For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 മാസം മുടി വളര്‍ത്തും വെളുത്തുള്ളി വെളിച്ചെണ്ണ

മുടി വളരാന്‍ വെളുത്തുള്ളി കൊണ്ടുള്ള ചില വിദ്യകളെക്കുറിച്ചറിയൂ,

|

മുടി കൊഴിച്ചിലും മുടി വേണ്ട പോലെ വളരാത്തതുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. മുടികൊഴിച്ചിലിന് പല കാരണങ്ങളുമുണ്ട്. താരനും പോഷകങ്ങളുടെ കുറവും തെറ്റായ മുടിസംരക്ഷണ രീതികളും മുടിയില്‍ നടത്തുന്ന ഫാഷന്‍ പരീക്ഷണങ്ങളുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്.

മുടി നല്ലപോലെ വളരാനും മുടി കൊഴിച്ചിലകറ്റാനുമെല്ലാം തികച്ചും സ്വാഭാവിക വഴികള്‍ തേടുന്നതാണ് ഏറെ നല്ലത്. ഇത് പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്നു മാത്രമല്ല, മുടിയ്ക്ക് ആരോഗ്യം നല്‍കുകയും ചെയ്യും.

ഇത്തരത്തില്‍ പെട്ട ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി പല തരത്തിലും മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.പോഷകക്കുറവ്‌ പലപ്പോഴും മുടികൊഴിച്ചിലിന്‌ ഇട വരുത്തും. വെളുത്തുള്ളിയിലെ പോഷകങ്ങള്‍ ഇത്‌ കുറയ്‌ക്കുംശിരോചര്‍മത്തിലെ പല അണുബാധകളും മുടി കൊഴിച്ചിന്‌ ഇട വരുത്തുന്നുണ്ട്‌. അണുബാധകള്‍ തടയാനുള്ള നല്ലൊരു വഴിയാണ്‌ വെളുത്തുള്ളി.മുടിവേരുകളെ ബലപ്പെടുത്താന്‍ വെളുത്തുള്ളിയിലെ സള്‍ഫര്‍ ഏറെ നല്ലതാണ്‌. ഇത്‌ മുടി പൊട്ടിപ്പോകുന്നതു തടയാന്‍ നല്ലതാണ്‌.ഇതുപയോഗിച്ചുണ്ടാക്കുന്ന പല മിശ്രിതങ്ങളും മുടി വളരാന്‍ സഹായിക്കും.

ഇതുപോലെയാണ് വെളിച്ചെണ്ണയും. നല്ല ശുദ്ധമായ വെളിച്ചെണ്ണ മുടി വളരാനുള്ള സ്വാഭാവിക വഴികളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും താരന്‍ മാറ്റാനുമെല്ലാം ഏറെ നല്ലതാണ്.

മുടി വളരാന്‍ വെളുത്തുള്ളി കൊണ്ടുള്ള ചില വിദ്യകളെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ, വെളുത്തുള്ളി

വെളിച്ചെണ്ണ, വെളുത്തുള്ളി

വെളിച്ചെണ്ണ, വെളുത്തുള്ളി എന്നിവ കലര്‍ത്തിയ മിശ്രിതം മുടി വളരാന്‍ ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ വെളുത്തുള്ളിയിട്ടു തിളപ്പിച്ചു പുരട്ടാം. അല്ലെങ്കില്‍ ചൂടുള്ള വെളിച്ചെണ്ണയില്‍ വെളുത്തുള്ളി അരച്ചു കലക്കി തലയില്‍ പുരട്ടി മസാജ് ചെയ്യാം. വെളുത്തുള്ളിയുടെ നീര് ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയില്‍ കലക്കി പുരട്ടുന്നതും ഏറെ നല്ലതാണ്.

വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ

വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ

അര കപ്പ് വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ 8 വെളുത്തുളളി അല്ലി ചതച്ചിട്ട് ഒരു സവാളയും അല്‍പം കറിവേപ്പിലയും കറ്റാര്‍ വാഴയും അരിഞ്ഞിട്ടു തിളപ്പിയ്ക്കുക. ഈ വെളിച്ചെണ്ണ ഉപയോഗിച്ചു മുടിയില്‍ മസാജ് ചെയ്യാം.

വെളുത്തുള്ളി നീരില്‍ തേനും

വെളുത്തുള്ളി നീരില്‍ തേനും

1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി നീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും നല്ലതാണ്.

 വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി

വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി

അര കപ്പ് തലയില്‍ പുരട്ടുന്ന ഏതെങ്കിലും എണ്ണയില്‍ 8 അല്ലി വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി എന്നിവ ചേര്‍ത്തരച്ച പേസ്റ്റിട്ടു തിളപ്പിയ്ക്കുക. ഈ പേസ്റ്റ് ബ്രൗണ്‍ നിറമാകും വരെ തിളപ്പിയ്ക്കണം. പിന്നീട് ഇതൂറ്റിയെടുത്ത് ഈ ഓയില്‍ തലയില്‍ പുരട്ടണം ഇത് മുടി വളരാന്‍ നല്ലതാണ്.

സവാള

സവാള

2 കപ്പു വെള്ളത്തില്‍ 1 സവാള, 3 അല്ലി വെളുത്തുള്ളി, 1 കഷ്ണം കറുവാപ്പട്ട എന്നിവയിട്ടു തിളപ്പിച്ച് ഈ വെള്ളും ചൂടാറുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. പിന്നീട് ഈ വെള്ളം കൊണ്ടു മുടി കഴുകാം മുടി വളരാനും മുടി കൊഴിച്ചില്‍ ഒഴിവാക്കാനും നല്ലതാണ്.

ഒലീവ് ഓയിലില്‍

ഒലീവ് ഓയിലില്‍

വെളുത്തുള്ളി ഒലീവ് ഓയിലില്‍ ഒരാഴ്ച ഇട്ടുവയ്ക്കുക. വേണമെങ്കില്‍ ചതച്ചിടാം. ഇത് തലയില്‍ തേയ്ക്കാം.വെളുത്തുള്ളി ഒലീവ് ഓയിലില്‍ ഒരാഴ്ച ഇട്ടുവയ്ക്കുക. വേണമെങ്കില്‍ ചതച്ചിടാം. ഇത് തലയില്‍ തേയ്ക്കാം.

ആവണക്കെണ്ണയും വെളുത്തുള്ളിയും

ആവണക്കെണ്ണയും വെളുത്തുള്ളിയും

ആവണക്കെണ്ണയും വെളുത്തുള്ളിയും മുടി വളരാനുള്ള മറ്റൊരു വഴിയാണ്. ഇവ രണ്ടും ചേര്‍ത്തുപയോഗിയ്ക്കാം.

വെളുത്തുളളിയുടെ നീര്

വെളുത്തുളളിയുടെ നീര്

വെളുത്തുളളിയുടെ നീര് തനിയെ തലയോടില്‍ പുരട്ടുന്നതും നാരങ്ങാനീരില്‍ ചേര്‍ത്തു തേയ്ക്കുന്നതുമെല്ലാം മുടി വളര്‍ച്ചയ്ക്കു നല്ലതാണ്.

വെളുത്തുള്ളിയും തേങ്ങാപ്പാലും

വെളുത്തുള്ളിയും തേങ്ങാപ്പാലും

വെളുത്തുള്ളിയും തേങ്ങാപ്പാലും ചേര്‍ത്തു പുരട്ടുന്നതും മുടിയുടെ വളര്‍ച്ചയ്ക്കു നല്ലതാണ്.

Read more about: haircare hair മുടി
English summary

Garlic And Coconut Oil For Hair Growth

Garlic And Coconut Oil For Hair Growth, read more to know about
X
Desktop Bottom Promotion