For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാല നര അകറ്റാന്‍ പാലും ഇഞ്ചിയും

തികച്ചും സ്വാഭാവികമായ മുടി കറുപ്പിയ്ക്കാനുള്ള പല വഴികളുമുണ്ട്.

|

മുടി പ്രായമാകുമ്പോള്‍ നരയ്ക്കുന്നതു സാധാരണയാണ്. എന്നാല്‍ ചിലപ്പോള്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കും. കാരണങ്ങള്‍ പലതാണ്. സ്‌ട്രെസ് മുതല്‍ തലയില്‍ ഒഴിയ്ക്കുന്ന വെള്ളം വരെ ഇതിനു കാരണമാകും.

മുടി നര ഒഴിവാക്കാന്‍ ഒരു പിടി കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഇതില്‍ നല്ല ഭക്ഷണം മുതല്‍ മുടി സംരക്ഷണവും സ്‌ട്രെസ് പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കലും വരെ വേണ്ടത് അത്യാവശ്യമാണ്.

മുടി കറുപ്പിയ്ക്കാന്‍ പൊതുവേ എല്ലാവരും ഉപയോഗിയ്ക്കുന്ന ഒന്നാണ് ഡൈ. എന്നാല്‍ കൃത്രിമമായ ഇത്തരം വഴികള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തുകയാണ് ചെയ്യുക.

തികച്ചും സ്വാഭാവികമായ മുടി കറുപ്പിയ്ക്കാനുള്ള പല വഴികളുമുണ്ട്. യാതൊരു ദോഷങ്ങളും വരുത്താത്ത വഴികള്‍. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.

ഉരുളക്കിഴങ്ങിന്റെ

ഉരുളക്കിഴങ്ങിന്റെ

തൊലി കളയാത്ത ഒരു ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിന് ശേഷം ആ വെള്ളം തണുപ്പിച്ച് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക.ഉരുളക്കിഴങ്ങിന്റെ തൊലി മാത്രം എടുത്ത് നല്ല പോലെ തിളപ്പിച്ചു വറ്റിച്ച് ഇതു തണുക്കുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്.

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

4 ടേബിള്‍സ്പൂണ്‍ ഉണങ്ങിയ കര്‍പ്പൂരതുളസി, വെള്ളം, 4 ടീസ്പൂണ്‍ റം, ഒരൗണ്‍സ് ഗ്ലിസറിന്‍, ഏതാനും തുളളി വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയടങ്ങിയ മിശ്രിതവും ഏറെ നല്ലതാണ്. കര്‍പ്പൂരതുളസി വെള്ളത്തിലിട്ട് തിളപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം ഈ വെള്ളം അരിച്ചെടുത്ത് അതില്‍ ബാക്കിയുള്ള സാധനങ്ങള്‍ ചേര്‍ക്കുക. ഇത് പഞ്ഞി ഉപയോഗിച്ച് ദിവസവും തലയില്‍ തേച്ചുപിടിപ്പിക്കുക. ഉപയോഗിക്കുന്തോറും മുടിയുടെ കറുപ്പ് നിറം വര്‍ദ്ധിക്കും.

റിഡ്ജ് ഗോര്‍ഡ്

റിഡ്ജ് ഗോര്‍ഡ്

റിഡ്ജ് ഗോര്‍ഡ് അഥവാ പീച്ചിങ്ങ എന്നറിയപ്പെടുന്ന പച്ചക്കറിയും നര മാറ്റുവാന്‍ നല്ലതാണ്. ഇതിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നതും അകാലനര തടയാന്‍ ഉത്തമമാണ്. ഇത് ചെറിയ കഷണങ്ങളായി മുറിച്ച് തണലത്ത് വച്ച് ഉണക്കുക. ഉണങ്ങിയ കഷണങ്ങള്‍ വെളിച്ചെണ്ണയിലിട്ട് മൂന്നോ നാലോ ദിവസം സൂക്ഷിക്കുക.കഷണങ്ങള്‍ നന്നായി കറുക്കുന്നത് വരെ ഇത് തിളപ്പിക്കുക. ഈ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടിയുടെ കറുപ്പ് നിറം വര്‍ദ്ധിക്കും.

പാലും ഇഞ്ചിയും

പാലും ഇഞ്ചിയും

അകാല നര അകറ്റാന്‍ പാലും ഇഞ്ചിയും നല്ലൊരു മരുന്നാണ്.ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

പാല്‍

പാല്‍

തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും.മുടിയുടെ വരണ്ട സ്വഭാവം മാറാനും ഇത് ഏറെ നല്ലതാണ്.

തൈരും മയിലാഞ്ചിപ്പൊടിയും

തൈരും മയിലാഞ്ചിപ്പൊടിയും

തൈരും മയിലാഞ്ചിപ്പൊടിയും കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്. തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം നല്‍കും.

സവാളയും തൈരും

സവാളയും തൈരും

കഷണ്ടിയില്‍ മുടി വളരാന്‍ സഹായിക്കുന്ന ചില പ്രത്യേക അടുക്കളക്കൂട്ടുകളുമുണ്ട്. ഇതിലൊന്നാണ് സവാള. പൊട്ടാസ്യം, അയൊഡിന്‍, ഫോസ്ഫറസ്, ബയോട്ടിന്‍, സള്‍ഫര്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ഇതിലെ സള്‍ഫര്‍, ബയോട്ടിന്‍ ഘടകങ്ങളാണ് പ്രധാനമായും ഇതിനു സഹായിക്കുന്നത്.സവാളയും തൈരും കലര്‍ന്ന പ്രത്യേക മിശ്രിതം മുടി വളരാന്‍ ഏറെ നല്ലതാണ്. തൈരില്‍ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ധാരാളം പ്രോബയോട്ടിക്കുകളുണ്ട്. ഒരു സവാളയുടെ നീര്, 2, 3 ടേബിള്‍ സ്പൂണ്‍ തൈര്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു മസാജ് ചെയ്യുക. പിന്നീട് 1 മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഇത് ആഴ്ചയില്‍ 3 തവണയെങ്കിലും ചെയ്യുക.മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളര്‍ച്ചയ്ക്കുമെല്ലാം ഇത് ഏറെ സഹായിക്കും.

മുട്ടയും സവാള നീരും

മുട്ടയും സവാള നീരും

മുട്ടയും സവാള നീരും കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്.ഇതിനൊപ്പം ഇതില്‍ നാരങ്ങാനീരും തേനും കൂടി ചേര്‍ക്കാം. മുട്ട മഞ്ഞയിലെ പ്രോട്ടീന്‍ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലൊരു ഘടകമാണ്. 1മുട്ട മഞ്ഞ, ഒരു സവാളയുടെ ജ്യൂസ്, 2 ടേബിള്‍ സ്പൂണ്‍ തേന്‍, 3 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് വെള്ളവും അധികം വീര്യമില്ലാത്ത ഷാംപൂവും ചേര്‍ത്തു കഴുകാം. ഇത് ആഴ്ചയില്‍ 2, 3തവണയെങ്കിലും ചെയ്യുക.ഉള്ള മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

മോരും കറിവേപ്പിലയും

മോരും കറിവേപ്പിലയും

മോരും കറിവേപ്പിലയും അടങ്ങിയ മിശ്രിതവും മുടിയുടെ കറുപ്പിന് ഏറെ നല്ലതാണ്. മോരില്‍ കറിവേപ്പില ഇട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് വച്ച് തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് നരച്ച മുടിക്ക് മാറ്റം വന്നു തുടങ്ങും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക മുടി നരയ്ക്കുന്നതു തടയുന്നതിനും മുടി വളരുന്നതിനും സഹായിക്കുന്ന നല്ലൊന്നാന്തരം മരുന്നാണ്. അര കഷ്ണം നെല്ലിക്ക എടുക്കുക. ഇത് ഉണക്കിയെടുക്കുക. ഈ നെല്ലിക്കയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഈ നെല്ലിക്ക എണ്ണ ഉപയോഗിച്ച് തലയോട് നന്നായി മസാജ് ചെയ്യുക. ഇത് നല്ല നിറം മുടിക്ക് നല്‍കും.

ഉപ്പും കട്ടന്‍ ചായയും

ഉപ്പും കട്ടന്‍ ചായയും

ഉപ്പും കട്ടന്‍ ചായയും കലര്‍ന്ന മിശ്രിതവും നരച്ച മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഒരു ടീസ്പൂണ്‍ ഉപ്പ് ഒരു കപ്പ് കട്ടന്‍ ചായയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയേട്ടില്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കുക. നരച്ച മുടി ഇല്ലാതാക്കാം.

കുരുമുളക് പൊടി തൈരില്‍

കുരുമുളക് പൊടി തൈരില്‍

അടുക്കളയിലെ സുഗന്ധദ്രവ്യമായ കുരുമുളകും സഹായിക്കും. കുരുമുളക് പൊടി തൈരില്‍ തേര്‍ക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ പുരട്ടുക

English summary

Simple Home Remedies To Treat Grey Hair

Simple Home Remedies To Treat Grey Hair, Read more to know about,
Story first published: Saturday, August 25, 2018, 0:55 [IST]
X
Desktop Bottom Promotion