Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
നരച്ച മുടി കറുപ്പിയ്ക്കും മാജിക് മിശ്രിതം
ഇപ്പോഴത്തെ കാലത്തു ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി നരയ്ക്കുന്നത്. ഇതിനു കാരണം പലതാകാം. ഭക്ഷണത്തിലെ പോരായ്മ മുതല്‍ സ്‌ട്രെസും പാരമ്പര്യവും ക്ലോറിന്‍ കലര്‍ന്ന വെള്ളവുമെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.
മുടി നരയ്ക്ക് എല്ലാവരും എളുപ്പം കണ്ടുപിടിയ്ക്കുന്ന പരിഹാരം ഡൈ ആണ്. തല്‍ക്കാലം പെട്ടെന്നു മുടി കറുപ്പിയ്ക്കാനുള്ള ഈ വിദ്യ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ്. ഇതിലെ കെമിക്കലുകള്‍ പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കുമെല്ലാം കാരണമാകും. മുടിയുടെ ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യുന്നവയുമാണ് പലതും.
മുടിയുടെ നര മാറ്റാനുള്ള ഇത്തരം കൃത്രിമ വഴികളിലേയ്ക്കു തിരിയും മുന്‍പ് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാകും, കൂടുതല്‍ നല്ലത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ചെറുനാരങ്ങ, തേന്‍, ഫ്‌ളാക്‌സ് സീഡ് ഓയില്‍, വെളുത്തുള്ളി
ചെറുനാരങ്ങ, തേന്‍, ഫ്‌ളാക്‌സ് സീഡ് ഓയില്‍, വെളുത്തുള്ളി എന്നിവ ഉപയോഗിച്ചാണ് ഒരു പ്രത്യേക മിശ്രിതം തയ്യാറാക്കുന്നത്. നാല് നാരങ്ങയും ഒരു കിലോ തേനും, ഫഌക്‌സ് സീഡ് ഓയില്‍ 200 ഗ്രാം, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവയുമാണ് ഈ മിശ്രിതം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

നാരങ്ങ
നാരങ്ങ തൊലി കളഞ്ഞ് വെളുത്തുള്ളിയുമായി മിക്‌സ് ചെയ്യുക. അതിലേക്ക് തേനും ഫഌക്‌സ് സീഡ് ഓയിലും മിക്‌സ് ചെയ്യുക. നല്ലതുപോലെ മിക്‌സ് ചെയ്ത് കഴിഞ്ഞ് ഉപയോഗിക്കാം.

എന്നും ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ്
എന്നും ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് ഒരു സ്പൂണ്‍ കഴിയ്ക്കുക.മുടിയുടെ നിറം വര്‍ദ്ധിക്കുന്നതിനും തിളക്കവും മൃദുത്വവും നല്‍കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. മുടി കൊഴിച്ചില്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഈ മിശ്രിതം പരിഹാരം നല്‍കുന്നു.

കാപ്പിപ്പൊടി
കാപ്പിപ്പൊടി ഉപയോഗിച്ചും നരയ്ക്കുള്ള ഒരു പ്രകൃതിദത്ത പരിഹാരമുണ്ടാക്കാം. കാപ്പിപ്പൊടി ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയാല്‍ മുടിയുടെ നര മാറ്റാന്‍ സാധിയ്ക്കും. കാപ്പിപ്പൊടിയും വെള്ളവും മാത്രമേ ഇതിനായി വേണ്ടൂവെന്നതാണ് പ്രധാനപ്പെട്ടകാര്യം

കാപ്പിപ്പൊടി
കാപ്പിപ്പൊടി നല്ല ഓര്‍ഗാനിക് പൗഡര്‍ നോക്കി വേണം, വാങ്ങാന്‍. ഇതാണ് പ്രയോജനം നല്‍കുക. അല്ലെങ്കില്‍ രാസവസ്തുക്കള്‍ മുടിയെ ബാധിയ്ക്കും.മുടിയുടെ നീളത്തിനും കനത്തിനും എവിടെയാണ് നര മാറ്റേണ്ടത് എന്നതിനും അനുസരിച്ചു വേണം, കാപ്പിപ്പൊടിയെടുക്കാന്‍. നല്ല മാസ്‌കായി തേയ്ക്കാന്‍ പാകത്തിന് എടുക്കണം

തലയില്‍
കാപ്പിപ്പൊടി വെള്ളത്തിലിട്ടു നല്ലപോലെ തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ ഇത് കുറുകുന്നതു വരെ തിളപ്പിയ്ക്കണം. ഇത് തലയില്‍ പുരട്ടാന്‍ പാകത്തിന്, അതായത് ഹെന്നയുടെ പാകത്തിനാകുന്നതുവരെ തിളപ്പിച്ചു കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക.

ഇത് ചൂടാറിക്കഴിയുമ്പോള്‍
ഇത് ചൂടാറിക്കഴിയുമ്പോള്‍ വേണം ഉപയോഗിയ്ക്കാന്‍. മുടി ഇതിനു മുന്‍പായി ചെറുപയര്‍ പൊടിയോ താളിയോ അതുമല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ചു കഴുകുക.

ഇത് 30 മിനിറ്റു മുതല്‍ 1 മണിക്കൂര്‍ വരെ
ഇത് 30 മിനിറ്റു മുതല്‍ 1 മണിക്കൂര്‍ വരെ തലയില്‍ വച്ചിരിയ്ക്കാം. ഇതിനു ശേഷം കഴുകിക്കളയാം. ഷാംപൂ വീണ്ടും ഉപയോഗിയ്ക്കരുത്.
ഈ മിശ്രിതം അടുപ്പിച്ചു മൂന്നു ദിവസം ഉപയോഗിച്ചാല്‍ തന്നെ നരച്ച മുടി കറുക്കും. അതായത് മൂന്നു ദിവസം കൊണ്ടുതന്നെ ഡൈയുടെ ഗുണം ലഭിയ്ക്കും.

കാപ്പിപ്പൊടി
മുടിയുടെ വേരുകള്‍ക്കു ബലം നല്‍കുന്ന ഒന്നുകൂടിയാണ് കാപ്പിപ്പൊടി. ഇത് മുടിവളര്‍ച്ചയ്ക്കും സഹായിക്കും. മുടിയ്ക്കു കരുത്തു നല്‍കും. മുടിയ്ക്കു തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്. ഇതിന് ഇതില്‍ അല്‍പം തൈരു ചേര്‍ത്തു പുരട്ടുന്നത് നല്ലതാണ്.

ഉരുളക്കിഴങ്ങ്
അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ മുടിയ്ക്കു സഹായകമായ പല ഘടകങ്ങളുമുണ്ട്. മുടി കറുക്കാന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിന് സഹായകമായ ഒരു പിടി ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് ഉരുളക്കിഴങ്ങ്. മുടി മൃദുവാക്കാനും മുടിയ്ക്കു തിളക്കം നല്‍കാനുമെല്ലാം ഉരുളക്കിഴങ്ങ് ഉപയോഗിയ്ക്കാം.

നെല്ലിയ്ക്ക
ഉരുളക്കിഴങ്ങിനൊപ്പം ഇതിനായിനെല്ലിയ്ക്ക കൂടി വേണം. മുടിയുടെ ആരോഗ്യത്തിനു ചേര്‍ന്ന മറ്റൊന്നാണ് നെല്ലിക്ക. ഇതിലെ വൈറ്റമിന്‍ സിയും മറ്റു പോഷകങ്ങളുമെല്ലാം മുടിയ്ക്ക് ആരോഗ്യവും സംരക്ഷണവും നല്‍കും. ഇത് മുടി നരയ്ക്കാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. നെല്ലിക്ക തലയില്‍ പുരട്ടുന്നതും ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം നല്‍കും.

രണ്ടു ടീ ബാഗുകളും
രണ്ടു ടീ ബാഗുകളും ഇതു തയ്യാറാക്കാന്‍ വേണം. തേയിലപ്പൊടിയും മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും ഏറെ നല്ലതാണ്. മുടി വളരാന്‍, മുടിയ്ക്കു തിളക്കം ലഭിയ്ക്കാന്‍ തേയിലപ്പൊടി കൊണ്ടുള്ള ഹെയര്‍ പായ്ക്കുകളുണ്ട്.

2 ഉരുളക്കിഴങ്ങ്, 3 നെല്ലിക്ക, 2 ടീബാഗ് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. ഇതു തയ്യാറാക്കാന്‍ ഏറെ എളുപ്പവുമാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകുക. തൊലി കളയരുത്. ഇതിന്റെ പുറത്ത് ഫോര്‍ക്കു കൊണ്ടോ കത്തി കൊണ്ടോ ചെറിയ ഓട്ടകളുണ്ടാക്കുക. ഈ ഉരുളക്കിഴങ്ങ് അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കണം. ഇത് 5 മിനിറ്റു നേരം നല്ലപോലെ തിളപ്പിയ്ക്കുക. ഇതിലെ പോഷകങ്ങള്‍ വെള്ളത്തിലേയ്ക്കിറങ്ങാന്‍ വേണ്ടിയാണിത്. അല്‍പം ചൂടു കൂട്ടി വച്ചു തിളപ്പിച്ചാലും കുഴപ്പമില്ല.

നെല്ലിക്ക
നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. കുരു കളയേണ്ട ആവശ്യമില്ല. ഇത് ചെറിയ കഷ്ണങ്ങളാക്കിയത് ഉരുളക്കിഴങ്ങു തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കിടുക. ഇതിനൊപ്പം ടീബാഗുമിടുക.

വെള്ളം
ഇവയെല്ലാം ചേര്‍ത്ത് വീണ്ടും 10 മിനിറ്റു നേരം നല്ലപോലെ തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു വെള്ളം വറ്റിയാലും കുഴപ്പമില്ല. വെള്ളത്തിന്റെ നിറം മാറി നല്ല കടുത്ത ഓറഞ്ച് നിറം പോലെയാകും . ഈ വെള്ളം വാങ്ങി ഊറ്റിയെടുക്കുക. പിന്നീട് ഈ വെള്ളം ചൂടാറുമ്പോള്‍ മുടി നല്ലപോലെ ചീകിയ ശേഷം ശിരോചര്‍മം മുതല്‍ മുടിയുടെ അറ്റം വരെ പുരട്ടാം. നരയുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ചും പുരട്ടുക.

ഇത് അര മണിക്കൂര്‍,
ഇത് അര മണിക്കൂര്‍, ഒരു മണിക്കൂര്‍ നേരം ഇങ്ങനെ തന്നെ വയ്ക്കുക. പിന്നീട് സാധാരണ വെള്ളം കൊണ്ടു കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ അടുപ്പിച്ചു ചെയ്തു നോക്കൂ, മുടി നരച്ചതു മാറി കറുപ്പാകുന്നത് അറിയാം.



Click it and Unblock the Notifications











