For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയിലെ എണ്ണമയം ഒഴിവാക്കാൻ

|

വേനൽക്കാലത്ത് എല്ലാവരെയും ബാധിക്കുന്ന ചില സൗന്ദര്യപ്രശ്‌നങ്ങളാണ് വിയർത്തൊലിക്കുന്നതും എണ്ണമയമുള്ളതുമായ ചർമ്മം, ഒലിച്ചിറങ്ങുന്ന മുഖചമയം, എണ്ണമയമുള്ള ശിരോചർമ്മം, തലമുടി തുടങ്ങിയവ. എണ്ണപുരട്ടിയുള്ള തിരുമ്മുചികിത്സ കഴിഞ്ഞിരിക്കുകയാണോ എന്ന പ്രതീതി ചിലപ്പോൾ ഉളവാകാം.

f

തലമുടിയിലെ എണ്ണമയം വലിയൊരു അസ്വസ്ഥതയായി തോന്നാം. അതിനൊരു പരിഹാരമെന്ന നിലയിൽ അനുവർത്തിക്കാൻ കഴിയുന്ന ചില സ്വാഭാവിക പൊടിക്കൈകകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

 തലമുടിയിൽ എണ്ണമയം ഉണ്ടാകുന്നതിന്റെ കാരണമെന്താണ്?

തലമുടിയിൽ എണ്ണമയം ഉണ്ടാകുന്നതിന്റെ കാരണമെന്താണ്?

ശിരോചർമ്മത്തിലും തലമുടിയിലും എണ്ണമയത്തെ സൃഷ്ടിക്കുന്ന ഏതാനും ഘടകങ്ങൾഃ

1. ചുറ്റുമുള്ള അന്തരീക്ഷം ഈർപ്പം നിറഞ്ഞതാണെങ്കിൽ, ഷാംപൂ ഉപയോഗിക്കുകയാണെങ്കിൽപ്പോലും, നിങ്ങളുടെ ശിരോചർമ്മവും തലമുടിയും എണ്ണമയമുള്ളതായിത്തീരും. വേനൽക്കാലത്ത് അന്തരീക്ഷം പൊതുവെ ഈർപ്പഹരിതമായിരിക്കും.

2. കൈകൊണ്ട് തലമുടിയിൽ കൂടെക്കൂടെ തലോടുകയാണെങ്കിൽ, എണ്ണമയം കൈകളിൽനിന്നും തലമുടിയിലേക്ക് പകരുകയും, എണ്ണമയമുള്ളതായിത്തീരുകയും ചെയ്യും.

3. തലമുടിയിൽ ഉപയോഗിക്കുന്ന ചില കേശലേപനങ്ങൾക്ക് എണ്ണമയമുണ്ടാക്കാൻ കഴിയും.

4. അമിതമായ തോതിൽ കണ്ടീഷണർ ഉപയോഗിക്കുന്നതിലൂടെ.

 ടീ ട്രീ എണ്ണ

ടീ ട്രീ എണ്ണ

ചേരുവകൾഃ

15 തുള്ളി ടീ ട്രീ എണ്ണ

30 മില്ലി അടിസ്ഥാന എണ്ണ (വെളിച്ചെണ്ണ, ജബോബ തുടങ്ങിയ ഏതെങ്കിലും എണ്ണ)

നിങ്ങൾ ചെയ്യേണ്ടത്ഃ

ഏതെങ്കിലും അടിസ്ഥാന എണ്ണയിൽ 15 തുള്ളി ടീ ട്രീ എണ്ണ ചേർത്ത് നന്നായി ഇളക്കുക. അതിനെ ശിരോചർമ്മത്തിലും മുടിയിൽ എല്ലായിടത്തുമായി ഒരുപോലെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർനേരം അങ്ങനെ വച്ചേക്കുക. അതിനുശേഷം കഴുകിക്കളയുക. അലർജി ഇല്ലായെന്നുണ്ടെങ്കിൽ ടീ ട്രീ എണ്ണയെ നേരിട്ടുവേണമെങ്കിലും തലയിലും മുടിയിലുമായി പുരട്ടാവുന്നതാണ്.

എപ്പോഴൊക്കെ ചെയ്യണംഃ

ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുക.

എങ്ങനെ പ്രവർത്തിക്കുന്നുഃ സൂക്ഷ്മജൈവാണു വിരുദ്ധമായ ടീ ട്രീ എണ്ണയുടെ പ്രയോഗത്തിന് ചർമ്മം സ്രവിക്കുന്ന സെബം എന്ന എണ്ണയുടെ ഉല്പാദനത്തെ നിയന്ത്രിക്കുവാൻ കഴിയും. മാത്രമല്ല തലയിൽ ഉണ്ടാകുന്ന കുരുകളെ ഒഴിവാക്കുവാനും ഇത് ഫലപ്രദമാണ്.

ആപ്പിൾ സിഡർ വിനാഗിരി

ആപ്പിൾ സിഡർ വിനാഗിരി

ചേരുവകൾഃ

2 - 3 ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി

1 കപ്പ് വെള്ളം

നിങ്ങൾ ചെയ്യേണ്ടത്ഃ

രണ്ടോ മൂന്നോ ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരിയെ ഒരു കപ്പ് വെള്ളത്തിൽ നന്നായി കലർത്തുക. വീര്യം കുറഞ്ഞ ഏതെങ്കിലും ശുചീകാരി ഉപയോഗിച്ച് തലമുടി നന്നായി കഴുകി വൃത്തിയാക്കിയശേഷം തയ്യാർചെയ്ത ആപ്പിൾ സിഡർ വിനാഗിരി ലായനിയെ തേച്ചുപിടിപ്പിക്കുക. ഏതാനും മിനിറ്റുകൾ അങ്ങനെതന്നെ നിലനിറുത്തുക. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

എപ്പോഴൊക്കെ ചെയ്യണംഃ

ആഴ്ചയിൽ 3 മുതൽ 4 പ്രാവശ്യം ഈ വിദ്യ പ്രയോഗിക്കാം.

എങ്ങനെ പ്രവർത്തിക്കുന്നുഃ ആപ്പിൾ സിഡർ വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസറ്റിക്കമ്ലം അമ്ലക്ഷാര സന്തുലന ഘടകങ്ങളെ (pH balancing properties) തലമുടിയിൽ പകർന്നുനൽകുന്നു. ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിച്ച് കഴുകുന്നതിലൂടെ തലമുടിയുടെ അമ്ലക്ഷാരനിലയെ വീണ്ടെടുക്കുവാനും, ശിരോചർമ്മം അമിതമായി എണ്ണ സ്രവിപ്പിക്കുന്നതിനെ നിയന്ത്രിക്കുവാനും കഴിയും.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചേരുവകൾഃ

വെളിച്ചെണ്ണ (ആവശ്യത്തിന്)

നിങ്ങൾ ചെയ്യേണ്ടത്ഃ

കുറച്ച് വെളിച്ചെണ്ണയെടുത്ത് ഇരു കൈകൾക്കുള്ളിലായി വച്ച് കൂട്ടിത്തിരുമ്മുക. തുടർന്ന് തലമുടിയിലും ശിരോചർമ്മത്തിലുമായി ഒരുപോലെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർനേരം അങ്ങനെ നിലനിറുത്തുക. അതിനുശേഷം വീര്യംകുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

എപ്പോഴൊക്കെ ചെയ്യണംഃ

ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുക.

എങ്ങനെ പ്രവർത്തിക്കുന്നുഃ തലമുടിയിൽ വഴുവഴുപ്പുണ്ടാകാതിരിക്കാൻ സഹായിക്കുന്ന ഒരു കാര്യമാണ് ഷാംപൂ ഉപയോഗിക്കുന്നതിനുമുമ്പ് വെളിച്ചെണ്ണ തേയ്ക്കുക എന്നത്. മുടിയെ കണ്ടീഷൻ ചെയ്യുന്ന നല്ലൊരു മാർഗ്ഗമാണിത്. യാതൊരു സംസ്‌കരണവും നടത്താത്ത വെളിച്ചെണ്ണ മറ്റേതൊരു എണ്ണയെക്കാളും നേരിയതാണ്. സെബത്തിന്റെ (sebum) ഉല്പാദനത്തെ നിയന്ത്രിക്കുന്നതോടൊപ്പം മുടിയിഴകൾക്ക് നല്ല തിളക്കം നൽകുവാൻ വെളിച്ചെണ്ണയ്ക്ക് കഴിയും.

കറ്റാർവാഴ

കറ്റാർവാഴ

ചേരുവകൾഃ

1 - 2 ടീസ്പൂൺ കറ്റാർവാഴക്കുഴമ്പ്

1 ടേബിൾസ്പൂൺ നാരങ്ങാനീര്

1 കപ്പ് വെള്ളം

നിങ്ങൾ ചെയ്യേണ്ടത്ഃ

ഒന്നോ രണ്ടോ ടീസ്പൂൺ കറ്റാർവാഴക്കുഴമ്പിനെ ഒരു ടേബിൾസ്പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തുക. ആ ലായനിയെ ഒരു കപ്പ് വെള്ളത്തിൽ കലർത്തുക. അതുപയോഗിച്ച് തലമുടിയെ കഴുകുക. ഷാംപൂ ഉപയോഗിച്ച് കഴുകിയശേഷം അങ്ങനെ ചെയ്യുന്നതായിരിക്കും കൂടുതൽ ഉചിതം. ഏതാനും മിനിറ്റുകൾ അങ്ങനെ നിലനിറുത്തിയശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

എപ്പോഴൊക്കെ ചെയ്യണംഃ

തമുടിയിലേയും ശിരോചർമ്മത്തിലേയും എണ്ണമയത്തെ നിയന്ത്രക്കാൻ വല്ലപ്പോഴും ഒരിക്കൽ ഇങ്ങനെ ചെയ്യുക.

എങ്ങനെ പ്രവർത്തിക്കുന്നുഃ പോഷകസമ്പുഷ്ടമായ കറ്റാർവാഴക്കുഴമ്പ് അതിലെ ഘടകങ്ങളെ ശിരോചർമ്മത്തിലും തലമുടിയിലും പകർന്നുനൽകുന്നു. തലമുടിയെ മൃദുലമായി പരിപാലിക്കുവാനും ശിരോചർമ്മത്തിന്റെ സെബം ഉല്പാദനത്തെ നിയന്ത്രിക്കുവാനും ഈ വിദ്യയിലൂടെ സാധിക്കും.

ഇന്തുപ്പ് (Epsom Salt)

ഇന്തുപ്പ് (Epsom Salt)

ചേരുവകൾഃ

1 - 2 ടീസ്പൂൺ ഇന്തുപ്പ്

നിങ്ങൾ ചെയ്യേണ്ടത്ഃ

ഷാംപൂവിൽ അല്പം ഇന്തുപ്പ് ചേർത്തശേഷം അതിനെ ശിരോചർമ്മത്തിലും തലമുടിയിലുമായി തേച്ചുപിടിപ്പിക്കുക. ഏതാനും മിനിറ്റുകൾ അങ്ങനെ വിട്ടേക്കുക. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

എപ്പോഴൊക്കെ ചെയ്യണംഃ

ആഴ്ചയിൽ രണ്ടുനേരം ഇങ്ങനെ ചെയ്യാവുന്നതാണ്.

എങ്ങനെ പ്രവർത്തിക്കുന്നുഃ മുടിയിലെ എണ്ണമയം ഒഴിവാക്കുവാൻ വളരെ എളുപ്പമാർന്നതും ഫലപ്രദവുമായ ഒരു ലളിത മാർഗ്ഗമാണ് ഇന്തുപ്പ്. മഗ്നീഷ്യത്തിന്റെ സമ്പുഷ്ട ഉറവിടമായ ഇതിന് ശിരോചർമ്മത്തിലെ നീർവീക്കങ്ങളെ പ്രതിരോധിക്കുവാനും, അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന സെബത്തെ ആഗിരണം ചെയ്യുവാനും കഴിയും.

അപ്പക്കാരം (Baking Soda)

അപ്പക്കാരം (Baking Soda)

ചേരുവകൾഃ

അപ്പക്കാരം (ആവശ്യത്തിന്)

നിങ്ങൾ ചെയ്യേണ്ടത്ഃ

തലമുടിയിലും ശിരോചർമ്മത്തിലുമായി അപ്പക്കാരത്തെ വിതറുക. തുടർന്ന് ബ്രഷോ ചീർപ്പോ ഉപയോഗിച്ച് എല്ലായിടത്തും അതിനെ ചീകിയെത്തിക്കുക. മറ്റാരു രീതിയും നിങ്ങൾക്ക് അവലംബിക്കാം. ഒരു ടേബിൾസ്പൂൺ അപ്പക്കാരത്തെ മൂന്ന് ടേബിൾസ്പൂൺ വെള്ളവുമായി ചേർത്ത് കുഴച്ചശേഷം ഈർപ്പമുള്ള മുടിയിൽ തേച്ചുപിടിപ്പിക്കുക. ഏതാനും മിനിറ്റുകൾ കഴിഞ്ഞ് കഴുകിക്കളയുക.

എപ്പോഴൊക്കെ ചെയ്യണംഃ

ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുക.

എങ്ങനെ പ്രവർത്തിക്കുന്നുഃ എണ്ണമയമുള്ള തലമുടിയെ വൃത്തിയാക്കുന്ന ശുചീകാരിയായും ഒരു ഷാംപൂ പൗഡറായും അപ്പക്കാരം പ്രവർത്തിക്കുന്നു. അമിതമായ എണ്ണമയത്തെ ആഗിരണം ചെയ്യുകയും ശിരോചർമ്മത്തിലെ അമ്ലക്ഷാരനിലയെ സന്തുലനപ്പെടുത്തുകയും ചെയ്യുന്നു.

 ഗ്രീൻ ടീ

ഗ്രീൻ ടീ

ചേരുവകൾഃ

അര കപ്പ് ഗ്രീൻ ടീ

1 കപ്പ് വെള്ളം

നിങ്ങൾ ചെയ്യേണ്ടത്ഃ

അര കപ്പ് ഗ്രീൻ ടീ എടുത്ത് ഒരു കപ്പ് വെള്ളത്തിൽ ചേർക്കുക. എന്നിട്ട് ഒരു സോസ്പാനിൽവച്ച് തിളയ്ക്കുന്നതുവരെ ചൂടാക്കുക. അതിനുശേഷം ചെറിയ തോതിൽ തീകൊടുത്ത് 5 മിനിറ്റുകൂടി ചൂടേല്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ ഗ്രീൻ ടീ ലായനി മതിയാംവണ്ണം തണുത്തുകഴിയുമ്പോൾ ശിരോചർമ്മത്തിലും തലമുടിയിലുമായി തേയ്ക്കുക. 30 മുതൽ 45 മിനിറ്റുനേരം അങ്ങനെ വച്ചേക്കുക. അതിനുശേഷം കഴുകിക്കളയുക.

എപ്പോഴൊക്കെ ചെയ്യണംഃ

ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുക.

എങ്ങനെ പ്രവർത്തിക്കുന്നുഃ ഗ്രീൻ ടീ പോളിഫിനോളിനാൽ സമ്പുഷ്ടമാണ്. ശിരോചർമ്മത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെയേറെ പ്രയോജനം ഇതിൽനിന്നും ലഭ്യമാണ്. സെബം സ്രവിക്കപ്പെടുന്നതിന്റെ തോതിനെ നിയന്ത്രിക്കാൻ ഇതിന് കഴിയും.

ആർഗൻ എണ്ണ (Argan Oil)

ആർഗൻ എണ്ണ (Argan Oil)

ചേരുവകൾഃ

ശുദ്ധമായ ആർഗൻ എണ്ണ (ആവശ്യത്തിന്)

നിങ്ങൾ ചെയ്യേണ്ടത്ഃ

കുറച്ച് ആർഗൻ എണ്ണയെടുത്ത് ശിരോചർമ്മത്തിലും തലമുടിയിലുമായി ഒരുപോലെ തേച്ചുപിടിപ്പിക്കുക. ഒരു ടവ്വൽ എടുത്ത് തലയെ മൂടിക്കെട്ടുക. 30 മുതൽ 60 മിനിറ്റുവരെ അങ്ങനെ വച്ചേക്കുക. അതിനുശേഷം ഇളം ചൂടുവെള്ളം, വീര്യം കുറഞ്ഞ ഷാംപൂ എന്നിവ ഉപയോഗിച്ച് കഴുകിക്കളയുക.

എപ്പോഴൊക്കെ ചെയ്യണംഃ

ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇങ്ങനെ ചെയ്യുക.

എങ്ങനെ പ്രവർത്തിക്കുന്നുഃ ശിരോചർമ്മത്തിലും തലമുടിയിലുമായി ആർഗൻ എണ്ണയെ തിരുമ്മിപ്പിടിപ്പിക്കുമ്പോൾ അത് രോമകൂപങ്ങളിൽ ഒരുപോലെ എത്തിച്ചേരുകയും സെബത്തിന്റെ ഉല്പാദനത്തെ ക്രമീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല തലയിലെ രക്തചംക്രമണത്തെ സുഗമമാക്കുകയും ചെയ്യുന്നു.

English summary

how-to-get-rid-of-oily-hair-naturally

What causes oil in the hair? A few factors that make oily in your scalp and hair,
Story first published: Friday, August 3, 2018, 16:54 [IST]
X
Desktop Bottom Promotion