For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നനഞ്ഞ മുടിയുടെ ദുര്‍ഗന്ധമകറ്റാം നിമിഷനേരം കൊണ്ട്

യാതൊരു പ്രശ്‌നങ്ങളും പ്രയാസങ്ങളും ഇല്ലാതെ നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാം

|

സൗന്ദര്യസംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കേശസംരക്ഷണം. കേശസംരക്ഷണം നടത്തുമ്പോള്‍ കാലാവസ്ഥാ മാറ്റങ്ങള്‍ക്കും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും നനഞ്ഞ മുടി കെട്ടിവെക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം വെല്ലുവിളി ഉയര്‍ത്തുന്നു. ചിലര്‍ നനഞ്ഞ മുടി കെട്ടിവെച്ചാല്‍ അതിനൊരു ദുര്‍ഗന്ധമുണ്ടാകുന്നു. പലപ്പോഴും ഈ ദുര്‍ഗന്ധം മാറണം എന്നുണ്ടെങ്കില്‍ പെടാപാട് പെടണം. എന്നാല്‍ ഇനി ഇത്തരം പ്രശനങ്ങള്‍ക്ക് നമുക്ക് വീട്ടില്‍ പരിഹാരം കാണാം. മുടിയുടെ ദുര്‍ഗന്ധമൊഴിവാക്കി സുഗന്ധം നല്‍കുന്നതിന് ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്.

പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് നമ്മള്‍ തുനിയാത്തതാണ് നമ്മുടെ മുടിയുടെ അനാരോഗ്യത്തിന്റെ പ്രധാന കാരണം. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നതിലൂടെ മുടിയുടെ സൗന്ദര്യവും നിറവും മണവും എല്ലാം തിരിച്ച് പിടിക്കാന്‍ കഴിയുന്നു.

പ്രത്യേകിച്ച് മുടിക്ക് ഏറ്റവും പ്രശ്‌നമുണ്ടാവുന്നത് മഴക്കാലത്താണ്. ഇത് എല്ലാ വിധത്തിലും മുടിക്ക് വില്ലനാണ്. നനഞ്ഞ മുടിയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതും. മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തുന്നതിനും മഴക്കാലത്ത് മുടി സംരക്ഷിക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നു. മഴക്കാലത്ത് മുടിക്ക് തിളക്കവും സുഗന്ധവും നല്‍കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ആരോഗ്യത്തിനും സൗന്ദര്യത്തിനും കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. എല്ലാ വിധത്തിലും മഴക്കാലത്ത് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. മുടിയുടെ ദുര്‍ഗന്ധമകറ്റാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് ഇത്്. തലയോട്ടിയിലെ എണ്ണമയം കുറയ്ക്കുന്നതിനൊപ്പം മുടിയുടെ ദുര്‍ഗന്ധവും അകറ്റും. ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും.

 ടീട്രീ ഓയില്‍

ടീട്രീ ഓയില്‍

മുടി വളര്‍ച്ചക്ക് ഏറ്റവും പറ്റിയ ഒന്നാണ് ടീ ട്രീ ഓയില്‍. ഇത് മഴക്കാലത്ത് മാത്രമല്ല ഏത് അവസ്ഥയിലും ഉപയോഗിക്കാവുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍ ഘടകങ്ങള്‍ മുടിയിലെ ദുര്‍ഗന്ധം അകറ്റും. മാത്രമല്ല താരന്‍ അകറ്റാന്‍ ഏറെ ഫലപ്രദമായ ഒന്നാണ് ടീ ട്രീ ഓയില്‍. ഏതാനും തുള്ളി ഓയില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് നനഞ്ഞ മുടിയുടെ ദുര്‍ഗന്ധം അകറ്റി മുടിക്ക് സുഗന്ധം നല്‍കുന്നു.

തക്കാളിയിലെ ഒറ്റമൂലി

തക്കാളിയിലെ ഒറ്റമൂലി

ഭക്ഷണത്തിനായി മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറ്റവും മികച്ച ഒറ്റമൂലിയാണ് തക്കാളി. മഴക്കാലത്ത് തക്കാളി ഉപയോഗിച്ച് മുടിയുടെ ദുര്‍ഗന്ധം അകറ്റാം. തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ നിങ്ങള്‍ക്ക് തക്കാളി കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ശരീരസംരക്ഷണത്തിനും മുടിസംരക്ഷണത്തിനും രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. കേശസംരക്ഷണത്തിന് ഫലപ്രദമായ ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. മുടിയുടെ ദുര്‍ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡര്‍ വിനീഗര്‍. ഇത് വെള്ളവുമായി ചേര്‍ത്ത് ഏതാനും തുള്ളി സുഗന്ധ തൈലവും ചേര്‍ക്കുക. ലാവെണ്ടറോ, റോസ് ഓയിലോ ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. മഴക്കാലത്ത് ഉഫയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഇതിന്റെ ഫലം മനസ്സിലാവുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

മുടി വളരുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ആവണക്കെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മുടിയുടെ ദുര്‍ഗന്ധമകറ്റുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ആവണക്കെണ്ണ. നനഞ്ഞ മുടിയുടെ ദുര്‍ഗന്ധമകറ്റുന്നതിന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു ആവണക്കെണ്ണയിലൂടെ. ഇത് കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. അല്‍പം ആവണക്കെണ്ണ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്.

സുഗന്ധ തൈലങ്ങള്‍

സുഗന്ധ തൈലങ്ങള്‍

സുഗന്ധ തൈലങ്ങള്‍ മുടിയുടെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നവയാണ്. മാത്രമല്ല തലയോട്ടിയിലെ അണുബാധയും തടയുന്നു. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച ശേഷം പൂര്‍ണ്ണമായും ഇവ കഴുകിക്കളയണം. തുടര്‍ന്ന് ഏതാനും തുള്ളി ലാവെണ്ടര്‍ ഓയില്‍ കയ്യിലെടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക.

ഓറഞ്ച്

ഓറഞ്ച്

സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും ഓറഞ്ച് ഉപയോഗിക്കാം. മുടിക്ക് സുഗന്ധം നല്കാന്‍ ഉത്തമമാണ് ഓറഞ്ച് തൊലി. ഉണക്കി പൊടിച്ച തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇത് ഉപയോഗിച്ച് മുടി കഴുകാം. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. മഴക്കാലത്ത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഓറഞ്ച് തൊലി.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

കേശസംരക്ഷണത്തിനും ശരീരസംരക്ഷണത്തിനും യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് മഴക്കാലത്താണെങ്കില്‍ ഉത്തമമാണ്. ഏത് അവസ്ഥയിലും ഇത് മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. മുടിക്ക് തിളക്കം നല്‍കാനും ദുര്‍ഗന്ധം ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. മുടി കഴുകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ദുര്‍ഗന്ധത്തില്‍ നിന്നും വിടുതല്‍ നല്‍കും.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മഴക്കാലത്ത് നനഞ്ഞ മുടിയില്‍ ഉണ്ടാക്കുന്ന ദുര്‍ഗന്ധം ചില്ലറയല്ല. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച വഴികളില്‍ ഒന്നാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയും അല്‍പം തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ ദുര്‍ഗന്ധത്തെ അകറ്റുന്നു. മാത്രമല്ല മുടിക്ക് തിളക്കവും നല്‍കുന്നു. മുടിക്കുണ്ടാവുന്ന ഏത് പ്രശ്‌നത്തിനും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

English summary

Natural Remedies for Getting Rid of Smelly Hair

Here are some natural home remedies to get rid of stinky hair, read on
X
Desktop Bottom Promotion