Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആയുര്‍വേദം,ആര്യവേപ്പില പ്രയോഗം, ഒറ്റമുടി കൊഴിയില്ല
നല്ല മുടിയ്ക്കു സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ പാരമ്പര്യം മുതല്‍ നല്ല പോഷകമുള്ള ഭക്ഷണങ്ങള്‍ വരെ പെടും. ഇതല്ലാതെയും ഒരു പിടി കാരണങ്ങള്‍ നല്ല മുടിയ്ക്കു പുറകിലുണ്ട്.
മുടി വളരാത്തതു മാത്രമല്ല, മുടി കൊഴിയുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നം. മുടി കൊഴിയുക, അകാല നര, വളര്‍ച്ചയില്ലാത്ത മുടി എന്നിവയാണ് പലരും പ്രധാനമായി നേരിടുന്ന മുടി പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമായി മോഹിപ്പിയ്ക്കുന്ന പരസ്യങ്ങള്‍ കാണാമെങ്കിലും ഇതൊന്നും ഫലം തരുമെന്നു പറയാനാകില്ല. ചിലപ്പോള്‍ മുടി ദുരന്തമായിരിയ്ക്കും ഫലം.
മുടി കൊഴിയാല്‍ കാരണങ്ങള്‍ പലതാണ്. ഇതില്‍ വെള്ളത്തിന്റെ പ്രശ്നം മുതല്‍ സ്ട്രെസ് വരെയുള്ള കാര്യങ്ങളുണ്ട്.
പ്രായവും മാനസികസംഘര്‍ഷങ്ങളും തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. തലമുടി സംബന്ധമായ പ്രശ്നങ്ങളില്‍ പല വഴികളില്‍ പരിഹാരം തേടുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. മുടികൊഴിച്ചില്‍ മാറ്റാനും, കൂടുതല്‍ വളരാനും പല മാര്‍ഗ്ഗങ്ങളും കാലങ്ങളായി പരീക്ഷിക്കപ്പെടുന്നു. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ദോഷകരമാവാനാണ് സാധ്യത.
ഇവിടെയാണ് ആയുര്‍വേദത്തിന്റെയും വീട്ടുവൈദ്യങ്ങളുടേയുമെല്ലാം പ്രസക്തി. പൊതുവേ ദോഷം ചെയ്യാത്ത ശാസ്ത്രശാഖയാണിതെന്നു വേണം, പറയാന്‍.

ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ നമ്മുടെ ശരീരപ്രകൃതവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മാത്രമല്ല, ശരീരവും മനസും തമ്മിലുളള ബാലന്‍സും ഇതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. എല്ലുനിര്മാണത്തിന്റെ ബൈ പ്രൊഡക്ടാണ് മുടിയെന്നാണ് ആയുര്‍വേദം പറയുന്നത്. എല്ലുകളുടെ രൂപീകരണത്തിനു കാരണമായ കോശങ്ങള്‍ തന്നെയാണ് മുടി രൂപീകരണത്തിനും കാരണമാകുന്നതെന്ന് ആയുര്‍വേദം പറയുന്നു.
ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ തടയാന്‍ പല വഴികളുമുണ്ട്. ഇതില്‍ ഭക്ഷണവും ഇതല്ലാതെ മറ്റു ചില കൂട്ടുകളുമെല്ലാം ഉള്‍പ്പെടുന്നു. ഇതേക്കുറിച്ചു കൂടുതലറിയൂ,

പിത്ത ദോഷങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണങ്ങള്‍
ആയുര്‍വേദ പ്രകാരം ശരീരത്തിലെ പിത്തദോഷമാണ് മുടി കൊഴിയാന്‍ കാരണമാകുന്നത്. ഇതുകൊണ്ടു തന്നെ പിത്ത ദോഷങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ചായ, കാപ്പി, മദ്യം, ഇറച്ചി, വറുത്ത ഭക്ഷണങ്ങള്‍, അമിതമായ ഉപ്പ്, പുളി, അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ എന്നിവയെല്ലാം പിത്തദോഷം കൂട്ടും. അതായത് മുടി കൊഴിയാന്‍ ഇടയാകും. ഇത് ഒഴിവാക്കുക.

കറ്റാര്‍വാഴ
മൂന്നില്‍ ഒരു കപ്പു കറ്റാര്‍വാഴ ജ്യൂസെടുത്ത് ഇതില്‍ ഒരു നുള്ളു ജീരകമോ ജീരകപ്പൊടിയോ ഇട്ട് ദിവസം മൂന്നു തവണയായി കുടിയ്ക്കാം. അല്ലെങ്കില്‍ ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലില്‍ ഒരു നുള്ളു ജീരകമിട്ടു കഴിയ്ക്കാം. ഇത് മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും.

ചീര
ഫ്രഷ ്ക്യാരറ്റ്, ലെറ്റൂസ്, ചീര ജ്യൂസുകള്‍ കുടിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ഇത് അടുപ്പിച്ച് അല്പനാള് പരീക്ഷിയ്ക്കാം.

വെളുത്ത എള്ളു കഴിയ്ക്കുന്നത്
എല്ലാ ദിവസവും രാവിലെ ഒരു സ്പൂണ്‍ വെളുത്ത എള്ളു കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്ന ഒന്നാണ്.

തൈര്
മുടി സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള മരുന്നാണ് തൈര്. തൈരു ദിവസവും കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

ഇലക്കറികള്‍
ഇലക്കറികള്‍ ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് മുടി വളരാന്‍ മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും ഗുണം ചെയ്യും.

നട്സ്
വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്സ്, സിങ്ക്, സള്‍ഫര്‍ തുടങ്ങിയയെല്ലാം മുടി വളര്‍ച്ചയ്ക്കു വേണ്ട പോഷകങ്ങളാണ്. ഇതുകൊണ്ടുതന്നെ മുളപ്പിച്ച ധാന്യങ്ങള്‍, യീസ്റ്റ്, നട്സ്, പാല്, സംഭാരം, സോയാബീന്‍സ് തുടങ്ങിയവയെല്ലാം മുടി കൊഴിച്ചില്‍ തടയാന്‍ ഏറെ നല്ലതാണ്.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ നല്ലതാണ്. മുടി വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുകയും ചെയ്യും. ഇതുപോലെ മദ്യം പോലുള്ളവ മുടിയുടെ ശത്രുവുമാണ്.

ഭൃംഗരാജ
ഭൃംഗരാജ ആയുര്‍വേദത്തില്‍ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്. ഇഥ് മുടിനര തടയാനും സഹായിക്കുന്നു. ഈ ആയുര്‍വേദ സസ്യമിട്ട് എണ്ണ കാച്ചി തേയ്ക്കാം. ഈ ഓയില്‍ വാങ്ങിയ്ക്കാനും ലഭിയ്ക്കും. നല്ല ഉറക്കം നല്കുന്ന ഒന്നു കൂടിയാണ് ഈ എണ്ണ പ്രയോഗം.

ബ്രഹ്മി
ബ്രഹ്മി ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ ഇല തൈരുമായി ചേര്‍ത്തരച്ചു തലയില്‍ പുരട്ടാം. ഇതിട്ടു കാച്ചിയ എണ്ണ തേക്കുന്നതും നല്ലതാണ്. കുട്ടികള്‍ക്കു ബുദ്ധി വികാസത്തിനു നല്കുന്ന നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി.. ഈ ഇലയുടെ നീരം ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.

നെല്ലിക്ക
നെല്ലിക്ക വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്. ഇതുകൊണ്ട് മുടി വളര്‍ച്ചയ്ക്കും ഉത്തമമാണ്. നെല്ലിക്കയുടെ നീരു മുടിയില്‍ തേയ്ക്കാം. നെല്ലിക്കയിട്ടു തിളപ്പിച്ച എണ്ണ തേയ്ക്കാം. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് തൈരില്‍ കലര്ത്ത മുടിയില്‍ തേക്കാം. ഇതെല്ലാം മുടി വളരാന്‍ ആയുര്‍വേദം നിഷ്കര്‍ഷിയ്ക്കുന്ന വഴികളാണ്.

ആര്യവേപ്പില
ആര്യവേപ്പില മുടി കൊഴിച്ചില്‍ തടയാനും താരന് പോലുള്ള പ്രശ്നങ്ങള്‍ നീക്കാനും നല്ലതാണ്. ആര്യവേപ്പില അരച്ചതോ പൊടിച്ചതോ വെളിച്ചെണ്ണയിലോ തൈരിലോ കലര്‍ത്തി മുടിയില്‍ തേയ്ക്കാം.

അശ്വഗന്ധ
അശ്വഗന്ധ ആയുര്‍വേദ മരുന്നാണ്. ഇത് പാലില്‍ കലക്കി കുടിയ്ക്കാം. മറ്റ് ആരോഗ്യഗുണങ്ങള്‍ക്കൊപ്പം ഇത് മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.



Click it and Unblock the Notifications
