For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാമ്പൂവിലെ ഉപ്പിന്റെ കളി,മുടി വളരാന്‍ ഉത്തമം

|

സൗന്ദര്യസംരക്ഷണവും കേശസംരക്ഷണവും എന്നും വെല്ലുവിളി ഉയത്തുന്ന ഒന്നാണ്. പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രശ്‌നത്തേക്കാള്‍ നമ്മളെ വലക്കുന്നത് കേശസംരക്ഷണത്തിന് ഉണ്ടാവുന്ന പ്രതിസന്ധികള്‍ തന്നെയാണ്. മുടി വളരുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് പ്രതിസന്ധികള്‍ക്കും എല്ലാം പരിഹാരം കാണുന്നതിന് പല വിധത്തില്‍ പരിഹാരം തേടുന്നവരാണ് നമ്മളെല്ലാവരും.

അതിനായി കൈയ്യില്‍ കിട്ടുന്ന എണ്ണയും താളിയം എല്ലാം വാരിത്തേക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം എങ്ങനെ മുടിയെ ബാധിക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. ആരോഗ്യമുള്ള കരുത്തുള്ള മുടിയാണ് വേണ്ടതെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിനായി അല്‍പസമയം ചിലവഴിച്ചാല്‍ മതി. ഇത് ഏത് വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്നു.

<strong>Most read: കൊഴിഞ്ഞ മുടിക്ക് പകരം നല്ല കരുത്തുള്ള മുടി വരും</strong>Most read: കൊഴിഞ്ഞ മുടിക്ക് പകരം നല്ല കരുത്തുള്ള മുടി വരും

മുടി കേടാകുന്നതും മുടി കൊഴിച്ചിലും മുടിയുടെആരോഗ്യത്തിനും സഹായിക്കുന്നു ഉപ്പ്. ഉപ്പ് കേശസംരക്ഷണത്തിനായി ഉപയോഗിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും ഇല്ല. മാത്രമല്ല ഇത് മുടിയെ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുകയാണ് ചെയ്യുന്നത്. അകാല നരയെന്ന പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ ഇത് കാരണമാകുന്നു. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഉപ്പ് ഉപയോഗിക്കുന്നു.

എന്നാല്‍ കേശസംരക്ഷണത്തിന്റെ കാര്യത്തിലും ഒരിക്കലും ഉപ്പ് പുറകിലല്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും എല്ലാം ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ഗുണങ്ങളാണ് മുടിക്ക് നല്‍കുന്നത്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉപ്പ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നില്ല. ഉപ്പ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 താരനെ പ്രതിരോധിക്കുന്നു

താരനെ പ്രതിരോധിക്കുന്നു

താരന്‍ പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ താരന്‍ മൂലം ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉപ്പ്. തല കഴുകുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് അതുപയോഗിച്ച് തല കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഉപ്പ് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഉപ്പ് ഉപയോഗിച്ചാല്‍ മതി. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

മുടിയുടെ കരുത്ത്

മുടിയുടെ കരുത്ത്

മുടിയുടെ ആരോഗ്യം എന്ന് പറയുമ്പോള്‍ അതില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് മുടിയുടെ വളര്‍ച്ച തന്നെയാണ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുമ്പോള്‍ അതിന് സഹായിക്കുന്ന ഒന്നാണ് ഉപ്പ്. മുടി വളരാന്‍ ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ട് അത് കൊണ്ട് മുടി കഴുകുക. ഇത് തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും നല്ല കരുത്തും ഉറപ്പും നല്‍കുന്നു. എന്നാല്‍ ഷാമ്പൂ കൂടുതല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. ഇത് മുടിക്ക് നല്ല ഉള്ള് ലഭിക്കുന്നതിനും തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.

മുടി വളരാന്‍

മുടി വളരാന്‍

മുടിക്ക് കരുത്ത് നല്‍കുന്നതോടൊപ്പം മുടിയുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിന് മുടി വളരാന്‍ ശ്രദ്ധിക്കണം. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉപ്പ് ഉപയോഗിക്കുന്നതോടെ ഇത് തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു ഇതോടൊപ്പം മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉപ്പ് അല്‍പം വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് മുടി മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുടി വളരുന്നതിന് സഹായിക്കുന്നു.

മുടിയുടെ നരയില്‍ നിന്ന് മോചനം

മുടിയുടെ നരയില്‍ നിന്ന് മോചനം

മുടി നരക്കുന്നതില്‍ നിന്ന് മോചനം നല്‍കുന്നു ഉപ്പ്. ഉപ്പും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിയുടെ നരയില്‍ നിന്ന് പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇത്. എന്നാല്‍ ഒരിക്കലും ദിവസവും ഷാമ്പൂ ചെയ്യരുത്. ഇത് മുടിയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഉപ്പിട്ട വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉപ്പ്.

<strong>Most read: വെളിച്ചെണ്ണയും കര്‍പ്പൂരവും താരന്റെ പൊടിപോലുമില്ല</strong>Most read: വെളിച്ചെണ്ണയും കര്‍പ്പൂരവും താരന്റെ പൊടിപോലുമില്ല

മുടി സോഫ്റ്റ് ആക്കുന്നു

മുടി സോഫ്റ്റ് ആക്കുന്നു

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മുടി നല്ല സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു ഉപ്പ്. രണ്ട് ടീസ്പൂണ്‍ ഉപ്പ് അല്‍പം ഷാമ്പൂവില്‍ മിക്‌സ് ചെയ്ത് മുടി കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന വരണ്ട മുടി എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉപ്പും ഷാമ്പൂവും.

 അഴുക്കില്‍ നിന്ന് പരിഹാരം

അഴുക്കില്‍ നിന്ന് പരിഹാരം

മുടിയിലും തലയോട്ടിയിലും ധാരാളം അഴുക്കുണ്ടാവുന്നു. ഇതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഉപ്പ്. ഉപ്പില്‍ ഷാമ്പൂ മിക്‌സ് ചെയ്ത് മുടി കഴുകുന്നത് തലയോട്ടിയിലെ അഴുക്കില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിയര്‍പ്പിനെ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു ഇത്. മലിനീകരണം മുടിയെ വളരെ മോശപ്പെട്ട അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ഇത് പലവിധത്തില്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് മുടിയിലെ അഴുക്കിനെ പൂര്‍ണമായും മാറ്റുന്നതിന് സഹായിക്കുന്നു.

നല്ലൊരു സ്‌ക്രബ്ബ്

നല്ലൊരു സ്‌ക്രബ്ബ്

മുടിയിലും നല്ലൊരു സ്‌ക്രബ്ബറായി ഉപ്പ് ഉപയോഗിക്കാവുന്നതാണ്. കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഉപ്പ്. ഉപ്പ് ഉപയോഗിച്ച് പല പ്രതിരോധ രീതികളും മുടിയുടെ അനാരോഗ്യത്തെ തടയുന്നതില്‍ നിന്ന് സംരക്ഷിക്കാവുന്നതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ ഗുണങ്ങളാണ് ഉപ്പ് നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും മുടിക്കുണ്ടാവുന്ന പ്രതിസന്ധികളുടെ ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. ഇത് മുടിക്ക് പല വിധത്തിലുള്ള പ്രതിസന്ധികളെ സൃഷ്ടിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉപ്പ് ഉപയോഗിക്കുന്നത്. ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ട് മുടി കഴുകിയാല്‍ അത് കേശസംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

English summary

how to use salt for hair care

Here in this article we explaiend some hair care benefits of salt, read on.
Story first published: Friday, September 21, 2018, 16:18 [IST]
X
Desktop Bottom Promotion