For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര മറയും മുടി,ഈ നാടന്‍ ഒറ്റമൂലി പ്രയോഗം

അര മറയും മുടി,ഈ നാടന്‍ ഒറ്റമൂലി പ്രയോഗം

|

നല്ല മുടി പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു.ഇതില്‍ പാരമ്പര്യം മുതല്‍ മുടിസംരക്ഷണവും അന്തരീക്ഷമലിനീകരണവും വരെ ഉള്‍പ്പെടുന്നു. പാരമ്പര്യം നല്ല മുടിയുണ്ടാകുന്നതില്‍ പ്രധാനമാണ്. നല്ല മുടിയെങ്കില്‍ ഒരു പരിധി വരെ വരുംതലമുറയ്ക്കും ഇതു പ്രതീക്ഷിയ്ക്കാം. ഇതല്ലാതെയും നല്ല ഭക്ഷണം,മുടിസംരക്ഷണം തുടങ്ങിയ ധാരാളം ഘടകങ്ങള്‍ മുടി വളരുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. കൂടാതെ സ്‌ട്രെസ് പോലുള്ള ചിലതും.

മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. മുടി കൊഴിച്ചില്‍, അകാലനര, മുടി വരളുന്നത്, കട്ടിയില്ലാത്ത മുടി എന്നിങ്ങനെ പോകുന്നു, ഇത്. ഇതിനുള്ള പ്രതിവിധികള്‍ക്കു നാടന്‍ വഴികള്‍ തന്നെ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. കാരണം കെമിക്കലടങ്ങിയ കൃത്രിമ വഴികള്‍ പലതും മുടിയ്ക്കു തന്നെ ദോഷമാകും. മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി തലമുറകള്‍ കൈമാറി വരുന്ന പല വൈദ്യങ്ങളുമുണ്ട്. ഇതില്‍ പെട്ട ഒന്നാണ് കറ്റാര്‍വാഴ. നമ്മുടെ വീടുകളില്‍ തന്നെ പ്രത്യേക പരിചരണമില്ലാതെ വളരുന്ന ഈ പ്രകൃതിദത്ത സസ്യം ആരോഗ്യ, മുടി, സൗന്ദര്യ പരിപാലനത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്.

മുടിസംരക്ഷണത്തിനുപയോഗിയ്ക്കുന്ന പല മരുന്നുകളിലേയും പ്രധാനപ്പെട്ട ഒരു ചേരുവയാണ് കറ്റാര്‍ വാഴ. ഇതിലെ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ശിരോചര്‍മത്തിലെ കോശങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതു മുടിവേരുകള്‍ക്ക് ബലം നല്‍കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു.

ഇത് ഫംഗല്‍, വൈറല്‍ ബാധകള്‍ക്കെല്ലാം നല്ലൊരു മരുന്നാണ്. ഇതുകൊണ്ടുതന്നെ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ശിരോചര്‍മത്തെ ബാധിച്ചു മുടിയെ ബാധിയ്ക്കുന്ന രോഗങ്ങള്‍ക്കുമെല്ലാം നല്ലൊരു മരുന്നുമാണ്. ഇതില്‍ പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാ മുടിയുടെ ആരോഗ്യത്തിന് ഏറെ അത്യാവശ്യവുമാണ്. ഇതിലെ ഈര്‍പ്പം മുടി വരണ്ടു പോകാതെ സഹായിക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പല തരത്തിലും കറ്റാര്‍വാഴ മുടി വളരാന്‍ ഉപയോഗിയ്ക്കാം. ഇതിലൊന്നാണ് വെളിച്ചെണ്ണയുമായി ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം. കറ്റാര്‍ വാഴയുടെ ജെല്ലില്‍ വെളിച്ചെണ്ണ കൂട്ടിക്കലര്‍ത്തി ശിരോചര്‍മത്തിലും മുടിയുടെ തുമ്പുവരേയും പുരട്ടി മസാജ് ചെയ്യാം. മുടി വളരാനും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കാനും ഇത് സഹായിക്കും. അതല്ലെങ്കില്‍ കറ്റാര്‍ വാഴയിട്ടു വെളിച്ചെണ്ണ കാച്ചി ഉപയോഗിയ്ക്കുകയും ചെയ്യാം. വെളിച്ചെണ്ണയില്‍ കറ്റാര്‍ വാഴ ചെറുതായി നുറുക്കിയിടുക. കുറഞ്ഞ ചൂടില്‍ ഇതു തിളപ്പിയ്ക്കുക. കറ്റാര്‍വാഴയിലെ ജെല്‍ മുഴുവന്‍ വെളിച്ചെണ്ണയില്‍ അലിഞ്ഞു ചേര്‍ന്ന് ഇത് ചുരുങ്ങുന്നതു വരെ തിളപ്പിയ്ക്കുക. പിന്നീട് ഈ വെളിച്ചെണ്ണ വാങ്ങിയെടുത്ത് സൂക്ഷിച്ചു വയ്ക്കാം. ഇളംചൂടോടെ മുടിയില്‍ പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്.

കറ്റാര്‍ വാഴ, ആവണെക്കെണ്ണ

കറ്റാര്‍ വാഴ, ആവണെക്കെണ്ണ

കറ്റാര്‍ വാഴ, ആവണെക്കെണ്ണ എന്നിവ കലര്‍ത്തിയ മിശ്രിതം മുടി വളരാന്‍ ഏറെ നല്ലതാണ്. 1 കപ്പ് കറ്റാര്‍ വാഴ ജെല്‍, 2 ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, 2 ടേബിള്‍ സ്പൂണ്‍ ഉലുവാപ്പൊടി എന്നിവയാണ് ഈ പ്രത്യേക മിശ്രിതത്തിനു വേണ്ടത്. ഈ എല്ലാ ചേരുവകളും കലര്‍ത്തി മുടിയുടെ വേരുകളിലും മുടിത്തുമ്പു വരേയും തേച്ചു പിടിപ്പിയ്ക്കുക. പിന്നീട് ഒരു മണിക്കൂര്‍ ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കലെങ്കിലും അടുപ്പിച്ചു കുറച്ചു നാള്‍ ഉപയോഗിയ്ക്കുക. മുടി വളരാന്‍ സഹായിക്കുന്ന ഒരു കൂട്ടാണിത്.

കറ്റാര്‍ വാഴ, വെളിച്ചെണ്ണ, തേന്‍

കറ്റാര്‍ വാഴ, വെളിച്ചെണ്ണ, തേന്‍

കറ്റാര്‍ വാഴ, വെളിച്ചെണ്ണ, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതവും മുടി വളരാന്‍ ഏറെ നല്ലതാണ്. ഈ എല്ലാ മിശ്രിതങ്ങളും കൂട്ടിക്കലര്‍ത്തുക. പിന്നീട് മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. തേനും വെളിച്ചെണ്ണയും മുടിയ്ക്ക് നല്ലൊരു കണ്ടീഷണറുടെ ഗുണമാണ് നല്‍കുന്നത്. ഇത് ആഴ്ചയില്‍ ഒരു ദിവസം ചെയ്താല്‍ മുടിയുടെ വളര്‍ച്ചയും കരുത്തുമെല്ലാം വര്‍ദ്ധിയ്ക്കും.

മുട്ട, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍

മുട്ട, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍

മുട്ട, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതം മുടി വളരാന്‍ ഏറെ നല്ലതാണ്. ഇവയെല്ലാം കലര്‍ത്തുക. ഇതു മുടിയുടെ ശിരോചര്‍മം മുതല്‍ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് അര മണിക്കൂര്‍ നേരം മുടിയില്‍ വ്ച്ചിരിയ്ക്കണം. പിന്നീട് കഴുകിക്കളയാം. ഇതും മുടി വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക മിശ്രിതമാണ്.

സവാള, കറ്റാര്‍ വാഴ

സവാള, കറ്റാര്‍ വാഴ

സവാള, കറ്റാര്‍ വാഴ എന്നിവ കലര്‍ന്ന മിശ്രിതവും മുടി വളരാന്‍ ഏറെ നല്ലതാണ്. കറ്റാര്‍ വാഴയുടെ ജെല്ലും സവാളയുടെ നീരും കലര്‍ത്തുക. ഇതു മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. 1 കപ്പ് സവാള നീരും ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ നീരും മതിയാകും. സവാളയിലെ സള്‍ഫര്‍ മുടി വളരാന്‍ ഏറെ ന്ല്ലതാണ്. ഇത് ആഴ്ചയില്‍ ഒന്നു രണ്ടു ദിവസമെങ്കിലും ചെയ്യുക. ഗുണം ലഭിയ്ക്കും.

കറ്റാര്‍ വാഴ, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ

കറ്റാര്‍ വാഴ, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ

കറ്റാര്‍ വാഴ, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന ഒരു പ്രത്യേക മിശ്രിതവും മുടി വളരാന്‍ സഹായിക്കും. 4 ടേബിള്‍ സ്പൂണ്‍ വീതം കറ്റാര്‍ വാഴ ജെല്‍, തേങ്ങാപ്പാല്‍ എന്നിവയ്‌ക്കൊപ്പം 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കൂടി കലര്‍ത്തുക. ഇതു മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം. ഇതും മുടി വളരാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

കറ്റാര്‍ വാഴ, കറിവേപ്പില, നെല്ലിക്ക

കറ്റാര്‍ വാഴ, കറിവേപ്പില, നെല്ലിക്ക

കറ്റാര്‍ വാഴ, കറിവേപ്പില, നെല്ലിക്ക എന്നിവ ഒരുമിച്ച് അരച്ച് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പസമയം കഴിഞ്ഞ ശേഷം കഴുകിക്കളയാം.മുടികൊഴിച്ചില്‍ നിര്‍ത്താനും മുടി വളര്‍ത്താനും ഇത് ഏറെ നല്ലതാണ്. ഇവയിട്ടു വെളിച്ചെണ്ണ തയ്യാറാക്കി തേയ്ക്കുകയുമാകാം.

English summary

Home Remedies To Grow Hair

Home Remedies To Grow Hair
Story first published: Monday, May 21, 2018, 16:06 [IST]
X
Desktop Bottom Promotion