ആര്യവേപ്പില തിളപ്പിച്ച വെള്ളം മുടി കഴുകാന്‍

Subscribe to Boldsky

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നമുക്ക് ചുറ്റുമുണ്ട്. മുടി വളരുക എന്നത് എന്നും വെല്ലുവിളി തന്നെയാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ വിവിധ തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുടിയുടെ ആരോഗ്യംസംരക്ഷിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ മുടി കഴുകുന്നത്.

പലപ്പോഴും നമ്മുടെ തന്നെ ശീലങ്ങള്‍ ഉണ്ടാക്കുന്ന ദോഷമാണ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മുടിക്ക് പല തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതിന്റെയെല്ലാം ഫലമായി ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍. മുടിക്ക് ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു ഇത്.

മുരിങ്ങവിത്തിലെ എണ്ണ, ചര്‍മ്മത്തിന്റെ വെളുപ്പിന്‌

മുടിയില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പില. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളെല്ലാം പരിഹരിക്കാന്‍ പലപ്പോഴും ആര്യവേപ്പില സഹായിക്കുന്നു. ആര്യവേപ്പില കൊണ്ട് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ കേശസംരക്ഷണത്തിനും രണ്ടാമതൊന്ന് നോക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ തല കഴുകുന്നത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ എന്തൊക്കെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം ഇതിലൂടെ എന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളിയുണ്ടാക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പിലയുടെ വെള്ളം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അല്‍പം ആര്യവേപ്പിന്റെ ഇലകള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം ഒരു രാത്രി മുഴുവന്‍ അതു പോലെ തന്നെ വെക്കാം. അടുത്ത ദിവസം രാവിലെ ഈ വെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കും അതോടൊപ്പം തന്നെ താരനെന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഹെയര്‍ പാക്ക്

ഹെയര്‍ പാക്ക്

ആര്യവേപ്പിന്റെ ഇല കൊണ്ട് ഹെയര്‍പാക്ക് തയ്യാറാക്കാം. പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഹെയര്‍പാക്ക് ആണ് ഇത്. അല്‍പം ആര്യവേപ്പിന്റെ ഇല, ഒരു ലിറ്റര്‍ വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് ഉപയോഗിച്ച് മുടിയെ സംരക്ഷിക്കുന്ന ഹെയര്‍പാക്ക് നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെള്ളം നല്ലതു പോലെ തിളപ്പിച്ച് ഇതിലേക്ക് ആര്യവേപ്പിന്റെ ഇലകള്‍ ഇടാം. ഒരു രാത്രിക്ക് ശേഷം ഇത് നല്ലതു പോലെ വെള്ളത്തില്‍ പിഴിഞ്ഞ് അത് മിക്സിയില്‍ ചെറുതായി അരച്ചെടുക്കാം. ഈ പേസ്റ്റില്‍ അല്‍പം തേന്‍ കൂടി മിക്സ് ചെയ്ത് മുടിയില്‍ തേക്കാം. തേന്‍ ചേര്‍ക്കുന്നതിലൂടെ മുടിക്ക് മൃദുലത വര്‍ദ്ധിക്കുന്നു. അരമണിക്കൂര്‍ ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയിലുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 തൈരില്‍ മിക്‌സ് ചെയ്ത്

തൈരില്‍ മിക്‌സ് ചെയ്ത്

തൈര് ആരോഗ്യത്തിന് വളരെ ഉത്തമമായിട്ടുള്ള ഒന്നാണ്. ഇത് സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്ന് തന്നെയാണ്. തൈരില്‍ ആര്യവേപ്പ് അരച്ച് മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് തലയോട്ടി തണുപ്പിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. മാത്രമല്ല മുടിയില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച കണ്ടീഷണര്‍ ആണ് തൈര്. ഇത് തലയിലെ വരള്‍ച്ച ഇല്ലാതാക്കി മുടിക്ക് മൃദുത്വവും തിളക്കവും നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആര്യവേപ്പും വെളിച്ചെണ്ണയും

ആര്യവേപ്പും വെളിച്ചെണ്ണയും

ആര്യവേപ്പും വെളിച്ചെണ്ണയും ഇത്തരത്തില്‍ കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് വെളിച്ചെണ്ണയില്‍ ആര്യവേപ്പ് ചേര്‍ക്കുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാണ് നല്‍കുന്നത്. വെളിച്ചെണ്ണയില്‍ ആര്യവേപ്പ് ഇട്ട് കാച്ചി അത് കൊണ്ട് തല കഴുകാം. ആ എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ആര്യവേപ്പും വെളിച്ചെണ്ണയും വളരെയധികം സഹായിക്കുന്നു.

പേനിനെ ഇല്ലാതാക്കാന്‍

പേനിനെ ഇല്ലാതാക്കാന്‍

പേന്‍ ശല്യം പലര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വേപ്പെണ്ണ. വേപ്പെണ്ണ കൊണ്ട് നമുക്ക് പല വിധത്തില്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൈകാല്‍ കടച്ചിലിനും മറ്റും വേപ്പെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇനി പേനിനേയും താരനേയും തുരത്താന്‍ എന്തുകൊണ്ടും ഉത്തമമാണ് വേപ്പെണ്ണ. വേപ്പെണ്ണ പുരട്ടി അല്‍പസമയം കഴിഞ്ഞ് ഷാമ്പൂ ഇച്ച് കഴുകിക്കളയാവുന്നതാണ്.

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. ഇതെല്ലാം എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ആര്യവേപ്പിന്റെ ഇല അരച്ച് അത് നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അകാല നര പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തമമാണ്. അതുകൊണ്ട് തന്നെ മുടിക്ക് തിളക്കം നല്‍കാനും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    neem water for hair growth

    In this article we explained some hair care benefits of neem leaves
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more