For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടി പട്ടു പോലെയാക്കും മുട്ടയും പാലും

വരണ്ട മുടി പട്ടു പോലെയാക്കും മുട്ടയും പാലും, മുടിസംരക്ഷണം, സൗന്ദര്യം,Home Remedies To Change Dry Hai

|

നല്ല മുടി ആഗ്രഹിയ്ക്കാത്തവര്‍ കുറവാണ്. സ്ത്രീകളെങ്കില്‍ നീണ്ടിട തൂര്‍ന്ന നല്ല മുടിയും പുരുഷനെങ്കില്‍ കട്ടി കൂടിയ മൃദുവായ മുടിയും.

നല്ല മുടി എന്നു പറയുമ്പോള്‍ പല ഘടകങ്ങള്‍ ചേരുന്ന ഒന്നാണ്. തിളക്കമുള്ള, ഭംഗിയും മൃദുത്വവുമുള്ള, നല്ല കട്ടിയും കരുത്തുമുള്ള മുടി എന്നു പറയാം. ഇതിന് അടിസ്ഥാനമായ ഘടകങ്ങള്‍ പലതുണ്ട്. പാരമ്പര്യം നല്ല മുടിയ്ക്കുള്ള ഒരു പ്രധാനപ്പെട്ട ഘടകമാണ്. പാരമ്പര്യമായി നല്ല മുടിയെങ്കില്‍ ഇത് ലഭിയ്ക്കാന്‍ സാധ്യതയേറും. നല്ല ഭക്ഷണം, നല്ല വെള്ളം, ഇത് കുടിയ്ക്കുന്നതും തല കഴുകുന്നതും, മുടി സംരക്ഷണം എന്നിവയെല്ലാം നല്ല മുടിയ്ക്കുള്ള പ്രധാനപ്പെട്ട ഘടകങ്ങളാണെന്നു വേണം, പറയാന്‍.

മുടിയുടെ ഭംഗി കെടുത്തുന്ന, വളര്‍ച്ച കെടുത്തുന്ന ഒരു പ്രധാന പ്രശ്‌നമാണ് വരണ്ട മുടി. ഇത് മുടി സ്വാഭാവികമായും പൊഴിഞ്ഞു പോകാനും പെട്ടെന്നു നരയ്ക്കാനുമെല്ലാം ഇടയാക്കുന്ന ഒ്ന്നാണ്. തലയില്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകും. ഇത് ശിരോചര്‍മത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നവുമാണ്.

വരണ്ട മുടിയ്ക്ക് കാരണങ്ങള്‍ പലതുണ്ട്. പൊതുവേ വരണ്ട ചര്‍മമുള്ളവര്‍ക്ക് മുടിയും വരണ്ടതാകും. ശരീരത്തില്‍ ജലാംശം കുറയുന്നത്, കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ പോലുള്ളവയുടെ ഉപയോഗം. പൊടിയും കാറ്റും, മുടി വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാതിരിയ്ക്കുക, എണ്ണ പുരട്ടാതിരിയ്ക്കുക എന്നിവയെല്ലാം മുടി വരണ്ടു പോകാന്‍ ഇടയാക്കുന്ന ചിലതാണ്.

മുടി വരണ്ടുപോകുന്നത് തടയാന്‍, വരണ്ട മുടിയ്ക്ക് ഭംഗിയും തിളക്കവും മിനുക്കവും നല്‍കാന്‍ സഹായിക്കുന്ന ചില പ്രത്യേക വീട്ടുവഴികളുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ചില കൂട്ടുകള്‍. ഇതെക്കുറിച്ചറിയൂ,

മയോണൈസ്, ഒലീവ് ഓയില്‍

മയോണൈസ്, ഒലീവ് ഓയില്‍

മയോണൈസ്, ഒലീവ് ഓയില്‍ എന്നിവ മുടിയ്ക്ക് തിളക്കവും മിനുക്കവും മൃദുത്വവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. 2 ടേബിള്‍ സ്പൂണ്‍ മയോണൈസ്, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇവ മുടിയില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടിയ്ക്കു തിളക്കവും മൃദുത്വും നല്‍കും. ആഴ്ചയില്‍ മൂന്ന തവണയെങ്കിലും ഇതു ചെയ്യുക.

പഴം, തേന്‍

പഴം, തേന്‍

പഴം, തേന്‍ എന്നിവ കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നതും വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രകൃതി ദത്ത പരിഹാരമാണ്. 1 പഴുത്ത പഴവും 3 ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തി പേസ്റ്റാക്കുക. ഇത് മുടിയില്‍ മുടിവേരുകളില്‍ നിന്നു തുമ്പു വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. അര മണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യുക. പ്രയോജനം ലഭിയ്ക്കും.

മുട്ട, പാല്‍

മുട്ട, പാല്‍

മുട്ട, പാല്‍ എന്നിവ കലര്‍ന്ന മിശ്രിതവും മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കാന്‍ ഏറെ നല്ലതാണ്. 5 ടേബിള്‍ സ്പൂണ്‍ പാല്‍, ഒരു മുട്ട, 1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. അര മണിക്കൂര്‍ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

അവോക്കാഡോ, വീറ്റ് ജേം ഓയില്‍

അവോക്കാഡോ, വീറ്റ് ജേം ഓയില്‍

അവോക്കാഡോ, വീറ്റ് ജേം ഓയില്‍ എന്നിവയടങ്ങിയ മിശ്രിതവും മുടിയുടെ വരണ്ട സ്വാഭാവം മാറാന്‍ ഏറെ നല്ലതാണ്. നല്ലപോലെ പഴുത്ത ഒരു അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഉടയ്ക്കുക. ഇതില്‍ 1 ടേബിള്‍ സ്പൂണ്‍ വീറ്റ് ജേം ഓയില്‍ ചേര്‍ത്തിളക്കുക. ഇത് മുടിയില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കും.

ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ

ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ

ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ തുല്യ അളവില്‍ കലര്‍ത്തുക. ഇത് ചെറുതായി ചൂടാക്കി ശിരോചര്‍മത്തില്‍ മുതല്‍ മുടിത്തുമ്പു വരെ തേച്ചു പിടിപ്പിയ്ക്കുക. ശിരോചര്‍മത്തില്‍ നല്ലപോലെ മസാജ് ചെയ്തു വേണം, പുരട്ടാന്‍. പിന്നീട് ഇളംചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് മുടിയില്‍ അല്‍പനേരം കെട്ടി വയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഈ വിദ്യ മുടിയുടെ വരണ്ട സ്വാഭാവം മാറി തിളക്കമുള്ളതാക്കാന്‍ ഏറെ നല്ലതാണ്.

മുട്ട, തൈര്

മുട്ട, തൈര്

മുട്ട, തൈര് എന്നിവ കലര്‍ത്തിയ മിശ്രിതവും മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കും. ഇവ രണ്ടും കലര്‍ത്തി മുടിയില്‍ ശിരോചര്‍മം മുതല്‍ കീഴ്‌പ്പോട്ടു വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് പിന്നീട് ഷാംപൂ ചെയ്തു കഴുകാം. ഇതും മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കുന്നു.

രണ്ട് സ്പൂണ്‍ തേനും വെജിറ്റബിള്‍ ഓയിലും

രണ്ട് സ്പൂണ്‍ തേനും വെജിറ്റബിള്‍ ഓയിലും

രണ്ട് സ്പൂണ്‍ തേനും വെജിറ്റബിള്‍ ഓയിലും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ തലയോട്ടിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

നാരങ്ങയും ആപ്പിള്‍ ജ്യൂസും

നാരങ്ങയും ആപ്പിള്‍ ജ്യൂസും

നാരങ്ങയും ആപ്പിള്‍ ജ്യൂസും കഴുകിയ മുടിക്ക് തിളക്കം നല്കും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ ജ്യൂസ് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ക്കുക. ഷാംപൂവും, കണ്ടീഷനിങ്ങും കഴിഞ്ഞ ശേഷം ഇത് മുടിയില്‍ തേച്ച് ഒരു മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ ജ്യൂസിലെ അസിഡിറ്റി മുടി നിവര്‍ത്തുകയും തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ചായ

ചായ

100 മില്ലി ചായ രണ്ട് ടീ ബാഗുകളുപയോഗിച്ച് നിര്‍മ്മിച്ച് അത് തണുക്കാന്‍ അനുവദിക്കുക. ഷാപൂവും കണ്ടീഷനിങ്ങും നടത്തിയ മുടിയില്‍ ഇത് തേച്ച ശേഷം കഴുകുക. മുടി വളര്‍ച്ച ശക്തിപ്പെടുത്താനും, മുടി കൊഴിച്ചില്‍ തടയാനും ഗ്രീന്‍ ടീ സഹായിക്കുമ്പോള്‍ ബ്ലാക്ക് ടീ മുടിക്ക് തിളക്കവും സൗന്ദര്യവും നല്കും.

English summary

Home Remedies To Change Dry Hair Into Soft

Home Remedies To Change Dry Hair Into Soft, Read more to know about,
Story first published: Monday, June 11, 2018, 14:58 [IST]
X
Desktop Bottom Promotion