For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിവേപ്പില അരച്ച് തൈരില്‍ ചേര്‍ത്ത് മുടിയില്‍

|

സൗന്ദര്യസംരക്ഷണത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് കേശസംരക്ഷണം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്താണെന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ അത് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ആവുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതാണ് താരന്‍, മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരുന്നത് എന്നിവ. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

<strong>Most read: ബദാം ഒരുപിടി മതി പല പ്രശ്‌നങ്ങള്‍ക്കും</strong>Most read: ബദാം ഒരുപിടി മതി പല പ്രശ്‌നങ്ങള്‍ക്കും

മുടിയുടെ ആരോഗ്യസംരക്ഷണത്തിന് എന്നും യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ.് ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കറിവേപ്പില ഉത്തമമാണ്.

കറിയില്‍ ഇടുമ്പോള്‍ പലരും എടുത്ത് കളയുന്ന കറിവേപ്പില ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ആരോഗ്യസംബന്ധമായ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. അതിലുപരി ആരോഗ്യമുള്ള മുടിക്കും കറിവേപ്പില ഉത്തമമാണ്. ഇത് മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തൈരും കറിവേപ്പിലയും

തൈരും കറിവേപ്പിലയും

തൈരും കറിവേപ്പിലയും മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ്. തൈരില്‍ കറിവേപ്പില അരച്ച് മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു കറിവേപ്പില. ഇത് ആരോഗ്യമുള്ള മുടി സമ്മാനിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഹെയര്‍ ടോണിക്ക്

ഹെയര്‍ ടോണിക്ക്

മുടിക്കും ടോണിക്കോ എന്ന് തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. കറിവേപ്പില കൊണ്ട് ഹെയര്‍ ടോണിക് ഉണ്ടാക്കി അത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കാം. ഒരു കൈ നിറയെ കറിവേപ്പില എടുത്ത് രണ്ടോ മൂന്നോ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചൂടാക്കി ഈ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിവളരാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു. മാത്രമല്ല താരനെന്ന പ്രതിസന്ധിയെ ജീവിതത്തില്‍ നിന്ന് തന്നെ തുടച്ച് നീക്കുന്നതിന് സഹായിക്കുന്നു ഈ ഹെയര്‍ ടോണിക്ക്. കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഹെയര്‍ ടോണിക്ക്.

കറിവേപ്പില ഹെയര്‍മാസ്‌ക്

കറിവേപ്പില ഹെയര്‍മാസ്‌ക്

കറിവേപ്പില കൊണ്ട് നല്ലൊരു ഹെയര്‍മാസ്‌ക് നിങ്ങള്‍ക്ക് തയ്യാറാക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. കറിവേപ്പില നല്ലതു പോലെ ആവണക്കെണ്ണയില്‍ അരച്ച് മിക്‌സ് ചെയ്ത് ഇത് തലയില്‍ തേക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യമുള്ള മുടിയും ഇതിലൂടെ ലഭിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ആവണക്കെണ്ണ മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>most read:ഒരിറ്റ് തുളസിനീരും തേനും മതി ചര്‍മ്മത്തിന്‌</strong>most read:ഒരിറ്റ് തുളസിനീരും തേനും മതി ചര്‍മ്മത്തിന്‌

കഷണ്ടിക്ക് പ്രതിരോധം

കഷണ്ടിക്ക് പ്രതിരോധം

കഷണ്ടിയെന്ന പ്രശ്‌നം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്ന ഒന്നാണ് കറിവേപ്പിലയെണ്ണ. എത്ര വലിയ കഷണ്ടിയാണെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ. അതുകൊണ്ട് തന്നെ കഷണ്ടി കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണാന്‍ കറിവേപ്പിലയെണ്ണ സഹായിക്കുന്നു.

ഭക്ഷണത്തില്‍

ഭക്ഷണത്തില്‍

ഭക്ഷണത്തില്‍ കറിവേപ്പില കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ശരീരത്തിനകത്തേക്ക് കറിവേപ്പില ചെല്ലുമ്പോള്‍ ഇത് മുടിക്ക് ആരോഗ്യം നല്‍കാന്‍ കാരണമാകുന്നു. ആരോഗ്യം മാത്രമല്ല മുടിക്ക് തിളക്കവും നല്‍കാന്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ യാതൊരു പ്രതിസന്ധികളും ഇല്ലാതെ മുടിയുടെ ആരോഗ്യത്തിന് കറിവേപ്പില മികച്ചതാണ്.

കറിവേപ്പില അരച്ച്

കറിവേപ്പില അരച്ച്

കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം മാത്രം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ വേരുകള്‍ക്കും ബലം നല്‍കുന്നു. മുടിയുമായി സംബന്ധിക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് കറിവേപ്പില പേസ്റ്റ്. മുടിക്ക് തിളക്കം നല്‍കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇത് ഇല്ലാതാക്കുന്നു.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

സ്ത്രീകളേയും പുരുഷന്‍മാരേയും ഒരു പോലെ വലക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ഒരാള്‍ക്ക് സാധാരണയായി നൂറ് മുടി വരെ കൊഴിയുന്നു. എന്നാല്‍ ഇതില്‍ കൂടുതലായാല്‍ അത് രൂക്ഷമായ മുടി കൊഴിച്ചില്‍ ആയാണ് കണക്കാക്കുന്നത്. അതിന് പരിഹാരം കാണാന്‍ കറിവേപ്പില എണ്ണ സഹായിക്കുന്നു. കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു.

രക്തയോട്ടം കൂട്ടുന്നു

രക്തയോട്ടം കൂട്ടുന്നു

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഒന്നാണ് മുടിയുടെ അസാധാരണമായ പ്രശ്‌നങ്ങള്‍. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കറിവേപ്പില നല്ലതാണ്. കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കറിവേപ്പില. ഇത് അരച്ച് തേക്കുന്നതും കറിവേപ്പില കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഏത് ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ കറിവേപ്പിലക്ക് കഴിയുന്നു.

 അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം

പല ചെറുപ്പക്കാരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് അകാല നര. അകാല നര വഴി പല വിധത്തില്‍ ആരോഗ്യത്തിനും പ്രതിസന്ധി ഉണ്ട് എന്നാണ് പറയുന്നത്. അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അത് അകാല നരക്ക് പ്രതിരോധം തീര്‍ക്കുന്നു. ഇതിലൂടെ അകാല നരയെ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഏത് വിധത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു കറിവേപ്പില.

English summary

natural ways to use curry leaves for hair care

In this article we explained some hair car benefits of curry leaves, read on.
Story first published: Thursday, September 27, 2018, 10:25 [IST]
X
Desktop Bottom Promotion