For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനെങ്കില്‍ വേരോടെ കളയാം ഒരുപിടി കീഴാര്‍നെല്ലി

ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് പൂര്‍ണമായും താരനെ തുരത്താവുന്നതാണ്

|

താരന്‍ കേശസംരക്ഷണത്തില്‍ വില്ലനാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഷാമ്പൂവും മറ്റ് മരുന്നുകളും ഉപയോഗിക്കുന്നവരും കുറവല്ല. അതുകൊണ്ട് തന്നെ താരനെ പ്രതിരോധിയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നവരും ഒട്ടും കുറവല്ല. മാത്രമല്ല പല വഴികളും നമ്മെ കൊണ്ടു ചെന്നെത്തിക്കുക പലപ്പോഴും മുടി കൊഴിച്ചിലിലും മറ്റു പ്രശ്‌നങ്ങളിലുമാണ്. എപ്പോഴും കൃത്രിമമമായ വഴികളിലൂടെ ചെയ്യുന്ന കാര്യങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ കരുത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

താരന്‍ കേശസംരക്ഷണത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്‌നമാണ്. എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ ഷാമ്പൂവും മരുന്നും പ്രയോഗിച്ചിട്ടും താരന്‍ പോകുന്നില്ലെന്ന പരാതി മാത്രം ബാക്കി. താരന്‍ മുടിയെ മാത്രമല്ല പ്രശ്‌നത്തിലാക്കുന്നത് നമ്മുടെ ആരോഗ്യത്തേയും കാര്യമായി തന്നെ ബാധിയ്ക്കുന്നു. താരന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് മുടിക്കും ആരജോഗ്യത്തിനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എല്ലാ വിധത്തിലും ആരോഗ്യത്തിനും മുടിയുടെ കരുത്തിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇല വഴികള്‍. ഇത് മുടിക്ക് തിളക്കവും നിറവും ആരോഗ്യവും നല്‍കുന്നു. ഇല വഴികളിലൂടെ നമുക്ക് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാം. അതിനായി ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എന്നാല്‍ പ്രകൃതി ദത്തമായ വഴികളിലൂടെ തന്നെ നമുക്ക് താരനെ പ്രതിരോധിയ്ക്കാം. അതിനായി അല്‍പം ഇലകള്‍ മാത്രമാണ് ആവശ്യമായി ഉള്ളത്. വെറും ഇലകള്‍ മാത്രമാണ് താരനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. അതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് പരിഹരിക്കാവുന്നതാണ്. കേശസംരക്ഷണത്തിന് ഏറ്റവുംഅധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും ഇത്തരം ഇലകള്‍ ഉപയോഗിച്ചുള്ള മാര്‍ഗ്ഗങ്ങള്‍. ഇത് മുടി വളര്‍ച്ചക്കും മറ്റ് കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം നല്‍കുന്നു. ഏതൊക്കെ ഇലകളാണ് താരനെ പ്രതിരോധിയ്ക്കുന്നതെന്നു നോക്കാം.

തുളസിയില

തുളസിയില

ആരോഗ്യ കാര്യങ്ങള്‍ക്ക് മാത്രമല്ല കേശസംരക്ഷണത്തിനും സഹായിക്കുന്നു തുളസിയില. തുളസിയില കൊണ്ട് താരനെ വേരോടെ ഇല്ലാതാക്കാവുന്നതാണ്. അതിനായി തുളസിയില എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം. തുളസിയില അരച്ച് തലയില്‍ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ താരനെ മാത്രമല്ല പേന്‍ശല്യത്തേയും ഇല്ലാതാക്കാം എന്നതാണ് സത്യം. ഇത് എല്ലാ വിധത്തിലും കേശസംരക്ഷണത്തിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണഅ തുളസിയില. ചര്‍മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്.

 കീഴാര്‍നെല്ലി

കീഴാര്‍നെല്ലി

കീഴാര്‍ നെല്ലിയും നല്ലൊരു മുടി സംരക്ഷണ വസ്തുവാണ്. കീഴാര്‍നെല്ലി ചെടിയുടെ ഇലയും തണ്ടും നല്ലതുപോലെ അരച്ച് മുടിയില്‍ തേയ്ക്കുന്നത് താരെന പ്രതിരോധിയ്ക്കുന്നു. ഇത് മുടിക്ക് മുട്ടോളം നീളമുള്ളതാക്കുന്നതിന് സഹായിക്കുന്നു. ഇത് സൗന്ദര്യസംരക്ഷണത്തിന് അത്യാവശ്യമുള്ള ഒന്നാണ്. കീഴാര്‍ നെല്ലി എണ്ണ കാച്ചി തേക്കുന്നതും മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. ഇത് പെട്ടെന്ന് തന്നെ താരനെ പൂര്‍ണമായി അകറ്റി മുടിക്ക് തിളക്കവും നിറവും നല്‍കുന്നതിന് സഹായിക്കുന്നു.

മൈലാഞ്ചിയില

മൈലാഞ്ചിയില

കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മൈലാഞ്ചിയില. ഇത് മുടിയുടെ ആരോഗ്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അകാലനരയെന്ന വില്ലനെ പ്രതിരോധിയ്ക്കാനാണ് മൈലാഞ്ചിയില ഉപയോഗിക്കുന്നത്. എന്നാല്‍ അകാല നരക്കൊപ്പം തന്നെ താരനേയും പ്രതിരോധിയ്ക്കാന്‍ മൈലാഞ്ചിയിലക്ക് കഴിയുന്നു. മുടിയില്‍ ഉള്ള താരനെ പൂര്‍ണമായും ഇല്ലാതാക്കി പേന്‍ശല്യത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു മൈലാഞ്ചിയില.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വളരെയധികം ഫലപ്രദമാവുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ നീരു കൊണ്ടും താരനെ പ്രതിരോധിയ്ക്കാം. കറ്റാര്‍ വാഴ നീര് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിയ്ക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് മുടിക്ക് ആരോഗ്യവുംകരുത്തും നല്‍കുന്നതോടൊപ്പം ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു കറ്റാര്‍ വാഴ. പെട്ടെന്ന് തന്നെഇത്തരം പ്രതിസന്ധികള്‍ മാറ്റുന്നതിന് കറ്റാര്‍ വാഴ വളരെയധികം സഹായിക്കുന്നു.

 പുതിനയില

പുതിനയില

ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റേയും കേശസംരക്ഷണത്തിന്റേയും കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പുതിനയില. ഇത് വളരെ ഫലപ്രദമായി താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പുതിനയിലയും ഇത്തരത്തില്‍ താരനെ പ്രതിരോധിയ്ക്കുന്നു. പുതിനയില പാചകത്തിനു മാത്രമല്ല അരച്ച് തലയില്‍ പുരട്ടിയാല്‍ താരനെ പ്രതിരോധിയ്ക്കാനും ബെസ്റ്റാണ്. രണ്ട് പ്രാവശ്യത്തെ ഉപയോഗത്തില്‍ നിന്ന് തന്നെ നമുക്ക് താരനെ പൂര്‍ണമായും പ്രതിരോധിക്കാവുന്നതാണ്.

കറിവേപ്പില

കറിവേപ്പില

താരന്‍ കളയാനുള്ള ഇല വര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് കറിവേപ്പില. ഇത് പെട്ടെന്ന് തന്നെ കേശസംരക്ഷണത്തിന് സഹായിക്കുന്നു. അതിലുപരി മുടിയിലെ തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നവരില്‍ മുന്നിിലാണ് കറിവേപ്പില. കറിവേപ്പില അരച്ചു തലയില്‍ പുരട്ടിയാലും താരന്‍ പോകും. എന്നാല്‍ കറിവേപ്പിലയിട്ട് വെള്ളം കൊണ്ട് തല കഴുകുന്നതും താരനെ പ്രതിരോധിയ്ക്കുന്നു. പെട്ടെന്ന് പരിഹാരം കാണാന്‍സാധിക്കുന്ന ഒന്നാണ് കറിവേപ്പില.

കയ്യോന്നി

കയ്യോന്നി

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സ്ഥിരമായി കണ്ടു വരുന്ന ഒന്നാണ് കയ്യോന്നി. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്. എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു കയ്യോന്നി. കയ്യോന്നിയുടെ ഇല അരച്ചെടുത്ത് തലയില്‍ തേച്ചാല്‍ താരന്‍ പോവും. മാത്രമല്ല കയ്യോന്നി കൊണ്ട് എണ്ണ കാച്ചി തേച്ചാലും താരനെ പ്രതിരോധിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കും. താരനും പേനും പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.

English summary

leaf treatment for dandruff

Here are some leaf hair pack for dandruff and hair fall, read on.
X
Desktop Bottom Promotion