For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയും വെളിച്ചെണ്ണയും, മുട്ടോളം മുടി

ഏതെല്ലാം വിധത്തിലാണ് മുടിയുടെ വിവിധ പ്രശ്‌നങ്ങള്‍ക്കായി മുട്ട ഉപയോഗിയ്ക്കാവുന്നതെന്നു നോക്കൂ,

|

നല്ല മുടി എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യമല്ല. നല്ല മുടിയെന്നാല്‍ പല ഘടകങ്ങളുമുണ്ട്, അടിസ്ഥാനമായി. പാരമ്പര്യം, മുടിസംരക്ഷണം, പോഷണം ഇവയെല്ലാം ഇതില്‍ പെടുന്ന ഒന്നാണ്.

മുടിയുടെ വളര്‍ച്ച മുരടിയ്ക്കുന്നതാണ്, മുടി വേണ്ട വിധത്തില്‍ വളരാത്തതാണ് പലരുടേയും പ്രശ്‌നം. മുടി വളരുമെന്നു പറഞ്ഞു മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന പലതും ഗുണം ചെയ്തുവെന്നും വരില്ല.

മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലെ പല പോഷകങ്ങളും മുടി വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. പ്രോട്ടീനുകളും വൈറ്റമിനുകളും കാല്‍സ്യവുമെല്ലാം ഗുണം നല്‍കുന്ന ഒന്നാണ്മുട്ടയിലടങ്ങിയിരിക്കുന്ന ജീവകങ്ങളായ എ, ബി, ഡി, ഇ എന്നിവ മുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നവയാണ്. ശരീരത്തില്‍ സീബത്തിന്റെ ഉത്പാദനം ഉയര്‍ത്താനും അത് വഴി താരന്‍ തടയാനും സഹായിക്കുന്നത് ജീവകം എ ആണ്. മുടികൊഴിച്ചില്‍ തടയാനും ഈ ജീവകം സഹായിക്കും.മുടിയിഴകളില്‍ ഓക്‌സിജന്‍ ചംക്രമണം ഉയര്‍ത്താന്‍ ജീവകം ബി, ഇ എന്നിവ സഹായിക്കുന്നു. മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും കഴിവുള്ളവയാണ് ജീവകം ഡി. ഈ ജീവകങ്ങളെ കൂടാതെ ഫാറ്റി ആസിഡും പ്രോട്ടീനും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുടികൊഴിച്ചിലും താരനും തടഞ്ഞ് മുടിവളര്‍ച്ച മെച്ചപ്പെടുത്താന്‍ കഴിവുള്ളവയാണ്.

മുടി വളരാന്‍ മാത്രമല്ല, മുടിയുടെ പല പ്രശ്‌നങ്ങളും പരിഹരിയ്ക്കാനും മുട്ട സഹായിക്കും. മുട്ട ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

ഏതെല്ലാം വിധത്തിലാണ് മുടിയുടെ വിവിധ പ്രശ്‌നങ്ങള്‍ക്കായി മുട്ട ഉപയോഗിയ്ക്കാവുന്നതെന്നു നോക്കൂ,

മുട്ടയും തേനും

മുട്ടയും തേനും

മുടിവേരുകള്‍ക്കു ബലം നല്‍കാന്‍ മുട്ടയും തേനും കലര്‍ന്ന മിശ്രിതം ഉപയോഗിയ്ക്കാം. 1 മുട്ടയും 2 ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തി മുടിയുടെ വേരു മുതല്‍ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം.

മുട്ടയും തൈരും

മുട്ടയും തൈരും

മുട്ടയും തൈരും കലര്‍ന്ന മിശ്രിതവും മുടി വളരാന്‍ നല്ലതാണ്. തൈരും മുട്ടയും നല്ലപോലെ കലര്‍ത്തി മുടിയില്‍ മുഴുവന്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അര മണിക്കൂര്‍ നേരം ഇങ്ങനെ തന്നെ വയ്ക്കണം. പിന്നീട് കഴുകാം. മുടി നല്ലപോലെ വളരാനും മുടിയുടെ വരണ്ട സ്വഭാവം നീങ്ങാനും ഇത് ഏറെ നല്ലതാണ്.

മുട്ടയും വെളിച്ചെണ്ണയും

മുട്ടയും വെളിച്ചെണ്ണയും

മുട്ടയും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും മുടിയ്ക്കു പല ഗുണങ്ങളും നല്‍കുന്നുണ്ട്. 1 മുട്ടയും 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും കലര്‍ത്തി മുടിയില്‍ പുരട്ടുക. വേണമെങ്കില്‍ ഇതില്‍ തേനും കലര്‍ത്താം. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ 1 തവണ അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം. മുടി വളരാനും മുടിയ്ക്കു തിളക്കം ലഭിയ്ക്കാനും ഇതു സഹായിക്കും.

മുട്ടയും മയോണൈസും

മുട്ടയും മയോണൈസും

മുട്ടയും മയോണൈസും കലര്‍ത്തിയ മിശ്രിതവും മുടിയ്ക്കു നല്ലതാണ്. മുട്ടയും മയോണൈസും അല്‍പം ഒലീവ് ഓയിലും കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കും.

മുട്ട, ഒലീവ് ഓയില്‍

മുട്ട, ഒലീവ് ഓയില്‍

മുട്ട, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതവും മുടിയുടെ വളര്‍ച്ചയ്ക്കു നല്ലതാണ്. ഇവ രണ്ടും കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം ചെയ്യുക. മുടി വളരാനും മുടിയ്ക്കു തിളക്കം നല്‍കാനും ഇതു സഹായിക്കും.

പാലില്‍ വാഴപ്പഴം

പാലില്‍ വാഴപ്പഴം

പാലില്‍ വാഴപ്പഴം ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് 45 മിനിട്ടെങ്കിലും നില്‍ക്കണം. താരന്‍ മാറ്റാന്‍ മികച്ച വഴിയാണിത്.മുടിയ്ക്ക് ഈര്‍പ്പവും തിളക്കവും നല്‍കാനും ഇത് സഹായിക്കും. മുടിയുടെ വരണ്ട സ്വഭാവം മാറും

നാരങ്ങാനീരും മുട്ടയും

നാരങ്ങാനീരും മുട്ടയും

നാരങ്ങാനീരും മുട്ടയും കലര്‍ന്ന മിശ്രിതവും നല്ലൊരു ഹെയര്‍ പായ്ക്കാണ്. ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. അത് നല്ലവണ്ണം യോജിപ്പിച്ച ശേഷം മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം. തിളക്കമേറിയ മുടി സ്വന്തമാക്കാം.

ബദാം ഓയില്‍

ബദാം ഓയില്‍

ഒരു പാത്രത്തില്‍ ഒരു മഞ്ഞക്കരു എടുക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് നന്നായി കൂട്ടിക്കലര്‍ത്തി മുടിയില്‍ തേക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകി വൃത്തിയാക്കാം.

ആപ്പിള്‍ സിഡെര്‍ വിനാഗിരി

ആപ്പിള്‍ സിഡെര്‍ വിനാഗിരി

രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍

വിനാഗിരി, മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴക്കുഴമ്പ്, അരക്കപ്പ് വെള്ളം, ഒരു മുട്ട എന്നിവ യോജിപ്പിക്കുക. നല്ലവണ്ണം യോജിപ്പിച്ചെടുത്ത് ഇതിനെ ഒരു ഷാംപൂവായി ഉപയോഗിക്കാം.

Read more about: hair care hair മുടി
English summary

Hair Masks Using Egg For Hair Growth

Hair Masks Using Egg For Hair Growth, Read more to know about,
Story first published: Thursday, June 14, 2018, 14:56 [IST]
X
Desktop Bottom Promotion