For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടി കറുക്കാന്‍ വീട്ടിലുണ്ടാക്കാം ഡൈ

|

മുടി നരയ്ക്കുന്നത് ഇന്നത്തെ കാലത്തു ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടിയുടെ സംരക്ഷണം കുറയുന്നതും കെമിക്കലുകള്‍ അടങ്ങിയ വസ്തുക്കള്‍ മുടിയില്‍ ഉപയോഗിയ്ക്കുന്നതും സ്‌ട്രെസും മോശം വെള്ളവും നല്ലതല്ലാത്ത ഭക്ഷണശീലങ്ങളുമെല്ലാം ഇതില്‍ പെടും.

മുടിയുടെ നര മറയ്ക്കാന്‍ പലരും പ്രയോഗിയ്ക്കുന്ന വഴി ഡൈ ചെയ്യുകയെന്നതാണ്. വിപണിയില്‍ പല രൂപത്തിലും പല പേരിലും കൃത്രിമ ഡൈ ലഭ്യമാണ്. ഇത്തരം ഡൈ മിക്കവാറും കെമിക്കലുകള്‍ അടങ്ങിയവയാണ്. മുടിയുടെ ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനു പോലും ദോഷകരമായവ.

hair

ഇതിനുള്ള നല്ലൊരു പരിഹാരം കൃത്രിമമല്ലാത്ത കൂട്ടുകള്‍ ഉപയോഗിച്ചു മുടി കറുപ്പിയ്ക്കുകയാണ്. ഇത്തരം പല കൂട്ടുകളും നമുക്കു തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുകയും ചെയ്യും. യാതൊരു ദോഷവും വരുത്താത്ത കൂട്ടുകള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഒലിവ്

ഒലിവ്

ഒരു സ്പൂൺ ഒലിവ് എണ്ണയും ,ഒരു സ്പൂൺ തേനും ഒരു മുട്ടയുമായി ചേർത്ത് നിങ്ങളുടെ മുടി നനച്ചു ചെറുതായി തുവര്‍ത്തി ശേഷം നനവോടെ പുരട്ടുക. തല ഒരു ഷവർ ക്യാപ്പ് കൊണ്ട് മൂടി 20 -30 മിനിറ്റ് വയ്ക്കുക .അതിനു ശേഷം സാധാരണയായി കഴുകുക .വീര്യം കുറഞ്ഞ ഷാംപുവും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് നന്നായി തല കഴുകുക .

മയിലാഞ്ചിപ്പൊടി, എള്ളെണ്ണ, കറിവേപ്പില

മയിലാഞ്ചിപ്പൊടി, എള്ളെണ്ണ, കറിവേപ്പില

മയിലാഞ്ചിപ്പൊടി, എള്ളെണ്ണ, കറിവേപ്പില എന്നിവ ചേര്‍ത്തുള്ള മിശ്രിതമുപയോഗിച്ച് ഹെയര്‍ ഡൈ ഉണ്ടാക്കാം. എള്ളെണ്ണയില്‍ കറിവേപ്പിലയിട്ടു തിളപ്പിയ്ക്കുക. ഇത് ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിച്ചു വയ്ക്കാം. ആവശ്യമുള്ളപ്പോള്‍ ഇതില്‍ ഹെന്ന പൗഡറിട്ട് ഒന്നു തിളപ്പിച്ച് ചൂടാറുമ്പോള്‍ തലയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

നാരങ്ങ

നാരങ്ങ

മുടിസംരക്ഷണത്തിന് ഏറെ ഉപകാരപ്രദമായ ഒന്നാണ് നാരങ്ങ. ഇതുപയോഗിച്ചും മുടിയ്ക്കായി ഡൈ തയ്യാറാക്കാം

ഡൈ തയ്യാറാക്കാനായി ആദ്യം നാരങ്ങ എടുക്കുക .നിങ്ങൾക്ക് ആവശ്യത്തിനുള്ള (മുഴുവനോ ,പകുതി മുടി ചെയ്യുവാനായി) നാരങ്ങ എടുക്കുക .ഇതിന്റെ നീരെടുക്കുക.

നാരങ്ങ

നാരങ്ങ

നാരങ്ങ മുറിക്കുക .ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക .തിളച്ച വെള്ളത്തിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക .നാരങ്ങാനീരും വെള്ളവും തുല്യ അളവിലാണെന്നു ഉറപ്പിക്കുക .വരണ്ട മുടിയാണെങ്കിൽ ,നാരങ്ങാനീരിൽ കുറച്ചു കണ്ടീഷണർ ചേർത്ത് മിക്സ് ചെയ്യുക .

തയ്യാറാക്കിയ മിശ്രിതം

തയ്യാറാക്കിയ മിശ്രിതം

തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ എടുത്തു നിങ്ങളുടെ മുടി മുഴുവൻ സ്പ്രേ ചെയ്യുക . അതിനുശേഷം ബ്രെഷ് ഉപയോഗിച്ച് മുടി മുഴുവൻ ചീകുക .ഇതിനു ശേഷം നാരങ്ങാനീര് മുടിയില്‍ നല്ലപോലെ തേച്ചുപിടിപ്പിയ്ക്കുക. നരച്ച ഭാഗത്തു നല്ലവണ്ണം പുരട്ടണം.

മുടി

മുടി

പിന്നീട് സൂര്യപ്രകാശത്തില്‍ ഇരിയ്ക്കുക. സൂര്യവെളിച്ചം മുടിയില്‍ നല്ലപോലെ അടിയ്ക്കുന്ന രീതിയില്‍ വേണം, ഇരിയ്ക്കാന്‍, 1 മണിക്കൂര്‍ നേരം ഇരിയ്ക്കണം. മുഴുവൻ മുടിയും വെയിൽ കൊള്ളിച്ച ശേഷം കഴുകാവുന്നതാണ് .നിറം സെറ്റ് ആയിക്കഴിഞ്ഞാൽ കണ്ടിഷനിങ് ചെയ്യാവുന്നതാണ് . ഈ മാര്‍ഗം അടുപ്പിച്ചു ചെയ്യുന്നതു നല്ലതല്ല. മാസത്തില്‍ ഒരു തവണ ചെയ്യാം. കൂടി വന്നാല്‍ രണ്ടു തവണ.

കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടി ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയാല്‍ മുടിയുടെ നര മാറ്റാന്‍ സാധിയ്ക്കും. കാപ്പിപ്പൊടിയും വെള്ളവും മാത്രമേ ഇതിനായി വേണ്ടൂവെന്നതാണ് പ്രധാനപ്പെട്ടകാര്യം

കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടി വെള്ളത്തിലിട്ടു നല്ലപോലെ തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ ഇത് കുറുകുന്നതു വരെ തിളപ്പിയ്ക്കണം. ഇത് തലയില്‍ പുരട്ടാന്‍ പാകത്തിന്, അതായത് ഹെന്നയുടെ പാകത്തിനാകുന്നതുവരെ തിളപ്പിച്ചു കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക.

മുടിയുടെ നീളത്തിനും കനത്തിനും

മുടിയുടെ നീളത്തിനും കനത്തിനും

മുടിയുടെ നീളത്തിനും കനത്തിനും എവിടെയാണ് നര മാറ്റേണ്ടത് എന്നതിനും അനുസരിച്ചു വേണം, കാപ്പിപ്പൊടിയെടുക്കാന്‍. നല്ല മാസ്‌കായി തേയ്ക്കാന്‍ പാകത്തിന് എടുക്കണം.ഇത് ചൂടാറിക്കഴിയുമ്പോള്‍ വേണം ഉപയോഗിയ്ക്കാന്‍. മുടി ഇതിനു മുന്‍പായി ചെറുപയര്‍ പൊടിയോ താളിയോ അതുമല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ചു കഴുകുക.

തല തുവര്‍ത്തി

തല തുവര്‍ത്തി

പിന്നീട് തല തുവര്‍ത്തി നനവോടെ ഈ മിശ്രിതം തേച്ചു പിടിപ്പിയ്ക്കാം. ഇതു നരയുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ചും കവര്‍ ചെയ്തു വയ്ക്കുക. ഇതിനു മുകളില്‍ ഷവര്‍ ക്യാപ് ഇടുകയുമാകാം. ഇത് 30 മിനിറ്റു മുതല്‍ 1 മണിക്കൂര്‍ വരെ തലയില്‍ വച്ചിരിയ്ക്കാം. ഇതിനു ശേഷം കഴുകിക്കളയാം. ഷാംപൂ വീണ്ടും ഉപയോഗിയ്ക്കരുത്.മുടിയുടെ വേരുകള്‍ക്കു ബലം നല്‍കുന്ന ഒന്നുകൂടിയാണ് കാപ്പിപ്പൊടി. ഇത് മുടിവളര്‍ച്ചയ്ക്കും സഹായിക്കും. മുടിയ്ക്കു കരുത്തു നല്‍കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഉപയോഗിച്ചും മുടിയ്ക്കുള്ള നാച്വറല്‍ ഹെയര്‍ ഡൈയുണ്ടാകും.

കുറെ വെളുത്തുള്ളിയുടെ പുറം തൊലി എടുക്കുക. ഇവ ചാരമാക്കുമ്പോള്‍ കുറച്ച് മാത്രമേ കാണുകയുള്ളൂ എന്നതിനാലാണ് കൂടുതല്‍ എടുക്കുന്നത്. ഒരു പാനിലിട്ട് വെളുത്തുള്ളിത്തൊലി കറുത്ത നിറം ആകുന്നത് വരെ ചൂടാക്കുക. 3. കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് നല്ല പൊടിയായി അരിച്ചെടുക്കുക. ഇതിലേക്ക് ഒലിവ് ഓയില്‍ ചേര്‍ത്ത് ഹെയര്‍ ഡൈ പേസ്റ്റ് പോലെ നന്നായി മിക്സ് ചെയ്യുക

ഹെയര്‍ ഡൈകള്‍

ഹെയര്‍ ഡൈകള്‍

ഒരു ഗ്ലാസ്സ് പാത്രത്തില്‍ ഇരുട്ടുള്ള സ്ഥലത്ത് ഇത് 7 ദിവസം സൂക്ഷിക്കുക(ഫ്രിഡ്ജില്‍ വെയ്ക്കുക). 6. ഏഴ് ദിവസത്തിന് ശേഷം സാധാരണ ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ഇത് തലമുടിയില്‍ തേയ്ക്കാം. ഇതു തലയില്‍ പുരട്ടി 2 മണിക്കൂര്‍ നേരം കഴിഞ്ഞ ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. ഈ ഹെയര്‍ കളര്‍ തലമുടിക്ക് സ്വഭാവികമായ നിറം നല്കുകയും കൂടുതല്‍ കാലയളവില്‍ നിലനില്‍ക്കുകയും ചെയ്യും.

Read more about: haircare
English summary

Natural Hair Dye Recipes That You Can Try At Home

Natural Hair Dye Recipes That You Can Try At Home, read more to know about
X
Desktop Bottom Promotion