For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടി വേരോടെ കറുക്കാന്‍ പ്രത്യേക ഒറ്റമൂലി

|

നരച്ച മുടി ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ മുടി നര സര്‍വ സാധാരണയാണ.് എന്നാല്‍ ചെറുപ്പത്തിലും മുടി നരയ്ക്കുന്നതു പലരേയും അലട്ടുന്ന പ്രശ്‌നവുമാണ്.

മുടി ചെറുപ്പത്തില്‍ തന്നെ നരയ്ക്കുന്നതിന് കാരണങ്ങള്‍ പലതുണ്ട്. അകാല നര എന്ന പ്രത്യേക പദം ആണ് നാം ഇതിനെ സൂചിപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നതും. പാരമ്പര്യം, സ്‌ട്രെസ്, മുടിയില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍, മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍, വെള്ളം ഇവയെല്ലാം ഇതിനുള്ള ചില പ്രത്യേക കാരണങ്ങള്‍ തന്നെയാണ.്

മുടിയുടെ നരയ്ക്ക് പൊതുവേ എല്ലാവരും കണ്ടെത്തുന്ന പരിഹാരമാണ് ഡൈ. എന്നാല്‍ കൃത്രിമ ചേരുവകള്‍ കലര്‍ന്ന ഇത് തല്‍ക്കാലത്തേയ്ക്കു പ്രശ്‌നത്തെ ഇല്ലാതാക്കുമെങ്കിലും പല പാര്‍ശ്വ ഫലങ്ങളുമുണ്ടാക്കും. ഇതില്‍ ചേര്‍ത്തിരിയ്ക്കുന്ന പലതും ക്യാന്‍സര്‍ വരെയുള്ള ചില രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.

മുടിയുടെ നരയ്ക്ക് പ്രകൃതി ദത്തമായ പരിഹാരങ്ങള്‍ ധാരാളമുണ്ട്. പല തരം ഒറ്റമൂലികളും ഇതിനായി ഉണ്ട്. യാതൊരു ദോഷങ്ങളും തരാത്ത, പൂര്‍ണഫലം ഉറപ്പു നല്‍കുന്ന ചില പ്രത്യേക വിദ്യകള്‍. ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ചറിയൂ,

വെളിച്ചെണ്ണയും ചെറുനാരങ്ങയും

വെളിച്ചെണ്ണയും ചെറുനാരങ്ങയും

ഇത്തരം ഒറ്റമൂലികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണയും ചെറുനാരങ്ങയും കലര്‍ന്ന മിശ്രിതം. വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പാണ് ഈ ഗുണം നല്‍കുന്നത്. ഇതുപോലെയാണ് നാരങ്ങയും. തലയിലെ താരന്‍ അടക്കമുളള പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് ഇത്. ഒരു പ്രത്യേക രീതിയില്‍ നാരങ്ങയും വെളിച്ചെണ്ണയും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് ഏതു നരച്ച മുടിയും കറുക്കാന്‍ സഹായിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്ന കണക്കില്‍ എടുക്കാം. ഇവ രണ്ടും കൂട്ടിക്കലര്‍ത്തുക. മുടിയുടെ വേരുകള്‍ മുതല്‍ കീഴറ്റം വരെ നല്ലപോലെ മസാജ് ചെയ്തു തേച്ചു പിടിപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ചു കഴുകിക്കളായാം.അടുപ്പിച്ചു കുറച്ചാഴ്ചകള്‍ ഇതു ചെയ്യുക. നരച്ച മുടി കറുപ്പാകും2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവയുപയോഗിച്ചും നരയ്ക്കുള്ള പരിഹാരം കണ്ടെത്താം. വെളിച്ചെണ്ണ ചൂടാക്കി മാറ്റിവച്ച് ഇതിലേയ്ക്കു നാരങ്ങാനീര് ചേര്‍ത്തിളക്കി ഇളം ചൂടോടെ ശിരോചര്‍മത്തിലും തലയിലും തേച്ചു പിടിപ്പിയ്ക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇതു ചെയ്യുക.

നാരങ്ങ

നാരങ്ങ

നാരങ്ങ ഉപയോഗിച്ചു തയ്യാറാക്കാവുന്ന പ്രത്യേക മിശ്രിതം സ്േ്രപചെയ്തും ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാം. ആദ്യം നാരങ്ങ എടുക്കുക .നിങ്ങൾക്ക് ആവശ്യത്തിനുള്ള നാരങ്ങ എടുക്കുക . നാരങ്ങ മുറിക്കുക .ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക .തിളച്ച വെള്ളത്തിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക .നാരങ്ങാനീരും വെള്ളവും തുല്യ അളവിലാണെന്നു ഉറപ്പിക്കുക .നിങ്ങളുടെ മുടി ഡ്രൈ ആണെങ്കില്‍

അല്‍പം തേനും ഈ മിശ്രിതത്തില്‍ ചേര്‍ക്കാം. തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ എടുത്തു നിങ്ങളുടെ മുടി മുഴുവൻ സ്പ്രേ ചെയ്യുക . അതിനുശേഷം ബ്രെഷ് ഉപയോഗിച്ച് മുടി മുഴുവൻ ചീകുക

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഉപയോഗിച്ചും പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന ഒരു മിശ്രിതമുണ്ട്. ഇത് നരച്ച മുടി കറുപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ തൊലിയാണ് മറ്റൊരു വഴി. 2, 3 ഉരുളക്കിഴങ്ങു തൊലി പീല്‍ ചെയ്‌തെടുക്കുക.ഉരുളക്കിഴങ്ങു തൊലി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. നല്ലവണ്ണം തിളച്ചുകഴിഞ്ഞാല്‍ 5 മിനിറ്റ് കുറഞ്ഞ ചൂടില്‍ വച്ചു തിളപ്പിയ്ക്കണം. നല്ല മണം കിട്ടാനായി കുറച്ചു റോസ്മേരി അല്ലെങ്കിൽ ലാവെൻഡർ ഓയിൽ കൂടി ചേർക്കാവുന്നതാണ് .

വെള്ളം

വെള്ളം

പിന്നീട് തൊലിയൂറ്റിക്കളഞ്ഞു വെള്ളം സൂക്ഷിച്ചു വയ്ക്കാം.കുളി കഴിഞ്ഞു മുടി തുവര്‍ത്തിയ ശേഷം ഈ വെള്ളം തലയിലൊഴിയ്ക്കുക. അല്‍പനേരം കഴിഞ്ഞ് മുടി വീണ്ടും തുവര്‍ത്തി വെള്ളം കളയാം.ഇത് വേണമെങ്കില്‍ ദിവസവും ചെയ്യാം. ഗുണമുണ്ടാകും. പ്രകൃതിദത്ത മാര്‍ഗമായതു കൊണ്ട് മുടിയ്ക്കു ദോഷം വരുമെന്ന ഭയവും വേണ്ട.

മയിലാഞ്ചി അഥവാ ഹെന്ന

മയിലാഞ്ചി അഥവാ ഹെന്ന

മയിലാഞ്ചി അഥവാ ഹെന്ന മുടി കറുപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ്. ഇതിനൊപ്പം വെളിച്ചെണ്ണയും കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. മയിലാഞ്ചി, വെളിച്ചെണ്ണ എന്നിവയാണ് മുടി കറുപ്പിയ്ക്കാനുള്ള ഈ പ്രത്യേക തരം എണ്ണ തയ്യാറാക്കാന്‍ വേണ്ടത്.ഒരു കപ്പ് വെളിച്ചെണ്ണയ്ക്ക് ഒരുപിടി മയിലാഞ്ചിയില എന്ന ക്രമത്തിലാണ് എടുക്കേണ്ടത്.മയിലാഞ്ചിയില മിക്‌സിയില്‍ അരയ്ക്കാം. അല്ലെങ്കില്‍ തീരെ ചെറുതായി മുറിയ്ക്കാം. ഇതു രണ്ടും സാധ്യമല്ലെങ്കില്‍ മയിലാഞ്ചിപ്പൊടി മതി.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ ഈ ഇലയിട്ടു തിളപ്പിയ്ക്കുക. എണ്ണയ്ക്കു നല്ല ചുവന്ന നിറമായി എണ്ണയിലെ ജലാംശം വറ്റുന്നതു വരെ തിളപ്പിയ്ക്കണം.ഇതില്‍ അല്‍പം കറിവേപ്പില കൂടിയിട്ടാല്‍ ഗുണം ഇരട്ടിയ്ക്കും. ഇത് വാങ്ങിവച്ച് തണുക്കുമ്പോള്‍ ഊറ്റിയെടുത്തു കുപ്പിയിലാക്കി സൂക്ഷിയ്ക്കാം.ഈ എണ്ണ മുടിയിലും ശിരോചര്‍മത്തിലും തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. അടുപ്പിച്ചു ചെയ്യാം.മുടിയുടെ നര മാറാന്‍ മാത്രമല്ല, മുടി വളരാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനുമെല്ലാം ഈ എണ്ണ മികച്ചൊരു വഴിയാണ്.നല്ല ശുദ്ധമായ വെളിച്ചെണ്ണ, അതായത് ഉരുക്കുവെളിച്ചെണ്ണ പോലുള്ളവ ഉപയോഗിച്ചാല്‍ ഏറ്റവും നല്ലത്.മയിലാഞ്ചിയില ഉണക്കിയും ഈ എണ്ണയുണ്ടാക്കാന്‍ ഉപയോഗിയ്ക്കാം.

നെല്ലിക്ക

നെല്ലിക്ക

ഒരു കൈപ്പിടി നെല്ലിക്ക ഉണക്കുക. ഉണങ്ങിയ നെല്ലിക്ക വാങ്ങിച്ചാലും മതിയാകും. ഇത് നല്ലപോലെ ഉണങ്ങിക്കഴിഞ്ഞാല്‍ പൊടിച്ചെടുക്കുക.പൊടിച്ചെടുത്ത നെല്ലിക്കാപ്പൊടി 10 എംഎല്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തി ഇളക്കുക.ഇത് കാറ്റു കടക്കാത്ത ഒരു കുപ്പിയിലോ ജാറിലോ ഒഴിച്ചു സൂക്ഷിയ്ക്കുക. സൂര്യപ്രകാശത്തില്‍ അടുപ്പിച്ച് 15 ദിവസം ഈ കുപ്പി വയ്ക്കുക.ഇൗ മിശ്രിതം ഊറ്റിയെടുക്കാം. ഈ എണ്ണ മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. മുടി നരയ്ക്കുന്നത് ഒഴിവാക്കാം.ഒരു പച്ചനെല്ലിക്കയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.മുടി നരയ്ക്കുന്നത് ഒഴിവാക്കാം. മുടി നല്ല പോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക മിശ്രിതം കൂടിയാണ് ഇത്. ഇതില്‍ വേണമെങ്കില്‍ കറ്റാര്‍ വാഴയും ചേര്‍ത്തു തിളപ്പിയ്ക്കാം. പ്രയോജനം ഇരട്ടിയാകും

English summary

Home Remedy To Treat Grey Hair Without Side Effects

Home Remedy To Treat Grey Hair Without Side Effects, Read more to know about,
X