസ്ക് മുടി പൊട്ടുന്നത് തടയുക മാത്രമല്ല മുടി വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.കൂടാതെ മുടി മൃദുവും,സ്മൂത്തും ആക്കുന്നു

നിങ്ങൾക്ക് ആവശ്യമുള്ളവ

1 കാരറ്റ്

1 പഴം

2 സ്പൂൺ തൈര്

ചെയ്യേണ്ട വിധം

കാരറ്റും വാഴപ്പഴവും ചെറുതായി നുറുക്കുക

തൈരും ചേർത്ത് ഒരു ഫുഡ് പ്രോസസറിൽ ഇട്ട് നന്നായി ബ്ലെന്റ് ചെയ്യുക

ഇത് മുടിയിൽ പുരട്ടി ഒരു ഷവർ ക്യാപ് ഇട്ട് 30 മിനിറ്റ് വയ്ക്കുക

അതിനു ശേഷം മൈൽഡ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക

ഇത് ആഴചയിൽ ഒരിക്കൽ ചെയ്യാവുന്നതാണ്

കാരറ്റ് ,ഒലിവെണ്ണ,ഉള്ളിനീര്,നാരങ്ങാനീര് ഹെയർ മാസ്ക്

കാരറ്റ് ,ഒലിവെണ്ണ,ഉള്ളിനീര്,നാരങ്ങാനീര് ഹെയർ മാസ്ക്

നിങ്ങളുടെ മുടിയുടെ എല്ലാ പ്രശനങ്ങളും അകറ്റി മുടി കൊഴിയുന്നത് കുറയ്ക്കാനും മുടി വളർച്ച ത്വരിതപ്പെടുത്താനും ഈ മാസ്ക് ഉത്തമമാണ്.കാരറ്റും ഒലിവെണ്ണയും മുടി വളർച്ച കൂട്ടുകയും മുടിക്ക് കണ്ടീഷണർ ആയി പ്രവർത്തിക്കുകയും ചെയ്യും.ഉള്ളി നീര് മുടിയുടെ ഫോളിക്കുകളെ പോഷകസമ്പന്നമാക്കും.നാരങ്ങാനീര് കൊളാജൻ ഉത്പാദനം കൂട്ടി മുടി വളർച്ച പുരോഗമിപ്പിക്കും.

ആവശ്യമുള്ളവ

1 കാരറ്റ്

1 ഉള്ളി

2 സ്പൂൺ ഒലിവെണ്ണ

2 സ്പൂൺ നാരങ്ങാനീര്

ചെയ്യേണ്ട വിധം

കാരറ്റും ഉള്ളിയും ചെറിയ കഷണങ്ങളാക്കി നുറുക്കി ഫുഡ് പ്രോസെസറിൽ ഇട്ട് ബ്ലെൻഡ് ചെയ്യുക

ഇതിലേക്ക് ഒലിവെണ്ണയും നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക

ഈ മാസ്ക് മുടിയിൽ പുരട്ടി 15 മിനിറ്റ് വയ്ക്കുക

ഷാമ്പൂ ഉപയോഗിച്ച് കഴുകുക

ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാവുന്നതാണ്

കാരറ്റ് ,തേൻ അവക്കാഡോ ഹെയർ മാസ്ക്

കാരറ്റ് ,തേൻ അവക്കാഡോ ഹെയർ മാസ്ക്

ഈ ഹെയർ മാസ്ക് മുടി വളർച്ചയ്ക്ക് അത്യുത്തമമാണ്.തേൻ മുടിക്ക് വേണ്ട ഈർപ്പം നൽകുകയും ഫോളിക്കുകളെ ബലപ്പെടുത്തുകയും ചെയ്യും.കാരറ്റും അവക്കാഡോയിലും ടൺ കണക്കിന് പ്രോട്ടീനും ,വിറ്റാമിനും,അമ്മിണി ആസിഡും അടങ്ങിയിരിക്കുന്നതിനാൽ ഇത് തലയോട്ടിനെ പോഷകസമൃദ്ധമാക്കുകയും ആരോഗ്യമുള്ള മുടി നൽകുകയും ചെയ്യുന്നു

ആവശ്യമുള്ളവ

2 കാരറ്റ്

1 / 2 അവക്കാഡോ

2 സ്പൂൺ തേൻ

ചെയ്യേണ്ട വിധം

കാരറ്റും അവക്കാഡോയും ചെറിയ കഷണങ്ങളാക്കി നുറുക്കി നന്നായി ബ്ലെൻഡ് ചെയ്യുക

ഇതിലേക്ക് തേൻ കൂടെ മിക്സ് ചെയ്തു നന്നായി യോജിപ്പിക്കുക

ഈ പേസ്റ്റ് മുടിയിലും തലയോട്ടിലും പുരട്ടി 30 മിനിറ്റ് വയ്ക്കുക

ഷാമ്പൂ ഉപയോഗിച്ച് കഴുകുക

ആഴചയിൽ ഒരിക്കൽ ഈ പതിവ് തുടരുക

 കാരറ്റ് + വെളിച്ചെണ്ണ ഹെയർ മാസ്ക്

കാരറ്റ് + വെളിച്ചെണ്ണ ഹെയർ മാസ്ക്

വെളിച്ചെണ്ണ തലയോട്ടിന് ഈർപ്പവും മൃദുത്വവും നൽകും.കാരറ്റും കൂടി ചേരുമ്പോൾ ഇത് ആരോഗ്യകരമായ ഹെയർ മാസ്ക് ആകുന്നു

ആവശ്യമുള്ളവ

1 കാരറ്റ്

2 സ്പൂൺ വെളിച്ചെണ്ണ

ചെയ്യേണ്ട വിധം

കാരറ്റ് ചെറിയ കഷണങ്ങളാക്കി നുറുക്കി ബ്ലെൻഡറിൽ അരയ്ക്കുക

ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക

ഇത് തലയോടിൽ പുരട്ടി 2 0 മിനിറ്റ് വയ്ക്കുക

ഷാമ്പൂ ഉപയോഗിച്ച് കഴുകുക

ഇത് ആഴചയിൽ ഒരിക്കൽ തുടരുക

കാരറ്റ് ,പപ്പായ,തൈര് ഹെയർ മാസ്ക്

കാരറ്റ് ,പപ്പായ,തൈര് ഹെയർ മാസ്ക്

തലയോട് വൃത്തിയാക്കുവാനും മുടി വളരുവാനും ഈ മിക്സ് മികച്ചതാണ്.ഇത് രക്തപ്രവാഹം കൂട്ടുകയും മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.തൈര് അഴുക്കും താരനും അകറ്റാൻ മികച്ചതാണ്

ആവശ്യമുള്ളവ

2 കാരറ്റ്

4 -5 കഷ്ണം പഴുത്ത പപ്പായ

2 സ്പൂൺ തൈര്

ചെയ്യേണ്ട വിധം

കാരറ്റ് ചെറിയ കഷണങ്ങളാക്കി മുറിക്കുക

കാരറ്റും പപ്പായയും തൈരും ചേർത്ത് ഫുഡ് പ്രോസെസറിൽ അരയ്ക്കുക

ഇത് മുടിയിലും തലയോട്ടിലെ പുരട്ടി 30 മിനിറ്റ് വയ്ക്കുക

ഷാമ്പൂ ഉപയോഗിച്ച് കഴുകുക

ആഴചയിൽ ഒരിക്കൽ ചെയ്യുക

കാരറ്റ് കറ്റാർ വാഴ ഹെയർ സ്പ്രേ

കാരറ്റ് കറ്റാർ വാഴ ഹെയർ സ്പ്രേ

മുടി വളരാനുള്ള ഈ സ്പ്രേ മുടിക്ക് വളരെ മികച്ചതാണ്.കാരറ്റിലെയും കറ്റാർ വാഴയിലെയും വിറ്റാമിൻ എ,സി എന്നിവ താരൻ അകറ്റുകയും മുടി വളർച്ചയെ കൂട്ടുകയും ചെയ്യും.മുടിയുടെ പല പ്രശനങ്ങളും പരിഹരിക്കാൻ ഇത് മികച്ചതാണ്

ആവശ്യമുള്ളവ

2 കാരറ്റ്

50 മില്ലി കറ്റാർ വാഴ ജ്യൂസ്

100 മില്ലി സ്പ്രേ ബോട്ടിൽ

ചെയ്യേണ്ട വിധം

കാരറ്റ് ഫുഡ് പ്രോസെസറിൽ അരച്ച് ജ്യൂസ് എടുക്കുക

സ്പ്രേ ബോട്ടിലിൽ പകുതി കാരറ്റ് ജ്യൂസും പകുതി കറ്റാർ വാഴ ജ്യൂസും എടുത്തു നന്നായി കുലുക്കുക

ഇത് തലയോടിൽ സ്പ്രേ ചെയ്തു വിരലുകൾ കൊണ്ട് 10 മിനിറ്റ് മസാജ് ചെയ്യുക

30 മിനിട്ടിനു ശേഷം കഴുകുക

ആഴ്ചയിൽ രണ്ടു തവണ ഇത് ചെയ്യാവുന്നതാണ്

English summary

use carrot for hair growth

Read about how carrot can use for hair growth .
X
Desktop Bottom Promotion