For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാഭാവികമായ മാർഗ്ഗങ്ങളിലൂടെ, മനോഹരമായ തലമുടി

|

വിലപിടിച്ച ഷാംപൂകൾക്കുവേണ്ടി പണം ചിലവാക്കുന്നു, എന്നാൽ ടി.വി.-യിലെ പരസ്യത്തിൽ കാണുന്ന തരത്തിലുള്ള ഉദ്ദിഷ്ടഫലം ലഭിക്കുന്നില്ല. വളരെ സാധാരണവും സാദ്ധ്യവുമായ ഒരു കാര്യമാണിത്. കാരണം ഉപഭോക്താക്കളെ ആകർഷിക്കുവാനായി രൂപകല്പന ചെയ്തിരിക്കുന്ന അത്യധികം അതിശയോക്തികലർന്ന പരസ്യങ്ങളാണ് നമ്മൾ കാണുന്നത്.

wer

സമ്പൂർണ്ണമായ കേശമാണ് ആഗ്രഹിക്കുന്നതെങ്കിൽ, മുടിയിഴകളെ പരിപാലിക്കുന്നതിനുപകരം നിങ്ങളുടെ കീശയെ ചോർത്തിക്കളയുന്ന അത്തരം വിലപിടിച്ച പരിചരണങ്ങളിൽനിന്ന് വിട്ടുനിൽക്കുക. എന്നിട്ട് നല്ലൊരു വ്യത്യാസമുണ്ടാക്കാൻ കഴിയുന്ന ചില ദൈനംദിന ശീലങ്ങൾ വികസിപ്പിച്ചെടുക്കുക. സുന്ദരമായ തലമുടിയുള്ള സ്ത്രീകളുടെ കേശരഹസ്യങ്ങളെക്കുറിച്ച് ഞങ്ങൾ മികച്ച ചില സ്റ്റൈലിസ്റ്റുകളോട് ആരാഞ്ഞു. ആ പട്ടികയാണ്‌ ചുവടെ നൽകിയിരിക്കുന്നത്. നിങ്ങളുടെ വീടിന്റെ ആശ്വാസത്തിൽ നിലനിന്നുകൊണ്ടുതന്നെ അവയെ നിങ്ങൾക്ക് ചെയ്യുവാനാകും.

ഇവിടെ ജനിതകപരമായ സവിശേഷതകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, അസൂയാവഹമായ മുടിയഴകോടുകൂടിയ സ്ത്രീകൾ നമ്മിൽനിന്നെല്ലാം വ്യത്യസ്തമായി ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവരുടെ ഷാംപൂ ഉപയോഗരീതി ശാസ്ത്രീയമാണ്, ശരിയായ കേശപരിചരണങ്ങൾക്കാണ് അവർ ചിലവഴിക്കുന്നത്, വീടിനെ അലങ്കരിക്കുന്നതിനുപോലും അവർ പുനർചിന്തനം നടത്തുന്നു. അവരെ സംബന്ധിച്ച് തലമുടി കേവലം അലങ്കരിക്കാൻ മാത്രമുള്ളതല്ല - എന്നാൽ ചർമ്മപരിചരണം പോലെയോ (അത്യധികമായ അവസ്ഥയിൽ) കൊച്ച് കുഞ്ഞിനെയെന്നപോലെയോ പരിചരിക്കുവാനുള്ളതാണ്.

എങ്കിലും വ്യത്യസ്തമായൊരു കഥയാണ് യാഥാർത്ഥ്യം പറയുന്നത്. കമ്പനികൾ ഉല്പാദിപ്പിക്കുന്ന ഷാംപൂകൾക്കുവേണ്ടിയും കണ്ടീഷനറുകൾക്കുവേണ്ടിയും ചിലവിടുന്നതിനുപകരം, മനോഹരമായ തലമുടി ഉണ്ടാകുന്നതിനുള്ള ചില സ്വാഭാവിക മാർഗ്ഗങ്ങൾ, മുംബായിലെ ഹെയർ റിവൈവിലുള്ള ഹെയർ റിസ്റ്റൊറേഷൻ ആന്റ് സ്‌കിൻ റീജുവനേഷനിലെ സർജനായ ഡോക്ടർ സന്ദീപ് സത്താർ പങ്കുവയ്ക്കുന്നു. മോഡലുകളുടേതുപോലെ നിങ്ങളുടെ തലമുടിയും തിളങ്ങുവാനും, മോടിയിലാകുവാനും സഹായിക്കുന്ന ലളിതവും എളുപ്പവുമാർന്ന ഈ കേശസൗന്ദര്യ പൊടിക്കൈകൾ അനുവർത്തിക്കുക.

മുട്ട ഉപയോഗിച്ചുള്ള പരിചരണം

മുട്ട ഉപയോഗിച്ചുള്ള പരിചരണം

നിങ്ങളുടെ മുടിയെ കണ്ടീഷൻ ചെയ്യുവാനായി മുട്ടയെ മുഴുവനായും ഉപയോഗിക്കാം. വരണ്ടതോ ഒടിയുന്നതോ ആയ മുടിയാണുളളതെങ്കിൽ, ഈർപ്പം നൽകുവാനായി മുട്ടയുടെ വെള്ള ഉപയോഗിക്കുക. മുട്ട കലർന്ന ഏതെങ്കിലും മിശ്രിതം അര കപ്പ് എടുത്ത് (മുട്ടയുടെ വെള്ളയോ മുഴുവൻ മുട്ടയോ), വൃത്തിയും ഈർപ്പവുമുള്ള മുടിയിൽ തേയ്ക്കുക. 20 മിനിറ്റുനേരം അങ്ങനെ വച്ചതിനുശേഷം തണുത്ത വെള്ളംകൊണ്ട് കഴുകിക്കളയുക. തലമുടിയ്ക്കുവേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ പൊടിക്കൈകളിലൊന്നായ ഇതിനെ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാറ്റത്തെ ശ്രദ്ധിക്കുക.

വൃത്തി വളരെ പ്രധാനമാണ്

വൃത്തി വളരെ പ്രധാനമാണ്

ചൊറിച്ചിലുള്ള ശിരോചർമ്മവും താരനുമാണ് മുടികൊഴിയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. അതിനാൽ മനോഹരവും ആരോഗ്യമുള്ളതുമായ മുടിയിഴകൾക്കുവേണ്ടി വൃത്തിയെ പരിപാലിക്കുക.

ചൂടുവെള്ളം ഒഴിവാക്കുക

ചൂടുവെള്ളം ഒഴിവാക്കുക

ചൂടുവെള്ളത്തിൽ കുളിയ്ക്കുന്നത് ഒഴിവാക്കുക. ചുടുവെള്ളം സംരക്ഷണ എണ്ണകളെ മുടിയിൽനിന്നും കഴുകിക്കളയുന്നതിനാൽ മുടി വരളുന്നതിനും പൊട്ടുന്നതിനും കാരണമാകും. അതിനാൽ ശരീരോഷ്മാവിനെക്കാൾ അല്പംമാത്രം ചൂടുള്ള വെള്ളമാണ് കുളിക്കുവാനായി ഉപയോഗിക്കേണ്ടത്.

ചുരയ്ക്ക ഉപയോഗിച്ചുള്ള പരിചരണം

ചുരയ്ക്ക ഉപയോഗിച്ചുള്ള പരിചരണം

ഏതാനും ചുരയ്ക്കയെ പിഴിഞ്ഞ് ചാറെടുക്കുക. അതിനെ മുടിയിൽ തേയ്ക്കുക. അര മണിക്കൂർ നേരം ആ ലായനി മുടിയിൽ തങ്ങിനിന്നശേഷം നന്നായി കഴുകിക്കളയുക. അത്ഭുതകരമായ മാറ്റം കാഴ്ചവയ്ക്കുവാൻ സഹായിക്കുന്ന വളരെ ലളിതമായൊരു പൊടിക്കൈയാണിത്.

തിളങ്ങുന്നതും ലോലവുമായ മുടിയിഴകൾക്ക്

തിളങ്ങുന്നതും ലോലവുമായ മുടിയിഴകൾക്ക്

സ്ഥിരമായി നിങ്ങൾ ഉപയോഗിക്കുന്ന ഒരു കപ്പ് കണ്ടീഷണറും 2-3 ടേബിൾസ്പൂൺ തേനും കൂട്ടി ഒരു മിശ്രിതം തയ്യാറാക്കുക. ഈർപ്പമുള്ള മുടിയിൽ എല്ലായിടവും ഒരുപോലെ ഈ മിശ്രിതത്തെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റുനേരം അങ്ങനെ വച്ചിരുന്നിട്ട് നന്നായി കഴുകിക്കളയുക. നിങ്ങളുടെ മുടിയിഴകളുടെ ബാഹ്യാവരണത്തെ ഈ മിശ്രിതം ഒതുക്കുകയും വിസ്മയാവഹമായ തിളക്കമുണ്ടാകാൻ സഹായിക്കുകയും ചെയ്യും.

അപ്പക്കാരം ഉപയോഗിച്ചുള്ള പരിചരണം

അപ്പക്കാരം ഉപയോഗിച്ചുള്ള പരിചരണം

മുടിയിഴകൾക്കുവേണ്ടിയുള്ള പൊടിക്കൈകളിലൊന്നാണ് അപ്പക്കാരം ഉപയോഗിച്ചുള്ള പരിചരണം. 3 ടേബിൾസ്പൂൺ അപ്പക്കാരവും (ബേക്കിംഗ് സോഡ) കുറച്ച് വെള്ളവും ചേർന്ന മിശ്രിതം തയ്യാറാക്കുക. ഷാംപൂ ഉപയോഗിച്ചശേഷം മുടിയെ ഈ മിശ്രിതം ഉപയോഗിച്ച് കഴുകുക.

ഒടുവിൽ പൂർണ്ണമായും കഴുകിക്കളയുന്നതിനുമുമ്പ് 5 മിനിറ്റുനേരം അങ്ങനെതന്നെ അത് നിൽക്കട്ടെ. നിങ്ങളുടെ തലമുടിയിൽ അധികമായി പറ്റിയിരിക്കുന്ന ഷാംപുവിനെയും മറ്റ് അലങ്കാര പദാർത്ഥങ്ങളെയും നീക്കംചെയ്യാൻ ഈ പരിചരണം സഹായിക്കും.

തുള്ളിക്കളിക്കുന്ന തലമുടി

തുള്ളിക്കളിക്കുന്ന തലമുടി

ഒന്നിനൊന്ന് എന്ന അനുപാതത്തിൽ ഇളം ചൂടുവെള്ളവും ആപ്പിൾ സിഡർ വിനഗറും കൂട്ടിക്കലർത്തിയ മിശ്രിതത്തെ തലമുടിയിൽ പുരട്ടുക. 5 മിനിറ്റ് കഴിഞ്ഞശേഷം ആപ്പിൾ വിനഗറിന്റെ ഗന്ധം മാറുന്നതുവരെ നന്നായി കഴുകുക.

മുടിയെ വല്ലപ്പോഴുംമാത്രം കഴുകരുത്

മുടിയെ വല്ലപ്പോഴുംമാത്രം കഴുകരുത്

സ്വാഭാവികമായ കേശതൈലത്തിന്റെ ക്രമീകരണത്തിനുവേണ്ടി എല്ലാ 2-3 ദിവസം കൂടുമ്പോൾ മുടിയെ കഴുകുക. കുറച്ചുകൂടി അടുത്ത ദിനങ്ങളിൽ കഴുകുന്നതും മുടിയുടെ സ്വാഭാവിക രൂപവും തിളക്കവും വീണ്ടെടുക്കാൻ സഹായിക്കും.

കണ്ടീഷണർ ഉണ്ടാക്കിയെടുക്കുക

കണ്ടീഷണർ ഉണ്ടാക്കിയെടുക്കുക

പ്രോട്ടീൻ ചേർന്ന കണ്ടീഷണറിനായി, മുട്ടകളെയും യോഗർട്ടിനെയും കൂട്ടിക്കലർത്തി ശിരോചർമ്മത്തിൽ തേയ്ക്കുക. 5 മുതൽ 10 മിനിറ്റുനേരം അങ്ങനെ വച്ചേക്കുക. അതിനുശേഷം പൂർണ്ണമായും കഴുകിക്കളയുക.

ബലമുള്ള മുടിയ്ക്ക്

ബലമുള്ള മുടിയ്ക്ക്

വരണ്ടതും കേടായതുമായ മുടിയെ പരിചരിക്കാൻ ബദാം എണ്ണയെ ഉപയോഗിക്കുക. വളരെ ലളിതമായ ഒരു പ്രക്രിയയാണിത്. ഒരു ബൗളിൽ കുറച്ച് ബദാം എണ്ണയെടുത്ത് 40 സെക്കന്റുനേരം ചൂടാക്കുക. ഇനി തലമുടിയിൽ എല്ലായിടത്തും ഒരുപോലെ പുരട്ടുക. 30 മിനിറ്റുനേരം അങ്ങനെ വച്ചേക്കുക. എന്നിട്ട് തണുത്ത വെള്ളത്തിൽ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകിക്കളയുക.

വിരസമായ മുടിയ്ക്ക് നാരങ്ങാനീരുകൊണ്ട് വിടപറയുക

വിരസമായ മുടിയ്ക്ക് നാരങ്ങാനീരുകൊണ്ട് വിടപറയുക

കഴുകിക്കഴിഞ്ഞശേഷം, ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് തലമുടിയിൽ പുരട്ടുക. ഇനി ടവ്വൽ ഉപയോഗിച്ച് തുവർത്തി ഉണക്കുക. തുടർന്ന് സാധാരണയെന്നപോലെ വരണ്ട മുടി മാറുവാനായി സ്റ്റൈൽ ചെയ്യുക.

കുളത്തിലേക്ക് ചാടുന്നതിനുമുമ്പ് സംരക്ഷണം ഉപയോഗിക്കുക

കുളത്തിലേക്ക് ചാടുന്നതിനുമുമ്പ് സംരക്ഷണം ഉപയോഗിക്കുക

നിശിതമായ രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ട് മുടിയിഴകൾക്ക് കേടുപാടുകൾ ഉണ്ടാക്കുവാൻ കുളങ്ങൾക്ക് കഴിയും എന്ന് ഡോക്ടർ സത്താർ പറയുന്നു. അദ്ദേഹം പറയുന്നത്, നീന്തുവാൻ തുടങ്ങുന്നതിനുമുമ്പ് ഒരല്പം കണ്ടീഷണർ തലമുടിയിൽ തേച്ചുകൊണ്ട് പോകുന്നത് കേടുപാടുണ്ടാകുന്നതിനെ പ്രതിരോധിക്കാൻ സഹായിക്കും. കേശസൗന്ദര്യത്തിനുവേണ്ടിയുള്ള പൊടിക്കൈകളിലൊന്നായ ഇത് കുളത്തിലെ വെള്ളവുമായി നിങ്ങളുടെ മുടി ബന്ധപ്പെടുന്നതിൽനിന്നും സംരക്ഷണം നൽകും.

വെയിലേറ്റ് കേടായ മുടിയെ പരിചരിക്കുക

വെയിലേറ്റ് കേടായ മുടിയെ പരിചരിക്കുക

അര കപ്പ് തേൻ, 1-2 ടേബിൾസ്പൂൺ ഒലിവെണ്ണ, 1-2 ടേബിൾസ്പൂൺ മഞ്ഞക്കരു എന്നിവ ചേർത്തുള്ള മിശ്രിതമുണ്ടാക്കുക. ഈ മിശ്രിതത്തെ മുടിയിൽ പുരട്ടി 20 മിനിറ്റുനേരം അങ്ങനെ വച്ചേക്കുക. തുടർന്ന് ഇളം ചൂടുവെള്ളംകൊണ്ട് കഴുകിക്കളയുക. ഈ പരിചരണം കെരാറ്റിന്റെയും മാംസ്യത്തിന്റെയും ബന്ധനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും എന്ന് ഡോക്ടർ സത്താർ പറയുന്നു.

മുറുക്കം പാടില്ല

മുറുക്കം പാടില്ല

നാടകൾ ഉപയോഗിച്ച് തലമുടി കെട്ടിവയ്ക്കുന്നതും, വളരെയധികം ഇറുകെ മുടി കെട്ടിവയ്ക്കുന്നതും ഒഴിവാക്കുകയാണെങ്കിൽ, മുടിയിഴകൾ പൊട്ടിപ്പോകാതിരിക്കാൻ അത് സഹായിക്കും

മുടി ചീകുന്നതിന്റെ ശരിയായ വിദ്യ

മുടി ചീകുന്നതിന്റെ ശരിയായ വിദ്യ

സ്ഥിതവൈദ്യുതി കാരണമായി മുടിയിഴകൾ പൊട്ടുന്നത് തടയുവാൻ പ്ലാസ്റ്റിക്ക് പല്ലുള്ള ചീപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുരുക്കുകൾ മാറുന്നതിനുവേണ്ടി ആദ്യം അറ്റം ചീകുക എന്നതാണ് നിങ്ങളുടെ തലമുടിയെ ചീകുന്നതിനുള്ള ഏറ്റവും നല്ല രീതി. തുടർന്ന് മുടിയുടെ ചുവടുമുതൽ അറ്റംവരെ ദൈർഘ്യത്തിന് ചീകാം. സ്വാഭാവികമായ കേശതൈലത്തെ ശരിയായ രീതിയിൽ എല്ലായിടവും വ്യാപിപ്പിക്കുവാനും, അങ്ങനെ മുടി പൊട്ടുന്നതിനെ തടയുവാനും ഈ വിദ്യ സഹായിക്കും.

മുടിയ്ക്ക് ഈർപ്പം നൽകുക

മുടിയ്ക്ക് ഈർപ്പം നൽകുക

നനഞ്ഞ മുടിയിൽ അല്പം ബിയർ ഒഴിക്കുക. എല്ലായിടത്തും ഒരുപോലെ തേച്ചുപിടിപ്പിച്ചശേഷം 20 മിനിറ്റുനേരം വിരലുകൾകൊണ്ട് ശിരോചർമ്മത്തിൽ തിരുമ്മൽ നടത്തുക. ബിയറിന്റെ ഗന്ധം മാറുവാൻവേണ്ടി നല്ലവണ്ണം കഴുകുക. വളരെ മിനുസ്സമാർന്ന മുടിയിഴകൾക്കുവേണ്ടി ആഴ്ചയിലൊരിക്കൽ ഈ പ്രക്രിയ അനുവർത്തിക്കുക. സൈനസും ജലദോഷവും ഉള്ള ആളുകൾ ഈ പരിചരണം ഒഴിവാക്കുക.

മുടിയുടെ വിളുമ്പ് സ്ഥിരമായി വെട്ടിയൊതുക്കുക

മുടിയുടെ വിളുമ്പ് സ്ഥിരമായി വെട്ടിയൊതുക്കുക

കുറഞ്ഞത് എല്ലാ ആറ് ആഴ്ചയും കൂടുമ്പോൾ വരണ്ടതും പിളർന്നുമാറിയതുമായ മുടിയറ്റം ഒഴിവാക്കുന്നതിനുവേണ്ടി വിളുമ്പ് വെട്ടിയൊതുക്കുക.

നനഞ്ഞ മുടി ചീകരുത്

നനഞ്ഞ മുടി ചീകരുത്

നനഞ്ഞ മുടി മൂന്നിരട്ടി ദുർബലമാണ്. അതിനാൽ പൊട്ടിപ്പോകുവാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഡോക്ടർ സത്താർ പറയുന്നു. ടവ്വൽ ഉപയോഗിച്ച് തുവർത്തിയുണക്കുന്നതിനും, തുടർന്ന് പല്ലുകൾ അകലത്തിലുള്ള ചീപ്പ് ഉപയോഗിച്ച് മുടിയിലെ കുരുക്കുകൾ മാറ്റുന്നതിനും അദ്ദേഹം നിർദ്ദേശിക്കുന്നു.

കാറ്റടിച്ച് മുടി ഉണങ്ങട്ടെ

കാറ്റടിച്ച് മുടി ഉണങ്ങട്ടെ

ചൂടുള്ള റോളർ ഉപയോഗിച്ചോ ചൂട് കാറ്റടിപ്പിച്ചോ ഉണക്കുന്നതിനുപകരം, മുടിയെ സ്വയം ഉണങ്ങാൻ അനുവദിക്കുക. ഇത്തരം കൃത്രിമ രീതികൾ മുടിയെ കൂടുതലായി വരണ്ടതും ഭംഗുരവുമാക്കും. കാറ്റടിച്ച് മുടി സ്വയം ഉണങ്ങുന്നതിനുവേണ്ടിയുള്ള സമയമില്ലെങ്കിൽമാത്രം, വളരെ നേരിയതോതിൽ കാറ്റടിച്ച് ഉണക്കുക. ഇത്തരം യന്ത്രങ്ങളിൽ ചൂടിനുപകരം ഇളം ചൂടാണ് ക്രമീകരിച്ചിരിക്കുന്നതെന്ന ഉറപ്പുണ്ടായിരിക്കണം.

നല്ല ഭക്ഷണക്രമം

നല്ല ഭക്ഷണക്രമം

ധാരാളം വെള്ളം കുടിക്കുകയും, അസംസ്‌കൃത പച്ചക്കറികളുടെയും പഴങ്ങളുടെയും ആരോഗ്യകരമായ ഭക്ഷണക്രമത്തെ പരിപാലിക്കുകയും ചെയ്യുക. കേശസംരക്ഷണത്തിനുള്ള ഏറ്റവും ഫലപ്രദമായ വീട്ടുപരിചരണം എന്ന് പറയുന്നത് ആരോഗ്യമുള്ള ഭക്ഷണക്രമമാണ്. എന്താണോ നിങ്ങൾ കഴിക്കുന്നത്, അതാണ് നിങ്ങൾ. നിങ്ങളുടെ ശരീരത്തിനുള്ളിൽ നൽകുന്നത് ശരീരത്തിന് പുറത്ത് പ്രതിഫലിക്കും.

English summary

natural-ways-for-great-hair

Long hair has been synonymous with beauty since forever. Many cultures consider it as an authentic mark of beauty.,
Story first published: Friday, June 15, 2018, 8:49 [IST]
X
Desktop Bottom Promotion