Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
ഒരുപിടി ഓട്സിലുണ്ട് മുടി കൊഴിച്ചിലിന് പരിഹാരം
മുടി കൊഴിച്ചില്‍ എല്ലാവരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്താണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. മറ്റുള്ളവരുടെ മുടി കണ്ട് അസൂയപ്പെടുമ്പോള്‍ അതിന് വേണ്ടി അവര്‍ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ മുടിയുടെ കാര്യത്തിലും ശ്രദ്ധ കൂടിയേ തീരൂ. മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം പലപ്പോഴും താരന് തന്നെയാണ്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മുടിയുടെ ആരോഗ്യം കുറക്കുന്നതിനും മുടി പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിനും പല വിധത്തില്‍ താരന് വില്ലനാവുന്നുണ്ട്. എന്നാല്‍ താരനെ പ്രതിരോധിക്കാന്‍ എണ്ണകളും ഷാമ്പൂകളും മാറിമാറി പരീക്ഷിക്കുന്നവര്‍ക്ക് ഇനി താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഒരു പിടി ഓട്സ്.
താരനെ ഇല്ലാതാക്കി മുടിയുടെ മറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന് അല്പം കഷ്ടപ്പെടേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ താരന് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഓട്സിലുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ഓട്സ്
ഓട്സ് കൊണ്ട് താരനെ ഇല്ലാതാക്കാം. മാത്രമല്ല കേശസംരക്ഷണത്തിനും സഹായിക്കുന്നു. കുറച്ച് ഓട്സ് എടുത്ത് ഇത് കൊണ്ട് താരന്റെ ശല്യം ഇല്ലാതാക്കി ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് സഹായിക്കുന്ന പല വിധത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. ഇതെല്ലാം ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഗുണം ചെയ്യുന്നതാണ്.

തയ്യാറാക്കുന്ന വിധം
രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സ്, ബദാം ഓയില്‍, നാരങ്ങ നീര്, തേന്‍, അല്പം പാല് എന്നിവ നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ ആക്കുക. ഒട്ടും വെള്ളം ചേര്‍ക്കരുത്. ഇത്തരത്തില്‍ ചെയ്ത ശേഷം വേണം ഇത് ഉപയോഗിക്കാന്‍.

ഉപയോഗിക്കുന്ന വിധം
മുടി നല്ലതു പോലെ വൃത്തിയായി കഴുകിയ ശേഷം ഈ ഓട്സ് പാക്ക് തലയില്‍ തേച്ച് പിടിപ്പിക്കണം. നന്നായി മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനു ശേഷം 20 മിനിട്ടെങ്കിലും ചുരുങ്ങിയത് ഇത് തലയില്‍ ഉണ്ടാവാന്‍ ശ്രദ്ധിക്കണം. അതിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കല കഴുകേണ്ടതാണ്. ഇത് താരനെ കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉപയോഗിക്കേണ്ടത് എപ്പോള്‍
ആഴ്ചയില്‍ ഒരു തവണ മാത്രം ഇത് ഉപയോഗിച്ചാല്‍ മതി. ഇത് തലയിലെ അമിത എണ്ണമയം എന്ന അവസ്ഥക്ക് പരിഹാരം നല്കുന്നു. പലപ്പോഴും അമിത എണ്ണമയമാണ് താരന് വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുന്നത്. അതുകൊണ്ട് അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിനുള്ള കഴിവ് ഓട്സിനുണ്ട്.

മുടി കൊഴിച്ചില്‍ തടയുന്നു
മുടി കൊഴിച്ചില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓട്സ് കൊണ്ട് പെട്ടെന്ന് തന്നെ നമുക്ക് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം വില്ലനാണ് ഇത്. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഓട്സ് മുകളില്‍ പറഞ്ഞ രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

തലയോട്ടിയിലെ അണുബാധ
തലയോട്ടിയില്‍ ഉണ്ടാവുന്ന അണുബാധക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. താരന് മൂലമാണ് പലപ്പോഴും തലയോട്ടിയില്‍ അണുബാധ ഉണ്ടാവുന്നത് ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് ഓട്സ് ഉപയോഗിക്കാവുന്നതാണ്. ഓട്സ് കൊണ്ട് പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം.

മുടി വളരാന്‍
മുടി വളരുന്നതിനും ഓട്സ് സഹായിക്കുന്നു. ഓട്സ് മുകളില്‍ പറഞ്ഞ തരത്തില്‍ തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും മുടി വളരുന്നതിന് സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഓട്സ് ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് ഇനി ഓട്സ് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ അറ്റം പിളരുന്നതിന്
മുടിയുടെ അറ്റം പിളരുക എന്നതും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു ഓട്സ് തെറാപ്പി. ഓട്സ് ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അകാല നര
അകാലനരെയെ ഇല്ലാതാക്കുന്ന കാര്യത്തിലും ഓട്സ് സഹായിക്കുന്നു. ഓട്സ് ഉപയോഗിക്കുന്നതിലൂടെ അകാലനരയെന്ന പ്രശ്നം നമ്മുടെ തലയില്‍ നിന്നും എന്നന്നേക്കുമായി ഇല്ലാതാവുന്നു. മാത്രമല്ല മുടിയിഴകള്‍ക്ക് നല്ല കരുത്തും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു ഇത്.

തലയിലെ ചൊറിച്ചിലിന്
തലയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഓട്സ്. ഓട്സ് ഉപയോഗിച്ച് എത്ര കഠിനമായ ചൊറിച്ചില്‍ ആണെങ്കിലും പരിഹാരം കാണാവുന്നതാണ്. ഏത് വിധത്തിലും ഇത് ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്നു. ആരോഗ്യത്തിനും കരുത്തിനും ഇത് വളരെയധികം ഉത്തമമാണ്.

അഴുക്ക് പൂര്‍ണമായും മാറ്റുന്നു
തലയിലെ അഴുക്കിനെ പൂര്‍ണമായും മാറ്റുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓട്സ് മിശ്രിതം ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ അത് മുടിയിലേയും തലയോട്ടിയിലേയും അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല നല്ല ആരോഗ്യമുള്ള തലയോട്ടിയും മുടിയും നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications