Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
ഒലീവ്ഓയിലും കറിവേപ്പിലയും പനങ്കുലമുടിക്ക് ഒറ്റമൂലി
സൗന്ദര്യസംരക്ഷണത്തില്‍ കേശസംരക്ഷണത്തിന് വരെ വലിയ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും മുടിയുടെ കാര്യത്തില്‍ നമ്മള് തന്നെ വരുത്തുന്ന വീഴ്ച ചില്ലറയല്ല. പല കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും പലപ്പോഴും കാരണമാകുന്ന ഒന്ന് തന്നെയാണ് എണ്ണയുടെ അഭാവം. ഇത് മുടിക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ആരോഗ്യമുള്ള നല്ല കരുത്തുള്ള മുടിക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് പലപ്പോഴും എണ്ണ തന്നെയാണ്. എണ്ണ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് പലപ്പോഴും ഒലീവ് ഓയില്‍. ഇത് മുടിയുടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്.
ഒലീവ് ഓയിലില്‍ പല വിധത്തിലുള്ള കൂട്ടുകള്‍ ചേരുമ്പോള്‍ അത് മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെ കേശസംരക്ഷണ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് നമുക്ക് ഒലീവ് ഓയില്‍ സഹായിക്കുന്നു എന്ന് നോക്കാം. ഒലീവ് ഓയില്‍ മുടിയുടെ പല വിധത്തിലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. എങ്ങനെയെന്ന് നോക്കാം.

മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യം തന്നെയാണ് ഏറ്റവും പ്രധാനം അതിന് വേണ്ടി ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒലീവ് ഓയില്‍ എടുത്ത് അതില്‍ നല്ലതു പോലെ പഴുത്ത ഒരു ആവക്കാഡോ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കണം. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് നല്ല ബലവും കരുത്തും നല്കുന്നു. ഇത് മുടിക്ക് മറ്റ് ഗുണങ്ങളും നല്കുന്നു.

മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍
മുടിക്ക് നീളം കൂടുതല്‍ ഉണ്ടായിട്ട് എന്താ കാര്യം മുടി ചകിരി നാര് പോലെ ആണെങ്കില്‍ അത് മുടിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നല്‍കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും അല്പം ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഒലീവ് ഓയിലില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിന് നല്ല ഉത്തേജനം നല്കുന്നു.

മുടിക്ക് നീളം വേണോ
മുടിക്ക് നീളമില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നല്ല നീളമുള്ള മുടിയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ഇത് വെറും ആഗ്രഹം മാത്രമായി മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ വേണം. അല്പം ഒലീവ് ഓയിലില്‍ വെളിച്ചെണ്ണ മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇത് ചെയ്യാവുന്നതാണ്. നല്ല നീളമുള്ള കരുത്തുള്ള മുടിയായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

താരന് പരിഹാരം
താരനും മുടിയുടെ കാര്യത്തില്‍ പലപ്പോഴും ഒരു വില്ലനാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്പം ഒലീവ് ഓയിലും അല്പം ആവണക്കെണ്ണയും മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കറോളം മസ്സാജ് ചെയ്യണം. അതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് നല്ല തിളക്കം നല്‍കുന്നതോടൊപ്പം താരനേയും ഇല്ലാതാക്കുന്നു. താരന് കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇതെന്ന കാര്യം മറക്കേണ്ടതില്ല.

അറ്റം പിളരുന്നത്
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പലപ്പോഴും മുടിയുടെ അറ്റം പിളരുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അല്പം ഒലീവ് ഓയിലില്‍ തേങ്ങാപ്പാല്‍ മിക്സ് ചെയ്ത് മുടിയില്‍ തേക്കുന്നത്. ഇത് മുടിയുടെ പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിച്ച് അറ്റം പിളരുന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് പറയാം.

തലയോട്ടിയിലെ എണ്ണമയം
തലയോട്ടിയില്‍ പലപ്പോഴും അമിതഎണ്ണമയം പലരേയും അലട്ടുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് ശ്രമിച്ച് പരാജയപ്പെട്ടവരാണ് നിങ്ങളെങ്കില്‍ അല്പം ഒലീവ് ഓയിലില്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ല എന്ന് തന്നെ പറയാവുന്നതാണ്. അല്പം ഒലീവ് ഓയില്‍ എടുത്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അമിത എണ്ണമയം എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണോ, എന്നാല്‍ ഇനി അതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട. കാരണം മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കി മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. അല്പം ഒലീവ് ഓയില്‍ എടുത്ത് അതില്‍ അല്പം കറിവേപ്പില മിക്സ് ചെയ്ത് ചൂടാക്കി ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടി കൊഴിച്ചിലിനെ വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.

കഷണ്ടിക്ക് പരിഹാരം
കഷണ്ടിയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ഒലീവ് ഓയില്‍ മികച്ചതാണ്. രാത്രി കിടക്കും മുന്‍പ് അല്പം ഒലീവ് ഓയില്‍ എടുത്ത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. രാവിലെ നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഒരാഴ്ച സ്ഥിരമായി ചെയ്ത് നോക്കൂ. കഷണ്ടിയില്‍ നല്ലതു പോലെ മാറ്റം കാണുന്നതിന് സാധിക്കുന്നു. അതുകൊണ്ട് ധൈര്യമായി ഇത് ഉപയോഗിക്കാവുന്നതാണ്.

അകാല നര
പ്രായമാകും മുന്‍പ് പ്രായത്തെ കാണിക്കുന്ന ഒന്നാണ് പലപ്പോഴും അകാല നര. ഇതിനെ പേടിക്കുന്ന പലരും ഉണ്ട്. എന്നാല്‍ ഇനി ഈ പ്രതിസന്ധിയെ പേടിക്കേണ്ട ആവശ്യമില്ല. കാരണം ഒലീവ് ഓയില്‍ കൊണ്ട് പല പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് നല്ലതു പോലെ ചൂടാക്കി ഇളം ചൂടില്‍ മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതിലുപരി അകാല നര എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ധൈര്യമായി ഇനി ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications