Latest Updates
-
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം
ക്ലോറിനെങ്കിലും മുടി പോകില്ല, ഇതാ വഴി
മുടിയ്ക്ക് പണ്ടേക്കാളേറെ പ്രശ്‌നങ്ങള്‍ ഇന്നെല്ലാവരും നേരിടുന്നുണ്ട്. മുടി കൊഴിയുന്നത്, ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നത് എന്നിങ്ങനെ പോകുന്നു, ഇത്തരം പ്രശ്‌നങ്ങള്‍.
സൗന്ദര്യലക്ഷണം മാത്രമല്ല, ആരോഗ്യ ലക്ഷണം കൂടിയാണ്. നല്ല മുടി ലഭിയ്ക്കാന്‍ പാരമ്പര്യമുള്‍പ്പെടെയുള്ള പല ഘടകങ്ങള്‍ ഏറെ പ്രധാനവുമാണ്. മുടി വളരാന്‍ കൃത്രിമ വഴികള്‍ ഗുണം ചെയ്യില്ലെന്നു തന്നെ വേണം, പറയാന്‍. ഇതിനായി പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുക. ഇതാകുമ്പോള്‍ ദോഷഫലങ്ങള്‍ ഉണ്ടാകുകയുമില്ല.
മുടിയെ ബാധിയ്ക്കുന്ന പലതുമുണ്ട്. നല്ല ഭക്ഷണത്തിന്റെ അഭാവം, മുടിസംരക്ഷണത്തിലെ പോരായ്മ, മുടിയിലെ പരീക്ഷണങ്ങളും രാസവസ്തുക്കള്‍ കലര്‍ന്നവയുടെ ഉപയോഗവും എന്നിങ്ങനെ പോകുന്നു ഇത്. മുടി കൊഴിയുന്നതിനുള്ള കാരണങ്ങളില്‍ സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയും പെടുന്നുണ്ട്.
അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, മലിനീകരണം, കഠിനജലം ഉപയോഗിച്ചുള്ള കുളി, രാസവസ്തുക്കള്‍, ബ്ലോ ഡ്രയറുകളുടെ ഉപയോഗം, വിറ്റാമിനുകളുടെ അഭാവം, അമിതമായി വെയിലേല്‍ക്കുക തുടങ്ങിയ വിവിധ കാരണങ്ങളാല്‍ മുടിയുടെയും തലയോട്ടിയുടെയും ഈര്‍പ്പം നഷ്ടപ്പെടുന്നു.ഇതു മുടി കൊഴിച്ചിലിന് ഇടയാക്കും.
മുടിയുടെ ഈര്‍പ്പം നഷ്ടപ്പെടുത്തുന്ന ഒരു കാരണമാണ് ക്ലോറിന്‍. പലരുടേയും മുടിയുടെ ആരോഗ്യം കളയുന്ന ഒന്നാണ് ക്ലോറിന്‍ വെള്ളത്തിലെ കുളി. പ്രത്യേകിച്ചും നഗരങ്ങളില്‍. മുടി കൊഴിച്ചിലിനു മാത്രമല്ല, മുടി നരയ്ക്കാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതു കാരണമാകാറുണ്ട്. ക്ലോറിന്റെ ഉപയോഗം പല തലത്തിലുള്ള ശിരോചര്‍മപ്രശ്‌നങ്ങള്‍ക്കും ഇതുവഴി ചിലപ്പോള്‍ ചര്‍മരോഗ്യത്തിനും വരെ കാരണമാകാറുണ്ട്.
ക്ലോറിന്‍ വെള്ളമേ ലഭിയ്ക്കൂവെന്നുണ്ടെങ്കില്‍ വേറെ വഴിയില്ലെന്നു വേണം, പറയാന്‍. ക്ലോറിന്‍ വെള്ളം മുടി കളയാതിരിയ്ക്കാന്‍ പല വഴികളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതു വഴി ഒരു പരിധി വരെ മുടിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാം.

ആര്‍ഗന്‍ ഓയില്‍
വൈറ്റമിന്‍ ഇ, കരോട്ടിന്‍, ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ ആര്‍ഗന്‍ ഓയില്‍ മുടിയുടെ ഇലാസ്‌ററിസിറ്റി നില നിര്‍ത്താനും വെള്ളം മുടിയെ ദോഷകരമായി ബാധിയ്ക്കാതിരിയ്ക്കാനുമുള്ള ഒരു വഴിയാണ്കുളിച്ച ശേഷം ഏതാനും തുള്ളി ആര്‍ഗന്‍ ഓയിലെടുത്ത് മുടിയില്‍ പുരട്ടുക. ഇത് മുടിയെ മൃദുവായി സൂക്ഷിയ്ക്കും.

ചെറുനാരങ്ങ
തല കുളിയ്ക്കാനുള്ള വെള്ളം ഒരു ബക്കറ്റ് നിറയെ എടുത്ത് ഇതില്‍ അരകപ്പ് ചെറുനാരങ്ങാനീരു ചേര്‍ക്കുക. കുറേക്കഴിയുമ്പോള്‍ വെള്ളത്തിനടിയില്‍ വെള്ളത്തിലെ മാലിന്യങ്ങള്‍ അടിയും. മുകള്‍ഭാഗത്തു നിന്നും വെള്ളമെടുത്തു തലയിലൊഴിയ്ക്കാം മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ മാത്രമല്ലാ, ചെറുനാരങ്ങയിലെ വൈററമിന്‍ സി, ബി, ഫോസ്ഫറസ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. മുടി തിളങ്ങാനും താരന്‍ കളയാനും ചെറുനാരങ്ങാനീര് നല്ലതാണ്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയും മുടിയുടെ ദോഷം തീര്‍ക്കാന്‍ ഏറെ നല്ലതാണ്. ഉപയോഗിച്ച ടീ ബാഗ് ഒരു കപ്പു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. തല കുളിച്ച ശേഷം ചൂടാറിയ ഈ വെള്ളം അവസാനം തലയിലൊഴിച്ചു കഴുകുക.
ഗ്രീന്‍ ടീയില്‍ പഥനോള്‍ അഥവാ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് കണ്ടീഷണറില്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നാണിത്. മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്‍കുന്നു.

ബേക്കിംഗ് സോഡ
വെള്ളദോഷം മുടിയെ ബാധിയ്ക്കാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. 1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തുക. മുടി കഴുകിയ ശേഷം ഈ വെളളം കൊണ്ടു കഴുകാം.

വോഡ്ക
വെള്ളത്തിന്റെ ദോഷങ്ങള്‍ മുടിയെ ബാധിയ്ക്കാതിരിയ്ക്കാനുള്ള ഒരു എളുപ്പ വഴിയാണ് വോഡ്ക. 50മില്ലി വോഡ്ക 500മില്ലി ഷാംപൂവില്‍ കലര്‍ത്തുക. ഈ ഷാംപൂ ഉപയോഗിച്ചു തല വൃത്തിയാക്കാം. വെള്ളത്തിന്റെയും ഷാംപൂവിന്റെയും ദോഷം മാറും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതിനുള്ള ഒരു വഴിയാണ്. ഇത് വെള്ളത്തില്‍ ചേര്‍ത്ത് ഈ വെള്ളം കൊണ്ടു മുടി കഴുകാം. മുടിയെ ഉപ്പു പോലുള്ള ദോഷങ്ങളില്‍ നിന്നും സംരക്ഷിയ്ക്കാനും ഇതിനു കഴിയും.1 ടേബിള്‍ സ്പൂണ്‍ വിനെഗര്‍ ഒരു കപ്പ് ഡിസ്റ്റില്‍ഡ് വെള്ളത്തില്‍ കലക്കുക. ഈ വെള്ളം ഒരു സ്േ്രപ ബോട്ടിലിലാക്കുക. മുടിയില്‍ കഴുകി തോര്‍ത്തിയ ശേഷം ഈ മിശ്രിതം മുടിയില്‍ സ്േ്രപ ചെയ്യാം. 15 മിനിറ്റു കഴിഞ്ഞ് തുടയ്ക്കാം.

കറ്റാര്‍വാഴ ജെല്‍
പ്രകൃതിദത്ത വഴികളായ കറ്റാര്‍വാഴ ജെല്‍ പോലുള്ളവ മുടിയില്‍ പുരട്ടുന്നത് ഒരു പരിധി വരെ ക്ലോറിന്‍ ദോഷങ്ങളില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കുംമുടിയുടെ സംരക്ഷണത്തിനും മികച്ച ഒന്നാണിത്. മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ അരച്ചു തലയില്‍ തേയ്ക്കുന്നത്. ഇതിലെ പല ഘടകങ്ങളും മുടിയെ കൂടുതല്‍ കരുത്തുള്ളതാക്കുംകഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും.
ഇതിന്റെ ജെല്‍ തലയോടില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്കു കഴിയുംതലയോടിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്കുകന്നതു നല്ലതാണ്.
ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നല്‍കാനും കറ്റാര്‍ വാഴ തേയ്ക്കാംതലയുടെ മുന്‍ഭാഗത്തു നിന്നും മുടി കൂടുതല്‍ കൊഴിഞ്ഞു പോകുന്നത് പലരുടേയും പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ. തലമുടി വളരാന്‍ മാത്രമല്ല, താരന്‍ പോലെ തലയിലെ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള മരുന്നുകൂടിയാണിത്.മുടിവളര്‍ച്ചയ്ക്കാവശ്യമായ വൈറ്റമിന്‍ എ, സി, ബി കോംപ്ലക്‌സ് എന്നിവ ഇതില്‍ ധാരാളമുണ്ട്. വൈറ്റമിന്‍ ഇയും ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ട്.

വെള്ളം
വെള്ളം പിടിച്ചു വച്ച് അല്‍പം കഴിഞ്ഞു കുളിയ്ക്കുന്നത് നല്ലതാണ്.

സ്വിമ്മിംഗ് പൂളിലെ
സ്വിമ്മിംഗ് പൂളിലെ ക്ലോറിന്‍ വെള്ളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ക്യാപ്പുപയാഗോയിയ്ക്കുക.



Click it and Unblock the Notifications











