For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേനിനെ തുരത്തും വെളുത്തുള്ളി പ്രയോഗം

|

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് പേന്‍. പേനിനെ ഇല്ലാതാക്കാനും താരന്‍ പോലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ടെങ്കിലും തെല്ലാം പലപ്പോഴും പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ പേനിനെ ഓടിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഉണ്ട്. പേനിനെ കുറക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പേന്‍ മുഴുവന്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

<strong>പ്രായം പത്ത് കുറക്കാന്‍ ഇനി ഈ ഭക്ഷണം മതി</strong>പ്രായം പത്ത് കുറക്കാന്‍ ഇനി ഈ ഭക്ഷണം മതി

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കൂടി സഹായകമാവുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് എല്ലാ വിധ കേശ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പേന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നാട്ടു മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിനില്ല. തലയില്‍ പേനുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. പേന്‍ തലയിലുണ്ടെങ്കില്‍ അത് പലപ്പോഴും നമ്മളെ നാണം കെടുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പേന്‍. പേനിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി അല്ലി എടുത്ത് പേസ്റ്റാക്കി നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇളം ചൂടുള്ള വെള്ളത്തില്‍ അഞ്ച് മിനിട്ട് കഴിഞ്ഞ് തല നല്ലതു പോലെ കഴുകാം. ഇത് പേനിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. പലപ്പോഴും താരനെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് പേനിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആദ്യം മുടി നല്ലതുപോലെ കഴുകി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിയതിനു ശേഷം വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കാം. പിറ്റേ ദിവസം രാവിലെ കഴുകിക്കളയാം. വെളിച്ചെണ്ണ അല്‍പം ചൂടാക്കി ഇത് തലയില്‍ തേച്ചാലും താരന്‍ പോവുന്നതിനും സഹായിക്കുന്നു.

എള്ളെണ്ണ

എള്ളെണ്ണ

പേനിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് സഹായിക്കുന്നു. പേന്‍ പോവാന്‍ ഏറ്റവും ഫലപ്രദമായ മറ്റൊരു വഴിയാണ് എള്ളെണ്ണ. അല്‍പം വേപ്പെണ്ണയും അതേ അളവില്‍ എള്ളെണ്ണയും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ വേപ്പെണ്ണ എള്ളണ്ണ മിശ്രിതം സഹായിക്കുന്നു.

ഉപ്പ്

ഉപ്പ്

പാചകത്തിന് മാത്രമല്ല പലപ്പോഴും സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പിലൂടെ പേനിനെ നമുക്ക് ഇല്ലാതാക്കാം. ഉപ്പുപയോഗിച്ചും തലയിലെ പേനിനെ തുരത്താം. ഉപ്പില്‍ അല്‍പം വിനാഗിരി മിക്സ് ചെയ്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. മാത്രമല്ല പല വിധത്തില്‍ മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. ഉപ്പ് ഉപയോഗിച്ച് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

സൗന്ദര്യസംരക്ഷണത്തിന് ഒലീവ് ഓയില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. എന്നാല്‍ തലയിലെ പേനിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ മികച്ച ഒന്നാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തലയോട്ടിയില്‍ തട്ടുന്ന രീതിയില്‍ ഒലീവ് ഓയില്‍ തലയില്‍ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം. ഇത് പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് പേനിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒലീവ് ഓയില്‍.

മയോണൈസ്

മയോണൈസ്

ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് മയോണൈസ്. ഇത് കേശസംരക്ഷണത്തിനും ഉപയോഗപ്രദമാണ് എന്നത് തന്നെ കാര്യം. മയോണൈസില്‍ ധാരാളം എണ്ണ ഉണ്ട്. ഇത് പേനിനെ തുരത്തുന്നു. തലയോട്ടിയില്‍ നല്ലതു പോലെ മയോണൈസ് തേച്ച് പിടിപ്പിക്കാം. ഏത് വിധത്തിലും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മയോണൈസ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

കേശസംരക്ഷണത്തിന് ടീ ട്രീ ഓയില്‍ ഉപയോഗിക്കാം. പേനിനെ തുരത്തുന്നതിനും ഇത് സഹായിക്കുന്നു. ടീ ട്രീ ഓയില്‍ ഉപയോഗിച്ച് പേനിനെ തുരത്താം. ഒരു ടീസ്പൂണ്‍ ടീ ട്രീ ഓയിലും ഒരു ടീസ്പൂണ്‍ ഷാമ്പൂവും മിക്സ് ചെയ്ത് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. അത് എല്ലാ വിധത്തിലും മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

 വിനാഗിരി

വിനാഗിരി

കേശസംരക്ഷണം, ചര്‍മസംരക്ഷണം എന്നിവക്കും സഹായിക്കുന്നു വിനാഗിരി. പേന്‍ ശല്യം കുറക്കുന്ന കാര്യത്തില്‍ വിനാഗിരി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. വിനാഗിരി അല്‍പം വെള്ളത്തില്‍ ചാലിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനേയും ഈരിനേയും എല്ലാം ഇല്ലാതാക്കുന്നു. മാത്രമല്ല വിനാഗിരി മുടിക്ക് തിളക്കം നല്‍കുകയും മുടി സ്മൂത്ത് ആവുകയും ചെയ്യുന്നു. പല കേശസംരക്ഷണ പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

ഉള്ളി നീര്

ഉള്ളി നീര്

മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളി നീര്. ഉള്ളി നീര് കൊണ്ട് പല കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. എന്നാല്‍ ഉള്ളി നീര് കൊണ്ടും പേനിനെ ഇല്ലാതാക്കുന്നു. പേന്‍ ഇല്ലാതാക്കാന്‍ ഉള്ളി നീര് അടിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. നാരങ്ങ നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് ഇത് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

Natural remedies to cure head lice

Here are some home remedies to cure head lice read on to know more about it. പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്ര
Story first published: Saturday, August 4, 2018, 13:00 [IST]
X
Desktop Bottom Promotion