For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയില്‍ ചൊറിച്ചിലുണ്ടോ, പേനല്ല കാരണം പിന്നെയോ

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനും മറ്റുമായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ അന്വേഷിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും ഉള്ള പ്രശ്‌നം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടി വലഞ്ഞവര്‍ക്ക് ഇനി ഇതാ കൈക്കുള്ളില്‍ തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍. പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്ന് തന്നെയാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

<strong>പല്ലിലെ കറ മാറ്റും ഒറ്റമൂലി</strong>പല്ലിലെ കറ മാറ്റും ഒറ്റമൂലി

തലയോട്ടിയില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ തന്നെയാണ് പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാണ് എന്ന് നിങ്ങള്‍ക്കറിയുമോ? പല മാര്‍ഗ്ഗങ്ങള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നതാണ് പലതില്‍ നിന്നും നമ്മളെ പിടിച്ച് വലിക്കുന്നത്. എന്നാല്‍ ഇനി ഈ മാര്‍ഗ്ഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നത് തന്നെയാണ് കാര്യം. മാത്രമല്ല ഇവയെല്ലാം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും കേശസംരക്ഷണത്തിനും സഹായിക്കുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ആണ് ഇത്തരത്തില്‍ തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

കേശസംരക്ഷണത്തിനും തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ടീ ട്രീ ഓയില്‍. ഇത് ഉപയോഗിച്ച് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാം. അതിനായി ടീ ട്രീ ഓയില്‍ നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം നല്ലതു പോലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ ഒരു രണ്ട് തവണ ചെയ്യാവുന്നതാണ്. പേന്‍ അല്ലാതെയുള്ള ചൊറിച്ചിലിനെ പെട്ടെന്ന് പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.

നാരങ്ങ നീര്

നാരങ്ങ നീര്

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് നാരങ്ങ നീര്. ഇത് പല വിധത്തിലുള്ള കേശ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. നാരങ്ങ നീര് കൊണ്ട് തലയിലെ ചൊറിച്ചില്‍ നമുക്ക് ഇല്ലാതാക്കാം. തലയോട്ടിയില്‍ നാരങ്ങ നീര് തേച്ച് പിടിപ്പിക്കാം. ഇതിലുള്ള അസിഡിക് കണ്ടന്റ് ആണ് തലയോട്ടിയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നത്. എന്നാല്‍ നാരങ്ങ നീരിന്റെ അമിത ഉപയോഗം മുടി നരക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അല്‍പം പണി കിട്ടുമെന്ന് സാരം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ടും ഇത്തരം പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ബേ്ക്കിംഗ് സോഡ കേശസംരക്ഷണത്തിന് സഹായിക്കുന്നു്. ഇത് തലയോട്ടിയിലെ ചര്‍മ്മം വരണ്ടതാവുന്നതിനെ തടയുന്നു. അല്‍പം ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് മുടി കഴുകിയാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചിലിനേയും ഇല്ലാതാക്കുന്നു. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇത്തരത്തില്‍ കേശസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ടും നമുക്ക് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാം. ഇടക്ക് മുടി കഴുകുമ്പോള്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇട്ട് മുടി കഴുകിയാല്‍ മതി. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നു. മുടിക്ക് ആരോഗ്യവും നല്‍കുന്നു. താരന്‍ പോവുന്നതിനും ഉത്തമമാണ് ഇത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. കറ്റാര്‍ വാഴ ജെല്‍ എടുത്ത് അത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരവും നല്‍കുന്നു. മാത്രമല്ല നല്ല പനങ്കുല പോലെ മുടി വളരുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും മുടിയുടെ മാറ്റുന്നു.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

കേശസംരക്ഷണത്തിന് അവശ്യഘടകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നത് മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. ദിവസവും തലയോട്ടിയില്‍ നല്ലതു പോലെ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 പഴം

പഴം

പഴം കഴിക്കാന്‍ മാത്രമല്ല മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കി തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ പഴം സഹായിക്കുന്നു. പഴുത്ത പഴവും കേശസംരക്ഷണത്തിന് മികച്ചതാണ്. പഴം തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ എല്ലാ വിധത്തിലുള്ള പ്രശ്നത്തിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

എള്ളെണ്ണ

എള്ളെണ്ണ

പലരും പാചകത്തിന് എള്ളെണ്ണ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് കേശസംരക്ഷണത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം തലയോട്ടിയിലെ ഇന്‍ഫെക്ഷന്‍ ല്ലാതാക്കി ചൊറിച്ചില്‍ കുറക്കാന്‍ സഹായിക്കുന്നു എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റം. തലയോട്ടിയില്‍ നല്ലതു പോലെ എള്ളെണ്ണ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കി മുടിക്കും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ഇത് ചെയ്യാവുന്നതാണ്.

 ജോജോബ ഓയില്‍

ജോജോബ ഓയില്‍

നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലെങ്കിലും അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാവുന്നതാണ്. ജോജോബ ഓയിലും ഇത്തരത്തില്‍ തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത് ജോജോബ ഓയില്‍ തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും മുടിക്കും സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒലീവ് ഓയില്‍ പലപ്പോഴും അവസാന വാക്കാണ്. അത്രക്ക് ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഇതിനുണ്ട്. ഒലീവ് ഓയില്‍ കൊണ്ട് തലയോട്ടിയിലെ ചൊറിച്ചിലിനെ നമുക്ക് ഇല്ലാതാക്കാം. ഒലീവ് ഓയില്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. മാത്രമല്ല ഇത് മുടിക്ക് നല്ലതു പോലെ കട്ടി വര്‍ദ്ധിപ്പിക്കുന്നു. ഇത് എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂ്ന്ന് പ്രാവശ്യം വരെ ഇത് ഉപയോഗിക്കാവുന്നതാണ്.

English summary

home Remedies For Itchy Scalp

we have listed some home remedies for itchy scalp, read on.
X
Desktop Bottom Promotion