For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൺപുരികത്തിലെ താരൻ അകറ്റാം

By %e0%b4%a1%e0%b4%bf%e0%b4%9c%e0%b5%86 %28dj%29
|

ലോകം മുഴുവനുമുള്ള മുതിർന്നവരിൽ കാണുന്ന ഒരു ചർമ്മപ്രശനമാണിത്.താരൻ തലയോട്ടിൽ മാത്രമേ കാണുകയുള്ളൂ എന്നത് തെറ്റായ ധാരണയാണ്.നമ്മുടെ കൺപീലിയും കൺപുരികവും താരൻ ബാധിക്കും.കൺപുരികത്തെ താരൻ അകറ്റാൻ നിരവധി മാർഗങ്ങൾ ഉണ്ട്.ഇവ അകറ്റാൻ ഏറ്റവും പ്രധാനമായും വൃത്തി വേണം.കൺപുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്.

g

നിങ്ങൾക്ക് കൺപുരികത്തിൽ താരൻ ഉണ്ടെങ്കിൽ ചുവടെ പറയുന്ന വീട്ടുവൈദ്യം പരീക്ഷിക്കുക.നിങ്ങൾക്ക് താരൻ അകറ്റാനാകും

എഗ്ഗ് ഓയിൽ

എഗ്ഗ് ഓയിൽ

കൺപുരികത്തിലെ താരൻ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായതും വളരെ പുരാതനവുമായ രീതിയാണിത്.ഏതാനും തുള്ളി യുനാനി എഗ് ഓയിൽ നിങ്ങളുടെ പുരികത്തിൽ പുരട്ടിയാൽ താരൻ അകറ്റാനാകും.

എഗ് ഓയിൽ പ്രകൃതിദത്തമായ എണ്ണയുടെ ഉത്പാദനം കൂട്ടും.ഇത് വരൾച്ചയും താരനും കുറയ്ക്കും

ബദാം ഓയിൽ

ബദാം ഓയിൽ

നിങ്ങൾക്ക് വരണ്ട ചർമ്മം ആണെങ്കിൽ താരൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.കിടക്കുന്നതിനു മുൻപ് കൺപുരികവും കൺപോളയും ചൂട് ബദാം എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്.

ഇത് പുരികത്തിലെ മുടി കൊഴിച്ചിൽ അകറ്റും.രാവിലെ തന്നെ കഴുകിക്കളയാൻ മറക്കാതിരിക്കുക

 കറ്റാർ വാഴ ജെൽ

കറ്റാർ വാഴ ജെൽ

ഏതു ചർമ്മത്തിനും വളരെ യോജിച്ച ഒന്നാണ് കറ്റാർവാഴ.കറ്റാർ വാഴ ജെൽ പുരികത്തിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു ഉണങ്ങിയ ശേഷം വെള്ളത്തിൽ കഴുകിക്കളഞ്ഞാൽ പുരികത്തിലെ മുടി കൊഴിച്ചിൽ കുറയും.

ടേബിൾ സാൾട്ട്

ടേബിൾ സാൾട്ട്

താരൻ അകറ്റാൻ ഉപ്പ് വളരെ ഫലപ്രദമാണ്.ഇത് പുരികത്തിനു താഴെയുള്ള ചർമ്മത്തിന്റെ പുറം തൊലി ഒഴിവാക്കുന്നു.ദിവസവും ഏതാനും മിനിറ്റ് ഇത് ചെയ്യാവുന്നതാണ്.ഒരു നുള്ളു ഉപ്പ് പുരികത്തിനു താഴെ ഉരസിയാൽ താരൻ അകലുകയും കൂടുതൽ വരാതിരിക്കുകയും ചെയ്യും.

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ

കുറച്ചു ചിലവ് കൂടിയതാണെങ്കിലും താരന് ഏറ്റവും ഫലപ്രദമായ ഒന്നാണിത്.ഇത് തലയോട്ടിലെ താരൻ അകറ്റാനും ഉപയോഗിക്കാവുന്നതാണ്.

സെബേഷ്യസ് ഗ്ലാന്റ് ഉത്പാദിപ്പിക്കുന്ന അമിത എണ്ണയാണ് കൺപുരികത്തെ താരന് കാരണം.ഇത് അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ.ടീ ട്രീ ഓയിലിലെ ആന്റി മൈക്രോബിയൽ സ്വഭാവം താരൻ അകറ്റാൻ വളരെ ഫലപ്രദമാണ്.ടീ ട്രീ ഓയിൽ കുറച്ചു വെള്ളത്തിൽ നേർപ്പിച്ച ഒരു കോട്ടൺ ബോൾ മുക്കി കൺപുരികത്തിൽ തുടച്ചാൽ താരൻ കുറയും.

നാരങ്ങാനീര്

നാരങ്ങാനീര്

നിങ്ങളുടെ തലയിൽ താരൻ കാണുമ്പോൾ നിങ്ങളുടെ 'അമ്മ നാരങ്ങാനീര് പുരട്ടിത്തന്നത് ഓർമ്മയുണ്ടോ?അതുപോലെ കൺപുരികത്തിലെ താരൻ അകറ്റാനും നാരങ്ങാനീര് ഉത്തമമാണ്.

നാരങ്ങാനീര് കുറച്ചു അസിഡിക് ആയതിനാൽ കുറച്ചു വെള്ളത്തിൽ നേർപ്പിച്ച ശേഷം കൺപുരികത്തു പുരട്ടുക.താരൻ അപ്രത്യക്ഷമാകും

വേപ്പിലകൾ

വേപ്പിലകൾ

ബാക്ടീരിയകളെ കൊല്ലാനായി കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വേപ്പില.ഇത് താരൻ അകറ്റാനും ചർമ്മരോഗങ്ങൾക്കും മികച്ചതാണ്.ഈ ഇലകളിലെ ആസിഡും എണ്ണയും മൃതകോശങ്ങളെയും താരനെയും നശിപ്പിക്കുന്നു

 ഉലുവ

ഉലുവ

മുടികൊഴിച്ചിൽ പ്രശനങ്ങൾ അകറ്റാൻ ഉലുവ മികച്ചതാണ്.നിങ്ങൾക്ക് കൺപുരികത്തിൽ താരൻ ഉണ്ടെങ്കിൽ ധാരാളം മുടിയും പൊഴിയുന്നുണ്ടാകും.ഉലുവയിലെ അമിനോആസിഡ് താരനെയും മുടി കൊഴിച്ചിലിനെയും അകറ്റുന്നു

നിങ്ങളുടെ കൺപുരികങ്ങൾ ഈർപ്പമുള്ളതാക്കുക

നിങ്ങളുടെ കൺപുരികങ്ങൾ ഈർപ്പമുള്ളതാക്കുക

താരൻ അകറ്റാനായി പുരികങ്ങൾ ഇപ്പോഴും ഈർപ്പമുള്ളതാക്കാൻ ശ്രദ്ധിക്കുക.എണ്ണമയം അടങ്ങിയ ക്രീമുകൾ വരൾച്ച തടയുന്നു.

വിറ്റാമിൻ ഇ അടങ്ങിയ ക്രീമുകൾ രാത്രിയിൽ പുരികത്തു പുരട്ടാവുന്നതാണ്.ഇത് നോൺ കോമിഡോജെനിക് ആയിരിക്കാൻ ശ്രദ്ധിക്കുക.അല്ലെങ്കിൽ പുരികത്തു കുരുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി പുരട്ടി പുരികവും കണ്‍പീലികളും മസാജ് ചെയ്യുന്നതും നല്ലതാണ്. ഇതും താരന്‍ നീക്കാന്‍ സഹായിക്കും.

 നാരങ്ങാ +വെളിച്ചെണ്ണ

നാരങ്ങാ +വെളിച്ചെണ്ണ

ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും തുല്യമായെടുത്ത് ചൂടാക്കി പുരികത്തിലും തലയിലും തേച്ചാൽ താരൻ അകലും .

തുളസിയില

തുളസിയില

താരന്‍ കളയാനുള്ള നല്ല വഴിയാണ് ഇത്. കറ്റാര്‍ വാഴ, തുളസി എന്നിവ അരച്ചു തലയിലും പുരികത്തും തേയ്ക്കുന്നതും താരനകറ്റാനുള്ള നല്ലൊരു വഴിയാണ്. തുളസിയുടെ ഔഷധഗുണങ്ങളും താരനെ ചെറുക്കാന്‍ സഹായിക്കും. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കററാര്‍ വാഴയും തുളസയും ചേര്‍ന്ന മിശ്രിതം.

 വെളിച്ചെണ്ണ +കറ്റാർവാഴ ജെൽ

വെളിച്ചെണ്ണ +കറ്റാർവാഴ ജെൽ

വെളിച്ചെണ്ണ ചൂടാക്കി കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തു പുരട്ടുന്നത് താരന്‍ കളയാനുളള മറ്റൊരു വഴിയാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം അടുപ്പിച്ചു ചെയ്യാം. പുരികത്തിനു ഈര്‍പ്പം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം കറ്റാര്‍ വാഴ, വെളിച്ചെണ്ണ മിശ്രിതം ഏറെ നല്ലതാണ്.

കടുക്

കടുക്

കടുക് അരച്ച് പുരികത്തിൽ തേച്ചു കുറച്ചു കഴിഞ്ഞു കഴുകിക്കളയാവുന്നതാണ്.ഇത് ഒരാഴച തുടർച്ചയായി ചെയ്താൽ താരൻ അകലും

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ ദിവസവും പുരികത്തില്‍ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയില്‍ അല്‍പം തേന്‍ ചേര്‍ത്ത് ദിവസവും രണ്ട് മിനിറ്റ് മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടികൂടാന്‍ സഹായിക്കും.

30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ പുരികം കഴുകി കളയുകയും വേണം.താരൻ അകറ്റാനും ഇത് ഗുണകരമാണ്

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പുരികത്തിലെ താരന്‍ മാറ്റാന്‍ ദിവസവും ഒരു സ്പൂണ്‍ വെളിച്ചെണ്ണ പുരികത്തില്‍ പുരട്ടുന്നത് ​സ​ഹായകമാണ്.

നാരങ്ങാ +തേങ്ങാപ്പാൽ

നാരങ്ങാ +തേങ്ങാപ്പാൽ

നാരങ്ങാനീരും സമം തേങ്ങാപ്പാലും ചേര്‍ത്തു പുരികത്തില്‍ തേയ്ക്കുന്നതു താരനകറ്റും.

ഉള്ളി

ഉള്ളി

ചെറിയ ഉള്ളി പിഴിഞ്ഞ് നീരെടുത്ത് പുരികത്തില്‍ പുരട്ടുകയോ ഇവ മുറിച്ച് പുരികത്തില്‍ ഉരസുകയോ ചെയ്താല്‍ പുരികത്തിന് കട്ടിയേറും താരൻ അകലും

ചെമ്പരത്തി പൂവ്

ചെമ്പരത്തി പൂവ്

ചെമ്പരത്തി പൂവോ ഇലയോ മിക്സിയിലിട്ട് നല്ല പോലെ അരച്ചെടുത്ത ശേഷം പുരികത്തില്‍ പുരട്ടുന്നത് പുരികത്തിന്റെ വളര്‍ച്ചയെ കൂടുതല്‍ സഹായിക്കും താരനും അകറ്റും. 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം ചെറുചൂട് വെള്ളത്തില്‍ കഴുകുക.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നന്നായി പുരികത്തില്‍ തേച്ച്‌ പിടിപ്പിക്കുന്നത് ​നല്ലതാണ്. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാന്‍ മറക്കരുത്. പുരികം കൂടുതല്‍ കറുപ്പ് നിറമാകാന്‍ മുട്ടയുടെ വെള്ള സഹായിക്കും.

English summary

home remedies for eyebrow dandruff

If you have dandruff on the eyebrows, try the following home remedies
Story first published: Wednesday, September 5, 2018, 17:54 [IST]
X
Desktop Bottom Promotion