Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ
കടുകെണ്ണ ഇങ്ങനെ തേക്കൂ, മുടി വളരും
കടുകെണ്ണ പലരും പാചകത്തിന് ഉപയോഗിക്കാറുണ്ട്. എന്നാല്‍ മലയാളികള്‍ പൊതുവേ കടുകെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് കുറവാണ്. എന്നാല്‍ കേശസംരക്ഷണത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് കടുകെണ്ണ. കാരണം നമ്മളെ വലക്കുന്ന പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. കടുകെണ്ണ കൊണ്ട് മുടിയുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. മുടി കൊഴിച്ചില്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ.
കടുകെണ്ണ കൊണ്ട് പല വിധത്തിലുള്ള കേശസംരക്ഷണ ഉപാധികള്‍ ഉണ്ട്. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു ഇത്. ഏത് വിധത്തിലും കേശസംരക്ഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു കടുകെണ്ണ. ആന്റി ഓക്സിഡന്റ് പ്രോട്ടീന്‍ എന്നിവയെല്ലാം കടുകെണ്ണയില്‍ ധാരാളം ഉണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം കടുകെണ്ണ സഹായിക്കുന്നു എന്ന് നോക്കാം. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിനും മുടിക്കും എന്തൊക്കെ ഗുണങ്ങളാണ് കടുകെണ്ണ നല്‍കുന്നത് എന്ന് നോക്കാം.

ആന്റി ഓക്സിഡന്റ് വിറ്റാമിന്‍
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഉപയോഗിക്കാവുന്ന ഒന്നാണ് കടുകെണ്ണ. കാരണം കടുകെണ്ണ ഉപയോഗിക്കുമ്പോള്‍ അതിലുള്ള ആന്റി ഓക്സിഡന്റും വിറ്റാമിനും മുടിക്ക് കരുത്തും ആരോഗ്യവും നല്കുന്നു. മാത്രമല്ല ഇതില്‍ ധാരാളം വിറ്റാമിന്‍ എ ഡി ഇ കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം എന്നിവയുടെ കലവറയാണ് ഇത്. ദിവസവും ഉപയോഗിക്കുന്നത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

മുടിക്ക് നല്ലൊരു കണ്ടീഷണര്‍
നല്ലൊരു കണ്ടീഷണര്‍ ആണ് കടുകെണ്ണ. ഇതിലുള്ള ഫാറ്റി ആസിഡ് ആണ് പലപ്പോഴും മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മോയ്സ്ചുറൈസര്‍ പോലെ പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നത്. മുടി പാറിപ്പറക്കാതെ അടക്കിയൊതുക്കി നിലനിര്‍ത്തുന്നതിന് കടുകെണ്ണ വളരെയധികം സഹായിക്കുന്നു. നല്ലൊരു കണ്ടീഷണര്‍ ആണ് കടുകെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

മസ്സാജ് ചെയ്താല്‍
മുടി വളരാന്‍ വളരെ അത്യാവശ്യമുള്ള ഒന്നാണ് മസ്സാജ് ചെയ്യുന്നത്. അതുപോലെ തന്നെ മുടി വളര്‍ത്തുന്നതിന് മസ്സാജ് ചെയ്യുമ്പോള്‍ അത് കടുകെണ്ണ ഉപയോഗിച്ചാണെങ്കില് ഫലം ഇരട്ടിയാണ്. കാരണം ഇത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മുടി വളരുന്നതിനുള്ള ഉത്തേജനം ലഭിക്കുന്നതിനും വേരുകള്‍ക്കും ബലം ലഭിക്കുന്നതിനും സഹായിക്കുന്നു കടുകെണ്ണ. അതുകൊണ്ട് തന്നെ മുടി മസ്സാജ് ചെയ്യുമ്പോള്‍ അത് മുടിക്ക് ആരോഗ്യവും കരുത്തും നല്കുന്ന തരത്തിലായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. വെളിച്ചെണ്ണയോടൊപ്പം കടുകെണ്ണ മിക്സ് ചെയ്ത് തേച്ചാല്‍ ഇത് ഇരട്ടി ഫലമാണ് ലഭിക്കുന്നത്.

വരണ്ട മുടിക്ക് പരിഹാരം
മുടി വരണ്ടിരിക്കുകയാണോ, എന്നാല്‍ അതിന് കടുകെണ്ണയോളം പരിഹാരം തരുന്ന മറ്റൊന്നില്ല എന്നതാണ് സത്യം. കാരണം അത്രക്ക് ഗുണങ്ങളാണ് മുടിക്ക് കടുകെണ്ണ നല്‍കുന്നത്. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ വരള്‍ച്ച മാറ്റി മുടിക്ക് ത്വരിത ഗതിയിലുള്ള വളര്‍ച്ചയുണ്ടാക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

അകാല നര
പലര്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് അകാലനര. വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരക്കുന്നതും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും ഒന്നും ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുകെണ്ണ. കടുകെണ്ണ കൊണ്ട് പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ മാത്രമല്ല മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അകാല നരയെ പ്രതിരോധിക്കാന്‍ കടുകെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

താരന് പരിഹാരം
താരന് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു കടുകെണ്ണ. കടുകെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് പെട്ടെന്നാണ് പരിഹാരം ലഭിക്കുന്നു. കടുകെണ്ണ അല്പം ചൂടാക്കി അതില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കണം. പത്ത് മിനിട്ട് കഴിഞ്ഞ് ഇത് കഴുകിക്കളയണം. മൂന്നോ നാലോ പ്രാവശ്യത്തെ ഉപയോഗത്തിലൂടെ ഇത്തരം പ്രതിസന്ധി നമുക്ക് പരിഹരിക്കാവുന്നതാണ്.

മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതിനേയും ഇത്തരം പ്രതിസന്ധികള്‍ നമുക്ക് ഇല്ലാതാക്കാം. മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് കടുകെണ്ണ എടുത്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഏത് വിധത്തിലും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കടുകെണ്ണ.

കഷണ്ടിക്ക് പരിഹാരം
പുരുഷന്മാരില് കഷണ്ടിയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും മികച്ച മാര്‍ഗ്ഗമാണ് കടുകെണ്ണ. ഇത് തലയില്‍ തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യാന്ശ്രമിക്കണം. ഇത് കഷണ്ടി ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്നു.

മുടി കൊഴിച്ചിലിന്
മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. കാരണം മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയെല്ലാം പ്രതിസന്ധിയില്‍ ആക്കി മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കടുകെണ്ണ. കടുകെണ്ണ തേക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെയെല്ലാം പരിഹരിക്കുന്നതിന് മുന്നിലാണ്.



Click it and Unblock the Notifications











