For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡാൻഡ്രഫ് അകറ്റാം പ്രകൃതിദത്തമായി

|

മുഖക്കുരു, സോറിയാസിസ് എന്നിവ അകറ്റാൻ ചരിത്രകാലം മുതൽക്കേ ടീ ട്രീ ഓയിൽ ഉപയോഗിച്ച് വരുന്നു. ഇതിന് ആന്റി മൈക്രോബിയൽ,ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം ഉണ്ട്.ഇത് ഡാൻഡ്രഫിന്റെ ലക്ഷണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ പ്രതിരോധിക്കാൻ ടീ ട്രീ ഓയിലിന് കഴിയും

g

ഡാൻഡ്രഫ് ഉള്ള 126 ആളുകളിൽ 5 % എങ്കിലും ടീ ട്രീ ഓയിൽ ഉള്ള ഷാമ്പൂ ഉപയോഗിച്ച് 4 ആഴ്ച്ച പഠനം നടത്തി . പഠനത്തിന് അവസാനം 41 % പേരിലും ചൊറിച്ചിലും എണ്ണമയവും കുറഞ്ഞതായി കണ്ടെത്തി.എന്നാൽ സെന്സിറ്റിവ് ചർമ്മം ഉള്ളവർക്ക് ടീ ട്രീ ഓയിൽ അസ്വസ്ഥത ഉണ്ടാക്കും.അതിനാൽ ഏതാനും തുള്ളി ടീ ട്രീ ഓയിലിൽ വെളിച്ചെണ്ണ പോലുള്ള കാരിയർ എണ്ണ ചേർത്ത് നേർപ്പിച്ച ശേഷം ചർമ്മത്തിൽ പുരട്ടുക. ടീ ട്രീ ഓയിലിന്റെ ആന്റി മൈക്രോബിയൽ ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം താരൻ അകറ്റുന്നു.താരൻ അകറ്റാൻ സഹായിക്കുന്ന മറ്റു പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

വെളിച്ചെണ്ണ ഉപയോഗിക്കുക

വെളിച്ചെണ്ണ ഉപയോഗിക്കുക

ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള വെളിച്ചെണ്ണ താരൻ അകറ്റാൻ മികച്ചതാണ്.വെളിച്ചെണ്ണ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും വരൾച്ച അകറ്റുകയും ചെയ്യുന്നു.ഒപ്പം താരനും കുറയ്ക്കുന്നു.34 ആളുകളിൽ നടത്തിയ ഒരു ചെറിയ പഠനത്തിൽ വെളിച്ചെണ്ണ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ മികച്ചതെന്ന് കണ്ടെത്തി.

മറ്റു ഗവേഷണങ്ങളിൽ വെളിച്ചെണ്ണ എസ്കിമ ചികിത്സിക്കാനും താരൻ അകറ്റാനും മികച്ചതെന്ന് കണ്ടെത്തി.വെളിച്ചെണ്ണയും മിനറൽ എണ്ണയും തമ്മിൽ താരതമ്യം ചെയ്തപ്പോൾ ചൊറിച്ചിലും വീക്കവും ഉണ്ടാക്കുന്ന എസ്കിമയ്ക്ക് ഇത് മികച്ചതെന്ന് മനസ്സിലാക്കി 8 ആഴച വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടിയാൽ 68 % മാറ്റവും മിനറൽ എണ്ണകൾക്ക് 38 %മാറ്റവും ഉണ്ടാക്കാനാകുമെന്ന് കണ്ടെത്തി.വെളിച്ചെണ്ണയ്ക്കും അതിന്റെ ഘടകങ്ങൾക്കും ആന്റി മൈക്രോബിയൽ സ്വഭാവം ഉള്ളതായി ചില പഠനങ്ങളിൽ കണ്ടെത്തി.എന്നാൽ താരൻ ഉണ്ടാക്കുന്ന ഫംഗസുകളുടെ പാടുകൾ അകറ്റാൻ കഴിയുമെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല,

ഉപസംഹാരം

ആന്റി മൈക്രോബിയൽ സ്വഭാവമുള്ള വെളിച്ചെണ്ണ ചർമ്മത്തിന് ഈർപ്പം നൽകുകയും എസ്കിമ,താരൻ തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

കറ്റാർ വാഴ.

കറ്റാർ വാഴ.

ചർമ്മ സംരക്ഷണ ലോഷൻ,ഓയിന്മെന്റ് എന്നിവകളിൽ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർ വാഴ. പൊള്ളൽ,സോറിയാസിസ്,എന്നിവ അകറ്റാൻ കറ്റാർവാഴ ചർമ്മത്തിൽ പുരട്ടുന്നത് ഉത്തമമാണ്.ഇത് താരൻ അകറ്റാനും ഫലപ്രദമാണ്.കറ്റാർ വാഴയിലെ ആന്റി ബാക്റ്റീരിയൽ,ആന്റി ഫംഗൽ സ്വഭാവം താരനെതിരെ സംരക്ഷണം നൽകുന്നു.

പല ഫംഗസുകൾക്കെതിരെ കറ്റാർ വാഴ വച്ച് നടത്തിയ ഒരു ടെസ്റ്റ് ട്യൂബ് പഠനത്തിൽ മുടി കൊഴിച്ചിൽ ഉണ്ടാക്കുന്ന ഫംഗൽ അണുബാധ തടയാൻ കറ്റാർവാഴ ഗുണകരമാണെന്ന് കണ്ടെത്തി. ഇത് വീക്കം കുറയ്ക്കുമെന്നും പഠനത്തിൽ കണ്ടെത്തി കറ്റാർ വാഴ താരനെ എങ്ങനെ നേരിട്ട് പരിഹരിക്കുമെന്നതിന് കൂടുതൽ പഠനങ്ങൾ വേണ്ടിയിരിക്കുന്നു.

ഉപസംഹാരം

കറ്റാർ വാഴയ്ക്ക് ആന്റി ബാക്റ്റീരിയൽ ആന്റി ഫംഗൽ സ്വഭാവം ഉണ്ട്.അതുകൊണ്ട് തന്നെ ഇത് വീക്കവും താരനും അകറ്റും.

സമ്മർദ്ദം കുറയ്ക്കുക

സമ്മർദ്ദം കുറയ്ക്കുക

പല ആരോഗ്യപ്രശനങ്ങൾക്കും സമ്മർദ്ദം ഒരു കാരണമാണ്.പല ആരോഗ്യപ്രശ്‌നങ്ങളും മാനസിക ആരോഗ്യവും തമ്മിൽ ബന്ധമുണ്ട്. എന്നാൽ താരൻ ഉണ്ടാക്കാൻ സമ്മർദ്ദം മാത്രമല്ല കാരണം.വരൾച്ചയും ചൊറിച്ചിലും എല്ലാം ഇതിന് കാരണക്കാരാണ്.

കൂടുതൽ സമ്മർദ്ദം പ്രതിരോധശേഷിയെയും ബാധിക്കും.

പ്രതിരോധശേഷി കുറയുമ്പോൾ ശരീരത്തിന് ഫംഗസ് അണുബാധയോട് പൊരുതാനുള്ള കഴിവ് കുറയുകയും ചെയ്യും. 82 ആളുകളിൽ നടത്തിയ പഠനത്തിൽ താരൻ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം സമ്മർദ്ദം നിറഞ്ഞ ജീവിതചര്യ ആണെന്ന് കണ്ടെത്തി.സമ്മർദ്ദം നിയന്ത്രിക്കാൻ യോഗ,മെഡിറ്റേഷൻ,ദീർഘ നിശ്വാസം എന്നിവ ചെയ്യാവുന്നതാണ്.

ഉപസംഹാരം

സമ്മർദ്ദം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുകയും താരന് കാരണമാകുകയും ചെയ്യും.അങ്ങനെ സമ്മർദ്ദം താരൻ ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണമാകുന്നു.

ആപ്പിൾ സിഡാർ വിനാഗിരി

ആപ്പിൾ സിഡാർ വിനാഗിരി

ആപ്പിൾ സിഡാർ വിനാഗിരിക്ക് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്.ഇത് ഇൻസുലിൻ സെന്സിറ്റിവിറ്റി കൂട്ടുകയും ഭാരക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു.താരൻ അകറ്റാനുള്ള പ്രകൃതിദത്ത പരിഹാരമായി ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിക്കാറുണ്ട്.

വിനാഗിരിയുടെ അസിഡിറ്റി തലയോട്ടിലെ മൃദകോശങ്ങളെ കൊഴിക്കാൻ സഹായിക്കുന്നു.

ഇത് ചർമ്മത്തിലെ പി ഹെച് ബാലൻസ് ചെയ്യുകയും ഫംഗസിന്റെ വളർച്ച നശിപ്പിക്കുകയും താരൻ അകറ്റുകയും ചെയ്യുന്നു.

English summary

home remedies for dandruff

there are many natural ways to get rid of dandruff
Story first published: Monday, August 20, 2018, 19:14 [IST]
X
Desktop Bottom Promotion