For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടി കറുക്കാന്‍ നെയ്യും കുരുമുളകും

|

ചെറുപ്പത്തിലും നരയ്ക്കുന്ന മുടി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പലതരത്തിലുള്ള പ്രശ്‌നങ്ങളും മുടി നരയ്ക്കാന്‍ കാരണമാകും. ഇതിനു ടെന്‍ഷനും മറ്റു പല കാര്യങ്ങളും കാരണമാകാറുണ്ട്.

മുടി നര ഒഴിവാക്കാന്‍, കറുത്ത മുടിയാക്കാന്‍ പല വഴികളുമുണ്ട്. ചിലത് അടുക്കളയില്‍ നിന്നും തന്നെ നമുക്കു നേടാുന്നതേയുള്ളൂ.

നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ സഹായിക്കുന്ന വഴികളെക്കുറിച്ചറിയൂ

ഉലുവ

ഉലുവ

നരച്ച മുടി മാറ്റാനുള്ള മറ്റൊരു അടുക്കളയിലെ ചേരുവയാണ് ഉലുവ. ഉലുവ ഇട്ട വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

കുരുമുളക് പൊടി തൈരില്‍

കുരുമുളക് പൊടി തൈരില്‍

അടുക്കളയിലെ സുഗന്ധദ്രവ്യമായ കുരുമുളകും സഹായിക്കും. കുരുമുളക് പൊടി തൈരില്‍ തേര്‍ക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ പുരട്ടുക

.

നെല്ലിക്ക

നെല്ലിക്ക

അര കഷ്ണം നെല്ലിക്ക എടുക്കുക. ഇത് ഉണക്കിയെടുക്കുക. ഈ നെല്ലിക്കയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഈ നെല്ലിക്ക എണ്ണ ഉപയോഗിച്ച് തലയോട് നന്നായി മസാജ് ചെയ്യുക. ഇത് നല്ല നിറം മുടിക്ക് നല്‍കും.

നെയ്യ്

നെയ്യ്

നരച്ച മുടിക്ക് നിങ്ങളുടെ അടുക്കളയിലെ മികച്ച മരുന്നാണ് നെയ്യ്. നെയ്യ് ഉപയോഗിച്ച് മുടി മസാജ് ചെയ്താല്‍ മാത്രം മതി.

ഉപ്പ് കട്ടന്‍ ചായയില്‍

ഉപ്പ് കട്ടന്‍ ചായയില്‍

ഒരു ടീസ്പൂണ്‍ ഉപ്പ് ഒരു കപ്പ് കട്ടന്‍ ചായയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയേട്ടില്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കുക. നരച്ച മുടി ഇല്ലാതാക്കാം.

മയിലാഞ്ചി, ചെമ്പരത്തിഇല

മയിലാഞ്ചി, ചെമ്പരത്തിഇല

മയിലാഞ്ചി, ചെമ്പരത്തിഇല എന്നിവ ചേര്‍ത്തരച്ച് തൈരില്‍ കലക്കി തലയില്‍ പുരട്ടുന്നത് നരച്ച മുടി കറുപ്പിയ്ക്കാന്‍ സഹായിക്കും.

ഗോതമ്പ് പൊടി

ഗോതമ്പ് പൊടി

ഗോതമ്പ് പൊടിയില്‍ ഇഞ്ചിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ പുരട്ടുക. ഒരാഴ്ച കൊണ്ട് തന്നെ മാറ്റം കാണാം.

നെല്ലിക്ക

നെല്ലിക്ക

അര കഷ്ണം നെല്ലിക്ക എടുക്കുക. ഇത് ഉണക്കിയെടുക്കുക. ഈ നെല്ലിക്കയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഈ നെല്ലിക്ക എണ്ണ ഉപയോഗിച്ച് തലയോട് നന്നായി മസാജ് ചെയ്യുക. ഇത് നല്ല നിറം മുടിക്ക് നല്‍കും.

മോരില്‍ കറിവേപ്പില

മോരില്‍ കറിവേപ്പില

മോരില്‍ കറിവേപ്പില ഇട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് വച്ച് തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് നരച്ച മുടിക്ക് മാറ്റം വന്നു തുടങ്ങും.

English summary

Home Remedies To Darken Grey Hair From Kitchen

Home Remedies To Darken Grey Hair From Kitchen, read more to know about
Story first published: Saturday, January 27, 2018, 12:00 [IST]
X