Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മുടി വളരാന്‍ ഈ കാച്ചെണ്ണക്കൂട്ട്
മുടി നല്ലപോലെ വളരണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. എത്ര മോഡേണ്‍ എന്നു പറഞ്ഞാലും നല്ല മുടി ഏതു പെണ്ണിന്റെയും സ്വപ്‌നമാണ്.
മുടി വളര്‍ച്ച പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം മുതല്‍ ഇങ്ങേയറ്റം മുടിയ്ക്കു സഹായകമാകുന്ന ഭക്ഷണങ്ങള്‍ വരെ പെടുന്നുമുണ്ട്. നല്ല ഭക്ഷണം, അതായത് മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം മുടി വളര്‍ച്ചയില്‍ പ്രധാന ഘടകവുമാണ്.
മറ്റു കാര്യങ്ങളെപ്പോലെയല്ല, മുടി വളര്‍ച്ചയ്ക്ക് എല്ലായ്‌പ്പോഴും സഹായിക്കുന്ന പരമ്പരാഗത വഴികള്‍ തന്നെയാണ്. തികച്ചും ശുദ്ധവും പ്രകൃതിദത്തവുമായ ചില വഴികള്‍. യാതൊരു ദോഷവും വരുത്താത്ത ചിലത്.
മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകമായ ഒന്നാണ് ഓയില്‍ മസാജ്. എണ്ണ പുരട്ടിയുള്ള മസാജ് മുടി വളരാന്‍ ഏറെ നല്ലതാണ്. ഇത് ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മുടിവേരുകള്‍ക്കു ബലം നല്‍കുകയും ചെയ്യും.
മുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുമെന്നു പറഞ്ഞ് മാര്‍ക്കറ്റില്‍ പലതരം എണ്ണകള്‍ ഇറങ്ങുന്നുണ്ട്. ഇത്തരം എണ്ണകള്‍ ഗുണം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പുമില്ല.
മുടി വളരാന്‍ സഹായിക്കുന്ന പലതരം കാച്ചെണ്ണകളുണ്ട്. പരമ്പരാഗത കാലം മുതല്‍ നമ്മുടെ മുതുമുത്തശ്ശിമാര്‍ ഉപയോഗിച്ചിരുന്ന, തലമുറകളായി കൈ മാറി വന്നിരുന്ന എണ്ണകള്‍. ഇത്തരത്തിലെ എണ്ണകള്‍ യാതൊരു ദോഷവും നല്‍കുമെന്നു മാത്രമല്ല, മുടി വളര്‍ച്ചയ്ക്കും മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും ഇത്തരം എണ്ണകള്‍ സഹായിക്കുകയും ചെയ്യും.
നല്ല ശുദ്ധമായ വെളിച്ചെണ്ണ അഥവാ വിര്‍ജിന്‍ കോക്കനട്ട് ഓയിലാണ് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഘടകം. ഇതിലെ ഫാറ്റി ആസിഡുകളും മറ്റു ന്യൂട്രിയിന്റുകളും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.എന്തൊക്കെ എണ്ണകളുടെ കാര്യം പറഞ്ഞാലും വെളിച്ചെണ്ണയാണ് മുടി വളര്‍ച്ചയ്ക്ക ഉത്തമമായ ഒന്ന്. ഇത് നല്ല ശുദ്ധമായതെങ്കില്‍ വെറുതെ ചൂടാക്കി തലയില്‍ തേച്ചു പുരട്ടുന്നതു തന്നെ പലതരം ഗുണങ്ങളും നല്‍കും.
മുടി കൊഴിച്ചിലും താരനും മാറ്റുന്ന, മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം എണ്ണ നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. നല്ല മുടിയ്ക്ക് സഹായിക്കുന്ന പ്രത്യേക തരം കാച്ചെണ്ണയെന്നു വേണം, പറയാന്‍.

കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ വെളിച്ചെണ്ണ
കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ് വീട്ടി്ല്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഈ പ്രത്യേതതരം എണ്ണയ്ക്കു വേണ്ടത്.ചെറിയുള്ളിയും സവാളയുമെല്ലാം മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ല ഘടകങ്ങളാണ്. ചെറിയുള്ളിയിലെ സള്‍ഫറാണ് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്ന്. ഇതില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം മുടി വളര്‍ച്ചയ്ക്കും രക്തയോട്ടത്തിനുമെല്ലാം സഹായിക്കും. പ്രോട്ടീനും ചെറിയുള്ളിയിലുണ്ട്.

എണ്ണ
മുടി വളരാന്‍ സഹായിക്കുന്ന മറ്റൊരു പ്രത്യേക തരം എണ്ണ കാച്ചാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചറിയൂ,കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ് വീട്ടി്ല്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഈ പ്രത്യേതതരം എണ്ണയ്ക്കു വേണ്ടത്.

കറിവേപ്പില
എണ്ണയുടെ അളവനുസരിച്ചു വേണം, ചെറിയുള്ളിയും കറിവേപ്പിലയുമെടുക്കാന്‍. അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 10 ചെറിയുള്ളി, 4 തണ്ടു കറിവേപ്പില എന്നീ കണക്കിലെടുക്കാം.
മുടി വളരാന്‍ സഹായിക്കുന്ന ഈ പ്രത്യേക എണ്ണ എങ്ങനെ കാച്ചാം എന്നു നോക്കൂ.

കറിവേപ്പില
ചെറിയുള്ളി തൊലി കളഞ്ഞ് എടുക്കുക. കറിവേപ്പിലയും എടുക്കുക. ആദ്യം ചെറിയുള്ളി മ്ിക്‌സിയിലിട്ട് അരയ്ക്കുക. ഇതു വാങ്ങി വച്ച ശേഷം കറിവേപ്പിലയും അരച്ചെടുക്കുക.

ചീനച്ചട്ടി
ഒരു ചീനച്ചട്ടി ചൂടാക്കി ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന ഉള്ളി മിശ്രിതം ആദ്യമിടുക. ഇത് അല്‍പനേരം ഇളക്കിയ ശേഷം കറിവേപ്പില അരച്ചതും ഇടുക. ഇത് കൂട്ടിയിളക്കി അല്‍പ നേരം നല്ലപോലെ ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിയ്ക്കാം.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കുറഞ്ഞ ചൂടില്‍ വച്ചു വേണം, തിളപ്പിയ്ക്കാന്‍. ഇത് നല്ലപോലെ തിളച്ചു വരണം. നല്ലപോലെ ഈ മിശ്രിതം ഇളക്കിക്കൊണ്ടുമിരിയ്ക്കുക. കുറഞ്ഞ ചൂടില്‍ ഇതു ചൂടായാലേ കറിവേപ്പിന്റെയും ഉള്ളിയുടേയും ഗുണം ലഭിയ്ക്കൂ.ഇതിലെ ഉള്ളി, കറിവേപ്പില മിശ്രിതം ഏതാണ്ടു കറുപ്പു നിറമായി വെളിച്ചെണ്ണയും അല്‍പം ഇരുണ്ട നിറമായായലേ ഇത് വാങ്ങി വയ്ക്കാവും.

വാങ്ങി വച്ച ശേഷം
വാങ്ങി വച്ച ശേഷം ഇത് തണുക്കുമ്പോള്‍ അരിപ്പയില്‍ അരിച്ചെടുക്കാം. ഇത് വൃത്തിയുള്ള, വെള്ളമില്ലാത്ത കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം. ഏതാണ്ട് നല്ല കറുപ്പു നിറമായാലാണ് വെളിച്ചെണ്ണ പാകത്തിനായതെന്നു പറയാം.ഈ വെളിച്ചെണ്ണ കുറേശെ വീതം ചെറുചൂടില്‍ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക. നല്ല മുടിയാണ് ഫലം.

വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍
വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ തുല്യ അളവിലെടുത്ത് യോജിപ്പിച്ചു ചെറുതായി ചൂടാക്കി തലയില്‍ പുരട്ടുന്നതും മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ല പരിഹാരമാണ്.

മറ്റൊരു തരം എണ്ണയും
മറ്റൊരു തരം എണ്ണയും തയ്യാറാക്കാം .കറ്റാര്‍ വാഴ, ചെമ്പരത്തി പൂവ്, കറിവേപ്പില, മയിലാഞ്ചിയിലെ എന്നിവ ചേര്‍ത്താണ് ഇത്തരത്തിലുള്ള ഒരു പ്രത്യേക എണ്ണ തയ്യാറാക്കുന്നത്. നല്ല ശുദ്ധമായ വെളിച്ചെണ്ണയിലാണ് ഇവ തയ്യാറാക്കേണ്ടത്. ഇതിനായി ഉരുക്കു വെളിച്ചെണ്ണ അഥവാ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിയ്ക്കാം. ഇതില്‍ കറ്റാര്‍ വാഴ അരിഞ്ഞത്, ചെമ്പരത്തിപ്പൂ കഷ്ണങ്ങളാക്കിയത്, അല്‍പം കറിവേപ്പില, മയിലാഞ്ചിയില എന്നിവയിട്ടു തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു കഴിയുമ്പോള്‍, അതായത് കറ്റാര്‍ വാഴയിലെ ജ്യൂസ് മുഴുവന്‍ വെളിച്ചെണ്ണയില്‍ ചേര്‍ന്ന് ഇലകള്‍ നിറം മാറുമ്പോള്‍ വാങ്ങിയെടുത്ത് ഊറ്റി വയ്ക്കാം. ഇത് തലയില്‍ പുരട്ടി കുളിയ്ക്കുന്നതു നല്ലതാണ്.



Click it and Unblock the Notifications











