For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചു വളരാന്‍ പ്രത്യേക എണ്ണ കാച്ചുന്ന വിധം

|

നല്ല മുടി ആഗ്രഹിയ്ക്കാത്തവരില്ല. മുടി സൗന്ദര്യസങ്കല്‍പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുമാണ്. എന്നാല്‍ എല്ലാവര്‍ക്കും നല്ല മുടിയെന്ന ഭാഗ്യം ലഭിയ്ക്കില്ല. പാരമ്പര്യം, ഡയറ്റ്, മുടിസംരക്ഷണം തുടങ്ങിയ പല കാര്യങ്ങളാലാണ് നല്ല മുടി ലഭിയ്ക്കൂ. ഫാഷന്‍ സങ്കല്‍പങ്ങള്‍ എത്ര മാറിയാലും ഇത് മുടിയുടെ കാര്യത്തില്‍ അധികം ബാധിയ്ക്കുന്നില്ല. നല്ല ഇട തൂര്‍ന്ന മുടിയാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്.

മുടി വളരാന്‍ പാരമ്പര്യ വഴികള്‍ തന്നെയാണ് ഏറ്റവും നല്ലത്. ഇതിനായി മരുന്നുകള്‍ എന്നവകാശപ്പെട്ട് പലതും വിപണിയില്‍ വരുന്നുണ്ടെങ്കിലും. കെമിക്കലുകള്‍ അടങ്ങിയവ മുടിയ്‌ക്കൊരിയ്ക്കലും ഗുണം ചെയ്യില്ല.

മുടി വളര്‍ച്ചയക്കു പറ്റിയ ഏറ്റവും അടിസ്ഥാന കാര്യങ്ങളിലൊന്നാണ് ഒായില്‍ മസാജ്. ഇത് മുടി വേണമെന്നാഗ്രഹിയ്ക്കുന്നവര്‍ ചെയ്യേണ്ടുന്ന ഒന്നാണ്. ഓയില്‍ മസാജ് മുടിയുടെ വേരുകളെ ബലപ്പെടുത്തും. രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഇതു സാധിയ്ക്കുന്നത്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും ഇത് ഏറെ നല്ലതാണ്. വരണ്ട മുടി പെട്ടെന്നു ബലം കുറഞ്ഞു പൊട്ടിപ്പോകാന്‍ സാധ്യത കൂടുതലാണ്. ഇതുകൊണ്ടുതന്നെ ഓയില്‍ മസാജ് നല്ലതാണ്.

മുടി വളരാന്‍ സഹായിക്കുന്നുവെന്നവകാശപ്പെട്ട് വിപണിയില്‍ പല എണ്ണകളും ലഭിയ്ക്കുന്നുണ്ട്. ഇവ പൂര്‍ണ ഫലം തരുമെന്നു പ്രതീക്ഷിയ്ക്കാനുമാകില്ല. ചിലതില്‍ കൃത്രിമമായ ചേരുവകള്‍ അടങ്ങിയിട്ടുമുണ്ടാകും. ഇവ ഗുണത്തേക്കാളേറെ മുടിയ്ക്കു ദോഷം വരുത്തുകയും ചെയ്യും. മാത്രമല്ല, വിലയും കൂടുതലാകും. ഇതിനുളള പ്രതിവിധി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന എണ്ണക്കൂട്ടുകളാണ്. നമുക്കു തന്നെ വളരെ നിസാര ചെലവില്‍ തയ്യാറാക്കാവുന്ന എണ്ണകളുണ്ട്.

ഇത്തരത്തില്‍ തയ്യാറാക്കാവുന്ന ഒരു ഹെയര്‍ ഓയിലിനെക്കുറിച്ചറിയൂ,ഇത്തരം എണ്ണകള്‍ മുടി വളരാന്‍ മാത്രമല്ല, മുടിയിലെ പല പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ്.

താഴെപ്പറയുന്നത് ഇത്തരത്തില്‍ വീട്ടില്‍ തന്നെ നമുക്കു തയ്യാറാക്കാവുന്ന എണ്ണയാണ്. അടുക്കളയിലെ ചേരുവകള്‍ ഉപയോഗിച്ചു ചെയ്യാവുന്ന ഒന്നു കൂടിയാണിത്.

കറിവേപ്പില, ചെറിയുള്ളി, മയിലാഞ്ചിയില

കറിവേപ്പില, ചെറിയുള്ളി, മയിലാഞ്ചിയില

കറിവേപ്പില, ചെറിയുള്ളി, മയിലാഞ്ചിയില, വെളിച്ചെണ്ണ എന്നിവയാണ് ഈ പ്രത്യേക എണ്ണ തയ്യാറാക്കാന്‍ വേണ്ടത്.

ചെറിയുള്ളി

ചെറിയുള്ളി

ചെറിയുള്ളിയിലെ സള്‍ഫറാണ് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്ന്. ഇതില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം മുടി വളര്‍ച്ചയ്ക്കും രക്തയോട്ടത്തിനുമെല്ലാം സഹായിക്കും. പ്രോട്ടീനും ചെറിയുള്ളിയിലുണ്ട്.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് മുടിയിലെ പല പ്രശ്‌നങ്ങളും അകറ്റാനും അകാലനര മാറാനും സഹായകമായ ഒന്നു കൂടിയാണ്.

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ അഥവാ വിര്‍ജിന്‍ കോക്കനട്ട് ഓയിലാണ് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു ഘടകം. ഇതിലെ ഫാറ്റി ആസിഡുകളും മറ്റു ന്യൂട്രിയിന്റുകളും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

മയിലാഞ്ചിയിലയും

മയിലാഞ്ചിയിലയും

മയിലാഞ്ചിയിലയും മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതു മുടിയ്ക്കു കരുത്തു നല്‍കുകയും ചെയ്യുന്നു.

എണ്ണയുടെ അളവനുസരിച്ചു വേണം

എണ്ണയുടെ അളവനുസരിച്ചു വേണം

എണ്ണയുടെ അളവനുസരിച്ചു വേണം, ചെറിയുള്ളിയും കറിവേപ്പിലയുമെടുക്കാന്‍. അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 10 ചെറിയുള്ളി, 4 തണ്ടു കറിവേപ്പില, ഒരു പിടി മയിലാഞ്ചിയിലഎന്നീ കണക്കിലെടുക്കാം.

എങ്ങനെ കാച്ചാം

എങ്ങനെ കാച്ചാം

മുടി വളരാന്‍ സഹായിക്കുന്ന ഈ പ്രത്യേക എണ്ണ എങ്ങനെ കാച്ചാം എന്നു നോക്കൂ. ചെറിയുള്ളി തൊലി കളഞ്ഞ് എടുക്കുക. കറിവേപ്പിലയും എടുക്കുക. ആദ്യം ചെറിയുള്ളി മ്ിക്‌സിയിലിട്ട് അരയ്ക്കുക. ഇതു വാങ്ങി വച്ച ശേഷം കറിവേപ്പിലയും മയിലാഞ്ചിയിലയും

അരച്ചെടുക്കുക.

ഇരുമ്പു ചീനച്ചട്ടി

ഇരുമ്പു ചീനച്ചട്ടി

ഒരു ചീനച്ചട്ടി ചൂടാക്കി ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന ഉള്ളി മിശ്രിതം ആദ്യമിടുക. ഇരുമ്പു ചീനച്ചട്ടിയാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ ചുവടു കട്ടിയുള്ള ചീനച്ചട്ടി മതി. ഇത് അല്‍പനേരം ഇളക്കിയ ശേഷം കറിവേപ്പില അരച്ചതും ഇടുക. ഇത് കൂട്ടിയിളക്കി അല്‍പ നേരം നല്ലപോലെ ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിയ്ക്കാം.

വെളിച്ചെണ്ണയില്‍ ഈ മിശ്രിതം

വെളിച്ചെണ്ണയില്‍ ഈ മിശ്രിതം

വെളിച്ചെണ്ണയില്‍ ഈ മിശ്രിതം 5-6 മണിക്കൂര്‍ ഇട്ടു വയ്ക്കുക. അതിനുശേഷം മാത്രം അടുപ്പത്തു വയ്ക്കുക.

തിളപ്പിയ്ക്കാന്‍

തിളപ്പിയ്ക്കാന്‍

വെളിച്ചെണ്ണ കുറഞ്ഞ ചൂടില്‍ വച്ചു വേണം, തിളപ്പിയ്ക്കാന്‍. ഇത് നല്ലപോലെ തിളച്ചു വരണം. നല്ലപോലെ ഈ മിശ്രിതം ഇളക്കിക്കൊണ്ടുമിരിയ്ക്കുക. കുറഞ്ഞ ചൂടില്‍ ഇതു ചൂടായാലേ കറിവേപ്പിന്റെയും ഉള്ളിയുടേയും ഗുണം ലഭിയ്ക്കൂ.

ഇതിലെ മിശ്രിതം

ഇതിലെ മിശ്രിതം

ഇതിലെ മിശ്രിതം ഏതാണ്ടു കറുപ്പു നിറമായി വെളിച്ചെണ്ണയും അല്‍പം ഇരുണ്ട നിറമായായലേ ഇത് വാങ്ങി വയ്ക്കാവും.തിളച്ചുകൊണ്ടിരിയ്ക്കുന്ന വെളിച്ചെണ്ണയില്‍ അഞ്ചാറ് അരിമണികള്‍ ഇട്ടു നോക്കുക. ഇത് മുകളിലേയ്ക്കു പൊന്തി വരികയാണെങ്കില്‍ ഇതാണ് പാകം. ഏതാണ്ട് നല്ല കറുപ്പു നിറമായാലാണ് വെളിച്ചെണ്ണ പാകത്തിനായതെന്നു പറയാം.

വാങ്ങി വച്ച ശേഷം

വാങ്ങി വച്ച ശേഷം

വാങ്ങി വച്ച ശേഷം ഇത് തണുക്കുമ്പോള്‍ അരിപ്പയില്‍ അരിച്ചെടുക്കാം. ഇത് വൃത്തിയുള്ള, വെള്ളമില്ലാത്ത കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം. ഗ്ലാസ് കുപ്പിയാണ് നല്ലത്.

കുറേശെ വീതം ചെറുചൂടില്‍

കുറേശെ വീതം ചെറുചൂടില്‍

ഈ വെളിച്ചെണ്ണ കുറേശെ വീതം ചെറുചൂടില്‍ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക. നല്ല മുടിയാണ് ഫലം.

മുടി വളരാന്‍ മാത്രമല്ല

മുടി വളരാന്‍ മാത്രമല്ല

മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു കറുപ്പും കരുത്തും നല്‍കാനുള്ള ഒരു പ്രത്യേക തരം എണ്ണയാണിത്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും തികച്ചും ഫലപ്രദാം.

English summary

Try This Home Made Oil To Get Thick Hair

Try This Home Made Oil To Get Thick Hair, read more to know about
X
Desktop Bottom Promotion