For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

15 മിനിറ്റില്‍ നരച്ച മുടി കറുപ്പാക്കും ഉരുളക്കിഴങ്

മുടി നര ഒഴിവാക്കാന്‍ മാത്രമല്ല, നരച്ച മുടി പെട്ടെന്നു തന്നെ കറുപ്പിയ്ക്കാന്‍ സഹായിക്കുന്ന

|

മുടിയെ ബാധിയ്ക്കുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. മുടി കൊഴിച്ചില്‍, താരന്‍, വരണ്ട മുടി, അകാലനര ഇതെല്ലാം ഇത്തരം ചില പ്രശ്‌നങ്ങളാണ്.

നല്ല മുടിയ്ക്കു പല അടിസ്ഥാന കാര്യങ്ങളുമുണ്ട്. ഇതില്‍ മുടിസംരക്ഷണം മുതല്‍ മുടിയ്ക്കു പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ വരെ ഉള്‍പ്പെടുന്നു. പാരമ്പര്യം നല്ല മുടിയ്ക്കു വേണ്ട അത്യാവശ്യം ഒന്നു കൂടിയാണ്.

മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളില്‍ ഇന്നത്തെ തലമുറയെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാല നര. ചെറുപ്രായത്തിലുള്ളവരുടെ മുടി പോലും നരയ്ക്കുന്ന ഒരു അവസ്ഥ ഇപ്പോഴത്തെ കാലത്തു പതിവുമാണ്. മുടി കഴുകുന്ന വെള്ളം മുതല്‍ സ്‌ട്രെസ് വരെയുള്ള പ്രശ്‌നങ്ങള്‍ ഇതിനു പ്രധാനപ്പെട്ട കാരണവുമാണ്..

grey hair

മുടി നര മറയ്ക്കാന്‍ പലരും ഉപയോഗിയ്ക്കുന്ന വിദ്യ ഡൈ ആണ്. ഇത് മുടിയുടെ ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനു വരെ ദോഷം ചെയ്യും. ഇതിലെ രാസവസ്തുക്കളാണ് വില്ലനാകുന്നത്. ഇതു ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കു വരെ ചിലപ്പോള്‍ കാരണമാകും. മുടിയ്ക്കു താല്‍ക്കാലിക കറുപ്പു നല്‍കുമെങ്കിലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഇത്തരം പ്രശ്‌നങ്ങള്‍ വരാതിയ്ക്കാനുള്ള നല്ലൊരു പരിഹാരം സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുക എന്നതാണ്. മുടി നര ഒഴിവാക്കാന്‍ മാത്രമല്ല, നരച്ച മുടി പെട്ടെന്നു തന്നെ കറുപ്പിയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുപായങ്ങളുമുണ്ട്. ഇവ പരീക്ഷിച്ചു നോക്കുക. ഗുണമുണ്ടാകും.

ഇത്തരത്തില്‍ പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ചു തയ്യാറാക്കുന്ന ഒന്ന്.

ഉരുളക്കിഴങ്ങില്‍

ഉരുളക്കിഴങ്ങില്‍

ഉരുളക്കിഴങ്ങില്‍ മുടിയ്ക്കു സഹായകമായ പല ഘടകങ്ങളുമുണ്ട്. മുടി കറുക്കാന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിന് സഹായകമായ ഒരു പിടി ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് ഉരുളക്കിഴങ്ങ്. മുടി മൃദുവാക്കാനും മുടിയ്ക്കു തിളക്കം നല്‍കാനുമെല്ലാം ഉരുളക്കിഴങ്ങ് ഉപയോഗിയ്ക്കാം.

നെല്ലിയ്ക്ക

നെല്ലിയ്ക്ക

ഉരുളക്കിഴങ്ങിനൊപ്പം ഇതിനായിനെല്ലിയ്ക്ക കൂടി വേണം. മുടിയുടെ ആരോഗ്യത്തിനു ചേര്‍ന്ന മറ്റൊന്നാണ് നെല്ലിക്ക. ഇതിലെ വൈറ്റമിന്‍ സിയും മറ്റു പോഷകങ്ങളുമെല്ലാം മുടിയ്ക്ക് ആരോഗ്യവും സംരക്ഷണവും നല്‍കും. ഇത് മുടി നരയ്ക്കാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. നെല്ലിക്ക തലയില്‍ പുരട്ടുന്നതും ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം നല്‍കും.

തേയിലപ്പൊടി

തേയിലപ്പൊടി

രണ്ടു ടീ ബാഗുകളും ഇതു തയ്യാറാക്കാന്‍ വേണം. തേയിലപ്പൊടിയും മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും ഏറെ നല്ലതാണ്. മുടി വളരാന്‍, മുടിയ്ക്കു തിളക്കം ലഭിയ്ക്കാന്‍ തേയിലപ്പൊടി കൊണ്ടുള്ള ഹെയര്‍ പായ്ക്കുകളുണ്ട്.

2 ഉരുളക്കിഴങ്ങ്, 3 നെല്ലിക്ക, 2 ടീബാഗ്

2 ഉരുളക്കിഴങ്ങ്, 3 നെല്ലിക്ക, 2 ടീബാഗ്

2 ഉരുളക്കിഴങ്ങ്, 3 നെല്ലിക്ക, 2 ടീബാഗ് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. ഇതു തയ്യാറാക്കാന്‍ ഏറെ എളുപ്പവുമാണ്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകുക. തൊലി കളയരുത്. ഇതിന്റെ പുറത്ത് ഫോര്‍ക്കു കൊണ്ടോ കത്തി കൊണ്ടോ ചെറിയ ഓട്ടകളുണ്ടാക്കുക. ഈ ഉരുളക്കിഴങ്ങ് അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കണം. ഇത് 5 മിനിറ്റു നേരം നല്ലപോലെ തിളപ്പിയ്ക്കുക. ഇതിലെ പോഷകങ്ങള്‍ വെള്ളത്തിലേയ്ക്കിറങ്ങാന്‍ വേണ്ടിയാണിത്. അല്‍പം ചൂടു കൂട്ടി വച്ചു തിളപ്പിച്ചാലും കുഴപ്പമില്ല.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. കുരു കളയേണ്ട ആവശ്യമില്ല. ഇത് ചെറിയ കഷ്ണങ്ങളാക്കിയത് ഉരുളക്കിഴങ്ങു തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കിടുക. ഇതിനൊപ്പം ടീബാഗുമിടുക.

ഇവയെല്ലാം ചേര്‍ത്ത്

ഇവയെല്ലാം ചേര്‍ത്ത്

ഇവയെല്ലാം ചേര്‍ത്ത് വീണ്ടും 10 മിനിറ്റു നേരം നല്ലപോലെ തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു വെള്ളം വറ്റിയാലും കുഴപ്പമില്ല. വെള്ളത്തിന്റെ നിറം മാറി നല്ല കടുത്ത ഓറഞ്ച് നിറം പോലെയാകും .

15 മിനിറ്റില്‍ നരച്ച മുടി കറുപ്പാക്കും ഉരുളക്കിഴങ് വിദ്യ

ഈ വെള്ളം വാങ്ങി ഊറ്റിയെടുക്കുക. പിന്നീട് ഈ വെള്ളം ചൂടാറുമ്പോള്‍ മുടി നല്ലപോലെ ചീകിയ ശേഷം ശിരോചര്‍മം മുതല്‍ മുടിയുടെ അറ്റം വരെ പുരട്ടാം. നരയുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ചും പുരട്ടുക.

അര മണിക്കൂര്‍

അര മണിക്കൂര്‍

ഇത് അര മണിക്കൂര്‍, ഒരു മണിക്കൂര്‍ നേരം ഇങ്ങനെ തന്നെ വയ്ക്കുക. പിന്നീട് സാധാരണ വെള്ളം കൊണ്ടു കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ അടുപ്പിച്ചു ചെയ്തു നോക്കൂ, മുടി നരച്ചതു മാറി കറുപ്പാകുന്നത് അറിയാം.

മുടിയ്ക്കു തിളക്കം ലഭിയ്ക്കാനും

മുടിയ്ക്കു തിളക്കം ലഭിയ്ക്കാനും

മുടിയ്ക്കു തിളക്കം ലഭിയ്ക്കാനും താരന്‍ മാറാനും മുടിയ്ക്കു കരുത്തു ലഭിയ്ക്കാനുമെല്ലാം ഈ പാനീയം ഏറെ സഹായകമാണ്. തികച്ചും പ്രകൃതിവിഭവങ്ങളായതു കൊണ്ടുതന്നെ ദോഷങ്ങളൊട്ട് ഉണ്ടാവുകയുമില്ല.

ഉരുളക്കിഴങ്ങുതൊലി

ഉരുളക്കിഴങ്ങുതൊലി

വെറുതെ കളയുന്ന ഉരുളക്കിഴങ്ങുതൊലി കൊണ്ട് നരച്ച മുടി കറുപ്പിയ്ക്കാനും നര വരാതിരിയ്ക്കാനും മുടി വളരാനുമെല്ലാമുള്ള ഒരു കൂട്ടുണ്ടാക്കാം. ഇതെക്കുറിച്ചറിയൂ,

ആറ് ഉരുളക്കിഴങ്ങിന്റെ തൊലി, 2 കപ്പു വെള്ളം

ആറ് ഉരുളക്കിഴങ്ങിന്റെ തൊലി, 2 കപ്പു വെള്ളം

ആറ് ഉരുളക്കിഴങ്ങിന്റെ തൊലി, 2 കപ്പു വെള്ളം എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്. ഉരുളക്കിഴങ്ങു തൊലി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. നല്ലവണ്ണം തിളച്ചുകഴിഞ്ഞാല്‍ 5 മിനിറ്റ് കുറഞ്ഞ ചൂടില്‍ വച്ചു തിളപ്പിയ്ക്കണം. പിന്നീട് തൊലിയൂറ്റിക്കളഞ്ഞു വെള്ളം കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം.

അകാലനര

അകാലനര

കുളി കഴിഞ്ഞു മുടി തുവര്‍ത്തിയ ശേഷം ഈ വെള്ളം തലയിലൊഴിയ്ക്കുക. അല്‍പനേരം കഴിഞ്ഞ് മുടി വീണ്ടും തുവര്‍ത്തി വെള്ളം കളയാം. അകാലനര അകറ്റാന്‍ ഇത് സഹായിക്കും.

ഉരുളക്കിഴങ്ങു ജ്യൂസ്

ഉരുളക്കിഴങ്ങു ജ്യൂസ്

ശിരോചര്‍മത്തില്‍ ഉരുളക്കിഴങ്ങു ജ്യൂസ് ഉപയോഗിച്ചു മസാജ് ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിയുടെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ ഉരുളക്കിഴങ്ങ് നീര്, കറ്റാര്‍ വാഴ നീര്, അല്‍പം തേന്‍ എന്നിവ കലര്‍ത്തി തലയോടില്‍ പുരട്ടി അല്‍പനേരം മസാജ് ചെയ്യുക.

മുടിയ്ക്കു തിളക്കം നല്‍കാന്‍

മുടിയ്ക്കു തിളക്കം നല്‍കാന്‍

മുടിയ്ക്കു തിളക്കം നല്‍കാന്‍ ഉരുളക്കിഴങ്ങ് ഏറെ നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ നീരെടുക്കുക. ഇതില്‍ തൈര്, മുട്ട എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

English summary

Potato And Amla Remedy To Blacken Grey Hair

Potato And Amla Remedy To Blacken Grey Hair, read more to know about
Story first published: Friday, May 4, 2018, 14:42 [IST]
X
Desktop Bottom Promotion