For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാളന്‍പുളിയും തൈരും: താരന്‍ പമ്പ കടക്കും

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്‌നങ്ങളെല്ലാം പല വിധത്തില്‍ കേശസംരക്ഷണത്തിന് പ്രശ്‌നമുണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടി ക്ഷീണിച്ചവരാണോ നിങ്ങള്‍. വിപണിയില്‍ കാണുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. പലരും അതിന് വേണ്ടി കാര്യമായി ശ്രമിക്കുന്നില്ല എന്നതാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് താമസം നേരിടുന്നത്. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ പുളിയിലുണ്ട്.

<strong>ശരീര ദുര്‍ഗന്ധമുണ്ടാക്കും ഭക്ഷണങ്ങള്‍ ഇവ</strong>ശരീര ദുര്‍ഗന്ധമുണ്ടാക്കും ഭക്ഷണങ്ങള്‍ ഇവ

ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി. പുളി ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും എന്ന് നോക്കാം. എണ്ണമയമുള്ള മുടിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പുളി. രണ്ട് ടേബിള്‍ സ്പൂണ്‍ പുളിയുടെ പള്‍പ്പ്. ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍. ഒരു ടീസ്പൂണ്‍ മോര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

മുടി വളരാനും മുടിയുടെ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പുളി. പുളി കൊണ്ട് നമുക്ക് മുടിയുടെ ഏത് വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. മുടിയുടെ ഒട്ടു മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പുളിയിലുണ്ട്. പുളി കൊണ്ട് മുടിയെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുവുന്നതാണ്. വാളന്‍ പുളി നമ്മുടെ നാട്ടില്‍ സാധാരണ കിട്ടുന്ന ഒന്ന് തന്നെയാണ്. പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പുളി. പുളി ഉപയോഗിച്ച് ഇത്തരത്തിലുള്ള ഏതൊക്കെ പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം എന്ന് നോക്കാം.

മുടിയുടെ വരള്‍ച്ച മാറ്റുന്നതിന്

മുടിയുടെ വരള്‍ച്ച മാറ്റുന്നതിന്

വാളന്‍ പുളി എടുത്ത് ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിന്റെ പള്‍പ്പ് എടുത്ത് മാറ്റി വെക്കുക. ഇതിലേക്ക് അല്‍പം തേന്‍ എടുത്ത് ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന പള്‍പ്പിലേക്ക് ചേര്‍ക്കുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ വരള്‍ച്ച ഇല്ലാതാക്കി മുടിക്ക് തിളക്കവും കറുപ്പും നല്‍കുന്നു. ഈ മാര്‍ഗ്ഗം ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മുടിക്ക് പ്രതീക്ഷിക്കാത്ത മാറ്റം നല്‍കുന്നു.

 താരനെ പറപ്പിക്കാം

താരനെ പറപ്പിക്കാം

താരനാണ് കേശസംരക്ഷണത്തിന് വില്ലനാവുന്ന ഒന്ന്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. പുളിയും തൈരും ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പുളിപിഴിഞ്ഞ വെള്ളത്തില്‍ അല്‍പം തൈരും മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുന്നു. ഇത് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയണം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുടി വളര്‍ച്ചക്ക്

മുടി വളര്‍ച്ചക്ക്

മുടി വളരുന്നതിനും വളരെയധികം സഹായിക്കുന്നു പുളി. പുളി പിഴിഞ്ഞതില്‍ അല്‍പം വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ഇത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു മാത്രമല്ല മുടി വളരുന്നതിനും സഹായിക്കുന്നു പുളി. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നു.

 മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് മുടിയുടെ അറ്റം പിളരുന്നത്. മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്ന ഒന്നാണ് പുളി വെള്ളം. വാളന്‍പുളി വെള്ളത്തിലിട്ട് ക്രീം പരുവത്തിലാക്കിയത് മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുടിയുടെ അറ്റം പിളരുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിക്ക് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഏത് വിധത്തിലുള്ള കേശ സംരക്ഷണ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അകാല നര

അകാല നര

അകാല നര കൊണ്ട് വലയുന്ന പലര്‍ക്കും അതിന് പരിഹാരം കാണാന്‍ മാര്‍ഗ്ഗങ്ങള്‍ തേടി നടക്കുന്നവരായിരിക്കും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പുളിവെള്ളം നല്ലതാണ്. ഇത് തലയില്‍ തേക്കുന്നത് അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്. എത്ര നരച്ച മുടിയാണെങ്കില്‍ പോലും അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു പുളിവെള്ളം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

മുടിയില്‍ പുളി തേക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഇരട്ടിപ്പണിയാണ് നമുക്ക് ഉണ്ടാക്കുക എന്ന കാര്യം മറക്കരുത്. മുടിക്ക് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതോടൊപ്പം ചില പാര്‍ശ്വഫലങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

വൃത്തിയായി കഴുകിയില്ലെങ്കില്‍

വൃത്തിയായി കഴുകിയില്ലെങ്കില്‍

വൃത്തിയായി കഴുകിയില്ലെങ്കില്‍ അല്‍പം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ഇത്. കാരണം ഇത് മുടിയില്‍ പറ്റിപ്പിടിച്ചാല്‍ പിന്നീട് കഴുകിക്കളയാന്‍ അല്‍പം പ്രയാസമാണ്. അതിലുപരി ഷാമ്പൂ ഉപയോഗിച്ച് വൃത്തിയായി കഴുകിയില്ലെങ്കില്‍ അത് മുടിയില്‍ മണം വരുന്നതിന് കാരണമാകുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary

How To Grow Your Hair Fast With Tamarind

How to grow your hair fast with tamarind, read on to know more about it.
X
Desktop Bottom Promotion