For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാന്‍ പാരമ്പര്യവൈദ്യം

|

മുടി വളരാന്‍ അത്രയ്ക്ക എളുപ്പമൊന്നുമല്ല, മുടി വളരുന്നവര്‍ക്ക് അതു വളരും. ഇല്ലാത്തവര്‍ക്ക് ഉണ്ടാകില്ല എന്നു വേണമെങ്കില്‍ പറഞ്ഞൊഴിയാം.

മുടി കൊഴിച്ചില്‍ ഒരു പരിധി വരെ ഭക്ഷണത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്. മുടി കൊഴിച്ചിലും കഷണ്ടിയും നരയും എല്ലാം ഭക്ഷണത്തിലൂടെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ മുടി വളരാന്‍ കൊഴിച്ചില്‍ തടയുന്ന അത്ര എളുപ്പമല്ല.

മുടി വളര്‍ച്ചയ്ക്കു പല ഘടകങ്ങളുമുണ്ട. ഇതില്‍ പാരമ്പര്യം മുതല്‍ നല്ല ഭക്ഷണം വരെ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ മുടിസംരക്ഷണവിദ്യകള്‍, മുടിയില്‍ പുരട്ടുന്ന ചില എണ്ണകള്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്.

നല്ല മുടിയ്ക്കായി ഏറ്റവും ഗുണം ചെയ്യുന്നത് എണ്ണ തേച്ചുള്ള കുളിയാണെന്നു പഴമക്കാര്‍ പറയും. യാതൊരു കൃത്രിമ വഴികളുമില്ലാതിരുന്ന കാലത്തും നല്ല ഭംഗിയുള്ള മുടി നമ്മുടെ പഴയ തലമുറയ്ക്കുണ്ടായിരുന്നതിന്റെ കാര്യവും ഇതുതന്നെയാണ്. മറ്റു കാര്യങ്ങളെപ്പോലെയല്ല, മുടി വളര്‍ച്ചയ്ക്ക് എല്ലായ്‌പ്പോഴും സഹായിക്കുന്ന പരമ്പരാഗത വഴികള്‍ തന്നെയാണ്.

തികച്ചും ശുദ്ധവും പ്രകൃതിദത്തവുമായ ചില വഴികള്‍. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകമായ ഒന്നാണ് ഓയില്‍ മസാജ്. എണ്ണ പുരട്ടിയുള്ള മസാജ് മുടി വളരാന്‍ ഏറെ നല്ലതാണ്. ഇത് ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മുടിവേരുകള്‍ക്കു ബലം നല്‍കുകയും ചെയ്യും.

മുടി വളര്‍ച്ചയ്‌ക്കെന്നവകാശപ്പെട്ട് പലതരം എണ്ണകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവ എല്ലാ അര്‍ത്ഥത്തിലും ശുദ്ധമെന്നു പറയാനാകില്ല. പലപ്പോഴും രാസവസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ടാകും. ഇതുകൊണ്ടുതന്നെ വീട്ടില്‍ തയ്യാറാക്കുന്ന എണ്ണകളാണ് ഏറ്റവും നല്ലത്.

മുടി വളരാന്‍ കൃത്രിമ വഴികളൊന്നും തന്നെയില്ല. തികച്ചും സ്വാഭാവികമായ വഴികളേയുള്ളൂ. പ്രത്യേകിച്ചും പരമ്പരാഗത വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, മുത്തശ്ശി വൈദ്യമെന്നും വേണമെങ്കില്‍ പറയാം.ഇത്തരം ചേരുകള്‍ പലതും അടുക്കളയില്‍ നിന്നും ലഭ്യമാണെന്നതാണ് കൂടുതല്‍ നല്ല വസ്തുത. ഇവ ദോഷഫലങ്ങള്‍ വരുത്തുകയുമില്ല.

ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, മുടിയ്ക്കു സുരക്ഷിതമായ, യാതൊരു ദോഷങ്ങളും വരുത്താത്ത മുത്തശ്ശി വൈദ്യങ്ങള്‍.ഇവ കൃത്യമായി പരീക്ഷിച്ചാല്‍ മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും പരിഹരിയ്ക്കുകയും ചെയ്യാം. ഇത്തരം ചേരുകള്‍ പലതും അടുക്കളയില്‍ നിന്നും ലഭ്യമാണെന്നതാണ് കൂടുതല്‍ നല്ല വസ്തുത. ഇവ ദോഷഫലങ്ങള്‍ വരുത്തുകയുമില്ല.

ചെറിയുള്ളിയും കറിവേപ്പിലയും

ചെറിയുള്ളിയും കറിവേപ്പിലയും

ചെറിയുള്ളിയും കറിവേപ്പിലയും ചെമ്പരത്തിപ്പൂവുമെല്ലാം ഇട്ടു കാച്ചിയ എണ്ണ മുടിയില്‍ തേയ്ക്കുന്നതു മുടി വളരാന്‍ സഹായിക്കും. ഒരു പ്രത്യേക രീതിയില്‍ വേണം, ഇതു കാച്ചാന്‍. ഇതെങ്ങനെയാണെന്നു നോക്കൂ.

ചെറിയുള്ളിയും കറിവേപ്പിലയും

ചെറിയുള്ളിയും കറിവേപ്പിലയും

മുടി വളരാന്‍ സഹായിക്കുന്ന ഈ പ്രത്യേക എണ്ണ എങ്ങനെ കാച്ചാം എന്നു നോക്കൂ. ചെറിയുള്ളി തൊലി കളഞ്ഞ് എടുക്കുക. കറിവേപ്പിലയും എടുക്കുക. ആദ്യം ചെറിയുള്ളി മ്ിക്‌സിയിലിട്ട് അരയ്ക്കുക. ഇതു വാങ്ങി വച്ച ശേഷം കറിവേപ്പിലയും അരച്ചെടുക്കുകഒരു ചീനച്ചട്ടി ചൂടാക്കി ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന ഉള്ളി മിശ്രിതം ആദ്യമിടുക. ഇത് അല്‍പനേരം ഇളക്കിയ ശേഷം കറിവേപ്പില അരച്ചതും ഇടുക. ഇത് കൂട്ടിയിളക്കി അല്‍പ നേരം നല്ലപോലെ ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിയ്ക്കാം.

ചെറിയുള്ളിയും കറിവേപ്പിലയും

ചെറിയുള്ളിയും കറിവേപ്പിലയും

വെളിച്ചെണ്ണ കുറഞ്ഞ ചൂടില്‍ വച്ചു വേണം, തിളപ്പിയ്ക്കാന്‍. ഇത് നല്ലപോലെ തിളച്ചു വരണം. നല്ലപോലെ ഈ മിശ്രിതം ഇളക്കിക്കൊണ്ടുമിരിയ്ക്കുക. കുറഞ്ഞ ചൂടില്‍ ഇതു ചൂടായാലേ കറിവേപ്പിന്റെയും ഉള്ളിയുടേയും ഗുണം ലഭിയ്ക്കൂവാങ്ങി വച്ച ശേഷം ഇത് തണുക്കുമ്പോള്‍ അരിപ്പയില്‍ അരിച്ചെടുക്കാം. ഇത് വൃത്തിയുള്ള, വെള്ളമില്ലാത്ത കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം. ഏതാണ്ട് നല്ല കറുപ്പു നിറമായാലാണ് വെളിച്ചെണ്ണ പാകത്തിനായതെന്നു പറയാം.ഇതു സൂക്ഷിച്ചു വച്ചു പുരട്ടാം, ഗുണമുണ്ടാകും.

നെല്ലിക്കാപ്പൊടി

നെല്ലിക്കാപ്പൊടി

അരകപ്പ് ഹെന്ന പൗഡര്‍, 2 ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടി, കാല്‍കപ്പ് ചെറുചൂടുവെള്ളംഎന്നിവ കലര്‍ത്തുക. ഇത് 12 മണിക്കൂര്‍ വയ്ക്കുക. പിന്നീട് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് രണ്ടു മണിക്കൂര്‍ നേരം വച്ചിരിയ്ക്കുക. പിന്നീട് ഷാംപൂ ചെയ്തു കഴുകാം. മുടി വളരാനും മുടിയ്ക്കു കറുപ്പു നല്‍കാനും ഇത് നല്ലതാണ്.

സവാളയുടെ നീരും

സവാളയുടെ നീരും

സവാളയുടെ നീരും മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതു പല രീതിയിലും ഉപയോഗിയ്ക്കാം. സവാളയുടെ നീരു തനിയെ തലയില്‍ പുരട്ടാം. ഇതും വെളിച്ചെണ്ണ ചൂടാക്കിയതും ചേര്‍ത്തും ഉപയോഗിയ്ക്കാം.

ഹെന്ന തേങ്ങാപ്പാലില്‍

ഹെന്ന തേങ്ങാപ്പാലില്‍

ഹെന്ന തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നതും മുടി വളര്‍ച്ചയെ സഹായിക്കും. മുടി വരണ്ടുപോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്. വരണ്ട മുടിയുള്ളവര്‍ക്കു പറ്റിയ മാര്‍ഗമാണിത്.

മുട്ട

മുട്ട

മുട്ട മുടിയെ സഹായിക്കുന്ന ഒന്നാണ്. മുട്ടവെള്ള മുടിയില്‍ തേയ്ക്കാം. ഇതും തൈരും കലര്‍ത്തി തേയ്ക്കാം. ഇതെല്ലാം മുടി വളരാന്‍ നല്ലതാണ്. ഹെന്നയില്‍ മുട്ട കലര്‍ത്തുന്നതും മുടി വളരാന്‍ ഏറെ നല്ലതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിക്ക് തേച്ച് 20 മിനിട്ട് വയ്ക്കുക. പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ മുട്ട മുടി വളരാന്‍ സഹായിക്കും. സള്‍ഫര്‍, സിങ്ക്, അയേണ്‍, സെലനിയം, ഫോസ്ഫറസ്, അയഡിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് ലഭിക്കും.

 ഉലുവ

ഉലുവ

ഉലുവ പേസ്റ്റാക്കിയത് ഒരു ടീസ്പൂണ്‍, തേങ്ങാപാല്‍ രണ്ട് ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക് തേക്കുക. 30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകുക. ഉലുവയും തൈരും കലര്‍ന്ന മിശ്രിതവും മുടി വളരാന്‍ ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിക്കാം. .വെളുത്തുള്ളിയിട്ടു കാച്ചിയ എണ്ണയും നല്ലതാണ്.

,

English summary

Simple But Effective Home Remedies For Hair Growth

Simple But Effective Home Remedies For Hair Growth, Read more to know about,
X
Desktop Bottom Promotion