Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
മുടിക്ക് നീളവും ആരോഗ്യവും നല്‍കും മുത്തശ്ശിവിദ്യ
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും മുടി കൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന എന്ത് പ്രശ്നങ്ങളും മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നതിന് പലരും ശ്രമിക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
നമ്മുടെ മുത്തശ്ശിമാര്‍ പറഞ്ഞു തരും ചില വഴികള്‍ ഉണ്ട്. അതെന്താണെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ നോക്കി നമുക്ക് മുടി വളര്‍ച്ചയെ വേഗത്തിലാക്കാം. മുടിക്ക് ആരോഗ്യവും തിളക്കവും നല്കാന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലത് താഴെ കൊടുക്കുന്നു.
മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുക എന്നതിലുപരി മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും ഈ മാര്‍ഗ്ഗത്തിലൂടെ ലഭിക്കുന്നു. മുടിയുടെ ഓരോ ഇഴകളിലും ഇത് ആരോഗ്യം നല്കുന്നു. ഇനി താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നത്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തേങ്ങാപ്പാല്‍
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്കുന്നു. പണ്ട് കാലത്ത് വെളിച്ചെണ്ണയേക്കാള്‍ കൂടുതല്‍ തേങ്ങാപ്പാലാണ് പലരും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് അവരുടെ മുടിക്ക് അത് തിളക്കവും ആരോഗ്യവും നല്‍കുന്നത്. തേങ്ങാപ്പാല്‍ നല്ലതു പോലെ തലയില്‍ പുരട്ടി മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിവൃത്തിയ്ക്കാം. ഇത് മുടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കി മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല നല്ല കരുത്തുള്ള മുടി ഉണ്ടാവുന്നതിനും ഇത് സഹായിക്കുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്.

നെല്ലിക്ക
കേശസംരക്ഷണത്തിന് നെല്ലിക്ക നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. മുടിക്ക് വളര്‍ച്ച മാത്രമല്ല പല ഗുണങ്ങളും നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നു. നെല്ലിക്കയെല്ലാം മുടി വളര്‍ച്ചയുടെ കാര്യത്തില്‍ ഒരിക്കലും പുറകോട്ട് പോവാത്ത ഒന്നാണ്. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് അകാല നരയെ വരെ പ്രതിരോധിക്കുന്നു. നല്ല ഉള്ളുള്ള മുടി ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് കേശസംരക്ഷണത്തിന് സംശയിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്.

ജീരകം
ജീരകത്തിന്റെ ഉപയോഗത്തിലൂടെയും മുടിയുടെ ആരോഗ്യവും കരുത്തും നമുക്ക് സംരക്ഷിക്കാവുന്നതാണ്. ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നമുക്കറിയാം. എന്നാല്‍ ഇതിന്റെ സൗന്ദര്യ ഗുണങ്ങളാണ് മറ്റൊരു പ്രത്യേകത. ജീരകപ്പൊടിയില്‍ അല്പം ഒലീവ് ഓയില്‍ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയില്‍ പ്രശ്നമുണ്ടാക്കുന്ന താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. മാത്രമല്ല മുടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ജീരകം മികച്ചതാണ്.

ഗ്രീന്‍ടീ ഉപയോഗിക്കാം
ഗ്രീന്‍ ടീ മുത്തശ്ശിമാര്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ അല്പം മോഡേണ്‍ പരിഹാരമാണ്. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കും. മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഗ്രീന്‍ ടീ കേശസംരക്ഷണത്തിന് ഉത്തമമായ പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട.

കുരുമുളക്
മുടി വളരാന്‍ കുരുമുളകോ എന്ന് വിചാരിക്കുന്നവര്‍ കേട്ടോളൂ. ഉണങ്ങിയ കുരുമുളക് പൊടിയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് പേസ്റ്റാക്കി ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കി മുടി നല്ല ആരോഗ്യമുള്ളതും ഉള്ളുള്ളതും ആക്കി മാറ്റുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ് കുരുമുളക് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചെമ്പരത്തി താളി
പണ്ടുള്ളവര്‍ ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. എന്നാല്‍ ഇതിലൂടെ നമുക്ക് പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. കാലങ്ങളായി പലരും ഉപയോഗിച്ച് ഫലം കണ്ടു കൊണ്ടിരിയ്ക്കുന്ന ഒന്നാണ് ചെമ്പരത്തി താളി. ചെമ്പരത്തി താളി മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടി വളരുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

വേവിച്ച വെളുത്തുള്ളി
മുടി വളരാന്‍ പണ്ടുള്ളവര്‍ വെളുത്തുള്ളിയിലും ഒറ്റമൂലി ചെയ്തിരുന്നു. എന്നാല്‍ അതിന് ഉപയോഗിക്കുന്നത് വേവിച്ച വെളുത്തുള്ളിയാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. വേവിച്ച വെളുത്തുള്ളിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഒരാഴ്ച കൊണ്ട് തന്നെ മികച്ച ഫലം നല്‍കും ഈ ഒറ്റമൂലി. പെട്ടെന്ന് തന്നെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു.

കര്‍പ്പൂര തുളസി എണ്ണ
കര്‍പ്പൂര തുളസിയെണ്ണയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. കര്‍പ്പൂര തുളസിയെണ്ണ തലയില്‍ തേച്ച് പിടിപ്പിച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് താരനെ ഇല്ലാതാക്കി അകാല നരയെ ചെറുക്കുന്നതിന് സഹായിക്കുന്നു. പല കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും അവസാന വാക്കാണ് ഇതെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.



Click it and Unblock the Notifications