For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ പിടിച്ചു നിര്‍ത്തും ഉലുവ പായ്ക്ക്

മുടികൊഴിച്ചില്‍ പിടിച്ചു നിര്‍ത്തും ഉലുവ പായ്ക്ക്

|

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ്. കാരണങ്ങള്‍ പലതുണ്ടാകാം. തലയില്‍ ഒഴിയ്ക്കുന്ന വെള്ളം മുതല്‍ പോഷകാഹാരക്കുറവു വരെ ഇതിനുള്ള കാരണങ്ങളാണ്. സ്‌ട്രെസ്, മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍, ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍ തുടങ്ങിയ ഒരു പിടി കാരണങ്ങള്‍ ഉണ്ട്, മുടി കൊഴിച്ചിലിനു പുറകില്‍. അന്തരീക്ഷ മലിനീകരണം പോലും മുടി കൊഴിയാനുള്ള കാരണമാണ.്

മുടി കൊഴിച്ചില്‍ അവസാനിപ്പിയ്ക്കും എന്നവകാശപ്പെട്ട് വിപണിയില്‍ ഇറങ്ങുന്ന മരുന്നുകള്‍ ധാരാളമുണ്ട്. ചില പ്രത്യേക എണ്ണകളടക്കം. പരസ്യങ്ങള്‍ക്കു പുറകേ പോയി പണം പോകുക എന്നതായിരിയ്ക്കും മിക്കവാറും നടക്കുക. അല്ലാതെ പ്രയോജനങ്ങള്‍ തരുന്നവ ചുരുക്കം.

meti

മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ചില പ്രത്യേക പ്രകൃതിദത്ത വഴികളുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. ഇവ പാര്‍ശ്വ ഫലങ്ങളുമുണ്ടാക്കില്ല. നമുക്കു തന്നെ തയ്യാറാക്കാവുന്ന ഉല്‍പന്നങ്ങളുമാകും. പലതും നമ്മുടെ അടുക്കളപ്പുറത്തുള്ളതു തന്നെ.

മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന, മുടിയ്ക്കു വളര്‍ച്ച നല്‍കുന്ന, തിളക്കവും മൃദുത്വവും നല്‍കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ചില എണ്ണക്കൂട്ടുകളും പെടുന്നു. അടുക്കളയിലെ പല ചേരുവകളും ചര്‍മ, മുടി സംരക്ഷണത്തില്‍ പ്രത്യേക പങ്കു വഹിയ്ക്കുന്നവയുമാണ്. ദോഷമുണ്ടാകുമോയെന്ന ഭയം കൂടാതെ ഉപയോഗിയക്കാന്‍ സാധിയ്ക്കുന്നവയാണിവ.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്, മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നതില്‍ ഒലീവ് ഓയില്‍, ഉലുവ എന്നിവയ്ക്കു പ്രത്യേക സ്ഥാനമുണ്ട്. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്കും ഒരു പിടി മുടി പ്രശ്‌നങ്ങള്‍ക്കും നല്ല മരുന്നുമാണ്. ഇവ രണ്ടും ചേര്‍ത്ത് മുടി കൊഴിച്ചില്‍ തടയാനുള്ള ഒരു പ്രത്യേക പായ്ക്കുണ്ടാക്കാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ മുടിയുടെ വളര്‍ച്ചയ്ക്കും മുടി കൊഴിച്ചില്‍ നിയന്ത്രിയ്ക്കുന്നതിനും ഏറെ നല്ലതാണ്. ഇതിലെ നല്ല കൊഴുപ്പാണ് പ്രധാന ഗുണം ചെയ്യുന്നത്. മുടി കൊഴിച്ചിലിനു മാത്രമല്ല, മുടിയുടെ അറ്റം പിളരുന്നതിനും താരനുമെല്ലാം പരിഹാരം നല്‍കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. വരണ്ടു പറന്നു നില്‍ക്കുന്ന മുടിയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കൊണ്ട് മുടി പൊതിഞ്ഞു കെട്ടാം.

ഉലുവ

ഉലുവ

മുടിയ്ക്ക് ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഉലുവയും. ഇതിലെ ലെസിത്തീന്‍ എന്ന ഘടകം മുടി വേരുകള്‍ക്ക് ബലം നല്‍കുന്ന ഒന്നാണ്. മുടി വേരുകള്‍ക്കുണ്ടാകുന്ന ഏതു പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരവുമാണ്. ഇതിലെ പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും ആന്റി ഓക്‌സിഡന്റുകളുമെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.

ഉലുവ ഒലീവ് ഓയിലുമായി

ഉലുവ ഒലീവ് ഓയിലുമായി

2 ടേബിള്‍ സ്പൂണ്‍ ഉലുവ നന്നായി പൊടിയ്ക്കുക. ഇത് 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലുമായി ചേര്‍ത്തു നല്ലപോലെ ഇളക്കി പേസറ്റാക്കുക. ഇത് ശിരോചര്‍മത്തിലും മുടിയിലുമെല്ലാം പുരട്ടുക. മുടി എത്രയുണ്ട് എന്നതനുസരിച്ച് മുകളില്‍ പറഞ്ഞ ആനുപാതം സൂക്ഷിച്ച് അളവില്‍ വ്യത്യാസം വരുത്താം.

ഈ പേസ്റ്റ്

ഈ പേസ്റ്റ്

ഈ പേസ്റ്റ് തലയില്‍ പുരട്ടി 10 മിനിറ്റു വയ്ക്കുക. പിന്നീട് ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. വേണമെങ്കില്‍ അല്‍പം ഷാംപൂ ഉപയോഗിയ്ക്കാം. വീര്യം കുറഞ്ഞ ഷാംപൂ വേണമെന്നു മാത്രം. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും പരീക്ഷിച്ചാല്‍ ഗുണം ലഭിയ്ക്കും.

ഈ പ്രത്യേക പായ്ക്ക്

ഈ പ്രത്യേക പായ്ക്ക്

ഈ പ്രത്യേക പായ്ക്ക് മുടി കൊഴിച്ചില്‍ നിര്‍ത്തുക മാത്രമല്ല, മുടിയ്ക്കു തിളക്കം നല്‍കാനും ഏറെ നല്ലതാണ്. നല്ലൊരു കണ്ടീഷണര്‍ കൂടയാണ് ഈ ഹെയര്‍ പായ്ക്ക്. മുടിയ്ക്കു മൃദുത്വം നല്‍കും, വരണ്ട മുടി ഒഴിവാക്കും. മുടിയ്ക്കു കരുത്തും കറുപ്പും നല്‍കുകയും ചെയ്യും. കൊഴിയുന്ന മുടിയുടെ സ്ഥാനത്തു പുതിയ മുടി വരാനും ഇത് സഹായിക്കും. താരന്‍ കളയാന്‍ സഹായിക്കുന്ന ഒരു പായ്ക്കു കൂടിയാണ് ഇത്.

തൈരില്‍

തൈരില്‍

മറ്റു പല രീതികളിലും ഉലുവ മുടി കൊഴിച്ചില്‍ തടയാന്‍ ഉപയോഗിയ്ക്കാറുണ്ട്. ഉലുവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഉലുവ വെള്ളം തണുത്ത ശേഷം തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയുകയുമാകാം. ഇതിലെ ലെസിത്തിന്‍ മുടിയെ ശക്തിപ്പെടുത്തുന്നു.ഉലുവ അരച്ചു തൈരില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കാനും ഇതു സഹായിക്കും.

വെളിച്ചെണ്ണയും ഉലുവയും

വെളിച്ചെണ്ണയും ഉലുവയും

വെളിച്ചെണ്ണയും ഉലുവയും കലര്‍ന്ന കൂട്ടും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഉലുവ പൊടിയ്ക്കുക അല്ലെങ്കില്‍ കുതിര്‍ത്തി അരയ്ക്കുക. ഇത് വെളിച്ചെണ്ണയില്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുന്നതു മുടിയുടെ വേരുകളെ ശക്തിപ്പെടുത്തും. മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.

നെല്ലിക്കാപ്പൊടി, ഉലുവ

നെല്ലിക്കാപ്പൊടി, ഉലുവ

നെല്ലിക്കാപ്പൊടി, ഉലുവ എന്നിവ ചേര്‍ത്ത് തലയില്‍ തേയ്ക്കാനുള്ള ഹെയര്‍ പായ്ക്കുണ്ടാക്കാം. മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി വളരുന്നതിനും നര ഒഴിവാക്കുന്നതിനും ചേര്‍ന്ന ഹെയര്‍പായ്ക്കാണിത്.

പാലും ഉലുവയും

പാലും ഉലുവയും

പാലും ഉലുവയും കലര്‍ന്ന കൂട്ടും മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ ഏറെ നല്ലതാണ്. പാലും ഉലുവയും കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഉലുവ പൊടിയായോ പേസ്റ്റായോ ഉപയോഗിയ്ക്കാം

English summary

Home Made Olive Oil Fenugreek Hair Pack For Hair Loss

Home Made Olive Oil Fenugreek Hair Pack For Hair Loss, Read more to know about,
X
Desktop Bottom Promotion